അപരാജിതൻ 3 [Harshan] 7078

പിന്നെ തിരിച്ചു സാധാരണ അന്തരീക്ഷത്തിലേക്ക്..
… അപ്പുവിനെ വീട്ടില്‍ കയറ്റി വാതില്‍ അടപ്പിച്ചു, മാലിനി തിരികെ നടന്നു,,. വീട്ടിലേക്ക്..
എങ്കില്‍ പോലും മാലിനിയുടെ ഹൃദയം ഒരുപാട് കരയുക ആയിരുന്നു, അപ്പുവിനെ ഓര്‍ത്ത്. ഒരുപാട് തെറ്റുകള്‍ ചെയ്തിട്ടുണ്ട്, എന്തു ചെയ്യാനാ
അന്ന് അങ്ങനെ ഒക്കെ തെറ്റുകള്‍ സംഭവിച്ചു. അന്ന് കളഞ്ഞു പോയ മാല കിട്ടിയപ്പോ തന്നെ താന്‍ രാജിയെ കൊണ്ട് സുരേന്ദ്രനെ വിളിച്ച് പറഞ്ഞതും ആയിരുന്നല്ലോ , അയാള്‍ ഇനി മനപൂര്‍വം സ്റ്റേഷനില്‍ വിളിച്ച്
പറയാതിരുന്നത് ആയിരിക്കുമോ,,,മാലിനി അങ്ങനെ ഓരോരോ കാര്യങ്ങള്‍ ഓര്‍ത്ത് വീട്ടിലേക്ക് കയറിപോയി.വാതില്‍ അടച്ചു.
**
അപ്പോള്‍ ഗെറ്റിനു പുറത്തു ആ രൂപം ഉണ്ടായിരുന്നു രാവിലെ അപ്പുവിനെ കണ്ട കരിമ്പടം പുതച്ച ആ മനുഷ്യന്‍ ,
അയാളുടെ മുഖവും ഒന്നും വ്യക്തം അല്ലായിരുന്നു. പക്ഷേ കണ്ണുകളില്‍ അത്യുഗ്രമായ കോപത്തിന്റെ ജ്വാലകള്‍ ഉണ്ടായിരുന്നു…ഒരു തരം ഭീകരം ആയി അമറുന്ന ശബ്ദം…
മുകളിലേക്കു നോക്കി … ,,,,എന്റ്റെ ലക്ഷ്യങ്ങള്‍ നിറവേറ്റാന്‍ നിങ്ങള്‍ അനുവദിക്കില്ലല്ലേ,,,,,, അയാള്‍ ചോദിച്ചു.
ആരോടാണു ചോദ്യം എന്നത് മാത്രം മനസിലാകുന്നില്ല .
പ്രകൃതിയോടാണോ..മഴയൊടാണോ… ഇടിമിന്നല്‍നോടാണോ………….
ആയിരം സംവല്‍സരങ്ങളായി ഞാന്‍ കൊടുംതപസ്സോടെ കാത്തിരുന്നത് ഞാന്‍ നേടി എടുക്കും ,,അതെന്റെ ശപഥം ആണ് , അതിനായി ഞാ൯ എന്തും ചെയ്യും , നിങ്ങള്‍ക്കത് നടത്തി തരേണ്ടി വരും…. നിങ്ങള്‍ എതിര്‍ക്കുന്നത് കാലനേ….. ആണ് ഈ വികടാംഗഭൈരവനെ ,,,,,,,,,, ആണ്,,,,
അത്യന്തം ക്രുദ്ധനായി അയാള്‍ കര്‍ക്കിച്ചു തുപ്പി കൊണ്ട് മുന്നോട്ട് നടന്നു തന്റെ വടിയും കുത്തി പിടിച്ചു….
അയാളുടെ പുറകെ ഒരു വലിയ ഒരു ഭീകരനായ ഭയം ജനിപ്പിക്കുന്ന നാവ് പുറത്തേക്കിട്ട് തിളങുന്ന പല്ലുകളും ഇറ്റ് വീഴുന്ന
രക്തതുള്ളികളും ആയി ഒരു ചെന്നയായും ഉണ്ടായിരുന്നു..അതിന്റ്റെ കണ്ണുകള്‍ ക്രൌര്യം നിറഞ്ഞു തിളങ്ങുക ആയിരുന്നു.
അവര്‍ ഇരുട്ടിലേക്ക് നടന്നകന്നു.
<<<<<<<<<>>>>>>>>>>>>>>>>>>>>>>>>>>>>>>>>>
ഒരുപാട് വിഷമിച്ചു എങ്കിലും അപ്പു കിടന്നപ്പോള്‍ തന്നെ ഉറക്കത്തിലേക്ക് വഴുതി വീണു..
സ്സ്വപ്നത്തില്‍ അപ്പുവിന്റെ ലക്ഷ്മി അമ്മ വന്നേക്കുന്നു, ലക്ഷ്മി അമ്മ അവന്റെ തല എടുത്തു മുടിയില്‍ വെച്ചു തലോടുന്നു, വിരല്‍ കൊണ്ട് തലോടുന്നു, അപ്പോ അപ്പു ഇക്കിളി എടുത്തു ചിരിക്കുവാ…
അപ്പൂ …………. ലക്ഷ്മി അമ്മ അവനേ വിളിച്ചു.
അമ്മ പറഞ്ഞിട്ടില്ലേ … ഇങ്ങനെ കൊച്ചു പിള്ളേരെ പോലെ കരയരുതു എന്നു…ലക്ഷ്മി അവനോടു ചോദിച്ചു.
അപ്പൂന് , ഒരുപാട് വിഷമം വന്നപ്പോ കരഞ്ഞത് ആണ് ….…….അവന്‍ മറുപടി പറഞ്ഞു.
അപ്പൂന് ആരും ഇല്ല ……….അത് കൂടെ അവന്‍ പറഞ്ഞു. അവന്റെ കണ്ണുകള്‍ നിറഞ്ഞു.
അപ്പോ പിന്നെ ലക്ഷ്മി അമ്മ ഇല്ലേ … ലക്ഷ്മി അവനോടു ചോദിച്ചു.
അപ്പു ഒന്നും മിണ്ടിയില്ല…ലക്ഷ്മിഅവന്റെ കണ്ണ് തുടച്ചു.
ലക്ഷ്മി അമ്മ ശരീരം കൊണ്ട് അപ്പുവിന്റെ അടുത്തില്ല എന്നെ ഉള്ളൂ ,, എന്റെ മനസും ആത്മാവും ഒക്കെ എന്റെ അപ്പൂന്റെ അടുത്തു തന്നെ ഉണ്ട്, അതുകൊണ്ടു ഇനി ആരും ഇല്ല എന്നു പറയരുതു ,,അങ്ങനെ പറഞ്ഞാല്‍ ലക്ഷ്മി അമ്മക്ക് സങ്കടം ആകും കേട്ടോ ,,അപ്പു ..
…മ…….. അവന്‍ ഒന്നു മൂളി.
അപ്പു ചിരിച്ചെ ….ലക്ഷ്മി അമ്മക്ക് അപ്പു ചിരിക്കുന്നതാ ഇഷ്ടം.. ഇനി കരയരുതു കേട്ടോ ………
അത് കേട്ടു അപ്പു ചിരിച്ചു എന്നു വരുത്തി…
അപ്പുനു ,,,ലക്ഷ്മി അമ്മ അറിയാതെ ഒരു പ്രേമം ഒക്കെ ഉണ്ടല്ലേ …അവള്‍ ചോദിച്ചു .അതുകേട്ട് അപ്പുവിന്റെ മുഖത്ത് നാണം ..ആകെ നാണം…………..
കള്ള.കൃഷ്ണ …………….ലക്ഷ്മി അമ്മ അവന്റെ മൂകില്‍ പിടിച്ച് ഒരു നുള്ള് കൊടുത്തു.
അവളെ …. നല്ല കുട്ടിയാ …എന്റ്റെ അപ്പുവിന് നന്നായി ചേരും ….ലക്ഷ്മി പറഞ്ഞു.
അവക്ക് എന്നോടു ഭയങ്കര ദേഷ്യം ആണ് … ഇഷ്ടം ഒട്ടുമില്ല …………….
അവന്‍ കുറച്ചു കേറുവിച്ചു അവളോടു പറഞ്ഞു.
അതൊക്കെ മാറിക്കോലും അപ്പു … ഒരിക്കല്‍ അവള് നിന്നെ തേടി വരും ….ഇല്ലേ ഈ ലക്ഷ്മി അമ്മ വരുത്തും..
അപ്പൂന്റെ ലക്ഷ്മി അമ്മ അല്ലേ പറയുന്നതു…. ലക്ഷ്മി ചിരിച്ചു കൊണ്ട് പറഞ്ഞു.
അപ്പുവും ചിരിച്ചു.
അപ്പുവിന്റെ മുഖത്തും തലയിലും ഒക്കെ ലക്ഷ്മി വിരല്‍ കൊണ്ട് കൈ കൊണ്ടും തടവി…പറഞ്ഞു …. എന്റ്റെ അപ്പുനെ കാണാന്‍ എന്തൊരു ചേലാണ് എന്നു അറിയുമോ … ഈ വെട്ടി നിര്‍ത്തിയ താടിയും മീശയും ഒക്കെ … ലക്ഷ്മി അമ്മേടെ ചുന്ദരക്കുട്ടന്‍ ആണ് അപ്പു…
അപ്പു ലക്ഷ്മിയുടെ കൈകളില്‍ പിടിച്ച് …
കൈപത്തി ചുണ്ടോട് ചേര്‍ത്ത് ഒരു ഉമ്മ കൊടുത്തു ,,
എന്തൊരു കുളിരാണ് ലക്ഷ്മി അമ്മയുടെ കൈകള്‍ക്ക്….
അപ്പൂ .. ഇനി മാലിനിയെ വിഷമിപ്പിക്കരുത് കേട്ടോ… മാലിനിക് അപ്പൂനെ വലിയ ഇഷ്ടമാ … ലക്ഷ്മി പറഞ്ഞു
ഇല്ല ഇനി വിഷമിപ്പിക്കൂല്ല …………അപ്പു മറുപടി പറഞ്ഞു.
അവന്‍ ആ കൈ മുഖത്തോട് ചേര്‍ത്ത് ഒരുപാട് കാര്യങ്ങള്‍ ഒക്കെ പറഞ്ഞു പറഞ്ഞു അപ്പു സുഖം ആയി കിടന്നുറങ്ങി….
<<<<<<<>>>>>>>>
അതേ സമയം മാലിനിക്ക് ഒട്ടും ഉറങ്ങാന്‍ സാധിച്ചില്ല.. അവള്‍
ആലോചിക്കുക ആയിരുന്നു , അപ്പു പോകാന്‍ ഇറങുന്നു അപ്പോള്‍ തന്നെ മഴ പെയ്യുന്നു…അതും മഴക്കാലവും അല്ല , മഴയുടെ ഒരു ലക്ഷണവും ഇല്ലാഞ്ഞിട്ടു കൂടി , മഴ ആണെങ്കില്‍ ഇടിവെറ്റു കൂടിയതും,

149 Comments

  1. പാട്ട് ലിങ്ക് മാത്രം ഉള്ളു അതിൽ വരുന്നില്ല ഇപ്പോൾ?രണ്ടാമത്തെ പേജിൽ ഉള്ള സോങ് അപ്ഡേറ്റ് ആയപ്പോൾ പോയി എന്നു തോന്നുന്നു ?

  2. വിനോദ് കുമാർ ജി ❤

    ❤❤❤❤❤❤❤❤?

  3. രുദ്രദേവ്

    സെന്റി ഒരു രക്ഷയും ഇല്ല ബ്രോ… അന്യായ എഴുത്തു ?♥️

  4. *വിനോദ്കുമാർ G*❤

    ആദി കാവ്യം മൂന്നാം ഘട്ടം കഴിഞ്ഞു ഇതിൽ ഡോക്ടർ റോയിയുടെയും നേഹയുടെയും ഭാഗം എത്തുമ്പോൾ മനസ്സിൽ സങ്കടം നിറയും അതുപോലെ ആദിയും ഉപ്പ്‌തുറക്കരും തമ്മിൽ ഉള്ള സംഘട്ടനം മനസ്സിനെ ആകാംഷഭരിതം ആക്കും അതു കഴിഞ്ഞു പീലിയുടെയും പൊതുവാളിന്റെയും ഭാഗം വരുമ്പോൾ മനസ്സിനെ ചിരിയുടെ തിരമാലകൾ കൊണ്ട് നിറക്കും സൂപ്പർ ഹർഷൻ bro ♥❤

    1. അണ്ണാ….
      സ്നേഹം

  5. എന്താ നിങ്ങളോട് പറയാ…. കണ്ണോണ്ട് വായിക്കുമ്പോ മനസ്സോണ്ട് ആരംഗത്തിൽ അവർ അറിയാതെ ഞാൻ അവിടെ നിന്ന് കണ്ടയുവാ….. അത്ര ഫീൽ ആകുന്നു….

  6. Bro ith odukathe laag aahnallo

    1. അതേ ലാഗുണ്ട്
      ellavarkkum aa laag ishtamakilla bro
      pakshe oru katha poleyalla
      aadiyude abubhavamaayi aanu ezhuthunnath
      anubhavathe ezhuthumbo laag undaville bro

Comments are closed.