അപരാജിതൻ 3 [Harshan] 7072

അവൻ അവളോട് തിരക്കി , ഓ അതാണോ അപ്പു അതൊക്കെ പണ്ടല്ലേ ,,അതൊന്നും മറന്നില്ലേ നീ … മാലിനി പറഞ്ഞു
ഹ ഹ ഹ ..അത് നിങ്ങൾക്കൊക്കെ എളുപ്പം മറക്കാൻ പറ്റും അപ്പുവിന് പറ്റൂല്ല..
അധികം പ്രായം ഒന്നുമില്ല കൊച്ചമ്മേ 21 വയസ് ഉള്ളൂ.
അന്ന് കൊച്ചമ്മേടെ സത്യം പറയുന്ന മോള് പറഞ്ഞില്ലേ ..അപ്പു റൂമിന്റെ അടുത്ത് നിന്നു മാറുന്ന കണ്ടു എന്ന്.
എല്ലാരും കൂടെ അപ്പുവിനെ അന്ന് കള്ളൻ ആക്കീല്ലേ..
ആ വീട്ടിനു പുറകിൽ ഉള്ള ഷെഡിൽ വയ്യാതെ കിടന്നിരുന്ന അപ്പുവിന് വലിച്ചിഴച്ചു കൊണ്ട് വന്നല്ലേ പ്രതാപൻ സാർ ഒകെ കൂടെ മോഷ്ടിച്ച മാല തിരികെ തരാൻ പറഞ്ഞു അടിച്ചത് ഒക്കെ… എല്ലാരുടേം മുഖത്ത് അന്ന് എന്തോരം സന്തോഷം ആയിരുന്നു ..
അന്ന് വെല്ല്യമ വീട്ടിൽ ഉണ്ടായിരുന്നില്ല, കാലു പിടിച്ചു കരഞ്ഞു ഞാൻ പറഞ്ഞതല്ലേ ഞാൻ എടുത്തിട്ടില്ല എന്ന്
അന്നാണ് എന്നെ അടിക്കുമ്പോള്‍ ഒക്കെ ശ്രിയയുടെ കണ്ണിലെ തിളക്കവും മുഖത്തെ സന്തോഷവും ഒകെ ഞാൻ കാണുന്നത് ,, അവള് സത്യം പറഞ്ഞതിന്റെ,,,, അവള് സത്യം പറഞ്ഞതിന്റെ ആണല്ലോ എനിക്ക് കിട്ടുന്നത്…എന്തൊക്കെയാ അന്ന് എന്നെ ചെയ്തത്…
അത് പറഞ്ഞപ്പോളേക്കും അപ്പുവിന്റെ കണ്ണൊക്കെ നിറഞ്ഞു ,,,സംസാരത്തിൽ വാക്കുകൾ കിട്ടാതെ തപ്പി തടയൽ ഒക്കെ ഉണ്ടായി..
തീർന്നില്ല അപ്പോളേക്കും ആ സുരേന്ദ്രൻ കൂടെ വന്നു , അയാൾ അപ്പൊ തന്നെ പോലീസിനെ വിളിച്ചു എന്നെ കൊണ്ടോയി ചോദ്യം ചെയ്യാൻ ആയിട്ട്,
അതൊക്കെ ഓർമ്മ ഉണ്ടോ കൊച്ചമ്മക്ക്….
അതെ സത്യം ആണ് അങ്ങനെ ഒരു സംഭവം നടന്നത് തന്നെ ആണ് , അന്ന് എല്ലാര്ക്കും അപ്പുനോട് ഒക്കെ ഭയങ്കര ദേഷ്യം ഒക്കെ ആയിരുന്നു. അവൻ വന്ന ഇടയ്ക്കു. മാലിനി ആലോചിച്ചു
അപ്പോ ..അതൊക്കെ കഴിഞ്ഞതല്ലേ …ഇനി എന്തിനാ ഓർക്കനത്…അവൾ അലിവർന്ന ശബ്ദത്തോടെ ചോദിച്ചു ..
ഇല്ല കൊച്ചമ്മേ അപ്പു കള്ളൻ ആണല്ലോ ..അതുകൊണ്ടു അപ്പുവിന് അതക്കെ ഓർക്കാം ,,അവന്റെ കണ്ണുകൾ ഒക്കെ നിറയുന്നുണ്ടായിരുന്നു ..
എന്ത് തെറ്റാണു ഞാൻ നിങ്ങളോടൊക്കെ ചെയ്തത് …
ഞാൻ കിടക്കുന്ന ഇടം എല്ലാം നിങ്ങള് നോക്കിയതല്ലേ മാലക്കു വേണ്ടി ,,കിട്ടില്ലലോ ഒന്നും..
അപ്പൂനെ അവര് കൊണ്ടോയി … ഒരുപാടു തല്ലി …മാല എടുത്തു എന്ന് പറയിപ്പിക്കാൻ ആയി …
അവൻ ചിരിച്ചു ,,,,,,,,,,,,,,കൊച്ചമ്മേ ഈ പോലീസുകാര് തല്ലുന്നത് ഒക്കെ വാങ്ങിക്കാൻ നല്ല രസം ആണ് ..പിന്നെ പ്രത്യേകിച്ചും സുരേന്ദ്രന്റെ ഓര്‍ഡര്‍ കൂടെ ഉള്ളപ്പോ…
സഹിക്കാൻ പറ്റൂല …ഭയങ്കര വേദന ,,ആണ് .…അവനു വാക്കുകൾ മുഴുമിക്കാൻ പറ്റുന്നുണ്ടായിരുന്നില്ല,,,
അത് കേട്ട് മാലിനിക്ക് എന്ത് ചെയ്യണം എന്നു പോലും അറിയാത്ത അവസ്ഥ ആയി.
കൊച്ചമ്മക് വീടൊക്കെ തപ്പിയപ്പോൾ ഏതോ തുണി കെട്ടിന്റെ ഇടയിൽ നിന്ന് മാല കിട്ടി ,
ആ സമയത്തു ഒന്ന് പോലീസിനെ വിളിച്ചു പറയുവാരുന്നെകിൽ അപ്പുനു അത്രേം വേദന തിന്നേണ്ടി വരില്ലായിരുന്നു..
അവനെ കണ്ണുകൾ നിറഞ്ഞു അവൻ വിങ്ങി പൊട്ടൻ തുടങ്ങി..
മാലിനിയുടെ കണ്ണുകൾ നിറഞ്ഞൊഴുകി…
മതി അപ്പു ….എനിക്ക് കേൾക്കാൻ വയ്യ … അവൾ അവനെ തടഞ്ഞു..
ഹ ഹ ഹ ..അവൻ ചിരിച്ചു ,,, നല്ല രസമാണ് അവിടെ … അപ്പുനു നല്ല രസം ആയിരുന്നു..
അവന്റെ ചിരി നിറഞ്ഞ കണ്ണുകളോടെ കരച്ചിലേക്ക് പോയി..
നിങ്ങള്ക്ക് ഒന്നും അത് മനസിലാവില്ല ,,ആ വേദന നിങ്ങൾക് മനസിലാവില്ല ,, ചെയ്യാത്ത തെറ്റിന് കള്ളൻ എന്ന പേര് കേൾക്കുമ്പോ ഉള്ള വേദന ഒന്നും നിങ്ങൾക് മനസിലാകില്ല,,,,
അപ്പു കരയുക തന്നെ ആയിരുന്നു..
വൈകുനേരം കൊച്ചമ്മക്ക് മാല കിട്ടിയതല്ലേ ഒടുവിൽ പിറ്റേന്ന് ആണ് സ്റേഷനിലേക് ഫോൺ വന്നത് വെറുതെ വിട്ടോളാൻ പറഞ്ഞോണ്ട് …
കൊച്ചമ്മേ … ഈ … ഈ …അവന്റെ വാക്കുകൾ ഇടറി … അവൻ കൈ കൊണ്ട് ആംഗ്യങ്ങൾ കാട്ടാൻ തുടങ്ങി.
ഈ കണ്ണ് ഇല്ലേ … കണ്ണ് ,..അവൻ നിറഞ്ഞ കണ്ണ് ഉരുട്ടി കാണിച്ചു …
വിഷമ൦ കടിച്ചമർത്തി അവനോട് മുഖത്തെ പേശികൾ ഒക്കെ വലിഞ്ഞു മുറുകുന്നത് അവൾ കണ്ടു.
അവൾ കരയുന്ന അവസ്ഥ ആയി..
അവൻ മൂക്കു തുടച്ചു, ഈ കണ്ണില്‍ ….. ഒരിച്ചിരി എരിവ് പോയാൽ ..എന്തൊരു വേദന ….. വേദന ആയിരിക്കൂല്ലേ …
അവന്റെ ശബ്ദം ഇട മുറിഞ്ഞു ….
അവര് … അവര് … മുളക് പൊടി ..ഇങ്ങനെ എടുത്ത് ,,, (അവൻ കൈ കൊണ്ട് ആക്ഷൻകാണിച്ചു കൊടുത്തു )
പേസ്റ് പോലെ ആക്കി അപ്പൂന്റെ … അപ്പൂന്റെ …അപ്പൂന്റെ രണ്ടു കണ്ണിലും പൊത്തി വെച്ച്… പൊത്തി പൊത്തി വെച്ചു
,,,അപ്പോളേക്കും അപ്പു കരഞ്ഞു തുടങ്ങി ഇരുന്നു
കൈ ഒക്കെ പല ആംഗ്യങ്ങൾ കാണിച്ചു വിഷമമൊരുപാട് ഉണ്ടായിരുന്നു … അവൻ മുഖം ഒകെ തുടച്ചു …
അന്ന് അപ്പു…അപ്പു …. ഒരുപാടു അലറി കരഞ്ഞു …..എന്റെ….എന്റെ ….. അവനു വാക്കുകൾ മുഴുമിക്കാൻ പറ്റുന്നുണ്ടായിരുനില …
അപ്പൂനെ മുറുകെ പിടിച്ചു വെച്ചേക്കുക ആയിരുന്ന …അപ്പു …കയ്യും കാലും ….ഒക്കെ നിലത്തിട്ടു അടിച്ചു അലറി കരഞ്ഞു …

149 Comments

  1. പാട്ട് ലിങ്ക് മാത്രം ഉള്ളു അതിൽ വരുന്നില്ല ഇപ്പോൾ?രണ്ടാമത്തെ പേജിൽ ഉള്ള സോങ് അപ്ഡേറ്റ് ആയപ്പോൾ പോയി എന്നു തോന്നുന്നു ?

  2. വിനോദ് കുമാർ ജി ❤

    ❤❤❤❤❤❤❤❤?

  3. രുദ്രദേവ്

    സെന്റി ഒരു രക്ഷയും ഇല്ല ബ്രോ… അന്യായ എഴുത്തു ?♥️

  4. *വിനോദ്കുമാർ G*❤

    ആദി കാവ്യം മൂന്നാം ഘട്ടം കഴിഞ്ഞു ഇതിൽ ഡോക്ടർ റോയിയുടെയും നേഹയുടെയും ഭാഗം എത്തുമ്പോൾ മനസ്സിൽ സങ്കടം നിറയും അതുപോലെ ആദിയും ഉപ്പ്‌തുറക്കരും തമ്മിൽ ഉള്ള സംഘട്ടനം മനസ്സിനെ ആകാംഷഭരിതം ആക്കും അതു കഴിഞ്ഞു പീലിയുടെയും പൊതുവാളിന്റെയും ഭാഗം വരുമ്പോൾ മനസ്സിനെ ചിരിയുടെ തിരമാലകൾ കൊണ്ട് നിറക്കും സൂപ്പർ ഹർഷൻ bro ♥❤

    1. അണ്ണാ….
      സ്നേഹം

  5. എന്താ നിങ്ങളോട് പറയാ…. കണ്ണോണ്ട് വായിക്കുമ്പോ മനസ്സോണ്ട് ആരംഗത്തിൽ അവർ അറിയാതെ ഞാൻ അവിടെ നിന്ന് കണ്ടയുവാ….. അത്ര ഫീൽ ആകുന്നു….

  6. Bro ith odukathe laag aahnallo

    1. അതേ ലാഗുണ്ട്
      ellavarkkum aa laag ishtamakilla bro
      pakshe oru katha poleyalla
      aadiyude abubhavamaayi aanu ezhuthunnath
      anubhavathe ezhuthumbo laag undaville bro

Comments are closed.