അപരാജിതൻ 3 [Harshan] 7078

പോകാൻ തുടങ്ങുക ആയിരുന്നു , അപ്പളേക്കും മഴ പിന്നേയും കൂടി, ഞാൻ ഇപ്പൊ പൊക്കോളാം കൊച്ചമ്മേ , ഈ മഴ ഒന്ന് ഒഴിഞ്ഞൊട്ടെ ,,, ഞാൻ പൊയ്ക്കൊള്ളാം ,,ഇനി ഇങ്ങോട്ടു വരില്ല… അവൻ അത് പറഞ്ഞപ്പോ അവർക്കുള്ളിൽ എന്തോ കൊളുത്തി വലിക്കുന്ന പോലെ ഒരു നോവു..
അവർ അവനെ അങ്ങോട്ട് വിളിച്ചു , അവൻ പെട്ടെന്ന് മഴനനയാതെ ഓടി പൂമുഖത്തെ സ്റ്റെപ്പിന് സമീപം വന്നു.
കൊച്ചമ്മേ ഞാൻ ഇപ്പൊ പൊയ്ക്കോളാം .കൊച്ചമ്മ അതിനായി ഉറക്കം കളയണ്ട.. ഞാന്‍ പൊക്കോളാം സത്യം … അപ്പു പറഞ്ഞു.
അപ്പു വേണ്ട … ദാ വീട്ടിന്റെ താക്കോൽ ഇന്ന ..നീ പോകണ്ട , പോയി ബാഗ് ഒക്കെ അവിടെ എടുത്ത് വെക്കു.
അവർ ഒരല്പം അലിവോടെ അവനോട് പറഞ്ഞു.
വേണ്ട ,,ഞാൻ ഇന്നലെ പറഞ്ഞതല്ലേ ഞാൻ ഇവിടെ നിന്ന് പൊയ്ക്കോള എന്ന് , കൊച്ചമ്മ തന്നെ അനുവദിക്കാഞ്ഞതല്ലേ .. അത് സാരമില്ല ഞാൻ എന്തായാലും ഇനീ അങ്ങോട്ടു പോകുന്നില്ല.
കൊച്ചമ്മ പോയി കിടന്നോ… ഞാൻ പൊയ്ക്കോളാം , ഞാൻ പറ്റിക്കില്ല, പേടിക്കണ്ട… അവൻ പറഞ്ഞു.
അത് കേട്ടപ്പോ മാലിനിക്ക് സങ്കടം ആയി.
വേണ്ട അപ്പു … നീ പോകണ്ട ,,നീ ബാഗ് ഒക്കെ കൊണ്ട് വെക്കു…ഇതാ താക്കോൽ ..
മാലിനി അവനു നേരെ താക്കോൽ നീട്ടി.
അവൻ ചിരിച്ചു , അവൻ തല തിരിച്ചു മഴ നോക്കി നിന്ന് ഇപ്പോളാണ് കുറയുന്നത് എന്ന് നോക്കി.
ഡാ ..അന്നേരത്തെ ദേഷ്യത്തിന് അങ്ങനെ ഒക്കെ പറഞ്ഞതാണ്. ഒരുപാട് മോശമായി പറഞ്ഞു ഞാൻ നിനക്കു ഒരുപാട് സങ്കടം ആയി കാണും എനിക്കറിയാം.
മാലിനി അവനെ ഒന്ന് ആശ്വസിപ്പിക്കാൻ ശ്രമിച്ചു.
കൊച്ചമ്മ തന്നെ എല്ലാം പറയുന്നു, ഞാൻ അതിനു ഒന്നും പറഞ്ഞില്ലല്ലോ , അതൊന്നും ഓർത്തു മനസ് വിഷമിക്കണ്ട ,,, കൊച്ചമ്മ പറഞ്ഞതിൽ എന്താണ് തെറ്റ്.
കൊച്ചമ്മ പറഞ്ഞതൊക്കെ തന്നെ ആണ് ശരികൾ , ശ്രിയ എപ്പോളും സത്യമേ പറയു.. അവൾ പറഞ്ഞതാണ് സത്യം ..
ഞാൻ കള്ളൻ ആണ് , ചതിയൻ ആണ് , എല്ലാരുടേം ശ്രദ്ധ പിടിച്ചു പറ്റാൻ എന്ത് നാടകവും കളിക്കും , പാമ്പിനെക്കൾ വിഷം ഉള്ളവൻ ആണ് ,ജയദേവന്റെ മക൯ കള്ളൻ തന്നെ ആണ്. ഇതൊക്കെ സത്യം അല്ലേ കൊച്ചമ്മേ ,,ഞാൻ ഒന്നും അല്ല എന്ന് പറഞ്ഞു നിഷേധിക്കുന്നില്ലലോ.
അവൻ അതൊക്കെപറഞ്ഞപ്പോ അവന്റെ ശബ്ദം ശെരിക്കും ഇടറി ഇരുന്നു.
കൊച്ചമ്മെ ,,ഞാൻ ഒരിയ്ക്കലും അമ്മയെ വെച്ച് ഒന്നും നേടിയിട്ടില്ല അത് മാത്രേ കൊച്ചമ്മ പറഞ്ഞതിൽ ഒരു തെറ്റു പറ്റിയിട്ടുള്ളൂ..
അത് കേട്ടപ്പോൾ ശരിക്കും മാലിനിക്ക് വിഷമം ആയി.
ഞാൻ കുറച്ചു നേരം ഈ തിണ്ണയിൽ ഇരുന്നോട്ടെ ..നിന്നിട്ടു കാല്‍ കഴക്കുവാ ,,,മഴ തീരുന്ന വരെ മതി…
അവൻ അവരോടു ചോദിച്ചു.
അവർക്കു ആകെ വിഷമ൦ ആയി ഒന്നും മിണ്ടിയില്ല, അവൻ അവിടെ ഇരുന്നു, മാലിനി അവനു സമീപം ഉള്ള കസ്സേരയിലും
അവൾക്കും ഒന്നും പറയാൻ സാധിച്ചില്ല.
അവൻ ഇങ്ങനെ വീഴുന്ന മഴത്തുള്ളികളെ കൈ കൊണ്ട് ഒക്കെ തൊട്ടു , കുറച്ചു നേരം ചിരിച്ചു.
ഇന്നൊരു കൂട്ടുകാരനെ കണ്ടിരുന്നു , എന്നെക്കാളും ഒക്കെ ഒരുപാട് താഴെ പഠിച്ച പയ്യൻ ആയിരുന്നു , ഇന്നവൻ ഇപ്പൊ ഡോക്ടർ ആണ്, അന്നത്തെ ബ്രില്ലിയൻറ് ആയിരുന്ന ഞാൻ ഇപ്പൊ വട്ടപ്പൂജ്യം …
അവൻ ചിരിച്ചു കൊണ്ട് പറഞ്ഞപ്പോലും ഉള്ളിലെ നോവ് കേൾക്കുന്നവർക്ക് തിരിച്ചറിയാൻ സാധിച്ചിരുന്നു.
അപ്പു … ഞാൻ പറഞ്ഞതൊക്കെ മനസിൽ വെക്കാതെ നീ ,,അതൊക്കെ മറന്നു കളയൂ.. അന്നേരത്തെ ദേഷ്യത്തിന് പറഞ്ഞത് ആണ് , നീ പോകണ്ട എങ്ങും ,,കേട്ടോ
.. മാലിനി അവനെ ആശ്വസിപ്പിച്ചു.
അപ്പു അങ്ങനെ ഒന്നും മനസിൽ വെക്കാറില്ല കൊച്ചമ്മേ,,, അവൻ മറുപടി പറഞ്ഞു.
എന്നാലും ,, എന്റെ നല്ലൊരു പിറന്നാൾ അല്ലായിരുന്നോ ,,അതിന്റെ മധുരം പോലും വേണ്ട എന്ന് നീ പറഞ്ഞില്ലേ…
ഹ ഹ ഹ ഹ ഹ ….അപ്പു കുറച്ചു നേരം ഒന്ന് ചിരിച്ചു.
നെറ്റിയിൽ ഒക്കെ ഒന്ന് തടവി..
പിറന്നാൾ ……………… ഹമ്… ,,,,,അവൻ ഒന്ന് മൂളി.
കൊച്ചമ്മേ,, കൊച്ചമ്മക്ക് ഓര്മ ഉണ്ടോ എന്നറിയില്ല ,,ഒരു അഞ്ചു കൊല്ലം മുൻപ് ഇതുപോലെ കൊച്ചമ്മയുടെ തന്നെ ഒരു പിറന്നാൾ അപ്പു ഉണ്ടിരുന്നു,,, അന്ന് കൊച്ചമ്മക്ക് സന്തോഷത്തിന്റെ ദിവസം ആയിരുന്നു അപ്പുവിന് സങ്കടത്തിന്റെയും..
മാലിനി അവൻ പറയുന്നത് വ്യക്തമാകാതെ അവനെ നോക്കി.
അപ്പു ഇവിടെ ആദ്യം വന്നപ്പോ ,,, രണ്ടു മൂന്ന് മാസം കഴിഞ്ഞു കൊച്ചമ്മയുറെ പിറന്നാൾ ആയിരുന്നു,
അതൊക്കെ പറയുമ്പോ അവന്റെ ശ്വാസത്തിനും പറയുന്ന തലത്തിനും ഒക്കെ ഒരല്പം വേഗവും ഊർജവും വർധിച്ച പോലെ.
അന്ന് അപ്പുവിന് കുറച്ചു പനികോൾ ഒക്കെ ഉണ്ടായിരുന്നു , പണി ഒകെ കഴിഞ്ഞു ഉചക്കു കിടന്നപ്പോൾ ആണ് അങ്ങോട്ടു വിളിച്ചത്, കൊച്ചമ്മേടെ പിറന്നാൾ സദ്യ ഉണ്ണാൻ , അന്നിവിടത്തെ പണിക്കാരോടൊപ്പം ഇരുന്നു വീട്ടിനുള്ളിൽ താന്നെ ഇരുന്നു അപ്പുവും ഭക്ഷണം കഴിച്ചിരുന്നു . ഭക്ഷണം കഴിച്ചു കൈകഴുകി പോകുകയും ചെയ്തു …
അന്ന് വൈകുന്നേരം ആണ് കൊച്ചമ്മേടെ താലി മാല കാണുന്നില്ല എന്ന് അറിഞ്ഞത്, ഓർമ്മ ഇല്ലേ കൊച്ചമ്മക്ക്.

149 Comments

  1. പാട്ട് ലിങ്ക് മാത്രം ഉള്ളു അതിൽ വരുന്നില്ല ഇപ്പോൾ?രണ്ടാമത്തെ പേജിൽ ഉള്ള സോങ് അപ്ഡേറ്റ് ആയപ്പോൾ പോയി എന്നു തോന്നുന്നു ?

  2. വിനോദ് കുമാർ ജി ❤

    ❤❤❤❤❤❤❤❤?

  3. രുദ്രദേവ്

    സെന്റി ഒരു രക്ഷയും ഇല്ല ബ്രോ… അന്യായ എഴുത്തു ?♥️

  4. *വിനോദ്കുമാർ G*❤

    ആദി കാവ്യം മൂന്നാം ഘട്ടം കഴിഞ്ഞു ഇതിൽ ഡോക്ടർ റോയിയുടെയും നേഹയുടെയും ഭാഗം എത്തുമ്പോൾ മനസ്സിൽ സങ്കടം നിറയും അതുപോലെ ആദിയും ഉപ്പ്‌തുറക്കരും തമ്മിൽ ഉള്ള സംഘട്ടനം മനസ്സിനെ ആകാംഷഭരിതം ആക്കും അതു കഴിഞ്ഞു പീലിയുടെയും പൊതുവാളിന്റെയും ഭാഗം വരുമ്പോൾ മനസ്സിനെ ചിരിയുടെ തിരമാലകൾ കൊണ്ട് നിറക്കും സൂപ്പർ ഹർഷൻ bro ♥❤

    1. അണ്ണാ….
      സ്നേഹം

  5. എന്താ നിങ്ങളോട് പറയാ…. കണ്ണോണ്ട് വായിക്കുമ്പോ മനസ്സോണ്ട് ആരംഗത്തിൽ അവർ അറിയാതെ ഞാൻ അവിടെ നിന്ന് കണ്ടയുവാ….. അത്ര ഫീൽ ആകുന്നു….

  6. Bro ith odukathe laag aahnallo

    1. അതേ ലാഗുണ്ട്
      ellavarkkum aa laag ishtamakilla bro
      pakshe oru katha poleyalla
      aadiyude abubhavamaayi aanu ezhuthunnath
      anubhavathe ezhuthumbo laag undaville bro

Comments are closed.