അപരാജിതൻ 1 [Harshan] 7175

 

സാവിത്രി വല്യമ്മ അപ്പു ഒരുപാട് ആത്മാർത്ഥമായി പണി എടുക്കുന്നവർ ആണെന്ന് അറിയുന്നത് കൊണ്ടും അവൻ ഒരു പാവം ആയതു കൊണ്ടും മറ്റാരും അറിയാതെ ആയിരം  രൂപ അവന്റെ ആവശ്യത്തിനായി നൽകും . അത് കൊണ്ട് വേണം ഒരു മാസം അവനു അത്യാവശ്യമുള്ള എന്തെങ്കിലും കാണാൻ ആയി.

ഇരുപത്തി അഞ്ചു വയസുള്ള ഒരു പയ്യൻ ആണ് ആയിരം  രൂപ കൊണ്ട് ഒരുമാസത്തെ ചിലവുകൾ ഭക്ഷണം ഒഴികെ ഉള്ളത് കാണാം എന്ന് പറയുമ്പോൾ ആ ദയനീയ അവസ്ഥ കൂടെ മനസിലാക്കണം.

ഉച്ചക്ക് ശേഷം അപ്പു, പാലിയതെ അരി ഗോഡൗണിലേക്ക് പോയി , ഇനി വൈകുന്നേരം വരെ അവനു അവിടെ ആണ് ഡ്യൂട്ടി. ലോറിയിൽ വരുന്ന അരി ചാക്കുകൾ ചുമന്നു ഗോഡൗണിൽ അടുക്കി വെക്കണം. അതുപോലെ മറ്റു വണ്ടികളിൽ കയറ്റിയും കൊടുക്കണം. അവിടെ മുപ്പത്തിനകത്തു പണിക്കാർ ഉള്ളത് ആണ്.

വന്നപ്പോൾ മുതൽ പണി തുടങ്ങിയത് ആണ്. വയ്യ തളർന്നു. അപ്പു കുറച്ചു നേരം അവിടെ ഇരുന്നു. മറ്റുള്ളവർ വിവിധ യൂണിയനുകളിൽ പെട്ടവർ ആയതുകൊണ്ട് അവർക്കുള്ള അവകാശങ്ങൾ അധികാരങ്ങൾ ഒന്നും അപ്പുവിന് ഇല്ല. എന്നാലും ആർക്കും അപ്പുവിനോട് വിരോധം ഒന്നും ഇല്ല. എല്ലാവരും അവനോടു നല്ല രീതിയിൽ തന്നെ ആണ് ഒന്നോ രണ്ടോ പേരൊഴിച്ചു. അപ്പു അവിടെ ആരുമായും ബന്ധം സ്ഥാപിക്കാൻ പോകുന്നതല്ലല്ലോ. അവിടത്തെ പണി തീർത്തിട്ട് വേണം പിന്നെ തറവാട്ടിലേക്ക് പോകാൻ ആയി.

 

അവിടെ ഇരുന്ന കുപ്പിയിൽ നിന്ന് അപ്പു വെളളം കുടിച്ചു

അപ്പോ എന്തൊക്കെ ഉണ്ട് വിശേഷങ്ങൾ…ഗോടോണിൽ ലെ നോട്ടക്കാരൻ വറീത് അവനോടു തിരക്കി.

ഒന്നുമില്ല ചേട്ടാ ഇങ്ങനെ ഒക്കെ അങ്ങോട്ട് പോണു..

നാലഞ്ചു കൊല്ലം ആയില്ലേ ഇവിടെ പണിക്ക് കയറീട്ടു.

നിന്റെ അപ്പന്റെ വിവരം വല്ലതും ഉണ്ടോ…അയാൾക് അപ്പുവിനെ കുറിച്ച് ഒരുവിധം കാര്യങ്ങള്‍  ഒക്കെ അറിയാവുന്നതാണ്.

ഇത് വരെ വിവരം ഒന്നും ഇല്ല, എവിടെ ആണാവോ ആർക്കറിയാം. അവൻ മറുപടി പറഞ്ഞു. കാണണം എന്നും എനിക്കില്ല.. കണ്മുന്നിൽ വന്നാൽ ഞാൻ എങ്ങനെ ആണ് പെരുമാറുക എന്ന് എനിക്കൊരിക്കലും പറയാൻ സാധിക്കില്ല.

അപ്പോ , ഡാ ഇന്നും എനിക്ക് വിശ്വസിക്കാൻ സാധിക്കുന്നില്ല ജയൻ ഈ ഒരു പണി ഒക്കെ ചെയ്യും എന്ന് …എത്ര വർഷമായി എനിക്കറിയാവുന്നതാണ് ജയനെ. അയാൾ അപ്പുവിനോട് സൂചിപ്പിച്ചു.

 

വറീതേട്ട ..ചെറുപ്പത്തിൽ ഏതോ ഒരു കുട്ടിയുടെ പെന്സില് ചോദിക്കാതെ എടുത്തു എന്ന് പറഞ്ഞു ചൂരല് കൊണ്ട് അടിച്ചു അന്നത്തെ ദിവസം ഭക്ഷണം തരാതെ പിറ്റേ ദിവസം എന്നോടൊപ്പം സ്കോളിൽ കണ്ണു എന്നെ കൊണ്ട് ആ പെന്സില് ആ കുട്ടിക്ക് തിരിച്ചേൽപ്പിച്ചു സോറി പറയിപ്പിച്ചു ചരിത്രം ഉള്ള ആൾ ആണ് എന്റെ അച്ഛൻ.

അതിന്റെ ഒക്കെ ആണല്ലോ ഇപ്പൊ ഞാൻ അനുഭവിക്കുന്ന ഓരോരോ അവസ്ഥകൾ…..അവൻ ആകെ വിഷമം പൂണ്ടു.

ഡാ ഇങ്ങനെ ഒരു ദുരവസ്ഥ ഞാൻ ആരിലും കണ്ടിട്ടില്ല. നമ്മുടെ മുതലാളി ആയതു കൊണ്ട് പറയുന്നതല്ല, പക എന്ന സാധന അങ്ങേർക്ക് ആരോടെങ്കിലും ഉണ്ടെങ്കിൽ ഉണ്ടല്ലോ അവരെ ഒക്കെ വേരോടെ നശിപ്പിച്ചു കളയും അങ്ങനെയാണല്ലോ ഇക്കാണാവുന്നതൊക്കെ ഒക്കെ ഉണ്ടാക്കി കൂട്ടിയത്.

നിങ്ങളുടെ സ്ഥലം ഉള്ള പ്രദേശത്തു ഇപ്പൊ സെന്റിന് എത്ര ആണെന്ന് അറിയോ ഒരു സെന്റിന് എട്ടു ലക്ഷം കൊടുത്താൽ പോലും കിട്ടില്ല നാഷണൽ ഹൈവേ പൊട്ടിക്കാൻ പോകുന്ന റൂട് അല്ലെ, അതും ഈ നാലഞ്ചു കൊല്ലം കൊണ്ട്. അങ്ങനെ  നോക്കാനെങ്കിൽ തന്നെ ജയൻ കൊണ്ടോയി എന്ന് പറയുന്ന തുകയെക്കാളും എത്രയോ ഇരട്ടി ആ സ്ഥലത്തിനുണ്ട്. എന്ത് ചെയ്യാൻ ആണ് അതുവരെ അവർ കൈക്കലാക്കിയില്ലേ…

ഇതൊക്കെ കേട്ട് അപ്പു അന്ധാളിച്ചു ഇരുന്നു.

 

എന്നെ സംബന്ധിച്ച് ഇപ്പൊ ആയിരം ലക്ഷം കോടി ഇതിനൊന്നും വലിയ വില ഇല്ല ചേട്ടാ ..കാരണം എനിക്ക് ഇപ്പൊ ഒരുപാട് വലുത് അഞ്ഞൂറ് രൂപ മാത്രമേ ഉള്ളൂ കാരണം ഒരു മാസത്തെ എന്റെ കയ്യിലേക്ക് കിട്ടുന്ന വരുമാന൦ ഈ ആയിരം ആയതു കൊണ്ട്. അതിനു മുകളിൽ ഉള്ളതൊക്കെ എനിക്ക് സ്വപ്നം മാത്രമേ ഉള്ളൂ…അവൻ ചിരിച്ചു കൊണ്ട് പറഞ്ഞു. ആ ചിരിയിൽ അവന്റെ തൊണ്ടയുടെ ഇടർച്ച വറീത് ശെരിക്കും കേട്ടറിഞ്ഞു.

 

ഡാ കർത്താവു എന്തിനും ഒരു വഴി കണ്ടിട്ടുണ്ടാവും… നീ വിഷമിക്കണ്ടാ

വറീത് അവനെ ആശ്വസിപ്പിച്ചു..

223 Comments

  1. വിനോദ് കുമാർ ജി ❤

    ❤❤ വീണ്ടും അപരാജിതനെ അപ്പുവിനെ തൊട്ടു അറിഞ്ഞു കൊണ്ട് ഒരു യാത്ര ഹർഷൻ bro കാത്തിരിക്കുന്നു ♥♥♥

  2. അങ്ങനെ 4ആം പ്രാവിശ്യവും ഞാൻ ആദ്യം തൊട്ടു വായിക്കാൻ പോണു ??

    Yes I’m addicted ???

  3. ഊരുതെണ്ടി?

    ഇനി ഒനൂടി ഒന്നെനിന് തോടങ്ങാം?…

  4. Devil With a Heart

    ഹർഷേട്ട ഒരിക്കൽ കൂടെ ഒന്നിൽ നിന്നും തുടങ്ങുവാണേയ്..?❤️

  5. അബൂ ഇർഫാൻ

    തുടർക്കഥകൾ വായിക്കാൻ ഒരു മടിയുണ്ട്. കൂടാതെ ഈ വിഷയം ഫോളോ ചെയ്യാൻ പറ്റുമോ എന്നൊരു ഭയവും. അതു കൊണ്ടാണ് വായിക്കാൻ ഇത്ര വൈകിയത്. പിന്നെ അമീഷ് ത്രിപാഠിയുടെ ശിവപുരാണം വായിച്ച ധൈര്യത്തിൽ തുടങ്ങി. എന്താ പറയുക. എന്തു പറഞ്ഞാലും അധികമാവില്ല. ഗംഭീരം. സൂപ്പർ
    ബാക്കി ഓരോ അധ്യായവും വായിച്ചു കഴിഞ്ഞ് പറയാം.

    1. ഊരുതെണ്ടി?

      ഇനി ഒനൂടി ഒന്നെനിന് തോടങ്ങാം?…

  6. 21 part വായിച്ചിട്ട് വീണ്ടും ഒന്നെന്നു തുടങ്ങുവാ…
    ഹർഷേട്ടാ… I’m addicted ???

    1. കുഞ്ഞപ്പന്‍ പ്രഭു ⅻ ✔ (VAIFA)

      ??

    2. o my gode ,,,,,,,,,,,,,,

    3. കുഞ്ഞപ്പന്‍ പ്രഭു ⅻ ✔ (VAIFA)

      I AM TRILLED

  7. അങ്ങനെ ഒരിക്കൽ കൂടി തുടങ്ങുന്നു.. ഈ കഥ ഒരു ലഹരി ആയിരിക്കുകയാണ് ❤

  8. The Beginning??

  9. രുദ്രദേവ്

    ♥️♥️♥️

  10. വായന എന്നോ തുടങ്ങിയിരുന്നു പിന്നെ ടൈം കിട്ടാതെ വന്നപ്പോ നിന്ന് പോയതാണ് ? and this story amazing

Comments are closed.