അപരാജിതൻ 1 [Harshan] 7171

ഈ ജയദേവ ഒരു ഭാര്യയും പിന്നെ ഒരു മകനും ആയിരുന്നു ഉണ്ടായിരുന്നത്. ഭാര്യയുടെ പേര് ലക്ഷ്മി, ലക്ഷ്മിക്കു കാൻസർ രോഗ ബാധ ആയിരുന്നു. മകൻ ആയിരുന്നു നമ്മുടെ ആദി ശങ്കർ എന്ന അപ്പു. അപ്പു പഠനവുമായി കേരളത്തിന് പുറത്തു ആയിരുന്നു.

 

ജയദേവൻ  കാശും കൊണ്ട് മുങ്ങിയ സമയത് ആകെ നാട്ടിൽ പ്രശ്നവും ആയി. അങ്ങനെ അപ്പു നാട്ടിലേക്കു വന്നു. ലക്ഷ്മിയുടെ പേരിൽ ഉണ്ടായിരുന്ന അൻപത് സെന്റ് സ്ഥലവും വീടും രാജശേഖരന് കൊടുക്കേണ്ടി വന്നു .അന്ന് ഒരു കോടി എങ്കിലും കിട്ടുന്ന സ്ഥലത്തിന് ഇരുപത് ലക്ഷം കണക്കാക്കി രാജശേഖരൻ നഷ്ടത്തിൽ കൊള്ളിച്ചു. അത്രക്കും പക രാജശേഖരന് ഇക്കാരണം കൊണ്ട് അപ്പുവിന്റെ കുടുംബത്തോടും ഉണ്ടായി.

 

ബാക്കി ഉള്ള തുക അതായതു അറുപത് ലക്ഷത്തോളം രൂപ അത് കൊടുക്കാൻ മാത്രം ഒരു വഴിയും ഉണ്ടായിരുന്നില്ല. ഈ സ്ഥലം പുറത്തേക്കു കൊടുക്കാൻ ആയി അവർക്കു സാധിച്ചില്ല കാരണം അളിയൻ പ്രതാപനും ഗുണ്ടകളും ഒക്കെ വലിയ പ്രശനങ്ങൾ ഉണ്ടാക്കി കൊണ്ടിരുന്നു.

 

രാജശേഖരന് അടക്കാൻ ആകാത്ത കലി ആയതിനാൽ പിന്നെ പറയുകയും വേണ്ടല്ലോ. അപ്പുവിനും ‘അമ്മ ലക്ഷ്മിക്കും വീട്ടിൽ നിന്ന് ഇറങ്ങുകയേ നിവൃത്തി ഉണ്ടായിരുന്നുള്ളൂ . അന്നത്തെ പ്രശ്നങ്ങളിൽ മനസ്സ് നൊന്തു അപ്പുവിന്റെ ‘അമ്മ ലക്ഷ്മിക്ക് ദീനം കൂടുതൽ ആയി അത് അവരുടെ മരണത്തിനു കാരണം ആയി. മരിക്കുന്നതിന് മുൻപ് അവർ അവന്റെ കൈ പിടിച്ചു പറഞ്ഞു, എന്ത് ജോലി ചെയ്തിട്ടാണെന്നലും ബാക്കിയുള്ള കടം കൂടെ കൊടുത്തു വീട്ടണം എന്ന് അല്ലെങ്കിൽ അവർക്കു ഒരു മനസ്സമാധാനവും ഉണ്ടാകില്ല എന്ന് , അവൻ ലക്ഷ്മിക്ക് അതുപോലെ ഒക്കെ ചെയ്യാം എന്ന് ഉറപ്പു കൊട്ട്ക്കുകയും ചെയ്തു.

 

അതിനുള്ളിൽ തന്നെ ലക്ഷ്മി മരിക്കുകയും ചെയ്തു. ആ സ്ഥലത്തു പോലും അവരെ അടക്കം ചെയ്യുവാൻ പോലും അപ്പുവിനു സാധിച്ചില്ല. അതും ഒരു പൊതു ശ്മാശാനത്തിൽ ചെയ്യേണ്ടി വന്നു. അമ്മക്ക് കൊടുത്ത വാക്കു പാലിക്കാൻ ആയി അവൻ രാജശേഖരനെ പോയി കണ്ടു. എങ്ങനെ എങ്കിലും ജോലി എടുത്തു കടങ്ങൾ വീട്ടിക്കൊള്ളാം എന്ന് പറഞ്ഞു . അതിനിടയിൽ തന്നെ അപ്പുവിന് കുവൈറ്റിൽ തന്റെ സുഹൃത്ത് ഒരു ജോലി ശെരി ആക്കി കൊടുക്കുകയും ചെയ്തു. അതുകൂടി അവൻ രാജേശഖരനോട് പറഞ്ഞു.

 

അയാൾ അത് സമ്മതിച്ചില്ല, താൻ പറയുന്നിടത്തു ജോലി ചെയ്തു കടം വീട്ടിയല്‍ മതി എന്ന് അയാൾ കട്ടായം പറഞ്ഞു. തന്റെ അച്ഛനെ പോലെ ത്താനും ചതിക്കില്ല എന്നെന്താണ് ഉറപ്പ് . അങ്ങനെ അപ്പുവിന് പുറത്തേക്കു പോകാനും സാധിച്ചില്ല , പകരം അയാൾ കൊടുത്ത ജോലി സ്വീകരിക്കേണ്ടി വന്നു. അങ്ങനെ ആണ് അപ്പു പാലിയം തറവാട്ടില ആസ്ഥാന ജോലിക്കാരന്‍ ആക്കിയത്

. രാജശേഖരന് ഒറ്റ ലക്‌ഷ്യം മാത്രേ ഉണ്ടായിരുന്നുള്ളൂ. തന്നെ പറ്റിച്ചു അപ്പുവിന്റെ അച്ഛൻ കൊണ്ട് പോയിട്ടുണ്ടെങ്കിൽ അയാളുടെ മകൻ എന്റെ കാല്കീഴില് കിടന്നു നരകിക്കണം.

അയാൾക്കതു ജയദേവൻനോട് ഉള്ള ദേഷ്യംവും പകയും എല്ലാം അയാളുടെ മകനിൽ തീർത്താൽ മതിയല്ലോ , കൂടാതെ അവനിനി ഒരു ഭാവിയും ഉണ്ടാകില്ല ആവാൻ അവന്റെ ജീവിതാവസാനം വരെ തന്റെ കണ്മുന്നിൽ പണി എടുത്തു തീരും. എൺപതു ലക്ഷം രൂപ പറ്റിച്ചിട്ടുണ്ടെകിൽ പോലും വെറും ഇരുപത് ലക്ഷം കണക്കാക്കി ഒരു കോടി വിലവരുന്ന സ്ഥലം കൂടെ രാജശേഖരന് കിട്ടുകയും ചെയ്തു. ബാക്കി ജീവിതാവസാനം വരെ അപ്പു പണി എടുത്തുകൊടുക്കുന്നത് അയാൾക്ക് ബോണസ് ഉം ആണ്. അപ്പുവിന്റെ സ്ഥലം ഉണ്ടായിരുന്നിടത്തു ഇന്ന് പാലിയം ഗ്രൂപ്പിന്റെ മെയിൻ ഷോപ്പിംഗ് കോംപ്ലക്സ് ആണ് …കണ്ണായ സ്ഥലം തന്നെ  ചുളുവിലക്ക് കിട്ടിയിരുന്നല്ലോ …

 

ഇങ്ങനെ ആണ് അപ്പു എന്ന ആദിശങ്കർ ആ വീട്ടിൽ ചെന്ന് പെട്ടത്, അതൊരു നരകം തന്നെ ആണ് ഒരിക്കലും പുറത്തേക്കു പോകാൻ സാധിക്കാത്ത നരകം. അമ്മക്ക് കൊടുത്ത വാക്കു ഓര്മ ഉള്ളതിനാൽ അവനു ആ വീട് വിട്ടു ഓടിപ്പോകാനും സാധിക്കില്ല. പോകണം എന്നുണ്ടെകിൽ ആ കടം പണി എടുത്തു കൊടുത്തു തീർത്തെങ്കിൽ മാത്രം അല്ലെങ്കിൽ …………….

 

നമുക്ക് മുന്നോട്ടു പോകുമ്പോ അപ്പുവിനെ കുറിച്ചൊക്കെ കൂടുതൽ മനസ്സിലാക്കാം,

അപ്പു അവരുടെ വീട്ടിൽ ജോലി ചെയ്തു തുടങ്ങിയിട്ട് നാല് വർഷത്തിന് മേലെ ആയി, ഓരോ ദിവസ്സവും ഓരോറോ തരത്തിൽ ദുസ്സഹമായിരുന്നു അവനു അവിടെ ജീവിതം. അവരെ സംബന്ധിച്ച് അവന്റെ അച്ഛനോടുള്ള പക , വിശ്വാസ വഞ്ചന കാണിച്ചതിന്റെ ദേഷ്യം അതൊക്കെ ഒരുപാട് ഉണ്ടായിരുന്നല്ലോ, ബാക്കി ഉള്ള പണിക്കാർ ശമ്പളം വാങ്ങിക്കുന്നവർ ആകുമ്പോൾ അപ്പു മാത്രം ശമ്പളം കിട്ടാതെ പണി എടുക്കുന്ന ഒരു അടിമഗത്തിൽ പെട്ടവൻ എന്ന് പറഞ്ഞാൽ കുറച്ചുകൂടെ മനസ്സിലാകും അല്ലോ. അവൻ പണി എടുക്കുന്നത് അവന്റെ അച്ഛൻ ആയി വരുത്തി വെച്ച നഷ്ടം നികത്താൻ ആയി മാത്രം. അതുകൊണ്ടു അവൻ ഓടി നടന്നു പണി എടുക്കുന്നു എന്ന് മാത്രം.

223 Comments

  1. വിനോദ് കുമാർ ജി ❤

    ❤❤ വീണ്ടും അപരാജിതനെ അപ്പുവിനെ തൊട്ടു അറിഞ്ഞു കൊണ്ട് ഒരു യാത്ര ഹർഷൻ bro കാത്തിരിക്കുന്നു ♥♥♥

  2. അങ്ങനെ 4ആം പ്രാവിശ്യവും ഞാൻ ആദ്യം തൊട്ടു വായിക്കാൻ പോണു ??

    Yes I’m addicted ???

  3. ഊരുതെണ്ടി?

    ഇനി ഒനൂടി ഒന്നെനിന് തോടങ്ങാം?…

  4. Devil With a Heart

    ഹർഷേട്ട ഒരിക്കൽ കൂടെ ഒന്നിൽ നിന്നും തുടങ്ങുവാണേയ്..?❤️

  5. അബൂ ഇർഫാൻ

    തുടർക്കഥകൾ വായിക്കാൻ ഒരു മടിയുണ്ട്. കൂടാതെ ഈ വിഷയം ഫോളോ ചെയ്യാൻ പറ്റുമോ എന്നൊരു ഭയവും. അതു കൊണ്ടാണ് വായിക്കാൻ ഇത്ര വൈകിയത്. പിന്നെ അമീഷ് ത്രിപാഠിയുടെ ശിവപുരാണം വായിച്ച ധൈര്യത്തിൽ തുടങ്ങി. എന്താ പറയുക. എന്തു പറഞ്ഞാലും അധികമാവില്ല. ഗംഭീരം. സൂപ്പർ
    ബാക്കി ഓരോ അധ്യായവും വായിച്ചു കഴിഞ്ഞ് പറയാം.

    1. ഊരുതെണ്ടി?

      ഇനി ഒനൂടി ഒന്നെനിന് തോടങ്ങാം?…

  6. 21 part വായിച്ചിട്ട് വീണ്ടും ഒന്നെന്നു തുടങ്ങുവാ…
    ഹർഷേട്ടാ… I’m addicted ???

    1. കുഞ്ഞപ്പന്‍ പ്രഭു ⅻ ✔ (VAIFA)

      ??

    2. o my gode ,,,,,,,,,,,,,,

    3. കുഞ്ഞപ്പന്‍ പ്രഭു ⅻ ✔ (VAIFA)

      I AM TRILLED

  7. അങ്ങനെ ഒരിക്കൽ കൂടി തുടങ്ങുന്നു.. ഈ കഥ ഒരു ലഹരി ആയിരിക്കുകയാണ് ❤

  8. The Beginning??

  9. രുദ്രദേവ്

    ♥️♥️♥️

  10. വായന എന്നോ തുടങ്ങിയിരുന്നു പിന്നെ ടൈം കിട്ടാതെ വന്നപ്പോ നിന്ന് പോയതാണ് ? and this story amazing

Comments are closed.