അപരാജിതൻ 1 [Harshan] 7175

നീ ഇനി ഈ മുഖവും വെച്ച് കൊണ്ട് ഗോഡൌൺ ഇത് ഒന്നും പോണ്ടാ …ഇവിടത്തെ പണി മാത്രം ചെയ്‌താൽ മതി … കേട്ടോടാ ….

എന്നാലും ഈ കൊച്ചിന്റെ മുഖത്ത് ഇങ്ങനെ അടിക്കാൻ ഇവിടെ ആരാ. …സരസമ്മ താടിക്കു കൈ കൊടുത്തു മൊഴിഞ്ഞു .

സാവിത്രി ‘അമ്മ അവരുടെ മുഖത്തേക്ക് നോക്കി …ഞാൻ ഒന്നിനും ഇല്ലേ ….അടുക്കളയിൽ പണി ഉണ്ട് എന്നും പറഞ്ഞു അവർ വേഗം അടുക്കളയിലേക്ക് ഓടി ..അവർക്കറിയാം സാവിത്രിയമ്മ ദേഷ്യപ്പെട്ടാൽ പിന്നെ പണി ആണെന്ന് …

അവൻ തിരികെ നടന്നു.

അപ്പു …. സാവിത്രി ‘അമ്മ അവനെ വിളിച്ചു .

അവൻ തിരികെ നോക്കി ഇതൊന്നു നീ മനസ്സിൽ വെക്കേണ്ട കേട്ടോ …..

ഇല്ല വെല്യമ്മെ … ഇതിലൊന്നും എനിക്ക് ഒരു വിഷമവും ഇല്ല പ്രതാപൻ സാർ പറഞ്ഞത് ഒക്കെ ശെരി അല്ലെ … കള്ളന്റെ മോൻ തന്നെ അല്ലെ ഞാൻ … ഒരു സഹോദരനേ പോലെ വിശ്വസിച്ച സാറിനെ  പറ്റിച്ചു കൊണ്ടല്ലേ എന്റെ അച്ഛൻ പോയത് അതും കാശും മോഷ്ടിച്ച് പറ്റോ ഇരുപതോ അല്ല എൺപത് ലക്ഷം …എൺപത് ലക്ഷം രൂപ.. ആ കാശും കൊണ്ട് എങ്ങോട്ടു പോയി എന്നും എനിക്കറിയില്ല. എനിക്കൊട്ടു തന്നിട്ട് പോലും ഇല്ല ..ആ ഷോക്കിൽ അല്ലെ എന്ത് ‘അമ്മ പോലും മരിച്ചു പോയത്… ഉള്ള കിടപ്പാടം സ്വർണ്ണം ഒക്കെ വിറ്റു ഇരുപത് ലക്ഷം സാറിന്  കൊടുത്തു. ബാക്കി അറുപത് ലക്ഷം വേറെ പലിശ വേറെ. അത് തീരുന്നതു വരെ എടുത്തു വീട്ടിക്കൊള്ളാം എന്നത് കൊണ്ടല്ലേ ഞാൻ ഇവിടെ പണി എടുക്കുന്നത്. എന്ന് വീട്ടി കഴിയും എന്നൊന്നും എനിക്കറിയില്ല, ചിലപ്പോ അമ്പതു കൊല്ലം അല്ലെങ്കിൽ എഴുപതു കൊല്ലം , അന്ന് വരെ ഒക്കെ ജീവിച്ചിരിക്കുമോ എന്നൊന്നും എനിക്കറിയില്ല, എന്നാലാകുന്ന പോലെ ഞാൻ

വീട്ടിക്കൊള്ളാം…പ്രതാപൻ സാർ പറഞ്ഞ പോലെ എന്നെ വീട്ടി കയറ്റാൻ ഒന്നും കൊള്ളില്ല,,,എന്നാലും ഞാൻ കഴിഞ്ഞ അഞ്ചു കൊല്ലം ആയിട്ട് ഇവിടെ പണി എടുക്കുന്നതല്ലേ  വെല്യമ്മേ…ഒരു രൂപ പോലും ഈ തറവാട്ടിൽ നിന്ന് ഞാൻ എടുത്തിട്ടില്ല എടുക്കുകയും ഇല്ല….അങ്ങനെ എടുക്കേണ്ടി വന്ന അത് എന്റെ അവസാനവും ആയിരിക്കും,,,

എത്ര ഒക്കെ ആയാലും കള്ളൻ കള്ളൻ തന്നെ ആണ് പക്ഷെ കള്ളന്റെ മോൻ കള്ളൻ ആകണം എന്ന് ഒരു നിബന്ധവും ഇല്ല ല്ലോ…പക്ഷെ എന്നാലും കള്ളന്റെ മോനെ ആ കണ്ണ് കൊണ്ടേ എല്ലാരും കാണൂ…അത് തന്നെ ആണ് എന്റെ വിധിയും…സാറിനെ  പറ്റിച്ചു കൊണ്ട് പോയ കാശ് കൊണ്ട് എന്റെ അച്ഛൻ എവിടേലും സുഖമായി  ജീവിക്കുന്നുണ്ടാകും വേറെ ഭാര്യയും മക്കളും ഒക്കെ ആയി..

പണ്ട് മഹാഭാരതത്തിൽ വായിച്ച പോലെ അച്ഛന് തന്റെ യൗവ്വനം ദാനം ചെയ്ത മകനെ പോലെ അല്ല യൗവ്വനവും ജീവിതവും ഭാവിയും എല്ലാം തിരികെ കിട്ടാത്ത വിധം ദാനം കൊടുത്ത മകൻ ആണ് ഞാൻ ……ഇത് പറഞ്ഞ അപ്പു തന്റെ കണ്ണും തുടച്ചു കൊണ്ട് ഷെഡ്ഡ്‌ലേക്ക് നടന്നു നീങ്ങി….

അവൻ പറഞ്ഞെതെല്ലാ കേട്ട് സാവിത്രി ‘അമ്മ മുന്നോട്ടു നടന്ന പോകുന്ന അപ്പുവിനെ നോക്കി നിന്നു ….

 

പഴേ പോലെ തന്നെ ദിവസങ്ങൾ ഓരോന്നായി മുന്നോട്ടു പോയി കൊണ്ടിരുന്നു. കാലവും സമയവും ഒക്കെ അങ്ങനെ മാറി കൊണ്ടിരുന്നാലും ചിലരുടെ ജീവിതം അങ്ങനെ ഒക്കെ തന്നെ അങ്ങ് പോകും എന്നതിന് തെളിവ് ആണല്ലോ നമ്മുടെ അപ്പുവിന്റെ ജീവിതം.

അപ്പുവിന്റെ അച്ഛൻ ജയദേവൻ  പാലിയം ഗ്രൂപ്പിലെ മാനേജർ ആയിരുന്നു. രാജശേഖരൻ ജയദേവൻന് വലിയ വിശ്വാസവും ആയിരുന്നു. പത്തു പതിനഞ്ചു വർഷത്തോളം ജയദേവൻ  അവിടെ ജോലി കാരനായിട്ടു.അങ്ങനെ ഒരിടക്ക് ആണ് എസ്റ്റേറ്റിലെ ആവശ്യങ്ങള്ക്കും അതുപോലെ മറ്റു പല ആവശ്യങ്ങൾക്കും ആയി കുറെ കാശ് കൊണ്ട് രാജശേഖരന് പോകേണ്ട ആവശ്യം ഉണ്ടായത്. സംഭവം ബാങ്ക് ട്രാൻസ്ഫർ ചെയ്യാൻ സാധിക്കാത്ത കാലം ആണ് ടാക്സ് പ്രശ്നം ഒക്കെ ഉള്ളത് കൊണ്ടും കൂടാതെ കയ്യിലിരിക്കുന്ന കാശ് അതൊരു 80 ലക്ഷം രൂപ വരും അതാണെങ്കിൽ ബ്ലാക്ക് മണിയും വ്യക്തമായി പറഞ്ഞാൽ കണക്കിൽ കാണിക്കാത്ത കള്ളപ്പണം. അങ്ങനെ രാജശേഖരൻ പോകാനായി തയാർ ആയ സമയത്തു ആണ് മറ്റു ഒഴിവാക്കാനാവാത്ത ആവശ്യം ഉണ്ടായത്. അപ്പോൾ പോകേണ്ടതും അത്യാവശ്യം ഉള്ള കാര്യം ആയതിനാലും പണം ഇടുക്കിയിൽ എത്തേണ്ടത് കൊണ്ടും ഈ പണം ജയദേവൻ  നെ ഏൽപ്പിച്ചു കാര്യങ്ങൾ റെഡി ആക്കി. പോകും വഴി ജയദേവൻ  എന്ത് ചെയ്തു. ഈ പണവും കൊണ്ടങ്ങു മുങ്ങി. അന്ന് എൺപത് ലക്ഷം എന്ന് പറഞ്ഞാ ഇന്നത്തെ അഞ്ചു കോടിയുടെ വില ഉള്ള കാലം ആണ് എന്ന് കൂടെ ഓർക്കണം.

അങ്ങനെ ആകെ പ്രശ്നം ആയി. തന്റെ ഏറ്റവും വിശ്വസ്തൻ ആയിരുന്ന ജയദേവൻ ഇങ്ങനെ ചെയ്യുമെന്ന് രാജശേഖരൻ ഒരിക്കലും വിചാരിച്ചിരുന്നില്ല. അത് മനസ്സിൽ കൊടിയ പക ആയി മാറി. ഒടുവിൽ കേസ് ഒക്കെ ആക്കി. തത്കാലം പണത്തിനു രേഖകൾ ഒക്കെ ഉണ്ടാക്കി ആണ് കേസിനു പോയത് കള്ള പണം ആണെങ്കിൽ കേസിനു പോകാൻ കഴിയില്ലല്ലോ. അങ്ങനെ കേസ് അന്വേഷണം ആരംഭിച്ചു. നാടുവിട്ടുപോയ ജയദേവൻ  കുറിച്ച് ഒരു അറിവും കിട്ടിയില്ല . പിന്നെ കുറച്ചു നാളുകൾക്കു ശേഷം ജയദേവൻ  കൊൽക്കത്തയിൽ വെച്ചൊക്കെ കണ്ടതായി ഒക്കെ കേട്ടു

അന്വേഷണം അങ്ങോട്ടും കൊണ്ട് പോയെങ്കിലും ജയദേവൻ ന്റെ മാത്രം പിടിക്കാൻ കഴിഞ്ഞില്ല . മൂപ്പര് പിടി കിട്ടാ പുള്ളി ആയി അങ്ങനെ ലിസ്റ്റിൽ ഇടം പിടിച്ചു.

223 Comments

  1. വിനോദ് കുമാർ ജി ❤

    ❤❤ വീണ്ടും അപരാജിതനെ അപ്പുവിനെ തൊട്ടു അറിഞ്ഞു കൊണ്ട് ഒരു യാത്ര ഹർഷൻ bro കാത്തിരിക്കുന്നു ♥♥♥

  2. അങ്ങനെ 4ആം പ്രാവിശ്യവും ഞാൻ ആദ്യം തൊട്ടു വായിക്കാൻ പോണു ??

    Yes I’m addicted ???

  3. ഊരുതെണ്ടി?

    ഇനി ഒനൂടി ഒന്നെനിന് തോടങ്ങാം?…

  4. Devil With a Heart

    ഹർഷേട്ട ഒരിക്കൽ കൂടെ ഒന്നിൽ നിന്നും തുടങ്ങുവാണേയ്..?❤️

  5. അബൂ ഇർഫാൻ

    തുടർക്കഥകൾ വായിക്കാൻ ഒരു മടിയുണ്ട്. കൂടാതെ ഈ വിഷയം ഫോളോ ചെയ്യാൻ പറ്റുമോ എന്നൊരു ഭയവും. അതു കൊണ്ടാണ് വായിക്കാൻ ഇത്ര വൈകിയത്. പിന്നെ അമീഷ് ത്രിപാഠിയുടെ ശിവപുരാണം വായിച്ച ധൈര്യത്തിൽ തുടങ്ങി. എന്താ പറയുക. എന്തു പറഞ്ഞാലും അധികമാവില്ല. ഗംഭീരം. സൂപ്പർ
    ബാക്കി ഓരോ അധ്യായവും വായിച്ചു കഴിഞ്ഞ് പറയാം.

    1. ഊരുതെണ്ടി?

      ഇനി ഒനൂടി ഒന്നെനിന് തോടങ്ങാം?…

  6. 21 part വായിച്ചിട്ട് വീണ്ടും ഒന്നെന്നു തുടങ്ങുവാ…
    ഹർഷേട്ടാ… I’m addicted ???

    1. കുഞ്ഞപ്പന്‍ പ്രഭു ⅻ ✔ (VAIFA)

      ??

    2. o my gode ,,,,,,,,,,,,,,

    3. കുഞ്ഞപ്പന്‍ പ്രഭു ⅻ ✔ (VAIFA)

      I AM TRILLED

  7. അങ്ങനെ ഒരിക്കൽ കൂടി തുടങ്ങുന്നു.. ഈ കഥ ഒരു ലഹരി ആയിരിക്കുകയാണ് ❤

  8. The Beginning??

  9. രുദ്രദേവ്

    ♥️♥️♥️

  10. വായന എന്നോ തുടങ്ങിയിരുന്നു പിന്നെ ടൈം കിട്ടാതെ വന്നപ്പോ നിന്ന് പോയതാണ് ? and this story amazing

Comments are closed.