അപരാജിതൻ 1 [Harshan] 7171

ജോലിക് നില്‍ക്കുന്നതോ ….. അങ്ങനെ തോന്നുന്നില്ലല്ലോ.. അയാള്‍ അവനോടു പറഞ്ഞ് ..

അയ്യോ സത്യം തന്നെ സ്വാമി .. അവന്‍ ഉറപ്പിച്ച് പറഞ്ഞ്.

കുറച്ചു നേരം സ്വാമിജി അവന്റെ മുഖത്തേക്ക് നോക്കി നിന്നു .

ഞാന്‍ അങ്ങോട്ട്പോയിക്കോട്ടെ .. പുറകില്‍ കുറച്ചു വിറകു കീറാണ്‍ ഉണ്ട് അത്കൊണ്ടാണ്. അവന്‍ അവരോടു രണ്ടു പേരോടും ആയി അനുവാദം ചോദിച്ചു.

കുട്ടി ഒന്നവിടെ നിക്കാ ,, ഇങ്ങോട്ട് കയറി വരൂ .. ചോദിക്കട്ടെ..

അയ്യോ സ്വാമി എനിക്കങ്ങോട്ട് വരാന്‍ കഴിയില്ല .. എനിക് വീടിനുള്ളിലെക് കയറാന്‍ അനുവാദം ഇല്ല.. സാമി ചോദിചോളൂ ,, ഞാന്‍ ഇവിടെ നിന്നു മറുപടി പറഞ്ഞോളാം ……….അപ്പു മറുപടി പറഞ്ഞ്..

കാരണം ഇക്കഴിഞ്ഞ ഇത്രയും വര്‍ഷങ്ങളില്‍ പോലും അപ്പു ആ വീട്ടിലേക്ക് കയറിയിട്ടില്ല , കയറാന്‍ ആരും പറഞ്ഞിട്ടും ഇല്ല , കയറാന്‍ ആയി അനുവാദവും ഇല്ല..

ഇങ്ങോട്ട് കയറില്ല എന്നു തീര്‍ത്തു പറഞ്ഞതാണോ…

അദ്ദേഹം ചിരിച്ചുകൊണ്ട് ചോദിച്ചു… അങ്ങനെ അല്ല സ്വാമി,, അതങ്ങനെ ആണ് .. അതിന്റെ പേരില്‍ ഇനി പ്രശ്നങ്ങള്‍ ഒന്നും വേണ്ടല്ലോ അതുകൊണ്ടാണ്…

ശരി ഞാന്‍ നിര്‍ബന്ധിക്കുന്നില്ല…

പക്ഷേ  ഇവിടെ കയറേണ്ടി വരും കേട്ടോ ………..

അദ്ദേഹം അവനോടു പറഞ്ഞ്…

അതെന്താണാവോ … ആ അര്‍ക്കറിയാം…. അവന്‍ ഉള്ളില്‍ ചിന്തിച്ച്..

ശരി സ്വാമി..

പെങ്ങളെ എനിക് പുറത്തു കുളിക്കാന്‍ ഒരു സൌകര്യം വേണം,, അദ്ദേഹം ആവശ്യപ്പെട്ടു

അപ്പൂ ഓപ്പയ്ക്ക് പുറത്തു ചരുവത്തില്‍ വെള്ളം ചൂടാക്കി കൊടുക്കണം.. ഓപ്പയ്ക്ക് കുളിക്കാന്‍ ഉള്ളതാണ്.

 

ആ വല്ല്യമ്മേ ഞാന്‍ പെട്ടെന്നു അടുപ്പ് കൂട്ടാം..

സ്വാമി ഒരു കാല്‍ മണിക്കൂര്‍ അതിനുള്ളില്‍ എല്ലാം ശരി ആക്കാം …

അവന്‍ വേഗം അതിനുള്ള സൌകര്യങള ഒരുക്കാന്‍ ആയി പോയി.

………………

പെങ്ങളെ ഈ കുട്ടി ഇവിടത്തെ ജോലികാരന്‍ ആണോ…എനിക്കു ഉള്ളില്‍ തോന്നുന്നത് ആ കുട്ടി തെറ്റായ ഒരു സ്ഥലത്തു നില്‍ക്കുന്നത് പോലെ .. മറ്റെവിടെയോ നിക്കേണ്ട ആള്‍ ആണ്.

അതേ ,, കുറച്ചു പ്രശ്നങ്ങള്‍ ഉണ്ടായിരുന്നു , അതൊക്കെ ആയി ബന്ധപ്പെട്ടു ആണ് അവന്‍ ഇവിടെ നിക്കുന്നത്..

ആ അങ്ങനെ പറയൂ.. കാരണം വേറെ ഏതോ ഉന്നതമായ സ്ഥാനത്ത് ആണ് ഇപ്പോള്‍ ആ ആത്മാവു നില്‍ക്കേണ്ടിഇരുന്നതു , കാലക്കേടിന് സ്ഥാനം മാറി പോയതാണ്..

ഒപ്പെ … ഓപ്പ വന്നത് നന്നായി എനിക്കു മക്കളുടെ ഭാവികാര്യങ്ങള്‍  ഒക്കെ ഒന്നറിയണം എന്നുണ്ടായിരുന്നു .

എല്ലാം നമുക് നോക്കാം ……… ഞാന്‍ ആദ്യം പോയി ഒന്നു കുളിച്ചു പൂജകള്‍ ചെയ്യട്ടെ ……….

എല്ലാം ഒരുക്കിയിട്ടുണ്ട് പൂജമുറിയില്‍ പൂക്കളും ഒക്കെ പറിച്ചു വെച്ചിട്ടും ഉണ്ട്. അവര്‍ മറുപടി പറഞ്ഞ് .

സ്വാമിജി കുളിക്കാന്‍ ആയി പുറത്തേക്കിറങ്ങി..

അപ്പോളേക്കും അപ്പു വെള്ളം എല്ലാം ചൂടാക്കി വെച്ചിരുന്നു.

കുളിയും തേവരവും ജപവും ഒക്കെ കഴിഞ്ഞു വീടിനുള്ളില്‍ പ്രവേശിച്ച് പൂജകള്‍ ഒക്കെ ചെയ്തു സ്വാമിജി വീടിന് മുന്‍വശത്തേക്ക് വന്നു.

അപ്പോളേക്കും രാജ്ശേഖരനും മറ്റുള്ളവരും ഒക്കെ എത്തിയിരുന്നു , അവര്‍ക്കൊക്കെ വല്യമ്മാമയെ കണ്ടപ്പോള്‍ ഒരുപാട് സന്തോഷം ആയിരുന്നു.അന്നത്തെ ദിവസം ഒക്കെ കഴിഞ്ഞു കൂടി.

 

പിറ്റെന്നു സാവിത്രി അമ്മ സഹോദരന്റെ ഒപ്പം തന്നെ കുടുംബ ക്ഷേത്രത്തില്‍ ഒക്കെ പോയി വഴിപാടുകള്‍ ഒക്കെ കഴിപ്പിച്ചു.

ഒടുവില്‍ തിരികെ വീട്ടില്‍ എത്തി.

അങ്ങളായും പെങ്ങളും സംസാരത്തിനിടയില്‍ സാവിത്രി അമ്മ തന്റെ കൊച്ചുമക്കളുടെ തലക്കുറി യെല്ലാം സഹോദരനെ കാണിച്ചു. എല്ലാവരുടെ കാര്യങ്ങള്‍ ഒക്കെ അദ്ദേഹം പറഞ്ഞു കൊടുത്തു.

223 Comments

  1. വിനോദ് കുമാർ ജി ❤

    ❤❤ വീണ്ടും അപരാജിതനെ അപ്പുവിനെ തൊട്ടു അറിഞ്ഞു കൊണ്ട് ഒരു യാത്ര ഹർഷൻ bro കാത്തിരിക്കുന്നു ♥♥♥

  2. അങ്ങനെ 4ആം പ്രാവിശ്യവും ഞാൻ ആദ്യം തൊട്ടു വായിക്കാൻ പോണു ??

    Yes I’m addicted ???

  3. ഊരുതെണ്ടി?

    ഇനി ഒനൂടി ഒന്നെനിന് തോടങ്ങാം?…

  4. Devil With a Heart

    ഹർഷേട്ട ഒരിക്കൽ കൂടെ ഒന്നിൽ നിന്നും തുടങ്ങുവാണേയ്..?❤️

  5. അബൂ ഇർഫാൻ

    തുടർക്കഥകൾ വായിക്കാൻ ഒരു മടിയുണ്ട്. കൂടാതെ ഈ വിഷയം ഫോളോ ചെയ്യാൻ പറ്റുമോ എന്നൊരു ഭയവും. അതു കൊണ്ടാണ് വായിക്കാൻ ഇത്ര വൈകിയത്. പിന്നെ അമീഷ് ത്രിപാഠിയുടെ ശിവപുരാണം വായിച്ച ധൈര്യത്തിൽ തുടങ്ങി. എന്താ പറയുക. എന്തു പറഞ്ഞാലും അധികമാവില്ല. ഗംഭീരം. സൂപ്പർ
    ബാക്കി ഓരോ അധ്യായവും വായിച്ചു കഴിഞ്ഞ് പറയാം.

    1. ഊരുതെണ്ടി?

      ഇനി ഒനൂടി ഒന്നെനിന് തോടങ്ങാം?…

  6. 21 part വായിച്ചിട്ട് വീണ്ടും ഒന്നെന്നു തുടങ്ങുവാ…
    ഹർഷേട്ടാ… I’m addicted ???

    1. കുഞ്ഞപ്പന്‍ പ്രഭു ⅻ ✔ (VAIFA)

      ??

    2. o my gode ,,,,,,,,,,,,,,

    3. കുഞ്ഞപ്പന്‍ പ്രഭു ⅻ ✔ (VAIFA)

      I AM TRILLED

  7. അങ്ങനെ ഒരിക്കൽ കൂടി തുടങ്ങുന്നു.. ഈ കഥ ഒരു ലഹരി ആയിരിക്കുകയാണ് ❤

  8. The Beginning??

  9. രുദ്രദേവ്

    ♥️♥️♥️

  10. വായന എന്നോ തുടങ്ങിയിരുന്നു പിന്നെ ടൈം കിട്ടാതെ വന്നപ്പോ നിന്ന് പോയതാണ് ? and this story amazing

Comments are closed.