അപരാജിതൻ 1 [Harshan] 7175

ആ വെള്ളി പോലെ നരച്ച നീണ്ട തടിയും മുടിയും, കാഷായ വസ്ത്രവും ചുമലില്‍ ഒരു തോളസഞ്ചിയും. ദൂരെ നിന്നു കണ്ടപ്പോ തന്നെ സാവിത്രി അമ്മ എഴുന്നേറ്റ് പുറത്തേക്ക് വന്നു, ഓപ്പയുടെ സമീപം ചെന്നു. ഒരു ബ്രഹ്മചാരി ആണല്ലോ അദ്ദേഹത്തിന്റെ കാല് തൊട്ട് തൊഴുതു. കൈകളില്‍ പിടിച്ച് കൂട്ടി കൊണ്ട് വന്നു . ഒരുപാട് വര്‍ഷങ്ങള്‍ക്ക് ശേഷം കാണുന്നതാണ്. അവരുടെ കണ്ണില്‍ നിന്നും ആ സന്തോഷത്തില്‍ കണ്ണീര് ഒഴുകുന്നുണ്ടായിരുന്നു.

അദ്ദേഹം വീടിലേക്ക് കയറാന്‍ ആയി പടിയില് കാല്‍ വെച്ചു. പെട്ടെന്നേന്തോ ഓര്‍ത്ത പോലെ കാല്‍ പിന്നിലേക്ക് വലിച്ചു. പിന്നെ തിരിഞുനോക്കി , കുറെ നേരം വടക്ക് കിഴക്ക് മൂലയിലേക്ക് നോക്കി നിന്നു.

ഭഗവതീ….

എന്നു വിളിച്ച് പതുക്കെ അദ്ദേഹം വീടിനുള്ളിലെ പൂമുഖത്ത് കയറി തിണയില്‍ ഇരുന്നു. അപ്പോളേക്കും മാലിനിയും രാജിതയും ഒക്കെ അങ്ങോട്ട് വന്നു , അവരും വേല്യമ്മാവന്റെ കാലുകള്‍തൊട്ട് തൊഴുതു.

നന്നായി വരട്ടെ……….

അദ്ദേഹം തോല്‍സഞ്ചിയില്‍ നിന്നും ഒരു ചെമ്പു കുടുക്ക പുറത്തേക്ക് എടുത്തു, അത് പെങ്ങള്‍ക്ക് കൊടുത്തു ,

ഗംഗജലം ആയിരുന്നു , ഹിമാലയത്തില്‍ നിന്നും കൊണ്ടുവന്നത്.

അവര്‍ അത് സ്വീകരിച്ചു തൊട്ട് തൊഴുതു എല്ലാവ്ര്‍ക്കും അല്‍പാല്‍പ്പം ആയി കുടിക്കാന്‍ കൊടുത്തു.

അദ്ദേഹം കുറച്ചു നേരം പെങ്ങളുടെ മുഖത്തേക്ക് നോക്കി ഇരുന്നു.

ഒപ്പെ എത്ര കാലം ആയി കണ്ടിട്ടു.. വല്ലപോലെങ്കിലും ഒന്നു വന്നു കൂടായോ…

ഓപ്പ എവിടെ ആണെന്ന് വെച്ചാണ് ഞാന്‍ വരുന്നത്.. ഓപ്പ തീര്‍താഡനം അല്ലേ …

അദ്ദേഹം ഉറക്ക ചിരിച്ചു.

കുഞ്ഞിപെങ്ങളെ കാണാന്‍ സമയം ആയി എന്നു ഒരു തോന്നല്‍ ഉണ്ടായി അതുകൊണ്ടല്ലേ ഞാന്‍ വന്നത്…

ഓപ്പ ഈ സഞ്ചാരം ഒക്കെ നിര്‍ത്തി ഇവിടെ താമസിക്ക് ,,,,,,,,,, ഇനി ഇപ്പോ എത്ര കാലം ആണ്.. കണ്ടു കൊണ്ടെങ്കിലും ഇരിക്കാല്ലോ…

രാജുവും ഇടക്ക് എന്നോടു തിരക്കാറുണ്ട് വല്ല്യമ്മാവനെ കുറീച് ,,,

നമ്മളൊക്കെ ഓരോരോ കര്‍മം ചെയ്യാനായി ജനിച്ചവര്‍ അല്ലേ നിങ്ങള്‍ നിങ്ങളുടെ കര്മ്മം ചെയ്യുന്നു , ഞാന്‍ എന്റെയും .. അത്രേ ഉള്ളൂ … ആത്മസാക്ഷാത്കാരം നേടുക അത്ര മാത്രം ഒടുവില്‍ ഭഗവല്‍ പാദങ്ങളില്‍ ലയിക്കുക.

ഉള്ളില്‍ ശക്തമായ് ഒരു തോന്നല്‍ വന്നു ദന്ടായുധപാനീയെ (പഴനിമല മുരുകന്‍) കണ്ടു തൊഴുത്തപ്പോള്‍ പിന്നെ ഇങ്ങോട്ട് പോന്നതാണ്.

അദ്ദേഹം പറഞ്ഞു.

മക്കളൊക്കെ എവിടെ ? അദ്ദേഹം മാലിനിയോടും രാജിയോടും ചോദിച്ചു. അവര്‍ മക്കളുടെ വിശേഷം ഒക്കെ അഡ്ഡെഹത്തോട് പറഞ്ഞ് കൊടുത്തു.

മാലിനി അപ്പോളേക്കും പോയി കുടിക്കാനായി സംഭാരം കൊണ്ട് വന്നു , അദ്ദേഹം അത് വാങ്ങി കുടിച്ചു.

അദ്ദേഹം അവരോടു അടുക്കളയിലേക്ക്പോയിക്കോളാണ്‍ ആയി പറഞ്ഞ് , അതിന്‍ പ്രകാരം അവര്‍ അടുക്കളയിലേക്ക് പോയി,

ഓപ്പ എന്താണ് കയറാന്‍ നേരം കാല് പുറകോട്ടു എടുത്തു നിന്നത് , എന്തു പറ്റി ഒപ്പെ. സാവിത്രി അമ്മ തിരക്കി.

ഉള്ളില്‍ ഒരു വല്ലായ്മ തോന്നി പെങ്ങളെ…നല്ല നിമിത്തങ്ങള്‍ അല്ല കണ്ടത്. എന്തോ കുടുംബക്ഷേത്രത്തില്‍ ദര്‍ശനവും വഴിപാടുകളും ഒന്നും ചെയ്യുന്നില്ലെ..

അദ്ദേഹം തിരക്കി .

മക്കള് പോകല്‍ ഒക്കെ കുറവാണ്. ഞാന്‍ ആവതുള്ള പോലെ പോകാറുണ്ട്.

പരദേവതകളുടെ അനുഗ്രഹം കുറഞ്ഞു പോലെ അനുഭവപ്പെടുന്നു. വടക്ക് കിഴക്ക് മൂലയില്‍ പോലും അതിന്റെ ലക്ഷണം പ്രകടമാണ്.

ഓപ്പ എന്താ പറഞ്ഞ് വരുന്നത്.

എന്തൊക്കെ ദുര്‍ലക്ഷണങ്ങളാണ് പെങ്ങളെ ഉള്ളില് തോന്നിയത് അത് ആണ്ടവന്‍ തോന്നിച്ചതാണോ എന്നറിയില്ല , അല്ലെങ്കില്‍ മുരുകനെ കണ്ടു തൊഴുകുമ്പോ തന്നെ പെങ്ങളെ മക്കളെമ് കാണണം എന്നു തോന്നുന്നത്തു എങ്ങനാ അയാള്‍ തന്റെ ശങ്ക വ്യക്തമാക്കി.

ഒരുപാട് നാള്‍ ആയില്ലേ എന്നെ കണ്ടിട്ടു ചിലപ്പോ ഭഗവാന്‍ അതുകൊണ്ടു തോന്നിച്ചതായിരിക്കും.

അപ്പോളേക്കും അപ്പു അവിടെ എത്തി, അവന്റെ കയ്യില്‍ കുറെ പഴങ്ങള്‍ ഉണ്ടായിരുന്നു, സാവിത്രിഅമ്മ പറഞ്ഞ് വിട്ടു വാങ്ങിപ്പിച്ചതായിരുന്നു അവയൊക്കെ,

അവന്‍ വന്നു പുറമെ നിന്നു വല്ല്യമ്മേ എന്നു വിളിച്ചു.

രണ്ടു പേരും തിരികെ നോക്കി,

ആ അപ്പൂ, കിട്ടിയോ .. അവര്‍ ചോദിച്ചു.

കിട്ടി വല്ല്യമ്മേ,,അവന്‍ പഴങ്ങള്‍ ഇളംതിണ്ണയുടെ ഒരത്ത് വെച്ചു മാറിനിന്നു.

ഈ കുട്ടി ഏതാണ്…? അദ്ദേഹം സാവിത്രി അമ്മയോട് തിരക്കി,

ഇവിടെ ജോലിക്കു നിക്കുന്നതാണ് സ്വാമി.

223 Comments

  1. വിനോദ് കുമാർ ജി ❤

    ❤❤ വീണ്ടും അപരാജിതനെ അപ്പുവിനെ തൊട്ടു അറിഞ്ഞു കൊണ്ട് ഒരു യാത്ര ഹർഷൻ bro കാത്തിരിക്കുന്നു ♥♥♥

  2. അങ്ങനെ 4ആം പ്രാവിശ്യവും ഞാൻ ആദ്യം തൊട്ടു വായിക്കാൻ പോണു ??

    Yes I’m addicted ???

  3. ഊരുതെണ്ടി?

    ഇനി ഒനൂടി ഒന്നെനിന് തോടങ്ങാം?…

  4. Devil With a Heart

    ഹർഷേട്ട ഒരിക്കൽ കൂടെ ഒന്നിൽ നിന്നും തുടങ്ങുവാണേയ്..?❤️

  5. അബൂ ഇർഫാൻ

    തുടർക്കഥകൾ വായിക്കാൻ ഒരു മടിയുണ്ട്. കൂടാതെ ഈ വിഷയം ഫോളോ ചെയ്യാൻ പറ്റുമോ എന്നൊരു ഭയവും. അതു കൊണ്ടാണ് വായിക്കാൻ ഇത്ര വൈകിയത്. പിന്നെ അമീഷ് ത്രിപാഠിയുടെ ശിവപുരാണം വായിച്ച ധൈര്യത്തിൽ തുടങ്ങി. എന്താ പറയുക. എന്തു പറഞ്ഞാലും അധികമാവില്ല. ഗംഭീരം. സൂപ്പർ
    ബാക്കി ഓരോ അധ്യായവും വായിച്ചു കഴിഞ്ഞ് പറയാം.

    1. ഊരുതെണ്ടി?

      ഇനി ഒനൂടി ഒന്നെനിന് തോടങ്ങാം?…

  6. 21 part വായിച്ചിട്ട് വീണ്ടും ഒന്നെന്നു തുടങ്ങുവാ…
    ഹർഷേട്ടാ… I’m addicted ???

    1. കുഞ്ഞപ്പന്‍ പ്രഭു ⅻ ✔ (VAIFA)

      ??

    2. o my gode ,,,,,,,,,,,,,,

    3. കുഞ്ഞപ്പന്‍ പ്രഭു ⅻ ✔ (VAIFA)

      I AM TRILLED

  7. അങ്ങനെ ഒരിക്കൽ കൂടി തുടങ്ങുന്നു.. ഈ കഥ ഒരു ലഹരി ആയിരിക്കുകയാണ് ❤

  8. The Beginning??

  9. രുദ്രദേവ്

    ♥️♥️♥️

  10. വായന എന്നോ തുടങ്ങിയിരുന്നു പിന്നെ ടൈം കിട്ടാതെ വന്നപ്പോ നിന്ന് പോയതാണ് ? and this story amazing

Comments are closed.