അപരാജിതൻ 1 [Harshan] 7175

ഒന്നുമില്ല കൊച്ചമ്മേ , സാവിത്രി വെല്ല്യമ ഇത്രയിടം വരെ വരാന്‍ പറഞ്ഞു..എന്തോ ജോലി ഉണ്ടത്രേ…

അവര്‍ അത് കേട്ടു മൂളി.

നീ അമ്മയോട് ജോലി ആവ്ശ്യപ്പെട്ടോ കമ്പനിയിലേക്ക്… ഇന്നലെ അമ്മ രാജേട്ടനോടു സംസാരിക്കുന്ന കേട്ടു..

അയ്യോ ആവശ്യപ്പെട്ടന്നും ഇല്ല കൊച്ചമ്മേ ..

വേറെ ഒരു ജോലി കിട്ടുവാനെങ്കില്‍ ഒരല്പം സന്തോഷം ആയേനെ എന്നു വെറുംവായയില്‍ അറിയാതെ പറഞ്ഞതോ മറ്റോ ആണ് മുന്‍പെങ്ങോ..

അതെന്താ ഇപ്പോ സന്തോഷം അല്ലേ .. അവര്‍ വീണ്ടും ചോദിച്ചു.

അയ്യോ കുഴപ്പം ഒന്നും ഇല്ല കൊച്ചമ്മേ…

അപ്പോളേക്കും സാവിത്രി അമ്മയും അങ്ങോട്ട് വന്നു.

മാലിനി അല്പം തമാശ മട്ടില്‍ അവനോടു പറഞ്ഞു, ഓഫീസില്‍ ചെയര്‍മാന്‍റെ ഒഴിവ് ഉണ്ട്, അത് മതിയോ നിനക്കു …

ഓഹ് ചെയര്‍മാന്‍ എന്നൊക്കെ പറഞ്ഞ …….. ആ നിങ്ങള്‍ ഒക്കെ നിര്‍ബന്ധിക്കുക ആണെങ്കില്‍ എന്തു വൃത്തികെട്ട പണിയും ഞാന്‍ എടുത്തോളാം, അതിപ്പോ ചെയര്‍മാനോ ഡയറക്ടറോ എന്തും നമുക്ക് നോക്കാം………

പറഞ്ഞു കഴിഞ്ഞപ്പോള്‍ ആണ് അയ്യോ പാഞ്ഞത് അബദ്ധമായല്ലോ എന്നു അപ്പു ഓര്‍ത്തത് അവന്‍ അറിയാതെ നാക്ക് കടിച്ചു. അവന്‍ അവരെ നോക്കി , അവന്റെ മറുപടി കേട്ടു സാവിത്രി അമ്മയും മാലിനിയും ഒരല്‍പ്പം വിഴുങ്ങസ്യ എന്ന രീതിയില്‍ അവനെ തന്നെ നോക്കി ഇരിക്കുക ആയിരുന്നു ….

അയ്യോ പണി കിട്ട്യോ ……..അവന്‍ അപ്പ തന്നെ അവന്റെ കൈ കൊണ്ട് അവന്റെ തലക്കിട്ട് തന്നെ ഒരടി കൊടുത്ത് ……..നിന്നോടു പലവട്ടം പറഞ്ഞിട്ടുണ്ട് ,, ആവശ്യമില്ലാത്തിടത്ത് കേറി അഭിപ്രായം പറയരുതു എന്നു .. പറഞ്ഞാലും കേള്‍ക്കില്ല … എന്നു അവന്‍ സ്വയം പറഞ്ഞു.

അവന്‍ വീണ്ടും നോക്കി .. വീണ്ടും അവരവനെ തന്നെ നോക്കി ഇരിക്കുന്നു ..ഇനി ആവ്ര്‍തിക്കില്ല വല്ല്യമ്മേ കൊച്ചമ്മേ ,,, ഞാന്‍ നല്ല പോലെ ശാസിച്ചിട്ടുണ്ട്…

ആരെ ? സാവിത്രി അമ്മ തിരക്കി

എന്നെ തന്നെ…

അവന്‍ അവരുടെ മുഖത്തെ ക്കു നോക്കാതെ താഴെ നോക്കി പറഞ്ഞു…

അവന്‍ ഒരു പൊട്ടിച്ചിരി ആണ് കേട്ടത്..

നോക്കുമ്പോ സാവിത്രി അമ്മയും മാലിനിയും ഓകെ അവന്റെ നിഷ്കളങ്കമായ സംസാരം കേട്ടു സത്യത്തില്‍ ചിരിക്കൂക് ആയിരുന്നു. ടാ നീ ശരിക്കും ഒരു കോമാളി തന്നെ ആണല്ലോ…

ഏ അല്ല കൊച്ചമ്മേ …ഇതൊക്കെ അറിയാതെ അങ്ങ് വന്നു പോകുന്നത് ആണ് .. മിക്കപ്പോഴും വെള്ളി മാത്രേ വരാറുള്ളൂ… ഇതറിയാതെ പറ്റിയത് ആണ് …… വിട്ടുകള…

 

അപ്പൂ … അതൊക്കെ പോട്ടെ നീ കവലയില്‍ പോയി കുറച്ചു പൂജസാധങ്ങള്‍ വാങ്ങിക്കണം. ലിസ്റ്റ് ഇതില്‍ ഉണ്ട്. സാവിത്രി അമ്മ അവനോടു പറഞ്ഞു.

അതുപോലെ കുറച്ചു പൂക്കള്‍ ഒക്കെ പറയ്ക്കണം..

അതെന്താ വല്ല്യമ്മേ ഇന്ന് വല്ല പൂജയും ഉണ്ടോ…

പൂജ ഉണ്ടായിട്ടല്ല .. എന്റെ ഓപ്പ വരുന്നുണ്ട്, രണ്ടു ദിവസം ഇവിടെ ഉണ്ടാകും .. വല്യമ്മക്കു സഹോദരന്‍ ഒക്കെ ഉണ്ടോ..

ഉവ്വു… ഒരു എണ്പതു വയസ്സേങ്കിലും ഉണ്ടാകും, ആള്‍ ഒരു ബ്രഹ്മചാരി ആണ്. തീര്‍ഥാടകനാണ്. വര്‍ഷങ്ങള്‍ ഒക്കെ കൂടുമ്പോ ഞങ്ങളെ കാണാന്‍ വരല്‍ പതിവാണ്. വാരണസിയിലും ബദരിനാതിലും ഒക്കെ ആയിരുന്നു. കഴിഞ്ഞ ദിവസം പഴനിമല മുരുകനെ കാണാന്‍ വന്നു എന്നറിഞ്ഞു, പരിചയക്കാരനേ കണ്ടപ്പോള്‍ പറഞ്ഞയ്യപ്പിച്ചു , പെങ്ങളെ കാണാന്‍ വരുന്നുണ്ടെന്ന്.

ഓപ്പയ്ക്ക് ഒരു കുറവും വരരുതല്ലോ .. അതാണ് പൂജാ സാധനങ്ങള്‍ ഒക്കെ വാങ്ങാന്‍ പറഞ്ഞത്.

ഓ അങ്ങനെ ആവട്ടെ ഞാന്‍ പോയി വരാം………..

അങ്ങനെ അപ്പു കവലയില്‍ പൂജ സ്റ്റോര്‍ പോയി ആവ്ശ്യത്തിന് പൂജസാധനങ്ങള്‍ ഒക്കെ വാങ്ങി അതുകൂടാതെ വേണ്ട പൂക്കളും തുളസിയും ഒക്കെ പറിച്ചു വെച്ചിരുന്നു.

വൈകുന്നേരം ഒരു അന്ചു മണി ഒക്കെ ആയികാണും …

സാവിത്രി അമ്മ പൂമുഖത്ത് തന്നെ ഇരിക്കുക യാണ് സഹോദരന്റെ വരവും കാത്തു.

അതാ വരുന്നു..തന്റെ ഓപ്പ ..

223 Comments

  1. വിനോദ് കുമാർ ജി ❤

    ❤❤ വീണ്ടും അപരാജിതനെ അപ്പുവിനെ തൊട്ടു അറിഞ്ഞു കൊണ്ട് ഒരു യാത്ര ഹർഷൻ bro കാത്തിരിക്കുന്നു ♥♥♥

  2. അങ്ങനെ 4ആം പ്രാവിശ്യവും ഞാൻ ആദ്യം തൊട്ടു വായിക്കാൻ പോണു ??

    Yes I’m addicted ???

  3. ഊരുതെണ്ടി?

    ഇനി ഒനൂടി ഒന്നെനിന് തോടങ്ങാം?…

  4. Devil With a Heart

    ഹർഷേട്ട ഒരിക്കൽ കൂടെ ഒന്നിൽ നിന്നും തുടങ്ങുവാണേയ്..?❤️

  5. അബൂ ഇർഫാൻ

    തുടർക്കഥകൾ വായിക്കാൻ ഒരു മടിയുണ്ട്. കൂടാതെ ഈ വിഷയം ഫോളോ ചെയ്യാൻ പറ്റുമോ എന്നൊരു ഭയവും. അതു കൊണ്ടാണ് വായിക്കാൻ ഇത്ര വൈകിയത്. പിന്നെ അമീഷ് ത്രിപാഠിയുടെ ശിവപുരാണം വായിച്ച ധൈര്യത്തിൽ തുടങ്ങി. എന്താ പറയുക. എന്തു പറഞ്ഞാലും അധികമാവില്ല. ഗംഭീരം. സൂപ്പർ
    ബാക്കി ഓരോ അധ്യായവും വായിച്ചു കഴിഞ്ഞ് പറയാം.

    1. ഊരുതെണ്ടി?

      ഇനി ഒനൂടി ഒന്നെനിന് തോടങ്ങാം?…

  6. 21 part വായിച്ചിട്ട് വീണ്ടും ഒന്നെന്നു തുടങ്ങുവാ…
    ഹർഷേട്ടാ… I’m addicted ???

    1. കുഞ്ഞപ്പന്‍ പ്രഭു ⅻ ✔ (VAIFA)

      ??

    2. o my gode ,,,,,,,,,,,,,,

    3. കുഞ്ഞപ്പന്‍ പ്രഭു ⅻ ✔ (VAIFA)

      I AM TRILLED

  7. അങ്ങനെ ഒരിക്കൽ കൂടി തുടങ്ങുന്നു.. ഈ കഥ ഒരു ലഹരി ആയിരിക്കുകയാണ് ❤

  8. The Beginning??

  9. രുദ്രദേവ്

    ♥️♥️♥️

  10. വായന എന്നോ തുടങ്ങിയിരുന്നു പിന്നെ ടൈം കിട്ടാതെ വന്നപ്പോ നിന്ന് പോയതാണ് ? and this story amazing

Comments are closed.