ഈ അച്ഛന്‍ പോയപ്പോ സംരക്ഷണം ആണ് ഇല്ലാതെ പോയത് അമ്മ പോയതോടെ വല്‍സല്യവും.. ഇത് രണ്ടും ജീവിതത്തില്‍ ഇല്ലാതെ ആകുമ്പോള്‍ ആണ് ഒരാള്‍ ശെരിക്കും അനാഥനും ദരിദ്രനും ആകുന്നത്… കണ്ടില്ലേ എന്റെ പോലെ …
അവന്‍ ചിരിച്ചു കൊണ്ട് പറഞ്ഞു പക്ഷേ അവന്റെ ശബ്ദം ഇടരുന്നത് സാവിത്രി അമ്മ അറിഞ്ഞിരുന്നു…
എന്തു ആശ്വാസവാക്ക് ആണ് അവനോടു പറയേണ്ടത് ..അതവര്‍ക്ക് അറിയില്ലായിരുന്നു.
ഇവിടത്തെ ഒക്കെ കുട്ടികള്‍ എത്ര ഭാഗ്യം ചെയ്തവരാണ് വല്ല്യമ്മേ .. എല്ലാത്തിനും ആളുകള്‍ എവിടെ നിന്നൊക്കെയാ അവര്‍ക് സ്നേഹവും സംരക്ഷണവും ഒക്കെ കിട്ടുന്നത്..അതിനും ഒരു യോഗം വേണം ..അങ്ങനെ തന്നെ എന്നും നിലനില്‍ക്കട്ടെ …
പണ്ട് ഞാന്‍ എവിടേലും പോയി തിരികെ വരാന്‍ എത്ര താമസിച്ചാലും എന്റെ അമ്മ കണ്ണിലെന്ന ഒഴിച്ച് അവിടെ ഇരിക്കും ഉറങ്ങില്ല .. ഞാന്‍ വന്നു ഭക്ഷണം വിളമ്പി കഴിപ്പിച്ചിട്ടെ അമ്മയും കിടക്കുമായിരുന്നുളു.
ഇന്ന് നോക്കിക്കേ കാണാതെ ആയാല്‍ അല്ലെങ്കില്‍ ഒരല്പം താമസിച്ചാല്‍ എവ്വിടെ എന്നു തിരക്കുന്നത് എന്തിനാണു .. എന്നെ കൊണ്ട് എന്തേലും ജോലി ചെയ്യിക്കാന്‍ ഉണ്ടാകും.. അതല്ലാതെ മറ്റൊന്നും അല്ലല്ലോ…
അപ്പു എവിടെ … ഇവിടെ ഉണ്ട് കൊച്ചമ്മേ … ആ നീ പോയി കടയില്‍ നിന്നു ഇത് വാങ്ങി വാ അത് കൊണ്ട് വാ ,, തേങ്ങ പൊതിച്ചു താ ,, വെള്ളം കൊരി താ ……ഇങ്ങനുള്ള ഓരോരോ കാര്യങ്ങള്‍ … അല്ലേ വല്ല്യമ്മേ …….
ഞാന്‍ എന്താ അപ്പൂ നിന്നോടു പറയാ …
ഒന്നും പറയാന്‍ എന്‍റേല് വാക്കുകള്‍ ഇല്ല അപ്പൂ…
അവന്‍ പറയുന്നതു കേള്‍ക്കുമ്പോ അവര്‍ക്കും ഒരുപാട് വിഷമം തോന്നി.
ഓണവും വിഷുവും ഒക്കെ വരുമ്പോള്‍ ആണ് വല്ല്യമ്മേ ഏറ്റവും വിഷമം ഉണ്ടാകുക … കൂടെ കൂടിനിരുന്നു ആഘോഷിക്കാന്‍ അച്ഛനും അമ്മയും ഒന്നും ഇല്ലാത്ത അവസ്ഥ ഉണ്ടല്ലോ അതൊക്കെ ഭീകരം ആണ് ………
ശോ ……..ഞാന്‍ എന്തൊക്കെ പൊട്ടതരങ്ങള്‍ ഒക്കെ ആണ് വല്ല്യമ്മയോട് പറയുന്നതു …….
വിട്ടുകള വല്ല്യമ്മേ……….
വല്യമ്മ എന്തിനാ എന്നെ വിളിച്ചത്..
ഒന്നുമില്ല അപ്പൂ.. ഞാന്‍ വെറുതെ ഇത് വഴി വന്നപ്പോ കയറിയതാണ്
ആണോ …
എന്തേലും ജോലി ഉണ്ടോ വല്ല്യമ്മേ…
ഒന്നുമില്ല അപ്പൂ…,,,,,,,,,,
അവര്‍ തിരികെ പോയി
**
അന്ന് രാത്രി രാജശേഖരമേനോന വീടിന്റെ ടെറസിന്റെ മുകളില്‍ നില്‍ക്കുകയാണ്. മാലിനിയും അവിടെ ഉണ്ട്. സമയം പതിനൊന്നു മണി ഒക്കെ ആയിക്കാണും. അയാള്‍ ഒരു സിഗരറ്റ് എടുത്തു പുകച്ചു. പണ്ടത്തെ ആളില്‍ നിന്നും കുറെ ഏറെ മാറിയിട്ടുണ്ട് രാജശേഖരന്‍,
അപ്പോളാണ് സാവിത്രി അമ്മ മുകളിലേക്കു കയറി വന്നത്. അവരും അയാളോടൊപ്പം കൂടി. ഓരോരോ വീട്ടുകാര്യങ്ങള്‍ ഒക്കെ പരസ്പരം സംസാരിച്ച് കൊണ്ടിരിക്കുകയാണ്. അവിടെ നിന്നാല്‍ വീടിന് പുറകില്‍ ഉള്ള്‍ പറമ്പിലേക്ക് ഒക്കെ വ്യൂ കിട്ടും.
അപ്പോളാണ് ചെറിയ ശബ്ദങ്ങള്‍ കേള്‍ക്കുന്നത്. അപ്പു പുറത്തു മറ്റ് ജോലികള്‍ ഒക്കെ ആയി പോയിരിക്കുക ആയിരുന്നു വന്നു കഴിഞ്ഞപ്പോള്‍ ആയിരുന്നു അന്ന് വെട്ടി ഇട്ട തേങ്ങകള്‍ ഒക്കെ പുറത്തു കിടക്കുന്നതു കണ്ടത് . പത്തു നൂറു തേങ്ങാക്ക് മുകളില്‍ ഉണ്ട് അപ്പോ വീടിലെക് അത്യാവശ്യം വേണ്ടത് ഷെഡ്ഡില്‍ സമീപതെക്ക് മാറ്റി ഇട്ടിട്ടു ബാക്കി ഉള്ളത് കര്‍പോര്‍ച്ചിന് സമീപത്തേക്ക് മാറ്റിയാല്‍ ആണല്ലോ പിറ്റേ ദിവസം വണ്ടിയില്‍ കയറ്റി മാര്‍ക്കറ്റില്‍ കൊണ്ടോകാന്‍ പറ്റൂ. അതുകൊണ്ട് അപ്പു വീടിലെ ആവശ്യത്തിനുള്ള തേങ്ങകള്‍ ഒക്കെ മാറ്റി ഇടുക ആയിരുന്നു. അതിന്റെ ശബ്ദമാണ് അവര്‍ കേട്ടതും .
നേരം പതിരാത്രി ആയല്ലോ ..ഇവന് ഉറങ്ങാറായില്ലെ.
മാലിനി സ്വയം ചോദിച്ചു.
കാര്യം എന്തൊക്കെ ആണേലും ആത്മാര്‍ഥമായി പണി എടുക്കും , മാലിനി അതുകൂടെ കൂട്ടിചേര്‍ത്തു.
ഹും ………രാജശേഖരന്‍ ഒന്നു മൂളി.
❤❤ വീണ്ടും അപരാജിതനെ അപ്പുവിനെ തൊട്ടു അറിഞ്ഞു കൊണ്ട് ഒരു യാത്ര ഹർഷൻ bro കാത്തിരിക്കുന്നു ♥♥♥
അങ്ങനെ 4ആം പ്രാവിശ്യവും ഞാൻ ആദ്യം തൊട്ടു വായിക്കാൻ പോണു ??
Yes I’m addicted ???
ഇനി ഒനൂടി ഒന്നെനിന് തോടങ്ങാം?…
ഹർഷേട്ട ഒരിക്കൽ കൂടെ ഒന്നിൽ നിന്നും തുടങ്ങുവാണേയ്..?❤️
തുടർക്കഥകൾ വായിക്കാൻ ഒരു മടിയുണ്ട്. കൂടാതെ ഈ വിഷയം ഫോളോ ചെയ്യാൻ പറ്റുമോ എന്നൊരു ഭയവും. അതു കൊണ്ടാണ് വായിക്കാൻ ഇത്ര വൈകിയത്. പിന്നെ അമീഷ് ത്രിപാഠിയുടെ ശിവപുരാണം വായിച്ച ധൈര്യത്തിൽ തുടങ്ങി. എന്താ പറയുക. എന്തു പറഞ്ഞാലും അധികമാവില്ല. ഗംഭീരം. സൂപ്പർ
ബാക്കി ഓരോ അധ്യായവും വായിച്ചു കഴിഞ്ഞ് പറയാം.
ഇനി ഒനൂടി ഒന്നെനിന് തോടങ്ങാം?…
21 part വായിച്ചിട്ട് വീണ്ടും ഒന്നെന്നു തുടങ്ങുവാ…
ഹർഷേട്ടാ… I’m addicted ???
??
o my gode ,,,,,,,,,,,,,,
I AM TRILLED
അങ്ങനെ ഒരിക്കൽ കൂടി തുടങ്ങുന്നു.. ഈ കഥ ഒരു ലഹരി ആയിരിക്കുകയാണ് ❤
The Beginning??
♥️♥️♥️
വായന എന്നോ തുടങ്ങിയിരുന്നു പിന്നെ ടൈം കിട്ടാതെ വന്നപ്പോ നിന്ന് പോയതാണ് ? and this story amazing