അപരാജിതൻ 1 [Harshan] 7159

വെള്യമ്മേ എനിക്കും ഗുസ്തി ഒക്കെ ഒന്നു പഠിക്കണം .

നീ ആദ്യം നിന്റെ പണികള്‍ നോക്കൂ …എന്നിട്ട് മതി ഗുസ്തിയും മറ്റുള്ളതും ഒക്കെ…

ഓ ആയിക്കോട്ടെ,,,അവന്‍ മറുപടി പറഞ്ഞു കൊണ്ട് ത്നടെ വാസസ്ഥലത്തേക്ക് തിരിച്ചു….

അവന്‍ ആദ്യം പോയി കുളിച്ചു.ശേഷം തന്റെ കിടപ്പുസ്ഥലത്തേക്ക് വന്നു.

കുറച്ചു നേരം അവന്‍ അവിടെ ഇരുന്നു , മൂലയില്‍ ഇരിക്കുന്ന പണ്ടെങ്ങോ വെച്ചിരുന്ന ബാഗ് അവന്‍ എടുത്തു.

അവന്‍ അത് തുറന്നു , കുറച്ചു പുസ്തകങ്ങള്‍ കുറെ ഡോക്യുമെന്‍റ്സ് അമ്മയുടെ അച്ചന്‍റേം ആല്ബം തന്റെ കുട്ടികാലത്തെ ആല്ബം…..

ചെറിയ ഒരു ഫയല്‍ കവര്‍ അവന്‍ എടുത്തു…

തനിക്ക് കിട്ടിയ സര്‍ടിഫിക്കറ്റുകല്‍ ..തന്റെ മാര്‍ക്ക് ലിസ്റ്റ് എല്ലാം ..

പത്താം ക്ലാസ് , പ്ലസ് ടൂ , ബി കോം, കോളേജിലെ വിവിധ മല്‍സരങ്ങളിലെ സര്‍ട്ടിഫിക്കറ്റുകള്‍ ഏറ്റവും ഒടുവില്‍ ഇന്ത്യയിലെ ഏറ്റവും പ്രശസ്ഥ്മായ ഇന്ത്യന്‍ ഇന്‍സ്റ്റിടുടു ഓഫ് മാനേജ്മെന്‍റ് ഇല്‍ പോസ്റ്റ് ഗ്രാഡ്യൂയേറ്റ് ഡിപ്ലോമ ഇന്‍ മാനേജ്മെന്‍റ് ആദ്യവര്‍ഷത്തെ മാര്‍ക്ക് ലിസ്റ്റുകള്‍ …രണ്ടു കൊല്ലത്തെ പഠനം തനിക്ക് കമ്പ്ലീറ്റ് ച്ചെയാണ്‍ സാധിച്ചില്ലല്ലോ അപ്പോളേക്കും അച്ചന്റെ വിഷയവുമായി ബന്ധപ്പെട്ടു എടുവില്‍ എല്ലാം അവസാനിപ്പിച്ചു പോരേണ്ടി വന്നല്ലോ ….

ഐ ഐ എം ഇല്‍ ഒക്കെ പടിക്കുക എന്നു പറഞ്ഞാല്‍ അത്രയും ബ്രിലിയന്‍റ് ആയ കുട്ടികള്‍ക്ക് പറഞ്ഞ പരിപാടി ആണ് . കോമണ്‍ അഡ്മിഷന്‍ ടെസ്ട് എഴുത്തി അതില്‍ 99.9 ശതമാത്തില്‍ പോലും കിട്ടാതെ വരുന്ന അവസ്ഥ ആണ് .ബി കോം സെക്കന്‍ഡ് റാങ്ക് ഹോള്‍ഡര്‍ ആയിരുന്നു അപ്പു , എല്ലായിടത്തും പഠിച്ചു പഠിച്ചു മുന്നോട്ട് പോയപ്പോള്‍ പോലും ജീവിതത്തിലെ പരാജയങ്ങള്‍ തന്റെ ജീവിതത്തെ ഈ വഴിയിലേക്ക് തിരിച്ചു വിട്ടു.

താന്‍ നന്നായി പടിച്ചവന്‍ ആണെന്നൊക്കെ രാജശേഖരന്‍ സാറിന് അറിയാം എങ്കില്‍ പോലും അങ്ങനെ ഒരു പരിഗണനയോ ജോലിയോ ഒന്നും അഡ്ഡെഹം തന്നിട്ടില്ല .. അച്ഛനോടുള്ള ദേഷ്യവും പകയും മൂപ്പരുടെ ഈഗോയും ….. പലപ്പോഴും തോന്നാറുണ്ട് ആരും അറിയാതെ ഈ നാട് തന്നെ വിട്ടു ദൂരേക്ക് പോകാന്‍..പല കാര്യങ്ങള്‍ ഓര്മ്മ വരുമ്പോള്‍ അതൊക്കെ സ്വയം വേണ്ട എന്നു വെക്കും. ചില കാര്യങ്ങളില്‍ താന്‍ തികച്ചും പരാജിതന്‍ തന്നെ ആണ് , സംശയം ഇല്ല … സ്വയം നേടി എടുത്ത കുഴി എന്നല്ലാതെ എന്തു പറയാന്‍….

എല്ലാം ശരി ആകുമായിരിക്കും ..അച്ഛനു ഒരുപാട് നാല്‍ മറഞ്ഞിരിക്കാന്‍ സാധിക്കില്ല, എന്നെന്കിലും വന്നേ പറ്റൂ …….കടം വീട്ടല്‍ ഒന്നും അല്ല ഇതൊക്കെ അപ്പുവിന്റെ വാശി തന്നെ ആണ് . മോഷ്ടിക്കരുത് കള്ളം കാണിക്കരുത് എന്നു തന്നെ ശിക്ഷിച്ചു പഠിപ്പിച്ച അച്ഛന്‍ എന്നെങ്കിലും തിരികെ വരുമ്പോള്‍ തന്റെ അവ്സ്ഥ കാണണം .തനിക് താന്‍ തന്നെ ഉണ്ടാക്കി എടുത്ത ശിക്ഷ എന്നു വേണമെങ്കില്‍ കൂടെ പറയാം …അതിലും തെറ്റില്ല….

ഫയലുകള്‍ അപ്പു മറച്ചു നോക്കി കൊണ്ടിരുന്നു , വിവിധ സര്‍ട്ടിഫിക്കറ്റുകള്‍ അതും കിക്ക്ബോക്സിങില്‍,തൈക്കൊണ്ടോയില്‍ അങ്ങനെ പലതും ………..അപ്പുവിന് അടിയും ഇടിയും ക്കെ ശെരിക്കും പറഞ്ഞാല്‍ വല്ലാത്ത ഭ്രാന്ത് ആയിരുന്നു. ഒടുവില്‍ വീട്ടുകാരുടെ അപേക്ഷയില്‍ എല്ലാം വിട്ടു.പിന്നെ എണ്ട്രന്‍സ് ഒക്കെ എഴുതി ബാംഗ്ലൂര്‍ ഐ ഐ എം ഇല്‍ ചേര്ന്ന്‍ . അവിടെ ആണെങ്കില്‍ പഠനവും അനുബന്ധ പടനങ്ങളും മാത്രം അപ്പോ പിന്നെ ബോക്സിങ് ഒക്കെ വിട്ടു,,, ഫുള്‍ പഠനം മാത്രം …………..പിന്നെനമുക്കെല്ലാര്‍ക്കും അറിയാലോ അപ്പുവിന്റെ ട്രജെഡികള്‍ ഒക്കെ ……………..

 

അപ്പു ഓരോന്ന് ഓര്‍ത്ത് ഓര്‍ത്ത് അവിടെ ഇരുന്നു……

ശരിക്കും മനസ്സ് കൊണ്ട് ഇന്ന് അപ്പു ശ്രിയ യോട് ഒരുപാട് കടപ്പെട്ടിരിക്കുന്നു . കാരണം കഴിഞ്ഞ ദിവസം തല്ല് കൊണ്ട് വന്നത്തു കണ്ടു അവള്‍ കളിയാക്കിയപ്പോള്‍ ആണ് താന്‍ പഴേ ആദിയുടെ മാനസികഅവ്സ്ഥയിലേക്ക് തിരികെ ചെന്നത് , ഹാര്‍ഡ് വര്‍ക്ക് ചെയ്തു നേടി എടുക്കുക അടിച്ചാല്‍ ഒന്നിന് പകരംപത്താക്കി തിരിച്ചടിച്ചു ഓടിച്ചു മടക്കി കയ്യില്‍ കൊടുക്കുന്ന പരിപാടി ………..

അവളുടെ ഒരു പരിഹാസത്തിന് പോലും തന്നില്‍ ഇത്രയും മാറ്റം ഉണ്ടാക്കാന്‍ കഴിയുന്നു എന്നത് ഇപ്പോളാണ് അവന്‍ തിരിച്ചറിഞ്ഞത്………

 

അപ്പുവിന് ഏറെ കാലമായി മനസ്സിലാകാത്ത ഒരേ ഒരു കാര്യം ഉണ്ട്..

താന്‍ ഏറെ വര്‍ഷങ്ങള്‍ കേരളത്തിന് പുറത്തു പഠിച്ചു വലര്‍ന്നവന്‍ ആണ് , തന്റെ ജീവിതത്തില്‍ എത്രയോ പെങ്കുട്ടികളെ കണ്ടു മുട്ടിയിട്ടുണ്ട് .. എന്നിട്ട് പോലും ആരോടും തോന്നാത്ത ഇത്രയും ഭ്രാന്തമായ് ഒരു സ്നേഹം അങ്ങനെ ആണ് ഒറ്റനോട്ടത്തില്‍ തന്നെ ശ്രിയയോട് തോണിയത് .. ശ്രിയ എത്ര കെ ദേഷ്യം കാണിച്ചാലും കളിയാക്കിയാലും തനിക്ക് അത് സന്തോഷം  മാത്രമേ തരുന്നുള്ളൂ .. അതും ഇത്രയുമൊക്കെ പ്രശ്നങ്ങള്‍ ഉണ്ടായിട്ടു പോലും അവരുടെ വീട്ടില്‍ ഇത്രയും നാള്‍ ജോലിക്കാരന്‍ ആയിട്ട് നിന്നിട്ട് പോലും എല്ലാ ദിവസവും അവളോടുള്ള പ്രേമം മൂത്ത് മൂത്ത് വരുന്നു  …എന്നാല്‍ അന്നും ഇന്നും അവളുടെ മുഖത്തേക്ക് നോക്കാന്‍ തനിക്ക് നാണം ആണ് .

223 Comments

  1. വിനോദ് കുമാർ ജി ❤

    ❤❤ വീണ്ടും അപരാജിതനെ അപ്പുവിനെ തൊട്ടു അറിഞ്ഞു കൊണ്ട് ഒരു യാത്ര ഹർഷൻ bro കാത്തിരിക്കുന്നു ♥♥♥

  2. അങ്ങനെ 4ആം പ്രാവിശ്യവും ഞാൻ ആദ്യം തൊട്ടു വായിക്കാൻ പോണു ??

    Yes I’m addicted ???

  3. ഊരുതെണ്ടി?

    ഇനി ഒനൂടി ഒന്നെനിന് തോടങ്ങാം?…

  4. Devil With a Heart

    ഹർഷേട്ട ഒരിക്കൽ കൂടെ ഒന്നിൽ നിന്നും തുടങ്ങുവാണേയ്..?❤️

  5. അബൂ ഇർഫാൻ

    തുടർക്കഥകൾ വായിക്കാൻ ഒരു മടിയുണ്ട്. കൂടാതെ ഈ വിഷയം ഫോളോ ചെയ്യാൻ പറ്റുമോ എന്നൊരു ഭയവും. അതു കൊണ്ടാണ് വായിക്കാൻ ഇത്ര വൈകിയത്. പിന്നെ അമീഷ് ത്രിപാഠിയുടെ ശിവപുരാണം വായിച്ച ധൈര്യത്തിൽ തുടങ്ങി. എന്താ പറയുക. എന്തു പറഞ്ഞാലും അധികമാവില്ല. ഗംഭീരം. സൂപ്പർ
    ബാക്കി ഓരോ അധ്യായവും വായിച്ചു കഴിഞ്ഞ് പറയാം.

    1. ഊരുതെണ്ടി?

      ഇനി ഒനൂടി ഒന്നെനിന് തോടങ്ങാം?…

  6. 21 part വായിച്ചിട്ട് വീണ്ടും ഒന്നെന്നു തുടങ്ങുവാ…
    ഹർഷേട്ടാ… I’m addicted ???

    1. കുഞ്ഞപ്പന്‍ പ്രഭു ⅻ ✔ (VAIFA)

      ??

    2. o my gode ,,,,,,,,,,,,,,

    3. കുഞ്ഞപ്പന്‍ പ്രഭു ⅻ ✔ (VAIFA)

      I AM TRILLED

  7. അങ്ങനെ ഒരിക്കൽ കൂടി തുടങ്ങുന്നു.. ഈ കഥ ഒരു ലഹരി ആയിരിക്കുകയാണ് ❤

  8. The Beginning??

  9. രുദ്രദേവ്

    ♥️♥️♥️

  10. വായന എന്നോ തുടങ്ങിയിരുന്നു പിന്നെ ടൈം കിട്ടാതെ വന്നപ്പോ നിന്ന് പോയതാണ് ? and this story amazing

Comments are closed.