അപരാജിതൻ 1 [Harshan] 7157

മാര്‍ക്കോയെ ഇമ്മാതിരി ഇടിച്ചു മക്കാര്‍ ആക്കണം എങ്കില്‍ ആരെ കൊണ്ട് സാധിയ്ക്കും എന്നു എനിക്കു നന്നായി അറിയാം…. ഇന്നലെ വൈകീട്ട് ചിലവന്‍മാര്‍ അവന്റെയും ശിങ്കിടികളുടെയും ഒക്കെ കയ്യില്‍ നിന്നു നന്നായി മേടിച്ചു കൂട്ടിയപ്പോ ഞാന്‍ ഇത് പ്രതീക്ഷിച്ചിരുന്നു …..

പക്ഷേ ഇത് ഇത്ര സഡന്‍ ആക്ഷന്‍ ആകും എന്നും കരുതിയില്ല ………

പക്ഷേ മര്‍മ്മം നോക്കി ഇമ്മാതിരി ഹെവി കിക്കുകള്‍ കിട്ടി എന്നു അറിഞ്ഞപ്പോ തന്നെ ഞാന്‍ ഉറപ്പാക്കി ആരായിരിക്കും എന്നു

 

അപ്പു ഒന്നും അറിയാത്ത മട്ടില്‍ അവന്റെ മുഖത്തേക്ക് നോക്കി ………..

 

അപ്പൂ നീ പൊട്ടന്‍ ആണ് ………….അതെനിക്ക് നന്നായി അറിയാം ………..

പക്ഷേ ആദിയുണ്ടല്ലോ ………ആദിശങ്കര്‍ എന്റെ പഴേ ചങ്ങാതി അവന്‍ പോട്ടനല്ല വില്ലന്‍ ആണ്……………..

അവന്‍ ചിരിച്ചു കൊണ്ട് അപ്പുവിന്റെ മുഖത്ത് നോക്കി പറഞ്ഞു ….അത് കേട്ടതും അപ്പുവിന്റെ മുഖംമാറി …

 

ആദി …………………..ഡാ ആദിശങ്കരാ …. കളകഴുവര്‍ടെ മോനേ ………….

നജീബ് അപ്പുവിനെ വിളിച്ചു…………….

അപ്പു അവന്റെ മുഖത്തേക്ക് നോക്കി ………………….

കുറച്ചു നേരത്തേക്ക് പരസ്പരം മുഖത്തോട് മുഖം നോക്കി ഒരേ സമയം രണ്ടുപേരും ചിരിച്ചു //…………………

നജീബ് തന്റെ വലത്തെ കയ്യുടെ പെരുവിരല്‍ ഉയര്‍ത്തി ചിരിച്ചു കൊണ്ട് സപ്പോര്‍ട് കാട്ടി വണ്ടി മുന്നോട്ട് ഓടിച്ചു പോയി …………

അപ്പു അല്പം നേരം ആ ഒറ്റൊ പോകുന്നത് നോക്കി നിന്നു …

അവന്‍ ഗറ്റിലേക്ക് തിരിഞു …

തന്റെ കൈകള്‍ കൊണ്ട് മുടിയൊക്കെ ഒന്നു കോതി മുകളിലേക്കു തടവില്‍ മുഖം കൈകള്‍ കൊണ്ട് തടവി ……….ഒന്നു ഊറി ചിരിച്ചു …………..

 

(അപ്പോള്‍ ബാക്ക് ഗ്രൌണ്ടില്‍ അവന്റെ മനസ്സില്‍ ബോക്സിങ് റിങ്ങിലെ ഒരു കികുകളുടെയും പഞ്ച് കളുടെയും മുഴങ്ങുന്ന ശബ്ദം അനുഭവപ്പെട്ടു )

ഹ ഹ ഹ ഹ ………………… ഒരു ചിരി അവന്‍ ചിരിച്ചു ആരും കാണാതെ …………..

……………..

അപ്പു ഗെയ്റ്റ് തുറന്നു പഴേ പോലെ ഇടത്തെ കാല് തന്നെ ഏന്തി വലിച്ചു ഉള്ളിലേക്ക് കടന്നു …………

ഇനി ആര്‍ക്കും സംശയം തോന്നരുതല്ലോ ……………….

 

സാവിത്രി അമ്മ ഉമ്മറത്ത് ഇരിക്കുന്നുണ്ടായിരുന്നു.

ആരോ ഒരാള്‍ നടന്ന്‍ വരുന്നുണ്ട് .

അവര്‍ ആളെ മനസ്സിലാകാതെ ശേരിക്കും നോക്കി …

ആഹാ കൊള്ളാല്ലോടാ …ശെരിക്കും നോക്കിയപ്പോള്‍ ആണ് അത് അപ്പു ആണെന്ന് മനസ്സിലായത്.

അപ്പു ചിരിച്ചു കൊണ്ട് അവരുടെ അടുത്തേക്ക് ചെന്നു.

കൊള്ളാല്ലോടാ ചെത്ത് ആയിട്ടുണ്ടല്ലോ …….ഇപ്പോലാ ഒരു വര്‍ക്കത്ത് ഒക്കെ വെച്ചത്.

ഹി ഹി അപ്പു അതുകേട്ട് ഒന്നു ചിരിച്ചു.

ഡോക്റ്ററെ കണ്ടോ നീ ….അവര്‍ ചോദിച്ചു

ഉവ്വു മരുന്നൊക്കെ തന്നിട്ടുണ്ട്…ശരീര വേദനയ്ക്ക് ഉള്ളതും നീരിനുള്ളതും ഒക്കെ ആയി ..

ആ എന്ന അതൊക്കെ നന്നായി കഴിക്കൂ….

വേദന ഒക്കെ ഇപ്പോ എങ്ങനെ ഉണ്ട്.

അവര്‍ തിരക്കി

കുഴപ്പമില്ല..വല്‍യമ്മേ ഇന്നലെ കുഴമ്പിട്ടു ഒരു പിടിത്തം പിടിച്ചത് കൊണ്ട് ഉഷാര്‍ ആയി ….

പിന്നെ എല്ലാരും കളിയാക്കുന്നതും ഒന്നും കാര്യമാക്കി എടുക്കണ്ട കേട്ടോ ..നിന്റെ ഉള്ളില്‍ നല്ല ഒരു മനസ്സ് ഉണ്ട് അതുകൊണ്ടല്ലേ ഒന്നുമല്ലേലും വൃത്തികെട്ടവന്മാരോടു ആണേലും ചോദിക്കാന്‍ ഒരു മനസ്സുണ്ടായത് ,,അല്ലാതെ പേടിച്ച് ഇരുന്നതോന്നുമല്ലോ മറ്റുള്ളവരെപോലെ …ഈ സിനിമയിലും കഥകളിലൂ മാത്രേ വില്ലന്‍മാരേ ഇടിക്കുന്നതും പൊടിക്കുന്നതും ഒക്കെ ഉള്ളൂ … ഇന്ന് എല്ലാരും രാവിലെ നിന്നെ ഒരുപാട് കളിയാക്കിയ പോലെ എനിക്കു തോന്നി ….അതുപോലെ ആയിരുന്നല്ലോ നിന്റെ അവസ്ഥയും ആക്ഷനും തനി കോമാളി …അവര്‍ ചിരിച്ചു കൊണ്ട് പറഞ്ഞു …

അതുകേട്ട് അവനും ചിരിച്ചു ….

223 Comments

  1. വിനോദ് കുമാർ ജി ❤

    ❤❤ വീണ്ടും അപരാജിതനെ അപ്പുവിനെ തൊട്ടു അറിഞ്ഞു കൊണ്ട് ഒരു യാത്ര ഹർഷൻ bro കാത്തിരിക്കുന്നു ♥♥♥

  2. അങ്ങനെ 4ആം പ്രാവിശ്യവും ഞാൻ ആദ്യം തൊട്ടു വായിക്കാൻ പോണു ??

    Yes I’m addicted ???

  3. ഊരുതെണ്ടി?

    ഇനി ഒനൂടി ഒന്നെനിന് തോടങ്ങാം?…

  4. Devil With a Heart

    ഹർഷേട്ട ഒരിക്കൽ കൂടെ ഒന്നിൽ നിന്നും തുടങ്ങുവാണേയ്..?❤️

  5. അബൂ ഇർഫാൻ

    തുടർക്കഥകൾ വായിക്കാൻ ഒരു മടിയുണ്ട്. കൂടാതെ ഈ വിഷയം ഫോളോ ചെയ്യാൻ പറ്റുമോ എന്നൊരു ഭയവും. അതു കൊണ്ടാണ് വായിക്കാൻ ഇത്ര വൈകിയത്. പിന്നെ അമീഷ് ത്രിപാഠിയുടെ ശിവപുരാണം വായിച്ച ധൈര്യത്തിൽ തുടങ്ങി. എന്താ പറയുക. എന്തു പറഞ്ഞാലും അധികമാവില്ല. ഗംഭീരം. സൂപ്പർ
    ബാക്കി ഓരോ അധ്യായവും വായിച്ചു കഴിഞ്ഞ് പറയാം.

    1. ഊരുതെണ്ടി?

      ഇനി ഒനൂടി ഒന്നെനിന് തോടങ്ങാം?…

  6. 21 part വായിച്ചിട്ട് വീണ്ടും ഒന്നെന്നു തുടങ്ങുവാ…
    ഹർഷേട്ടാ… I’m addicted ???

    1. കുഞ്ഞപ്പന്‍ പ്രഭു ⅻ ✔ (VAIFA)

      ??

    2. o my gode ,,,,,,,,,,,,,,

    3. കുഞ്ഞപ്പന്‍ പ്രഭു ⅻ ✔ (VAIFA)

      I AM TRILLED

  7. അങ്ങനെ ഒരിക്കൽ കൂടി തുടങ്ങുന്നു.. ഈ കഥ ഒരു ലഹരി ആയിരിക്കുകയാണ് ❤

  8. The Beginning??

  9. രുദ്രദേവ്

    ♥️♥️♥️

  10. വായന എന്നോ തുടങ്ങിയിരുന്നു പിന്നെ ടൈം കിട്ടാതെ വന്നപ്പോ നിന്ന് പോയതാണ് ? and this story amazing

Comments are closed.