അപരാജിതൻ 1 [Harshan] 7157

അവൻ നിലത്തിരുന്നു , ബ്രൗൺ പോളീഷ് എടുത്തു നന്നായി കളർ പുരട്ടി പോളീഷ് ചെയ്യാൻ ആരംഭിച്ചു . അവന്റ കണ്ണിൽ നിന്നും കണ്ണുനീർ വരുന്നുണ്ടായിരുന്നു.

ഒരു സോറി പോലും പറയാൻ കൂട്ടാക്കാത്ത മനുഷ്യൻ….

തൻറെ ഭാഗത്തു ഒരു തെറ്റ് പോലും ഇല്ലാതിരുന്നിട്ടാണ് ഇയാൾ തന്നെ തല്ലിയത്…

അവൻ മിണ്ടാതെ വേഗം തന്നെ ഷൂ പോളീഷ് ചെയ്തു അയാൾക്ക് മുന്നിലേക്ക് ഷൂ ഇടാന്‍ പാകത്തിൽ തന്നെ വെച്ച് കൊടുത്തു.

ഇട്ടു താടാ നിനക്കു ബോധമില്ലേ …. അയാൾ വീണ്ടും ദേഷ്യം പൂണ്ടു.

ഭയന്ന അവന്‍ അവൻ വേഗം തന്നെ അയാൾക്ക് ഷൂ ധരിപ്പിക്കാൻ തുടങ്ങി.

അയാൾ ഭാര്യയോടായി പറഞ്ഞു ..ഇവനെ ഒന്നും കുടുംബത്തിനുള്ളിലേക്ക് ഒരു കാരണവശാലും കയറ്റിയെക്കരുത് … പിഴച്ച ജന്മം ആണ് ഇവന്റെ ഒക്കെ ..കാശ് ഒക്കെ കണ്ടാൽ ഇവനൊക്കെ സകലതും മറക്കും .. കൊല്ലാൻ പോലും മടിക്കില്ല എരണം കെട്ടവൻ..

ഒന്ന് പോലും മിണ്ടാതെ പ്രതികരിക്കാതെ അവൻ അയാളെ ഷൂ കെട്ടി കൊണ്ടിരുന്നു…

ആ പിഴച്ച തന്തയുടെ മകൻ അല്ലെ ഇവൻ കള്ളൻ

കള്ളന്റെ മോൻ ….

ഷൂ കെട്ടി കഴിഞ്ഞു , കള്ളന്റെ മോൻ…. എന്ന വിളി കേട്ട് അപമാന ഭാരത്താൽ തന്നെ പെട്ടെന്ന് എണീറ്റു ഒന്ന് മിണ്ടാതെ എഴുന്നേറ്റു തലകുനിച്ചു നിന്നു.

ഡാ നായെ …നിന്റെ തന്ത കാണിച്ച പെരപ്പുകേടു നീ ഇവിട എടുത്താൽ ഉണ്ടല്ലോ നായിന്റെ മോനെ എന്നും പറഞ്ഞു അയാള് അവന്റെ താടിക്കു കൂട്ടി പിടിച്ചു തൂണോടു ചേർത്തു.

അവനു ഒരുപാട് കരചിൽ വരുന്നുണ്ടായിരുന്നു, പുറമെ കരയാതെ അവൻ ഉള്ളിൽ തന്നെ കരഞ്ഞു .

പ്രതാപ……..ഉയർന്ന ശബ്ദ കേട്ട് അയാൾ തിരികെ നോക്കി,

വിട് അവനെ…..

ആ തറവാട്ടിലെ അമ്മ ആയിരുന്നു സാവിത്രി ദേവി … അവരൊരു ഒന്നൊന്നര മുതൽ തന്നെ ആണ്

അത് അതായത് രാജശേഖരന്റേയും രാജിയുടെയും ഒക്കെ ‘അമ്മ

അയാൾ പെട്ടെന്നു കൈ എടുത്തു.

ഈ വീട്ടിൽ കയ്യാങ്കളി ഒന്ന് വേണ്ടാ. അവൻ ഒരു തെറ്റ് ചെയ്തു  എങ്കിൽ വഴക്കു പറയുക അല്ലാതെ തല്ലാനും കൊല്ലാനും ഇതെന്താ ജയിൽ ആണോ
അല്ല അമ്മെ …രാജി  വിഷയം മാറ്റാൻ ആയി സംസാരം തുടങ്ങി

നിർത്തിക്കോ നീ …കൂടുതൽ പറയണ്ട … പ്രതാപ നീ ഇറങ്ങാ൯ നോക്ക് …

അയാൾ ഉടൻ തന്നെ പുറത്തേക്കിറങ്ങി കാർ പോർച്ചിലേക്ക് പോയി തന്റെ  കാർ സ്റ്റാര്‍ട്ട് ചെയ്തു ഓടിച്ചു പോയി.

രാജി ഒന്നും മിണ്ടാതെ വീടിനുള്ളിലേക്ക് കേറി പോയി …

അപ്പു നിറഞ്ഞൊഴുകിയ കണ്ണ് തുടച്ചു കൊണ്ട് ഒന്നും മിണ്ടാതെ തന്റെ ഷെഡിലേക്ക് പോകാൻ ആയി തിരിഞ്ഞു ..

അപ്പൂ …

സാവിത്രി ‘അമ്മ അവനെ വിളിച്ചു…

അവൻ തിരിഞ്ഞു, മുഖം  കുനിച്ചു നിന്നു  , അപമാന ഭാരതാൽ അവനു സ്വന്തം മുഖ൦ പോലും ഉയർത്താൻ ആകാത്ത വിധം താഴ്ന്നിരിക്കുക ആയിരുന്നു.

നീ എന്താ ഒന്നും മിണ്ടാത്തത് , ഇവിടെ നോക്ക് . അവൻ അവരെ നോക്കി . അവന്റെ തൂവെള്ള മുഖം റോസാപു ഇതളിന്റെ പോലെ ചുവന്നിരിക്കുന്നു കൈയ്യുടെ പാടും ഉണ്ട് . അവർ അവനു സമീപം ചെന്ന് അവന്റ മുഖത്തു തലോടി , കഷ്ടം ഒരുപാട് വേദന എടുത്തോ നിനക്ക് ..

ഇല്ല വെല്യമ്മേ ….

സാരമില്ല … നീ വിഷമിക്കണ്ടാ ഇനി ഇങ്ങനെ ഇണ്ടാകാതെ ഞാൻ നോക്കി കൊള്ളാം ..എടീ സരസു  ….അവർ പണിക്കാരിയെ വിളിച്ചു …..

ദോ വരുന്നേ …. സരസമ്മ ഓടി വന്നു … നീ എന്ത് മുറിയിൽ നിന്ന് മുറിവെണ്ണ എടുത്തുകൊണ്ടു വേഗം വാ ..

മുറിവെണ്ണയോ ആർക്കാ കൊച്ചമ്മേ ….അവർ സംശയം തിരക്കി …

നിന്റമ്മേടെ നായർക്ക് ….. എടുത്തു കൊണ്ട് വാടീ …. അവരുടെ ശബ്ദം ആ വീട് പൊട്ടി കുലുങ്ങുമാറു ഉയർന്നു , അത് കേട്ട് പേടിച്ചു പോയി സരസമ്മ  ഓടി ചെന്ന് മുറിവെണ്ണ എടുത്തു കൊണ്ട് വന്നു .

സാവിത്രി ‘അമ്മ അതെടുത്തു അവനു കൊടുതു മുഖത്തു പുരട്ടുവാൻ ആയി പറഞ്ഞു .

ഇതൊന്നും വേണ്ട വെല്യമ്മേ കുറച്ചു കഴിഞ്ഞാ മാറിക്കോളും ..

നിന്നോട് ഇങ്ങോട്ടു ഒന്നും പറയാ൯ ഞാൻ പറഞ്ഞില്ലല്ലോ… പുരട്ടടാ വേഗം …അവരുടെ ശബ്ദം ഉയർന്നു . അവൻ അത് കേട്ട് പേടിച്ചു കയ്യിൽ എന്ന എടുത്തു മുഖത്ത് തടവി.

223 Comments

  1. വിനോദ് കുമാർ ജി ❤

    ❤❤ വീണ്ടും അപരാജിതനെ അപ്പുവിനെ തൊട്ടു അറിഞ്ഞു കൊണ്ട് ഒരു യാത്ര ഹർഷൻ bro കാത്തിരിക്കുന്നു ♥♥♥

  2. അങ്ങനെ 4ആം പ്രാവിശ്യവും ഞാൻ ആദ്യം തൊട്ടു വായിക്കാൻ പോണു ??

    Yes I’m addicted ???

  3. ഊരുതെണ്ടി?

    ഇനി ഒനൂടി ഒന്നെനിന് തോടങ്ങാം?…

  4. Devil With a Heart

    ഹർഷേട്ട ഒരിക്കൽ കൂടെ ഒന്നിൽ നിന്നും തുടങ്ങുവാണേയ്..?❤️

  5. അബൂ ഇർഫാൻ

    തുടർക്കഥകൾ വായിക്കാൻ ഒരു മടിയുണ്ട്. കൂടാതെ ഈ വിഷയം ഫോളോ ചെയ്യാൻ പറ്റുമോ എന്നൊരു ഭയവും. അതു കൊണ്ടാണ് വായിക്കാൻ ഇത്ര വൈകിയത്. പിന്നെ അമീഷ് ത്രിപാഠിയുടെ ശിവപുരാണം വായിച്ച ധൈര്യത്തിൽ തുടങ്ങി. എന്താ പറയുക. എന്തു പറഞ്ഞാലും അധികമാവില്ല. ഗംഭീരം. സൂപ്പർ
    ബാക്കി ഓരോ അധ്യായവും വായിച്ചു കഴിഞ്ഞ് പറയാം.

    1. ഊരുതെണ്ടി?

      ഇനി ഒനൂടി ഒന്നെനിന് തോടങ്ങാം?…

  6. 21 part വായിച്ചിട്ട് വീണ്ടും ഒന്നെന്നു തുടങ്ങുവാ…
    ഹർഷേട്ടാ… I’m addicted ???

    1. കുഞ്ഞപ്പന്‍ പ്രഭു ⅻ ✔ (VAIFA)

      ??

    2. o my gode ,,,,,,,,,,,,,,

    3. കുഞ്ഞപ്പന്‍ പ്രഭു ⅻ ✔ (VAIFA)

      I AM TRILLED

  7. അങ്ങനെ ഒരിക്കൽ കൂടി തുടങ്ങുന്നു.. ഈ കഥ ഒരു ലഹരി ആയിരിക്കുകയാണ് ❤

  8. The Beginning??

  9. രുദ്രദേവ്

    ♥️♥️♥️

  10. വായന എന്നോ തുടങ്ങിയിരുന്നു പിന്നെ ടൈം കിട്ടാതെ വന്നപ്പോ നിന്ന് പോയതാണ് ? and this story amazing

Comments are closed.