അപരാജിതൻ 1 [Harshan] 7171

ആദി ……റിയല്‍ ഒറിജിനല്‍ ആദിശന്കര്‍ …………..താന്‍ പോലും എന്നോ മറന്നുപോയ തന്റെ പഴയ രൂപം …….പഴയ മുഖം ,,,,,,,,,,,,,,,,,

മച്ചമ്പി ഇത്രേം സ്റ്റൈല്‍ ആയ മുഖം ഉണ്ടായിട്ടാണൊ താന്‍ ഇങ്ങനെ മുടിയും തടിയും ഒക്കെ നീട്ടി വളര്‍ത്തി പ്രാന്തന്നെ പോലെ വന്നത് …

അയാള്‍ അവനോടു തിരക്കി ……………അവന് മറുപടി ഒന്നും ഉണ്ടായിരുന്നില്ല …

കണ്ണാടി ഒക്കെ നോക്കിയിട്ട് താന്‍ എത്ര നാള്‍ ആയി കാണും …. അപ്പു പഴയ ആദി ആയി മാറുകയാണോ……

അയാള്‍ അപ്പോളേക്കും പൌഡര്‍ ഒക്കെ കൊട്ടി തട്ടി ക്ലീന്‍ ചെയ്തു അവന്‍ എഴുന്നേറ്റ് പൈസ എല്ലാം കൊടുത്തു ………..

അവന്‍ ഷോപ്പിന് പുറത്തേക്കിറങ്ങി ….

നജീബ് ഓട്ടം പോയി വന്നിരുന്നു , നജീബിനൊന്നും ഒറ്റ നോട്ടത്തില്‍ അപ്പുവിനെ തിരിച്ചറിയാനെ സാധിച്ചില്ല ….നജിയെ ഡാ അപ്പു വിളിച്ച് …

നജീബ് കുറച്ചു നേരം അവനെ നോക്കി …അപ്പൂ നീയോ …കൊള്ളാല്ലോ അവന്‍ അപ്പുവിനടുത്തേക്ക് ചെന്നു . ഡാ കിടുക്കച്ചി ആയിട്ടുണ്ടല്ലോ …നിന്നെ പഴേ രൂപത്തില്‍ കണ്ടു കണ്ടു തിരിച്ചറിയാണ്‍ സാധിച്ചില്ല …….

വാടാ ഒരു ചായ കുടിക്കാം ….

അപ്പുവും നജീബു കൂടെ അടുത്തുള്ള ചായകടയില്‍ കയറി…

അന്നാട്ടിലെ വളരേ കുറച്ചു സുഹൃത്തുക്കളില്‍ ഉള്ള ഒരാള്‍ ആണ് നജീബ് . അവര്‍ ഏറെ നേരം സംസാരിച്ച് ഓരോരോ കാര്യങ്ങള്‍ …..

നജീബ് വളരേ നല്ല പയ്യന്‍ ആണ്, നജീബ് നു രണ്ടു സഹോദരിമാര്‍ ആയിരുന്നു പിന്നെ ഉമ്മയും , ബാപ്പ ഉമ്മയെ മൊഴി ചൊല്ലി വേറെ കെട്ടി പോയി , നജീബ് ഒരുപാട് കഷ്ടപ്പെട്ടു തന്നെ ആണ് കുടുംബം നോക്കുന്നതും, ഓടോ ഓടിച്ചൊക്കെ തന്നെ അവന്‍ മൂത്ത സഹോദരിയെ വിവാഹം കഴിപ്പിച്ചയച്ചു , ഇനിഇളയവല്‍ ഉണ്ട് ആ കുട്ടി പടിക്കുന്നു അവളെയും സമയം പോലെ വിവാഹം കഴിപ്പിച്ചയക്കണം. ഉമ്മക്ക് അത്ര ആരോഗ്യം ഒന്നും ഇല്ല ,, മക്കളെ വളര്‍താന ഒരോറോ പണിക്കൊക്കെ പോയി ആരോഗ്യം ഒക്കെ ക്ഷയിച്ചു എന്നു വേണം പറയാന്‍ ….ചെറുപ്പം മുതലേ നജീബൂം അപ്പുവും ഒക്കെ ദോസ്തുക്കള്‍ തന്നെ ആണ്.

അപ്പുവിന്റെ ഇന്നതെ അവസ്ഥയില്‍ നജീബിന്നും വളരേ വിഷമമുണ്ട് പക്ഷേ അവന് എന്തു ചെയ്യാന്‍ സാധിയ്ക്കും. ആശ്വസിപ്പിക്കാന്‍ അല്ലാതെ …

അവര്‍ ചായ കുടിച്ചു പുറത്തേക്കിറങ്ങി …

ഡാ അപ്പു എനിക്കു നിങ്ങളുടെ താരവാടിന്റെ വഴി വരേണ്ട ആവശ്യം ഉണ്ട് , നീ കേറിക്കോ ഞാന്‍ അവിടെ ഇറക്കി തരാം ….

ഓഹ് അത് നന്നായി അത്രെമ് ദൂരം ഇനി നടക്കണ്ടല്ലോ ………..

അപ്പു ഓടോയുടെ പുറകെ ഇരുന്നു …

നജീബ് ഓടോ സ്റ്റാര്‍ട്ട് ചെയ്തു മുന്നോട്ട് നീങ്ങി .

അപ്പൂ ഒരുപാട് പരിക്കുകള്‍ ഉണ്ടോ …അവന്‍ ചോദിച്ചു …

ഇലെടാ ………..എന്നാലും കുറെ നാള്‍ ആയി ശരീരത്തു ഇമ്മാതിരി ഇഡി ഒന്നും കിട്ടിയിട്ടില്ലലോ അതിന്റെ ഒരു വയ്യായ്ക ……………

അപ്പു ചിരിച്ചു കൊണ്ട് പറഞ്ഞു …………

ഓഹ് എന്നാലും മാര്‍ക്കോയെ ഒക്കെ പെരുമാറി എന്നു കേള്‍ക്കുമ്ബോല്‍ ആണ് …….നജീബ് പറഞ്ഞു ..

ആ പന്ന നായക്ക് അങ്ങനെ തന്നെ വേണം ……..പിഞ്ചു കുഞ്ഞുങ്ങളോട് പോലും ഊളതരം കാട്ടുന്നവന്‍ ആണ് …………പരനാരി നജീബ് പറഞ്ഞു ……

അയാള് വൈകുന്നേരം ആ ഗോഡൌനിലെക് പോകുന്ന് വഴി ആല്‍മരതിനടുത്ത് പോസ്റ്റിന്റെ കീഴെ നിന്നു പെങ്കുട്ടികളെ കയറി പിടിക്കുകയും തുണി പൊക്കി സാധനം കാണിക്കുകയും ഒക്കെ ആണ് പരിപാടി , കുറച്ചു പിള്ളേര്‍ അത് കണ്ടു കരഞ്ഞു വന്നത് കണ്ടു കൊണ്ടാണ് ഞാന്‍ ഒന്നു ഉപദേശിക്കാന്‍ ചെന്നത് ….ഓഹ് അമ്മാതിരി ഇഡിയല്ലേ നായിന്റെ മോന്‍ എനിക്കു തന്നത് … ആഹാ …അയ്യോ ..അപ്പു ഒന്നുകൂടെ കയ്യുയിം കാലും ഒക്കെ തടവി പറഞ്ഞു.

തരവ്വാട്ടിലേക്ക് തിരിയുന്ന റോഡിലെത്തി , നജീബ് നു നേരെ ആണ് പോകേണ്ടത് … അവന്‍ വണ്ടി നിര്‍ത്തി അവന്‍ തിരിഞു അപ്പുവിനോടു പറഞ്ഞു , രണ്ടു പെങ്കുട്ടികള്‍ ആണ് എന്റെ വീടീല്‍ അവരെ ഒരു പ്രശവും ഇല്ലാതെ സംരക്ഷിക്കാന്‍ ഞാന്‍ പെടുന്ന ബുദ്ധിമുട്ട് എനിക്കു മാത്രം അറിയാം …സഹോദരിമാരും പെണ്‍മക്കളും ഉള്ളവര്‍ക്കൊക്കെ ഉള്ളില്‍ തീയാണ് … ഈ നാട് മൊത്തം ഇങ്ങനുള്ള നികൃഷ്ട ജന്മങ്ങള്‍ തന്നെ ആണ് ………എന്തായാലും അവന് അങ്ങനെ ഒക്കെ കിട്ടിയതില്‍ ഒരുപാട് സന്തോഷം ഉണ്ട് ………….

ആ ശരി ശരി ………..ഞാന്‍ എന്നാല്‍ ഇറങ്ങട്ടെ ….പിന്നെ കാണാം മച്ചമ്പി ..അപ്പു യാത്ര പറഞ്ഞു ഇറങ്ങി

അവന്‍ അല്പം വലത്തെ കാല് ഏന്തി വലിഞ്ഞു മുന്നോട്ട് നടന്നു ,,,,,

അവന്‍ അല്പ്പം മുന്നോട്ട് പോയപ്പോ …………

ടാ അപ്പൂ ……………

നജീബ് വിളിച്ചു …അപ്പു തിരിഞു നോക്കി ………..

അഭിനയം ഒക്കെ മതി ,,, നീ കവലയില്‍ ഇടത്തു കാല് ആയിരുന്നു ഏന്തി വലിച്ചു നടന്നത് കിട്ടിയ ഇടിയുടെ കാടിന്യം കാണിക്കാന്‍ …….

പെട്ടെന്നായിരുന്നു അപ്പു അത് ഓര്‍ത്തത് ….കാല്‍ മാറി പോയി ……..

223 Comments

  1. വിനോദ് കുമാർ ജി ❤

    ❤❤ വീണ്ടും അപരാജിതനെ അപ്പുവിനെ തൊട്ടു അറിഞ്ഞു കൊണ്ട് ഒരു യാത്ര ഹർഷൻ bro കാത്തിരിക്കുന്നു ♥♥♥

  2. അങ്ങനെ 4ആം പ്രാവിശ്യവും ഞാൻ ആദ്യം തൊട്ടു വായിക്കാൻ പോണു ??

    Yes I’m addicted ???

  3. ഊരുതെണ്ടി?

    ഇനി ഒനൂടി ഒന്നെനിന് തോടങ്ങാം?…

  4. Devil With a Heart

    ഹർഷേട്ട ഒരിക്കൽ കൂടെ ഒന്നിൽ നിന്നും തുടങ്ങുവാണേയ്..?❤️

  5. അബൂ ഇർഫാൻ

    തുടർക്കഥകൾ വായിക്കാൻ ഒരു മടിയുണ്ട്. കൂടാതെ ഈ വിഷയം ഫോളോ ചെയ്യാൻ പറ്റുമോ എന്നൊരു ഭയവും. അതു കൊണ്ടാണ് വായിക്കാൻ ഇത്ര വൈകിയത്. പിന്നെ അമീഷ് ത്രിപാഠിയുടെ ശിവപുരാണം വായിച്ച ധൈര്യത്തിൽ തുടങ്ങി. എന്താ പറയുക. എന്തു പറഞ്ഞാലും അധികമാവില്ല. ഗംഭീരം. സൂപ്പർ
    ബാക്കി ഓരോ അധ്യായവും വായിച്ചു കഴിഞ്ഞ് പറയാം.

    1. ഊരുതെണ്ടി?

      ഇനി ഒനൂടി ഒന്നെനിന് തോടങ്ങാം?…

  6. 21 part വായിച്ചിട്ട് വീണ്ടും ഒന്നെന്നു തുടങ്ങുവാ…
    ഹർഷേട്ടാ… I’m addicted ???

    1. കുഞ്ഞപ്പന്‍ പ്രഭു ⅻ ✔ (VAIFA)

      ??

    2. o my gode ,,,,,,,,,,,,,,

    3. കുഞ്ഞപ്പന്‍ പ്രഭു ⅻ ✔ (VAIFA)

      I AM TRILLED

  7. അങ്ങനെ ഒരിക്കൽ കൂടി തുടങ്ങുന്നു.. ഈ കഥ ഒരു ലഹരി ആയിരിക്കുകയാണ് ❤

  8. The Beginning??

  9. രുദ്രദേവ്

    ♥️♥️♥️

  10. വായന എന്നോ തുടങ്ങിയിരുന്നു പിന്നെ ടൈം കിട്ടാതെ വന്നപ്പോ നിന്ന് പോയതാണ് ? and this story amazing

Comments are closed.