അപരാജിതൻ 1 [Harshan] 7175

അത് കേട്ടതും അപ്പു ആകെ ഞെളിപിരി കൊണ്ട് …ഈ കുഞ്ഞുമക്കളോടു ഇമ്മാതിരി പന്നതരം കാണിക്കുന്നത് ഏതു തെണ്ടി ആണാവോ ……

അവൻ കുട്ടികളോട് പറഞ്ഞു മക്കൾ പൊയ്ക്കോ അങ്കിൾ ഇവിടെ നിക്കുന്നുണ്ട് .. ആരും ഇങ്ങോട് വരില്ല ….

അതുകേട്ടതും ആ കുട്ടികൾ കുറച്ചൊക്കെ ആശ്വാസത്തിൽ മുന്നോട്ടു പോയി ..

എന്നാലും ഏതു നായിന്റെ മോനാണവൻ …

ആ കുട്ടികൾ പോയി കഴിഞ്ഞതു ശേഷം അവൻ സൈക്കിളും കൊണ്ട് അവർ ചൂണ്ടി കാണിച്ച സ്ഥലത്തേക്ക് പോയി …..

പോസ്ടിനെവിടെ മതിലിൽ ചാരി മൂന്നു പേര് ഉണ്ട് …ഒന്നാമൻ ഇരുമ്പു മാർക്കോ മൊട്ടത്തലയും ചെവിയിൽ പൂടയും കൊമ്പൻ മീശയും ഒരു ജയിൽ പുള്ളി ആണ് പെൺകുഞ്ഞുങ്ങളെ പീഡിപ്പിച്ചതിൽ അറസ്റ്റ് ഒക്കെ ചെയ്തു ജയിൽ ഒകെ ആയിരുന്നു ..ഒരു വഷളൻ ഭൂഗോള റൗഡി ആണ് …പിന്നെ രണ്ടു പേര് സുര , തൊമ്മി …..പേര് കേട്ടപ്പോൾ സ്വഭാവം കുറെ ഒക്കെ പിടി കിട്ടി കാണും അല്ലോ ….

അപ്പു സൈക്കിളും കൊണ്ട് അവരുടെ അടുത്തേക്ക് ചെന്ന് ആറടി പൊക്കവും നല്ല ഒത്ത ശരീരവും ഉള്ള മാർക്കോ ….ഇതെന്താ കാലനാണോ …

അവൻ സൈക്കിൾ ഒതുക്കി ….

അയാളുടെ അടുത്തേക്ക് ചെന്ന് ….

അതെ ചേട്ടാ നിങ്ങൾ ഈ കാണിക്കുന്നത് ശെരി അല്ല …ഈ കൊച്ചു പിള്ളേരെ ഒക്കെ മുണ്ട് പൊക്കി കാണിക്കുന്നത് വളരെ മോശം ആണ് കേട്ടോ നിങ്ങൾ ഇത് നിർത്തണം ……..

അതിനു നീ ഏതാടാ നായെ  …….കേട്ട്  സുര മസിലു കാട്ടി അവനോട് അടുത്തേക്ക് വന്നു ….

നിങ്ങൾ എന്നോട് ചൂടായിട്ടു കാര്യമില്ല …
ഇവിടെ കൊച്ചുങ്ങൾ വഴിനടക്കുന്ന സ്ഥലം ആണ് , ഇവിടെ കെടന്നു ഇമ്മാതിരി വൃത്തികേടുകൾ കാണിക്കാൻ പറ്റില്ല …..

ഫ പാട്ടി കഴുവേറി നീ ഏതാടാ കഴുവേറി എന്നെ നന്നാക്കൻ എന്നും പറഞ്ഞു ഇരുമ്പു മാർക്കോ അവന്റെ കരണം നോക്കി ഒറ്റ അടി ….

ഹോ /…………പുകഞ്ഞു പോയി ……………..

അപ്പോളേക്കും സുരയും തൊമ്മിയും അവനെ വളഞ്ഞു ..പിന്നെ കൈ കൊണ്ടാണോ കാല് കൊണ്ടാണോ തലങ്ങും വിലങ്ങും അടി ഇടിമേളം …………………..

അപ്പുവിന്റെ വസ്ത്രം ഒക്കെ അവിടെ ഇവിടെ ആയി കീറി …മുഖവും ദേഹവും ഒക്കെ ഇടി കൊണ്ട് ചുവന്നു ……….

അപ്പുവിന്റെ പുറം നോക്കി ഇരുമ്പു മാർക്കോ ആഞ്ഞൊരു ചവിട്ടി കൊടുത്ത പഡേ………….എന്ന ശബ്ദത്തോടെ അവൻ തെറിച്ചു വീണു ….

ശബ്ദവും ബഹളവും ഒക്കെ കേട്ട് ആളുകൾ ഓടി കൂടി പിടിച്ചു മാറ്റാൻ ഒക്കെ കൂടി …ഒട്ടുമിക്കവർക്കും ഇരുമ്പിനെ ഭയം ആണ് …..എല്ലാരും അപ്പുവിനോട് ചൂടായി ….

ഇരുമ്പിനോട് മുട്ടിയതിനു …..

അവന്റമ്മേടെ ഒരു സൈക്കിൾ ….. ആ സൈക്കിൾ കൂടെ വലിച്ചെറിഞ്ഞു ……പാവം അപ്പു …..അവൻ ഇത്രക്കും പാവം ആയിരുന്നുവല്ലോ ….കുഞ്ഞുങ്ങൾക്ക് ഒരു ബുദ്ധിമുട്ടു വന്നപ്പോ ചോദിയ്ക്കാൻ ഒരു ധൈരം ഉണ്ടടല്ലോ ….പലരും അടക്കം പറഞ്ഞു ….

അവൻ സൈക്കിളും ചവിട്ടാൻ പോലും വയ്യാതെ സൈക്കിളും തള്ളി കൊണ്ട് പതുക്കെ തറവാട് ലക്ഷ്യമാക്കി നടന്നു …………

ഓ വയ്യ വെള്ളം ചൂടാക്കി കുളിക്കണം ..അമ്മാതിരി തല്ലല്ലേ കിട്ടിയത് …..

അവൻ വീടെത്തി …..

ആഹാ അവനെ കണ്ടാൽ തന്നെ അറിയാം നല്ല കൈനീട്ടം കിട്ടിയതിന്റെ സകല ലക്ഷണവും ഉണ്ട്.

അവൻ ഗേറ്റ് തുറന്നു പതുക്കെ ഉള്ളിലേക്ക് വന്നു …
അവന്റെ വരവ് കണ്ടാലേ തന്നെ ചിരി വരും ഉടുപ്പിന്റെ അവിടെ ഇവിടെ ആയി കീറി ശെരിക്കും ഇടി കൊണ്ട പരുവം …….

സാവിത്രി അമ്മയും ശ്രിയ യും മാലിനിയും ഒക്കെ വീടിനു പൂമുഖത്തു ഇരിക്കുകയായിരുന്നു …

എന്താടാ ഇത് ………… സാവിത്രി ‘അമ്മ ചോദിച്ചു ..

ആ കോലം കണ്ടിട്ട് ശ്രിയ പൊട്ടിചിരി അടക്കാൻ പാടുപെട്ടു ….

അത് വല്യമ്മേ ഞാൻ വരുന്ന വഴിക്കു കുറച്ച പെൺകുഞ്ഞുങ്ങൾ കരഞ്ഞു കൊണ്ട് വരുന്നു , തിരക്കിയപ്പോ ആ ഗുണ്ട ഇരുമ്പു മാർക്കോ യും വാകളും കൂടി ഈ പാവം പെൺപിള്ളേരോട് മോശം ആയി പെരുമാറി …എനിക്ക് ദേഷ്യം വന്നു ഞാൻ അതൊന്നു ചോദിക്കാനും ഒന്ന് ഉപദേശിക്കാനും പോയതാ ….. പക്ഷെ അവരെന്നനെ ഈ കോല ത്തിൽ ആക്കി ,,,,,

അവന്റെ ആ പറച്ചില് കേട്ടപ്പോ സാധാരണ കടന്നാൽ കുത്തിയാൽ പോലും എസ്പ്രഷൻ വരാത്ത  മാലിനി വരെ ചിരി തുടങ്ങി….

ഡാ നിന്നെ കൊണ്ട് ഇതിന്റെ വല്ല  ആവശ്യവും ഇണ്ടായിരുന്നോ ….നിനക്ക് ഇതിനുള്ള വല്ല ആവദും ഉണ്ടോ ..,,,,

ശ്രിയ അത് കേട്ട് പറഞ്ഞു …. ഇതൊക്കെ നല്ല ചുണയുള്ളവന്മാർക്ക് പറഞ്ഞേക്കണ പണിയ …. നിനക്കതിനു അത് വല്ലതും  ഉണ്ടോ …..മാടിനെ പോലെ പണി എടുക്കാൻ കൊള്ളാം …..നിനക്കു ഇത് കിട്ടിയാൽ പോരാ ….

അവൾ പൊട്ടി ചിരി തുടങ്ങി …..

223 Comments

  1. വിനോദ് കുമാർ ജി ❤

    ❤❤ വീണ്ടും അപരാജിതനെ അപ്പുവിനെ തൊട്ടു അറിഞ്ഞു കൊണ്ട് ഒരു യാത്ര ഹർഷൻ bro കാത്തിരിക്കുന്നു ♥♥♥

  2. അങ്ങനെ 4ആം പ്രാവിശ്യവും ഞാൻ ആദ്യം തൊട്ടു വായിക്കാൻ പോണു ??

    Yes I’m addicted ???

  3. ഊരുതെണ്ടി?

    ഇനി ഒനൂടി ഒന്നെനിന് തോടങ്ങാം?…

  4. Devil With a Heart

    ഹർഷേട്ട ഒരിക്കൽ കൂടെ ഒന്നിൽ നിന്നും തുടങ്ങുവാണേയ്..?❤️

  5. അബൂ ഇർഫാൻ

    തുടർക്കഥകൾ വായിക്കാൻ ഒരു മടിയുണ്ട്. കൂടാതെ ഈ വിഷയം ഫോളോ ചെയ്യാൻ പറ്റുമോ എന്നൊരു ഭയവും. അതു കൊണ്ടാണ് വായിക്കാൻ ഇത്ര വൈകിയത്. പിന്നെ അമീഷ് ത്രിപാഠിയുടെ ശിവപുരാണം വായിച്ച ധൈര്യത്തിൽ തുടങ്ങി. എന്താ പറയുക. എന്തു പറഞ്ഞാലും അധികമാവില്ല. ഗംഭീരം. സൂപ്പർ
    ബാക്കി ഓരോ അധ്യായവും വായിച്ചു കഴിഞ്ഞ് പറയാം.

    1. ഊരുതെണ്ടി?

      ഇനി ഒനൂടി ഒന്നെനിന് തോടങ്ങാം?…

  6. 21 part വായിച്ചിട്ട് വീണ്ടും ഒന്നെന്നു തുടങ്ങുവാ…
    ഹർഷേട്ടാ… I’m addicted ???

    1. കുഞ്ഞപ്പന്‍ പ്രഭു ⅻ ✔ (VAIFA)

      ??

    2. o my gode ,,,,,,,,,,,,,,

    3. കുഞ്ഞപ്പന്‍ പ്രഭു ⅻ ✔ (VAIFA)

      I AM TRILLED

  7. അങ്ങനെ ഒരിക്കൽ കൂടി തുടങ്ങുന്നു.. ഈ കഥ ഒരു ലഹരി ആയിരിക്കുകയാണ് ❤

  8. The Beginning??

  9. രുദ്രദേവ്

    ♥️♥️♥️

  10. വായന എന്നോ തുടങ്ങിയിരുന്നു പിന്നെ ടൈം കിട്ടാതെ വന്നപ്പോ നിന്ന് പോയതാണ് ? and this story amazing

Comments are closed.