അപരാജിതൻ 1 [Harshan] 7175

അത് മാത്രേ എന്റെ ‘അമ്മ എന്നോട് പറഞ്ഞിട്ടുണ്ടായിരുന്നുള്ളു …
എനിക്ക് കുവൈറ്റിൽ ജോലി റെഡി ആയതും ആണ്.. ഞാന്‍

സാറിനോട് വന്നു പറഞ്ഞു അപ്പൊ സാർ അതിനു സമ്മതിച്ചില്ല ..ഞാൻ പോയി കഴിഞ്ഞ അച്ഛനെ പോലെ ചതി കാണിക്കില്ല എന്ന് എന്താണ് ഉറപ്പ് ..
സാർ പറയുന്ന ജോലി ചെയ്താൽ മതി ..എന്ന് പറഞ്ഞു തന്നതു ഇതൊക്കെ ആണ് …..എനിക്ക് ഒരു കുഴപ്പവും ഇല്ല ഞാൻ അത് ചെയ്യുന്നത് ഒക്കെ കടം വീട്ടൽ ആണെന്ന് കരുതിയാ മതി ….അമ്മയോടുള്ള ഉറപ്പു കൊടുത്തതിന്റെ …അച്ഛൻ കാണിച്ച വിശ്ശ്വസ വഞ്ചനയുടെ … കടം വീട്ടൽ ഞാൻ ആയി അങ്ങോട്ട് ചെയ്യുന്നു …

ഞാൻ ഇവിട കിടന്നു പണിയുമ്പോ സാറിനും സന്തോഷം ആയിരിക്കും അല്ലോ ..എന്നെ പറ്റിച്ചവന്റെ മോൻ ആണ് അവനിപ്പോ ഞാൻ പണി കൊടുത്തു കൊണ്ടിരിക്കുക ആണെന്ന്.

എല്ലാരും സന്തോഷിക്കട്ടെ ……….

അന്നും ഇന്നും എനിക്ക് ഉറച്ച ഒരു വിശ്വാസം ഉണ്ട് ..എന്റെ അച്ഛൻ മരിച്ചാലും രാജശേഖരൻ സാറിനോട് വിശ്വാസ വഞ്ചന കാണിക്കില്ല ,,,അത് ‘അമ്മ എന്ന സത്യത്തിലും അച്ഛൻ എന്ന വിശ്വാസത്തിലും ഉള്ള എന്റെ ഉറച്ച വിശ്വവും ആണ് …

പക്ഷെ ആരോട് പറയാൻ ആണ് ആരും വിശ്വസിക്കുന്ന ഒരു തെളിവ് പോലും ഇല്ല …ഞാൻ ആരോട് പറയാൻ ആണ്……

പക്ഷെ നിയമത്തിനു തെളിവുകൾ ആണല്ലോ ആവശ്യം …അത് ഒരു വക്കീൽ ആയ രാഖി ചേച്ചിയോട് പറഞ്ഞു തരേണ്ട അക്കാര്യം ഇല്ലല്ലോ …..

ഏറെ നേരം നിശബ്ദത ആയിരുന്നു …

ആർക്കും പിന്നീട് ഒന്നും സംസാരിക്കാൻ സാധിച്ചില്ല….

സോറി അപ്പു ….

എന്റെ പൊട്ട ബുദ്ധിക്കു ഓരോരോരോ ചോദ്യങ്ങൾ ചോദിച്ചു ഞാൻ നിന്നെ വിഷമിപ്പിച്ചു ….

എത്ര നാൾ …എത്ര നാൾ അതാണ്‌ എന്റെ വിഷമം….. നീ ഇങ്ങനെ

അതെനിക്കും അറിയില്ല .

ഒരു വിഷമം ഇല്ലാതില്ല ചേച്ചി …. എത്ര നാൾ ആയി ഞാൻ ഈ പണികൾ ഒക്കെ എടുക്കുന്നു … ഓഫീസിലെ ഒക്കെ ഒരു ജോലി കിട്ടിയെങ്കിൽ എന്ന് പലപ്പോഴും ആഗ്രഹിച്ചിട്ടുണ്ട്….പക്ഷെ എന്ത് ചെയ്യാൻ ആണ് ….

ഞാൻ രാജേട്ടനോട് സംസാരിക്കാം ……നീ എന്താണ് പഠിച്ചത്….അവൾ തിരക്കി …

ഇനി പഠിച്ചത് ഒക്കെ എന്ത് പറയാൻ ആണ് …അതൊക്കെ വിട്ടുകള ….

ആഹാ അതുകൊള്ളാം അല്ലോ …അപ്പൊ പത്തും ഗുസ്തിയും ആണല്ലേ ….

ഹ ഹ ….അപ്പു ചിരിച്ചു ……അങ്ങനെ എങ്കിൽ അങ്ങനെ പത്തും ഉണ്ടായിരുന്നു കൂടെ ഗുസ്തിയും ………… മൊത്തം ചിരി മാത്രം ആയി …

അപ്പു ഞാൻ മറ്റൊന്ന് ചോദിയ്ക്കാൻ മറന്നു …കഴിഞ്ഞ ദിവസം പ്രതാപേട്ടന്റെ അളിയൻ സുരേന്ദ്രനും ആയി എന്തായിരുന്നു ഒരു ഉടക്ക് കണ്ടത് ….

അയ്യോ അതോ …അത് പഴേ ഒരു കണക്കാണ് ……അച്ഛൻ മുങ്ങിയതുമായി ബന്ധപ്പെട്ടു അങ്ങേര് ആണ് അന്ന് കേസ് അന്വേഷിച്ചിരുന്നത്. അന്ന് ഞങ്ങളെ കുടുംബമായി ഒരുപാട് ബുദ്ധിമുട്ടിച്ചിട്ടുണ്ട്, വയ്യാത്ത അമ്മയെ ഒരു രോഗി എന്ന പരിഗണന കൊടുക്കാതെ പോലും മണിക്കൂറുകളോളം സ്റ്റേഷനിൽ ഇരുത്തുക എന്നെ പലതവണ പിടിച്ചു കൊണ്ടുപോകുക ചോദ്യം ചെയ്യൽ എന്ന പേരിൽ ഒരുപാട് എന്റെ  ദേഹത്തും  കയറിയിട്ടുണ്ട്. അയാൾ ……അമ്മക്ക് ആധിയും വ്യാധിയും ഒക്കെ കൊണ്ടാണ് അതും ഒരു കാരണ൦ ആയിരുന്നു …. എന്ത് പറയാൻ ആണ് അനുഭവിക്കാനുള്ളത് അനുഭവിച്ചല്ലേ മതിയാകൂ …….

ശെരി സമയം ഒരുപാട് പോയി ഞാൻ എന്നാ പൊക്കോട്ടെ പിടിപ്പതു പണിയുണ്ട് … അവൻ അവരോടു യാത്ര അപറഞ്ഞിറങ്ങി …….

അവൻ റൂമിൽ നിന്നും ഇറങ്ങി. രാഖിയും സാവിത്രി അമ്മയും പരസ്പരം മുഖത്തോടു മുഖം നോക്കി അല്പം നേരം ഇരുന്നു …

എന്ത് കഷ്ടമല്ലേ അമ്മെ …. അപ്പു ഇത്രക്കും നല്ല പയ്യൻ ആയിരുന്നൂല്ലേ ….ആരൊക്കെ തയാർ ആകും ഇതുപോലെ ഒക്കെ ……
പാവം ഈ ഒരു വിഷയം കൊണ്ട് എല്ലാം നഷ്ടപെട്ടവൻ ആയില്ലേ അപ്പു …..അച്ഛനും ഇല്ല അമ്മയും ഇല്ല കിടപ്പാടവും നഷ്ടപ്പെട്ടു ….കൂടാതെ വിലപ്പെട്ട അഞ്ചു വർഷവും ……രാജേട്ടന് കുറച്ചൊക്കെ സഹതാപം കാണിക്കാം …..ഒന്നുമില്ലേലും പായുന്നതൊക്കെ കേട്ട് മാടിനെ പോലെ പണി എടുത്തു കൊടുക്കുന്നില്ല അമ്മെ….

ശെരിയാ മോളെ അവനോടു പറയണം ….. പാവം ആണ് അവൻ …ഒരു സാധു ….എത്ര അടിയാണ് അവനു പ്രതാപൻ ഒക്കെ കൊടുത്തിട്ടുള്ളത് …തിരിച്ചടിക്കാൻ പോലും പേടിയാ അവനു ….ഒരു വാക്കു പോലും എതിർത്ത് പറയില്ല …എല്ലാം ഭയം ആണ് …ആൺകുട്ടികൾ ഇങ്ങനെ ഒക്കെ ഭയന്നാലോ ……. ആരെയും ഒരു വാക്കു കൊണ്ട് പോലും അവൻ നോവിക്കില്ല…..സത്യത്തിൽ ഒരു സാധുവാണ് ഒരു പാവം പേടിത്തൊണ്ടൻ ……
രാജനോട് പറയണം …അവനു മറ്റെന്തെകിലും ഒരു ജോലി കൊടുക്കാൻ ആയി ..ഒരുപാട് കഷ്ടപെടുന്നുണ്ട് ….ആ ഒരു പ്രാക്ക് വേണ്ട നമ്മുടെ കുടുംബത്തിൽ ………അവർ പരസ്പരം പറഞ്ഞു …………………..
………………………………..
ഒന്ന് രണ്ടു ദിവസങ്ങൾ കഴിഞ്ഞു ….
വീട്ടുകാർ വന്നവർ എല്ലാവരും തിരികെ പോയി ……

223 Comments

  1. വിനോദ് കുമാർ ജി ❤

    ❤❤ വീണ്ടും അപരാജിതനെ അപ്പുവിനെ തൊട്ടു അറിഞ്ഞു കൊണ്ട് ഒരു യാത്ര ഹർഷൻ bro കാത്തിരിക്കുന്നു ♥♥♥

  2. അങ്ങനെ 4ആം പ്രാവിശ്യവും ഞാൻ ആദ്യം തൊട്ടു വായിക്കാൻ പോണു ??

    Yes I’m addicted ???

  3. ഊരുതെണ്ടി?

    ഇനി ഒനൂടി ഒന്നെനിന് തോടങ്ങാം?…

  4. Devil With a Heart

    ഹർഷേട്ട ഒരിക്കൽ കൂടെ ഒന്നിൽ നിന്നും തുടങ്ങുവാണേയ്..?❤️

  5. അബൂ ഇർഫാൻ

    തുടർക്കഥകൾ വായിക്കാൻ ഒരു മടിയുണ്ട്. കൂടാതെ ഈ വിഷയം ഫോളോ ചെയ്യാൻ പറ്റുമോ എന്നൊരു ഭയവും. അതു കൊണ്ടാണ് വായിക്കാൻ ഇത്ര വൈകിയത്. പിന്നെ അമീഷ് ത്രിപാഠിയുടെ ശിവപുരാണം വായിച്ച ധൈര്യത്തിൽ തുടങ്ങി. എന്താ പറയുക. എന്തു പറഞ്ഞാലും അധികമാവില്ല. ഗംഭീരം. സൂപ്പർ
    ബാക്കി ഓരോ അധ്യായവും വായിച്ചു കഴിഞ്ഞ് പറയാം.

    1. ഊരുതെണ്ടി?

      ഇനി ഒനൂടി ഒന്നെനിന് തോടങ്ങാം?…

  6. 21 part വായിച്ചിട്ട് വീണ്ടും ഒന്നെന്നു തുടങ്ങുവാ…
    ഹർഷേട്ടാ… I’m addicted ???

    1. കുഞ്ഞപ്പന്‍ പ്രഭു ⅻ ✔ (VAIFA)

      ??

    2. o my gode ,,,,,,,,,,,,,,

    3. കുഞ്ഞപ്പന്‍ പ്രഭു ⅻ ✔ (VAIFA)

      I AM TRILLED

  7. അങ്ങനെ ഒരിക്കൽ കൂടി തുടങ്ങുന്നു.. ഈ കഥ ഒരു ലഹരി ആയിരിക്കുകയാണ് ❤

  8. The Beginning??

  9. രുദ്രദേവ്

    ♥️♥️♥️

  10. വായന എന്നോ തുടങ്ങിയിരുന്നു പിന്നെ ടൈം കിട്ടാതെ വന്നപ്പോ നിന്ന് പോയതാണ് ? and this story amazing

Comments are closed.