അപരാജിതൻ 1 [Harshan] 7159

പറ്റില്ല നീ ഇന്ന് ഞങ്ങെടെ കൂടെ ഇരുന്നു തന്നെ കഴിക്കണം….അവർ ഉടൻ തന്നെ പാത്രത്തിൽ അവനും ഉള്ളത് കൂടെ വിളമ്പി …അവനു നീട്ടി …

അപ്പു മടിച്ചു മടിച്ചു ആണെങ്കിലും അത് വാങ്ങിച്ചു …എല്ലാരും ഭക്ഷണം ഒകെ കഴിക്കാൻ തുടങ്ങി……

രാഖി ചേച്ചി ഡൽഹിയിൽ അഡ്വക്കേറ്റ് അല്ലെ … അവൻ ചോദിച്ചു ..
അതെ …എന്താ നിനക്കു വല്ല കേസുകളും ഉണ്ടോ ….

അയ്യോ ഇല്ല ഒരു കേസും ഇല്ല ….ഞാൻ വെറുതെ ചോദിച്ചതാ…..

ഭക്ഷണം ഒക്കെ കഴിഞ്ഞു പത്രങ്ങൾ ഒക്കെ പാക്ക് ചെയ്തു,….

അപ്പു എനിക്ക് നിന്നോടു കുറച്ചു കാര്യങ്ങൾ സംസാരിക്കാനുണ്ട് ….
രാഖി അവനെ അറിയിച്ചു…

സംസാരിച്ചോ അതിനിപ്പോ എന്താ …അവൻ ചിരിച്ചു കൊണ്ട് മറുപടി പറഞ്ഞു ….

ഡാ നീ പൊട്ടൻ ആണോ ..അതോ പൊട്ടൻ ആയി അഭിനയിക്കുകയാണോ …അവർ ഒരൽപം സ്വരം കടുപ്പിച്ചു ….
നീ എത്ര വരെ പഠിച്ചിട്ടുണ്ട് ……

പഠിത്തം ഒക്കെ അവിടെ നിൽക്കട്ടെ ഞാൻ പൊട്ടൻ ആണോ എന്ന് ചോദിക്കാൻ ഉള്ള കാരണം എന്താ

നീ ഇവിടെ എന്തടിസ്ഥാനത്തിൽ ആണ് ഇങ്ങനെ കാളയെ പോലെ പണി എടുക്കുന്നത്…

നിന്റെ അച്ഛൻ ചെയ്ത തെറ്റ് അത് അങ്ങേരുടെ മാത്രം തെറ്റാണ് …അതിൽ നിനക്ക് ഒരു പങ്കും ഇല്ല …നീ അതിനു വേണ്ടി ഇങ്ങനെ ജീവിതകാലം മൊത്തം അടിമയെപോയിലെ പണി എടുക്കേടത്തും ഇല്ല …അങ്ങനെ ഒന്നും ഒരു നിയമത്തിലും ഇല്ല …

ഒന്നാമത് നിങ്ങളുടെ സ്ഥലം ഒകെ ഇവർക്ക് എഴുതി കൊടുത്തതും ആണ് കുറഞ്ഞ വിലക്കാണ് തീറാധാരം ചെയ്തതും ….എങ്ങനെ ഒക്കെ നോക്കിയാലും ആ സ്ഥലം കൊന്നു തന്നെ ഉള്ള കടങ്ങൾ ഒക്കെ തീർന്നിട്ടുണ്ട് ,,,ഇപ്പൊ വലിയ ഷോപ്പിംഗ് കോമ്പ്ലെസ് ഒക്കെ കെട്ടിപൊക്കിയിരിക്കുന്നതു …ഈ

 

നീ ഇവിടെ നിന്നും പോയി വല്ല നല്ല ജോലിയും എടുത്ത് ജീവിക്ക് ചെറുക്ക ….വെറുതെ ഉള്ള ആരോഗ്യവും യൗവ്വനവും കളയാൻ വേണ്ടി ….

രാഖി അവനോടു രോഷപ്പെട്ടു ….

അത് കേട്ട് സാവിത്രി അമ്മയും മിണ്ടാതെ അവനെ നോക്കി …ശെരിയാണ് എത്ര നാൾ ആയി ഇവാൻ ഇങ്ങനെ കഷ്ടപ്പെടുന്നത് …ഒരു രൂപ പോലും ഇവന് കൊടുക്കുന്നുമില്ല ..നല്ലൊരു വാക്കു പോലും കേൾക്കുന്നില്ല …എന്തിനാണ് വെറുതെ ഇങ്ങനെ സ്വന്തം ജീവിതം ആർക്കാനും വേണ്ടി എറിഞ്ഞു തീർക്കുന്നത് ……സാവിത്രി അമ്മയും അവനോടു പറഞ്ഞു …..

കഴിഞ്ഞോ …….അവൻ ചോദിച്ചു …..
ആ കഴിഞ്ഞു ..അവൾ ദേഷ്യത്തോടെ തന്നെ പറഞ്ഞു …

നിങ്ങള്‍  പറയുന്നത് ഒക്കെ ശരി ആണ് ….. നിയമം കൊണ്ടും ബുദ്ധി കൊണ്ടും ഒക്കെ ചിന്തിക്കുമ്ബോൾ നിങ്ങള്‍  പറയുന്നത് തന്നെ ആണ് ശരി …
അപ്പു പൊട്ടൻ തന്നെ ആണ് …..
അപ്പു അന്നും ഇന്നും മനസാക്ഷി കൊണ്ട് മാത്രേ ചിന്തിച്ചിട്ടുള്ളൂ ….

വളരെ സന്തോഷത്തോടെ തന്നെ ആണ് ഞാനും അച്ഛനും അമ്മയും ജീവിച്ചത് , എന്റെ അറിവിൽ എന്റെ അച്ഛൻ ഒരാളുടെ ഒരു രൂപ പോലും അന്യായമായി വാങ്ങിയിട്ടില്ല ..ഒരു സുപ്രഭാതത്തിൽ പറയുന്നു എൺപതു ലക്ഷവും ആയി എങ്ങോട്ടോ പോയെന്നു … ഞ്ഞുങ്ങൾക്കറിയില്ല എവിടെ പോയെന്നു ..അങ്ങനെ  പോകുന്ന ആൾ അല്ല എന്റെ അച്ഛൻ ..അതെന്റെ വിശ്വാസം ആണ് …..അതെ വിശ്ശ്വസം തന്നെ ആയിരുന്നു രാജശേഖരൻ സാറിനും …..സ്വന്തം കൂടപ്പിറപ്പിന്റെ കാണുന്ന പോലെ ആണ് അച്ഛനെ കണ്ടിട്ടുള്ളൂ…..നിങ്ങള്ക്കാര്ക്കും അറിവുണ്ടാവില്ല എന്ത് അന്ന് പത്തിരുപത് ലക്സത്തോളം രൂപ അന്ന് ചിലവായിരുന്നു …എല്ലാം അച്ഛൻ ഒറ്റയ്ക്ക് കുറച്ച സ്ഥലം ഒക്കെ വിറ്റും പണയം വെച്ചും ഒക്കെ തന്നെ ആണ് നോക്കിയിരുന്നത് ….സുഖമില്ലാതെ വന്നപ്പോളും എന്ത് അച്ഛൻ അമ്മയെ കൂടെ ചേർത്ത് പിടിച്ചിട്ട ഉള്ളൂ …ഒരിക്കലും ഇട്ടേച്ചു പോയിട്ടില്ല.

അതിനിടയിൽ എന്റെ പഠിത്തവും അടക്കം പല പല കാര്യങ്ങളും ….എന്ത് അച്ഛന് രാജശേഖരൻ സാർ എന്നാൽ ഒരുപാട് ഒരുപാട് ബഹുമാനം ആയിരുന്നു …അങ്ങനെ പറ്റിച്ചു പോകണം എങ്കിൽ പത്തു പതിഞ്ഞു കൊല്ലം പണി എടുത്ത് പറ്റിച്ചു പോകേണ്ട കാര്യമുണ്ടോ ……
പക്ഷെ തെളിവുകൾ ഒക്കെ പറയുന്നത് ആള് പണവും കൊണ്ട് മുങ്ങി  എന്നാണ് …എന്റെ ‘അമ്മ മരിച്ചതും ആ ആധിയിലും ഒക്കെ തന്നെയാ ..എങ്കിൽ പോലും എന്റെ ‘അമ്മ എന്നോട് പറഞ്ഞിരുന്നത് ..അച്ഛൻ എവിടെ പോയി എങ്ങു പോയി എന്നൊന്നും അമ്മക്കറിയില്ല …പക്ഷെ ആ നല്ല മനുഷ്യന്റ്റെ മനസും വിഷമിപ്പിച്ചു വിശ്വാസവഞ്ചന കാണിച്ചാണ് അച്ഛൻ പോയത് അതിനു ഒരു പരിഹാരം കാണണം

….ജോലി ചെയ്താലായാലും ആ കടങ്ങൾ വീട്ടണം അദ്ദേഹത്തെ പോയി കാണണം ..അദ്ദേഹം പറയുന്നത് എന്താണോ അത് അനുസരിക്കണം …കടം വീട്ടാൻ ആയി അതിപ്പോ പുറത്തു ജോലിക് പോയി ആണെങ്കിൽ അങ്ങനെ അഥവാ അദ്ദേഹം അദ്ദേഹത്തിന്റെ സ്ഥാപനത്തില്‍ ജോലി എടുത്തു ആണെങ്കിൽ അങ്ങനെ …..അദ്ദേഹത്തിന് നഷ്ടം നികന്നു എന്ന് അദ്ദേഹം പറയുന്നത് വരെ അനുസരിയ്ക്കണം എന്ന് …….

223 Comments

  1. വിനോദ് കുമാർ ജി ❤

    ❤❤ വീണ്ടും അപരാജിതനെ അപ്പുവിനെ തൊട്ടു അറിഞ്ഞു കൊണ്ട് ഒരു യാത്ര ഹർഷൻ bro കാത്തിരിക്കുന്നു ♥♥♥

  2. അങ്ങനെ 4ആം പ്രാവിശ്യവും ഞാൻ ആദ്യം തൊട്ടു വായിക്കാൻ പോണു ??

    Yes I’m addicted ???

  3. ഊരുതെണ്ടി?

    ഇനി ഒനൂടി ഒന്നെനിന് തോടങ്ങാം?…

  4. Devil With a Heart

    ഹർഷേട്ട ഒരിക്കൽ കൂടെ ഒന്നിൽ നിന്നും തുടങ്ങുവാണേയ്..?❤️

  5. അബൂ ഇർഫാൻ

    തുടർക്കഥകൾ വായിക്കാൻ ഒരു മടിയുണ്ട്. കൂടാതെ ഈ വിഷയം ഫോളോ ചെയ്യാൻ പറ്റുമോ എന്നൊരു ഭയവും. അതു കൊണ്ടാണ് വായിക്കാൻ ഇത്ര വൈകിയത്. പിന്നെ അമീഷ് ത്രിപാഠിയുടെ ശിവപുരാണം വായിച്ച ധൈര്യത്തിൽ തുടങ്ങി. എന്താ പറയുക. എന്തു പറഞ്ഞാലും അധികമാവില്ല. ഗംഭീരം. സൂപ്പർ
    ബാക്കി ഓരോ അധ്യായവും വായിച്ചു കഴിഞ്ഞ് പറയാം.

    1. ഊരുതെണ്ടി?

      ഇനി ഒനൂടി ഒന്നെനിന് തോടങ്ങാം?…

  6. 21 part വായിച്ചിട്ട് വീണ്ടും ഒന്നെന്നു തുടങ്ങുവാ…
    ഹർഷേട്ടാ… I’m addicted ???

    1. കുഞ്ഞപ്പന്‍ പ്രഭു ⅻ ✔ (VAIFA)

      ??

    2. o my gode ,,,,,,,,,,,,,,

    3. കുഞ്ഞപ്പന്‍ പ്രഭു ⅻ ✔ (VAIFA)

      I AM TRILLED

  7. അങ്ങനെ ഒരിക്കൽ കൂടി തുടങ്ങുന്നു.. ഈ കഥ ഒരു ലഹരി ആയിരിക്കുകയാണ് ❤

  8. The Beginning??

  9. രുദ്രദേവ്

    ♥️♥️♥️

  10. വായന എന്നോ തുടങ്ങിയിരുന്നു പിന്നെ ടൈം കിട്ടാതെ വന്നപ്പോ നിന്ന് പോയതാണ് ? and this story amazing

Comments are closed.