അപരാജിതൻ 1 [Harshan] 7175

അവനെ കണ്ടതും അവർക്ക് വലിയ സന്തോഷം ആയി …
അപ്പു കയറി വാടാ …

അവർ അവനെ കയ്യിൽ പിടിച്ചു റൂമിനു ഉള്ളിലേക്ക് കൊണ്ട് വന്നു, രാഖി വാഷ്‌റൂമിൽ ആയിരുന്നു, അവൻ കുഞ്ഞിന് സമീപം നിന്ന് ….

പാവം ഹരിക്കുട്ടൻ ഉടുപ്പ് ഒക്കെ മാറ്റി നെഞ്ചത്ത് വയറുകളും കോപ്പും ഒക്കെ പിടിപ്പിച്ചിട്ടുണ്ട് , ഉറങ്ങുകയാണ് …തളർന്നു പോയി കുഞ്ഞു ..കയ്യൊക്കെ നന്നായി പൊള്ളിയിട്ടുണ്ട്.

മോനെ അപ്പു …. എങ്ങനാടാ നിന്നോട് നന്ദി പറയേണ്ടത്.. നീ ഇല്ലായിരുന്നുവെങ്കിൽ ഞങ്ങടെ കുഞ്ഞു ….അവർ വാക്കുകൾകിട്ടാതെ നിർത്തി

അയ്യോ എന്താ വല്യമ്മേ ഈ പറയണത് ….എല്ലാം ദൈവാധീനം അല്ലെ …ആ സമയത്തു അതുവഴി വന്നത് കൊണ്ട് ഇത് കാണാൻ സാധിച്ചു.ഈശ്വരന് നന്ദി …

ഈശ്വരൻ മാത്രമല്ല …നീ മാത്രേ ഉണ്ടായിരുന്നുള്ളു ….നീ കുഞ്ഞിന് വേണ്ടതിക്കെ ചെയ്തത് കൊണ്ടാണ് കുഞ്ഞിന്റെ ഹൃദയം ഇപ്പോഴും മിടിക്കുന്നത് …..
ഞങ്ങളോട് ക്ഷമിക്ക് മോനെ,… നീ ചെയ്ത കാര്യങ്ങൾ എന്താണെന്നു ഒന്നും ഞങ്ങൾക്കറിയില്ല ല്ലോ …ഇതൊന്നും കണ്ടിട്ടും ഇല്ല …കുഞ്ഞിന്റെ ആ സമയത്തെ അവസ്ഥ കണ്ടപ്പോൾ ഭയന്ന് പോയി …അത് കൊണ്ട് ആണ് എല്ലാരോടും നിന്നോട് മോശമായി പെരുമാറിയത് …ഒന്നും ഉള്ളിൽ വെക്കല്ലേട …..

ഈ വല്യമ്മ എന്താണ് ഇത്

അതൊക്കെ അപ്പോളേ ഞാൻ വിട്ടുകളഞ്ഞില്ലേ ….

ഡാ നെറ്റി oരുപാട് പൊട്ടിയിരുന്നുവോ …നെറ്റിയിൽ നീര് വന്നിട്ടുണ്ട് …

അവർ നെറ്റിയിൽ കൈ കൊണ്ട് തൊട്ടു നോക്കി …

അവൻ ഒരു ബാൻഡ് aid വെച്ചിട്ടുണ്ടായിരുന്നു നെറ്റിയിൽ …

അപ്പോളേക്കും രാഖി വാഷ് റൂമിൽ നിന്നും ഇറങ്ങിയിരുന്നു ….
അവനെ കണ്ടതും അപ്പു എന്ന് വിളിച്ചു ഓടിവന്നു ….

അവന്റെ കാലിൽ തൊടാൻ ആയി അവർ കുനിഞ്ഞു ….ദൈവമാണ് നീ …
അപ്പോളേക്കും അവൻ രാഖിചേച്ചിയെ തടഞ്ഞു …

അയ്യോ എന്താ ഈ കാണിക്കണത് …

സോറി അപ്പോ …എനിക്ക് ആ സമയത്തു എന്റെ മനസ്സ് ഒക്കെ മരിച്ചിരിക്കുക ആയിരുന്നു ….ഞാൻ ദേഷ്യത്തോടെ പെരുമാറിയിട്ടുണ്ടെകിൽ എന്നോട് ക്ഷമിക്ക് അപ്പു …

എന്താണ് രാഖി ചേച്ചി ഇത് …ഒരമ്മയുടെ ആധി  എന്താണെന്ന് ഞാൻ കണ്ടു വളർന്നവർ തന്നെ ആണ് ,,,എനിക്കതു നന്നായി അറിയാം ..ഇതുപോലെ എന്നോടിനി പെരുമാറരുത് ,..ഞാൻ ദൈവം ഒന്നും അല്ല ഒരു സാധാരണ മനുഷ്യൻ …നിങ്ങടെ വീട്ടിലെ ഒരു ജോലിക്കാരൻ അത്രയും മാത്രം കണ്ടാൽ മതി …അങ്ങനെ  മാത്രേ കാണാൻ പാടുള്ളൂ …

നിനക്കു നീ ഒന്നുമലായിരിക്കാം ….പക്ഷെ എനിക്കും എന്റെ  കുഞ്ഞിനും നീ ഈശ്വരൻ തന്നെയാ …എന്റെ കുഞ്ഞിന് ജീവിപ്പിച്ച ഈശ്വരൻ ….

ശോ ഒന്ന് നിർത്തുവോ …അതോ ഞാൻ പോണോ ….

അവൻ കോപം അഭിനയിച്ചു …

ഞാൻ നിങ്ങൾക്ക് ഭക്ഷണത്തെ കൊണ്ട് വന്നതാണ് ഇത് നിങ്ങൾ തന്നിട്ട് വേണം എനിക്ക് പോകാൻ പിടിപ്പതു പണിയുണ്ട് …

അവൻ കൊണ്ട് വന്നു കവർ ടേബിളിൽ വെച്ചു …

അവൻ കുറച്ചു നേരം കുഞ്ഞിന്റെ സമീപം ഇരുന്നു ….

പാവം തളർന്നു പോയി കേട്ടോ ….അവൻ കുഞ്ഞിന്റെ പാദങ്ങളിൽ തലോടി ..പാദങ്ങളിൽ ഉമ്മ വെച്ചു ….

അപ്പു …ഈ സി പി ആർ കൊടുക്കുവാൻ ഒക്കെ എങ്ങനെ നീ പഠിച്ചു…നമ്മൾ ഇതൊക്കെ പണ്ട് പുസ്തകം നോക്ക് പടിക്കൽ മാത്രേ ഉണ്ടായിരുന്നുള്ളു …

എന്നാലും മിടുക്ക ,,,നീ ആള് വല്യ സംഭവം ആണല്ലോ …രാഖി അവനെ ഒന്ന് പൊക്കി ….

കുഞ്ഞു ആയതു കൊണ്ട് ശെരിക്കും ഭയം ഉണ്ടായിരുന്നു …വലിയവർക്ക് ആണെങ്കിൽ നെഞ്ചോക്കെ ഇടിച്ചു പൊളിച്ചേനെ കുഞ്ഞിന് ഒരുപാട് ബലം കൊടുത്തു ചെയ്യുവാൻ സാധിക്കില്ലല്ലോ …..

നിങ്ങൾ ഈ ഭക്ഷണത്തെ ഒന്ന് കഴിക്കുവായിരുന്നു എങ്കിൽ പത്രനഗൽ എനിക്ക് കൊണ്ടിട്ടു പോകാം ആയിരുന്നു ….വൈകീട്ടും കൊണ്ടുവരേണ്ടതു അല്ലെ ….

ഡാ ഇവിടെ കാന്റീൻ ഉണ്ട് …പിന്നെ എന്തിനാ ബുദ്ധിമുട്ടുന്നത് …
അങ്ങനെ  അല്ലല്ലോ …കുഞ്ഞിന് വീട്ടിലെ ഭക്ഷണം തന്നെ അല്ലെ നല്ലതു നല്ല പൊടിയേരി കഞ്ഞി ഒക്കെ ഉണ്ടല്ലോ ….

കുഞ്ഞിനുള്ള കഞ്ഞിപ്പാത്രം അവിടെ വച്ച് അവൻ മറ്റു പത്രങ്ങൾ ഒക്കെ പുറത്തേക്ക് എടുത്തു …

അപ്പൂ നീ കൂടെ കഴിക്കു ..സാവിത്രി ‘അമ്മ പറഞ്ഞു ….
അതെ അപ്പു നമുക്ക് ഒരുമിച്ചു കഴിക്കാം ……

ഈ ഞാൻ ഇല്ല എന്റെ സമയം ആയിട്ടില്ല ഇത് നിങ്ങൾക്ക് മാത്രം ആയി കൊണ്ട് വന്നതാണ് …അവൻ നിരാകരിച്ചു …

223 Comments

  1. വിനോദ് കുമാർ ജി ❤

    ❤❤ വീണ്ടും അപരാജിതനെ അപ്പുവിനെ തൊട്ടു അറിഞ്ഞു കൊണ്ട് ഒരു യാത്ര ഹർഷൻ bro കാത്തിരിക്കുന്നു ♥♥♥

  2. അങ്ങനെ 4ആം പ്രാവിശ്യവും ഞാൻ ആദ്യം തൊട്ടു വായിക്കാൻ പോണു ??

    Yes I’m addicted ???

  3. ഊരുതെണ്ടി?

    ഇനി ഒനൂടി ഒന്നെനിന് തോടങ്ങാം?…

  4. Devil With a Heart

    ഹർഷേട്ട ഒരിക്കൽ കൂടെ ഒന്നിൽ നിന്നും തുടങ്ങുവാണേയ്..?❤️

  5. അബൂ ഇർഫാൻ

    തുടർക്കഥകൾ വായിക്കാൻ ഒരു മടിയുണ്ട്. കൂടാതെ ഈ വിഷയം ഫോളോ ചെയ്യാൻ പറ്റുമോ എന്നൊരു ഭയവും. അതു കൊണ്ടാണ് വായിക്കാൻ ഇത്ര വൈകിയത്. പിന്നെ അമീഷ് ത്രിപാഠിയുടെ ശിവപുരാണം വായിച്ച ധൈര്യത്തിൽ തുടങ്ങി. എന്താ പറയുക. എന്തു പറഞ്ഞാലും അധികമാവില്ല. ഗംഭീരം. സൂപ്പർ
    ബാക്കി ഓരോ അധ്യായവും വായിച്ചു കഴിഞ്ഞ് പറയാം.

    1. ഊരുതെണ്ടി?

      ഇനി ഒനൂടി ഒന്നെനിന് തോടങ്ങാം?…

  6. 21 part വായിച്ചിട്ട് വീണ്ടും ഒന്നെന്നു തുടങ്ങുവാ…
    ഹർഷേട്ടാ… I’m addicted ???

    1. കുഞ്ഞപ്പന്‍ പ്രഭു ⅻ ✔ (VAIFA)

      ??

    2. o my gode ,,,,,,,,,,,,,,

    3. കുഞ്ഞപ്പന്‍ പ്രഭു ⅻ ✔ (VAIFA)

      I AM TRILLED

  7. അങ്ങനെ ഒരിക്കൽ കൂടി തുടങ്ങുന്നു.. ഈ കഥ ഒരു ലഹരി ആയിരിക്കുകയാണ് ❤

  8. The Beginning??

  9. രുദ്രദേവ്

    ♥️♥️♥️

  10. വായന എന്നോ തുടങ്ങിയിരുന്നു പിന്നെ ടൈം കിട്ടാതെ വന്നപ്പോ നിന്ന് പോയതാണ് ? and this story amazing

Comments are closed.