അപരാജിതൻ 1 [Harshan] 7175

ഒൻപതര ആകുമ്പോളേക്കും സാർ ഓഫീസിൽ പോകാൻ തയാർ ആയി വരും. അവൻ വണ്ടി ക്‌ളീനിംഗ് ഒക്കെ കഴിഞ്ഞു വീടിനു മുന്നിലേക്ക് ചെന്നു. സാറിന്റെ ഷൂസ് ഒക്കെ പെട്ടെന്ന് തന്നെ പോളിഷ് ചെയ്തു വെച്ചു.

അപ്പോളേക്കും ഡ്രൈവർ കൂടെ എത്തി , അപ്പുവേ എന്തുണ്ട് …

ഓ അങ്ങിനെ പോകുന്നു ചേട്ടാ..

അവൻ ഡ്രൈവർ നു സമീപം ചെന്നു . ഇതുപോലൊള്ള വണ്ടികൾ ഒക്കെ നമ്മളൊക്കെ എന്നാണോ വാങ്ങിക്കാൻ പോണത്. അവൻ ആത്മഗതം പറഞ്ഞു

ഡാ ഇടക്ക് ഇടക്ക് ഭാഗ്യക്കുറികൾ ഒക്കെ എടുത്തു വെച്ചോ അതൊക്കെ അടിച്ചാലുള്ള വാങ്ങിക്കൽ ഒക്കെ ആണ് നമ്മള്ക്ക് പറഞ്ഞിട്ടുള്ളത്. ഡ്രൈവർ ചിരിച്ചു കൊണ്ട് പറഞ്ഞു.

ശെരിയാ…..ഒന്നുമല്ലേലും ചേട്ടന് ഇതൊക്കെ ഓടിക്കാൻ എങ്കിലും സാധിക്കുന്നുണ്ടല്ലോ അതും ഒരു ഭാഗ്യം തന്നെ …എനിക്കൊന്നും അതും ഇല്ല…

അല്ല നിനക്കു വണ്ടി ഓടിക്കാൻ ഒക്കെ അറിയുമോ ,,,ഡ്രൈവർ തിരക്കി

ഞാൻ വിമാനം തീവണ്ടി കപ്പൽ പിന്നെ യുദ്ധ ടാങ്ക് ഇതൊക്കെ ഒഴിച്ച് ഏതു വണ്ടിയും ഓടിക്കും അവൻ ചിരിച്ചു കൊണ്ട് പറഞ്ഞു.

എന്നിട്ടാണോ നീ ഇ വീട്ടിലെ മട്ടപ്പണി ഒക്കെ ചെയ്യുന്നത് , ഇതൊക്കെ ഇട്ടേച്ചും പോയി ഡ്രൈവർന്റെ ജോലി എടുക്കടാ ….അയാൾ കാര്യമായി തന്നെ അപ്പുവിനോട് പറഞ്ഞു.

അതെ ചേട്ടാ ഓരോരുത്തർക്കും ഒരൊരോ പണി തമ്പുരാൻ എഴുതി വെച്ചിട്ടുണ്ട് തലയിൽ ചേട്ടൻ ഡ്രൈവർടെ പണി എടുക്കുന്നു ഞാൻ ഇവിടത്തെ മാട്ടപണിയും അത്രേ ഉള്ളൂ ….അവൻ അയാളോട് പറഞ്ഞു.

നിനക്കു പ്രാന്ത് ആണ് …ഒള്ള ജീവിതം നശിപ്പിക്കാൻ വേണ്ടി …..അയാൾ അവൻ കേൾക്കെ തന്നെ പറഞ്ഞു…

അവൻ ഒന്നും മിണ്ടിയില്ല…

ഡാ സാർ വരുന്നുണ്ട്… ഡ്രൈവർ കാർ എടുത്ത് കൊണ്ട് തറവാടിന് മുന്നിലേക്ക് കൊണ്ട് വന്നു. ഇറങ്ങി ഡോർ തുറന്നു കൊടുത്തു. രാജശേഖര മേനോൻ കാറിലേക്ക് കയറി.

അപ്പു സാർ കാണാതിരിക്കാൻ ആയി പെട്ടെന്ന് തന്നെ ഭിത്തിക്കു സമീപത്തേക്ക് നീങ്ങി നിന്നു . രാവിലെ സാർ ഇറങ്ങുമ്പോ എങ്ങാനും കൺവെട്ടത്തു കണ്ടൽ കണ്ണ് പൊട്ടുന്ന ചീത്ത വിളിക്കും. സാറിനു ഇക്കാര്യത്തിൽ അതായത് ശകുനത്തിൽ ഒക്കെ വലിയ വിശ്വാസം ആണ്. മുൻപ് ഉണ്ടായിരുന്ന പലർക്കും അത് അനുഭവവും ഉണ്ട്. അപ്പുവിന് ഇതുവരെ അങ്ങനെ ചീത്ത ഇക്കാര്യത്തിൽ കേട്ടിട്ടൊന്നും ഇല്ല. എന്നാലും ഒരു മുൻകരുതൽ .

സെക്യൂരിറ്റി ഗെറ് തുറന്നു കൊടുത്തു. വണ്ടി മുന്നോട്ടു നീങ്ങി.

രാജശേഖരനു ഭാര്യ മാലിനീ , കൂടാതെ രണ്ടു മക്കൾ മൂത്തതു മകൻ ശ്യാം 24 വയസ്സ് ബാംഗ്ലൂരിൽ എം ടെക് പഠിക്കുന്നു. ഒരു വലിയ പ്രൈവറ്റ് കോളേജിൽ, മകൾ ശ്രിയ, 20 വയസ്സ് ബിസിനസ് നോടുള്ള താല്പര്യം ഉള്ളതിനാൽ ബി ബി എ പഠിക്കുന്നു. പഠിത്തം ബാംഗ്ലൂരിൽ തന്നെ.

രാജശേഖരന്റെ സഹോദരിയും കുടുംബവും പാലിയം തറവാടിൽ തന്നെ ആണ് താമസിക്കുന്നത് , ഭർത്താവും രണ്ടു മക്കളും അവിടെ തന്നെ, സഹോദരിയുടെ പേര് രാജി  ഭർത്താവു പ്രതാപൻ, പ്രതാപൻ ആളൊരു തരികിട തന്നെ ആണ്. ബിസിനസു ഒക്കെ നടത്തി ഒരുപാടു പേരെ ഒക്കെ വലപ്പിച്ചുട്ടുണ്ട്. കേസും കൂട്ടങ്ങളും ഒക്കെ ആയി ഒടുവിൽ രാജശേഖരൻ തന്നെ എല്ലാം സോൾവ് ആക്കി ടൗണിൽ ഒരു ടെക്സ്ടൈൽ ഷോറൂം ഏൽപിച്ചു.

ഡാ ചെറുക്ക ,,,, അയാൾ അപ്പുവിനെ കണ്ടു അങ്ങോട്ട് വിളിച്ചു.

എന്തോ സാറേ …. അവൻ തിരക്കി.

നീ എന്റെ ബ്രൗൺ ഷൂ പോളിഷ് ചെയ്തോ …അയാൾ ക്രുദ്ധനായി ചോദിച്ചു

സാർ ഞാൻ ഇവിടെ ഷൂ റാക്കിൽ ബ്രൗൺ ഷൂ കണ്ടിരുന്നില്ല സാറിന്റെ ബ്ലാക് ഞാൻ പോളീഷ്  ചെയ്തു വെച്ചിട്ടുണ്ട് ഇവിട അവൻ അത് പറഞ്ഞു പെട്ടെന്ന് തന്നെ റാക്കിൽ നിന്നും ഷൂ എടുത്ത് അയാളുടെ കാലിനു മുന്നിലേക്ക് നീട്ടി വെച്ചു. .

അവൻ നിവർന്നു വന്നപ്പോളേക്കും പ്രതാപൻ അവന്റ മുഖം നോക്കി ആഞ്ഞു ഒരടി കൊടുത്തു.

പടക്കം പൊട്ടുന്ന  ശബ്ദം ആണ് ആഞ്ഞു മുഴങ്ങിയത്. അവന്റ കണ്ണിൽ നിന്നും പൊന്നീച്ച പാറി,

ശബ്ദം കേട്ട് അയാളുടെ ഭാര്യ മുൻവശത്തേക്ക് ഓടി വന്നു . നിന്റെ സൗകര്യത്തിനു നിനക്ക് ജോലി ചെയ്യാൻ അല്ല ഇവിടെ നിന്നെ പണിക്കു വെച്ചേക്കണത്. നായെ …അയാൾ കോപം കൊണ്ട് വിറച്ചു ..

അവൻ വേദന കൊണ്ട് കൈ മുഖത്ത് വെചു, മുഖം ആകെ ചുവന്നു.

അപ്പോളേക്കും അയാളുടെ ഭാര്യ ദേഷ്യത്തോടെ ചോദിച്ചു

നിനക്കു ഏട്ടന്റെ, ബ്രൗൺ ഷൂ കൂടി പോളിഷ് ചെയ്യാൻ പാടില്ലായിരുന്നോ

കൊച്ചമ്മേ ഇവിടെ ഈ റാക്കിൽ ഉള്ളതല്ലേ എനിക്ക് പോളിഷ് ചെയ്യാൻ സാധിക്കൂ

ഇവിടെ സാറിന്റെ ഷൂ ഇല്ല അതുകൊണ്ടാണ് ….

പെട്ടെന്ന് അവർ എന്തോ ഓർമ്മ വന്ന പോലെ വീടിനുള്ളിലേക്ക് പോയി …

തിരികെ വരുമ്പോൾ അവരുടെ കയ്യിൽ അയാളുടെ ബ്രൗൺ കളർ ഷൂ കൂടെ ഉണ്ടായിരുന്നു.

ഏട്ടൻ ഇത് കഴിഞ്ഞ ദിവസം റൂമിൽ അല്ലെ ഊരിയിട്ടത് , ഞാൻ ഇപ്പോളാ ഓർത്തത് . അവര്‍ വേഗം അത് അവനു മുന്നിലെക്ക് നീട്ടി വേഗം പോളീഷ് ചെയ്യടാ ….

223 Comments

  1. വിനോദ് കുമാർ ജി ❤

    ❤❤ വീണ്ടും അപരാജിതനെ അപ്പുവിനെ തൊട്ടു അറിഞ്ഞു കൊണ്ട് ഒരു യാത്ര ഹർഷൻ bro കാത്തിരിക്കുന്നു ♥♥♥

  2. അങ്ങനെ 4ആം പ്രാവിശ്യവും ഞാൻ ആദ്യം തൊട്ടു വായിക്കാൻ പോണു ??

    Yes I’m addicted ???

  3. ഊരുതെണ്ടി?

    ഇനി ഒനൂടി ഒന്നെനിന് തോടങ്ങാം?…

  4. Devil With a Heart

    ഹർഷേട്ട ഒരിക്കൽ കൂടെ ഒന്നിൽ നിന്നും തുടങ്ങുവാണേയ്..?❤️

  5. അബൂ ഇർഫാൻ

    തുടർക്കഥകൾ വായിക്കാൻ ഒരു മടിയുണ്ട്. കൂടാതെ ഈ വിഷയം ഫോളോ ചെയ്യാൻ പറ്റുമോ എന്നൊരു ഭയവും. അതു കൊണ്ടാണ് വായിക്കാൻ ഇത്ര വൈകിയത്. പിന്നെ അമീഷ് ത്രിപാഠിയുടെ ശിവപുരാണം വായിച്ച ധൈര്യത്തിൽ തുടങ്ങി. എന്താ പറയുക. എന്തു പറഞ്ഞാലും അധികമാവില്ല. ഗംഭീരം. സൂപ്പർ
    ബാക്കി ഓരോ അധ്യായവും വായിച്ചു കഴിഞ്ഞ് പറയാം.

    1. ഊരുതെണ്ടി?

      ഇനി ഒനൂടി ഒന്നെനിന് തോടങ്ങാം?…

  6. 21 part വായിച്ചിട്ട് വീണ്ടും ഒന്നെന്നു തുടങ്ങുവാ…
    ഹർഷേട്ടാ… I’m addicted ???

    1. കുഞ്ഞപ്പന്‍ പ്രഭു ⅻ ✔ (VAIFA)

      ??

    2. o my gode ,,,,,,,,,,,,,,

    3. കുഞ്ഞപ്പന്‍ പ്രഭു ⅻ ✔ (VAIFA)

      I AM TRILLED

  7. അങ്ങനെ ഒരിക്കൽ കൂടി തുടങ്ങുന്നു.. ഈ കഥ ഒരു ലഹരി ആയിരിക്കുകയാണ് ❤

  8. The Beginning??

  9. രുദ്രദേവ്

    ♥️♥️♥️

  10. വായന എന്നോ തുടങ്ങിയിരുന്നു പിന്നെ ടൈം കിട്ടാതെ വന്നപ്പോ നിന്ന് പോയതാണ് ? and this story amazing

Comments are closed.