അപരാജിതൻ 1 [Harshan] 7171

രാവിലെ പ്രതാപനെയും രാജശേഖരൻ സാറിനെയും ഒക്കെ കണ്ടിരുന്നു, ആരും ഒരു വാക്കു പോലും ഒന്നും പറയുകപോലും ചെയ്തില്ല. ഒരു സോറി എങ്കിലും ..ആ പോട്ടെ തൻ അതൊന്നും പ്രതീക്ഷിച്ചിട്ടില്ലല്ലോ …കുഞ്ഞിന് സൗഖ്യം ആയല്ലോ അതിൽ കൂടുതൽ എന്താണ് വേണ്ടത്.

സാവിത്രിക് അമ്മയും രാഖിയും രാജശേഖരൻ സാറിന്റെ ഭാര്യ മാലിനി കൊച്ചമ്മയും ഹോസ്പിറ്റലിൽ ആണ്. രാവിലെ ആയപ്പൊളേക്കും ടൂർ പോയവർ എല്ലാവരും തിരികെ വന്നു.

ഹരി കുട്ടന്റെ വിവരം അറിഞ്ഞു അവർ കുഞ്ഞിനെ കാണാൻ ആയി ഓടി.

ഏതാണ്ട് സമയം പതിനൊന്നു മാണി ആയി കാണും, പ്രതാപന്റെ ഭാര്യാ അതായതു രാജശേഖരൻ സാറിന്റെ സഹോദരി രാജി കൊച്ചമ്മ വിളിച്ചു ..

ഡാ അപ്പു …..

അത് കേട്ട് അപ്പു അങ്ങോട്ട് ചെന്നു.
നീ ഈ ഭക്ഷണം ഹോസ്പിറ്റലിൽ കൊണ്ട് കൊടുക്ക് , കുഞ്ഞിനൊള്ള കഞ്ഞിയും ബാക്കി ഉള്ളവർക്കുള്ള ഭക്ഷണവും ഒക്കെ ആണ്,,,

ശരി കൊച്ചമ്മേ എന്ന് പറഞ്ഞു അപ്പു അത്തയെല്ലാം വാങ്ങി വെച്ചു, അവൻ പോയി ഡ്രസ്സ് ഒക്കെ മാറ്റി വന്നു.

അവർ അവനു ഒരു നൂറു രൂപ കൊടുത്തു ബസ് കൂലിക്കൊക്കെ ആയി അവൻ അത് വാങ്ങി . അവൻ ഭക്ഷണപൊതികളും ഒക്കെ കൊണ്ട് ബസ് സ്റ്റോപ്പിലേക്ക് പോയി .

ഹോസ്പിറ്റലിൽ എത്തി.

റൂം നമ്പർ നൂറ്റി എട്ടിലേക്ക് മാറ്റി കുഞ്ഞിനെ , അത് മൂന്നാമത്തെ നിലയിൽ ആണ്.

അവൻ പൊതികളും ഒക്കെ കൊണ്ട് സ്റ്റെയർ കേസ് കയറി കൊണ്ടി രിക്കുക ആയിരുന്നു അപ്പോൾ ആണ് ശ്യാം ശ്രിയ അങ്ങനെ മറ്റു യുവജനങ്ങൾ ഒക്കെ കുഞ്ഞിനെ കണ്ടു തിരിച്ചിറങ്ങുക ആയിരുന്നു ..

ഡാ അപ്പു ……
ശ്യാം അപ്പുവിനെ കണ്ടു ഉച്ചത്തിൽ വിളിച്ചു …
ശ്യാം അപ്പുവിന്റെ അടുത്തേക്ക് ഓടി വന്നു ,
ശ്യാം അപ്പുവിനെ കെട്ടിപിടിച്ചു, അപ്പോ താങ്ക്സ് …..നീ ഇല്ലായിരുന്നുവെങ്കിൽ ഹരിക്കുട്ടൻ …….

അത് കേട്ട് അപ്പുവിന് വളരെ സന്തോഷം ആയി മറ്റൊന്നും അല്ല ..ഒരാളെങ്കിലും തന്നോട് ഒരു നല്ല വാക്ക് പറഞ്ഞല്ലോ…
എങ്ങനെയാനു നിന്നോട് നന്ദി പറയേണ്ടത് …രാഖി അപ്പച്ചിക്ക് ആ കുഞ്ഞേ ഉള്ളൂ ….അതിനു എന്തേലും സംഭവിച്ചിരുന്നെങ്കിൽ അപ്പച്ചി ഇന്ന് ജീവനോടെ ഉണ്ടാവില്ലായിരുന്നു ….

അയ്യോ അങ്ങനെ ഒന്നും സംഭവിക്കില്ല ശ്യാം സാറെ ….ഇതൊക്കെ ഓരോ നിമിത്തങ്ങൾ അത്രയേ ഉള്ളൂ …
ആഹാ ഇപ്പൊ അങ്ങനെ ആയോ …..

ഏട്ടാ …വരുന്നുണ്ടോ ….
അപ്പുവിനെ കൂടുതൽ പുകഴ്ത്തുന്നത് കണ്ടു കലി പൂണ്ടു ശ്രിയ ശ്യാമിനെ വിളിച്ചു …
ഡാ ചെല്ലട്ടെ …വീട്ടിൽ കാണാം ….

ഒരുപാട് അങ്ങോട്ട് തലയിൽ കയറ്റി വെക്കേണ്ട …തിരിഞ്ഞു കടിക്കുന്ന ഇനങ്ങൾ ആണ് ….

അപ്പുവിന് ഒരു കൊട്ട് കൊടുത്തു കൊണ്ട് ശ്രിയ പറഞ്ഞു ….

അത് കേട്ടതും അപ്പുവിന്റെ മുഖം ഒന്ന് മാറി …

ഡീ നീ ഒന്ന് നിർത്തുന്നുണ്ടോ …. ശ്യാം ശബ്ദം ഉയർത്തി ….

ഏട്ടൻ പോയെ ….ഇനി എല്ലാരും ഇവനെ അങ്ങോട്ട് പുകഴ്ത്തി ആരാധിച്ചു കഥപുരുഷൻ ഒക്കെ ആക്കാതിരുന്നാൽ മതി ….പണ്ട് പപ്പാ ഇതുപോലെ ഒന്ന് ചെയ്തത് ആണ് …..കാശ് അടിച്ചു മാറ്റി കൊണ്ട് പൊയ്‌കളഞ്ഞ കഥ ഒക്കെ ഞാൻ പറഞ്ഞു വേണോ ഏട്ടന് അറിയാൻ ….അവൾ വീണ്ടും അല്പം ഉച്ചത്തിൽ തന്നെ പറഞ്ഞു അതുകേട്ടു ബാക്കി ഉള്ളവരും ചിരിച്ചു …..

അപ്പു …നീ പോ ഭക്ഷണം കൊണ്ട് കൊടുക്ക് …ഇതുങ്ങളുടെ ഒന്നും വായ് അടങ്ങില്ല ,,,വിവരം കേട്ട കൂട്ടങ്ങൾ ആണ് …

അങ്ങനെ പറഞ്ഞു അപ്പുവിന് സമാശ്വസിപ്പിച്ചു ശ്യാം തിരികെ നടന്നു ..

പൊന്നൂ നിനക്കു കൂടുന്നുണ്ട് ..ആരോട് എപ്പോൾ എന്ത് പറയണം എന്ന് ഒട്ടും നിനക്കറിയില്ല …

മതി ഏട്ടാ …..എന്തോ എനിക്കിവനെ ഇഷ്ടം അല്ല ….എന്താണ് ചോദിച്ചാൽ എനിക്കറിയില്ല … ശ്രിയ പറഞ്ഞു …

ശ്രിയ ക്കു അപ്പുവിനോടുള്ള മനോഭാവം ആണ് ഈ ദേഷ്യവും വെറുപ്പും ഒക്കെ , അതൊട്ട്  മാറുകയും ഇല്ല …അവളുടെ അമ്മയ്ക്കും രാജി  അപ്പച്ചിക്കും ഒക്കെ ഇതേ മനോഭാവം ആണല്ലോ അങ്ങനെ വരുമ്പോൾ അവരുടെ ശിക്ഷണത്തിൽ വളർന്നവൾക്കും ഇതൊക്കെ തന്നെ അല്ലെ തോന്നുക അത് തികച്ചും സ്വാഭാവികം ആണല്ലോ ….

അപ്പു തിരികെ നടന്നു …

റൂമിനു മുന്നിൽ എത്തി ..അപ്പു കാളിങ് ബെൽ അടിച്ചു .

സാവിത്രി അമ്മ ആണ് വാതില് തുറന്നത് ,,,

223 Comments

  1. വിനോദ് കുമാർ ജി ❤

    ❤❤ വീണ്ടും അപരാജിതനെ അപ്പുവിനെ തൊട്ടു അറിഞ്ഞു കൊണ്ട് ഒരു യാത്ര ഹർഷൻ bro കാത്തിരിക്കുന്നു ♥♥♥

  2. അങ്ങനെ 4ആം പ്രാവിശ്യവും ഞാൻ ആദ്യം തൊട്ടു വായിക്കാൻ പോണു ??

    Yes I’m addicted ???

  3. ഊരുതെണ്ടി?

    ഇനി ഒനൂടി ഒന്നെനിന് തോടങ്ങാം?…

  4. Devil With a Heart

    ഹർഷേട്ട ഒരിക്കൽ കൂടെ ഒന്നിൽ നിന്നും തുടങ്ങുവാണേയ്..?❤️

  5. അബൂ ഇർഫാൻ

    തുടർക്കഥകൾ വായിക്കാൻ ഒരു മടിയുണ്ട്. കൂടാതെ ഈ വിഷയം ഫോളോ ചെയ്യാൻ പറ്റുമോ എന്നൊരു ഭയവും. അതു കൊണ്ടാണ് വായിക്കാൻ ഇത്ര വൈകിയത്. പിന്നെ അമീഷ് ത്രിപാഠിയുടെ ശിവപുരാണം വായിച്ച ധൈര്യത്തിൽ തുടങ്ങി. എന്താ പറയുക. എന്തു പറഞ്ഞാലും അധികമാവില്ല. ഗംഭീരം. സൂപ്പർ
    ബാക്കി ഓരോ അധ്യായവും വായിച്ചു കഴിഞ്ഞ് പറയാം.

    1. ഊരുതെണ്ടി?

      ഇനി ഒനൂടി ഒന്നെനിന് തോടങ്ങാം?…

  6. 21 part വായിച്ചിട്ട് വീണ്ടും ഒന്നെന്നു തുടങ്ങുവാ…
    ഹർഷേട്ടാ… I’m addicted ???

    1. കുഞ്ഞപ്പന്‍ പ്രഭു ⅻ ✔ (VAIFA)

      ??

    2. o my gode ,,,,,,,,,,,,,,

    3. കുഞ്ഞപ്പന്‍ പ്രഭു ⅻ ✔ (VAIFA)

      I AM TRILLED

  7. അങ്ങനെ ഒരിക്കൽ കൂടി തുടങ്ങുന്നു.. ഈ കഥ ഒരു ലഹരി ആയിരിക്കുകയാണ് ❤

  8. The Beginning??

  9. രുദ്രദേവ്

    ♥️♥️♥️

  10. വായന എന്നോ തുടങ്ങിയിരുന്നു പിന്നെ ടൈം കിട്ടാതെ വന്നപ്പോ നിന്ന് പോയതാണ് ? and this story amazing

Comments are closed.