അപരാജിതൻ 1 [Harshan] 7175

കുഞ്ഞു ശ്വാസം എടുക്കാനും ബുദ്ധിമുട്ടുണ്ടായിരുന്ന് …അതുകൊണ്ടു മുൻപ് പഠിച്ചത് വായിച്ചതും ഒക്കെ ചെയ്തു നോക്കിതാണു …ആ കുഞ്ഞിന് ഒന്നും ആകാതിരിക്കാൻ ചെയ്തതാണ് …അതിങ്ങനെ ഒരു ദുരന്തം ആകും എന്ന് കരുതീല ……അവൻ പൊട്ടി കരഞ്ഞു …….

ആ എണീക് …..ഡോക്റ്റർ അപ്പുവിനെ പിടിച്ചു എണീപ്പിച്ചു ….

നെറ്റി ഒക്കെ മുറിഞ്ഞിട്ടുണ്ടല്ലോ ……ഡോക്റ്റർ ചോദിച്ചു ….അവൻ ഒന്നും മിണ്ടാതെ മുഖം കുനിച്ചു ….

ഓക്കേ ..കുഞ്ഞിന്റെ ‘അമ്മ എവിടെ ….

രാഖി ഡോക്റ്റർനടുത്തേക്ക് ചെന്ന് …

നിങ്ങൾ ഒട്ടും ഭയക്കേണ്ട ….കുഞ്ഞിന് ഒരു കുഴപ്പവും ഇല്ല ഹാർട്ട് ബീറ്റ്

നോർമൽ ആണ് …നിങ്ങളുടെ വീടിൽ നിന്ന് ഇവിടം വരെ കറക്ട് സമയത് എത്തിച്ചത് കൊണ്ട് മാത്രം കുഞ്ഞിന് കുഴപ്പം ഒന്നും ഇല്ല …..പിന്നെ ഇനി ഈ പാവത്തിനെ ഉപദ്രവിക്കണ്ട ….ഇവൻ കറക്ട് സമയത് നിങ്ങളുടെ വീട് മുതൽ ഇവിടെ വരുന്നത് വരെ കൃത്രിമ ശ്വാസഉച്ചചാസം കൊടുക്കുകയും നെഞ്ചിൽ പ്രസ് ചെയ്തതും കൊണ്ടാണ് നിലച്ചു പോകേണ്ടി ഇരുന്ന ആ കൊചിന്റെ ഹാർട്ട് ഇപ്പൊ വീണ്ടും പ്രവർത്തിച്ചു തുടങ്ങുന്നത് ,,,,,ഇതിനെ ആണ് സി പി ആർ എന്ന് പറയുന്നത് ,,,ഇലക്ട്രിക്ക് ഷോക് ഒക്കെ ശക്തി ആയി ഏൽക്കുമ്പോൾ ഹൃദയം നിന്ന് പോകാനുള്ള സാധ്യത ഉണ്ട് …അവൻ കൃത്യസമയത്തു കുഞ്ഞിന്റെ പൾsസും ഹാർഡ് ബീറ്റും ശ്വാസവും ഒക്കെ നോക്കി അത് കുഞ്ഞിന് കൃത്രിമമായി കൊടുത്ത് കൊണ്ട് ഇന്നിപ്പോ കുഞ്ഞു ജീവനോടെ ഇരിക്കുന്നുണ്ട്,,,,

ഇനി തല്ലണ്ട കേട്ടോ … അയാള്‍ ചിരിച്ചു കൊണ്ട് പറഞ്ഞു.

 

ഡോക്ടർ അവന്റെ തോളിൽ കൈ വെച്ച് കൊണ്ട് പറഞ്ഞു വെൽഡൺ ജന്റിൽ മാൻ ….

കൊറേ പഠിച്ചു വെച്ചിട്ടു കാര്യമില്ല പഠിച്ച അറിവുകൾ ആവശ്യത്തിന് ഉപയോഗിക്കുമ്പോൾ മാത്രം ആണ് ഒരാൾ ശരിക്കും അറിവുള്ളവർ ആകുന്നത് ….

 

അത് കേട്ട് അപ്പുവിന്റെ മുഖം ആകെ സന്തോഷത്താൽ നിറഞ്ഞു ….

കുഞ്ഞിനൊന്നും സംഭവിച്ചില്ലല്ലോ ……

അവൻ ചിരിച്ചു കൊണ്ട് തിരികെ നടന്നു പുറത്തേക്ക് പോയി മറച്ചുവട്ടിനു മുന്നിൽ ഉള്ള അതടി ബെഞ്ചിൽ പോയി ഇരുന്നു ….

ഈശ്വരാ ഒരുപാട് നന്ദി ……..ആ കുഞ്ഞിനൊന്നും ഇല്ലല്ലോ ……..അവൻ കണ്ണുകൾ ഒക്കെ തുടച്ചു ….

അവന്റെ ഷർട്ട് ഒക്കെ ചോര വീണു ആകെ മുഷിഞ്ഞു …… നെറ്റിക്ക് നല്ല വേദനയും ഉണ്ട്……

അവൻ പതുക്കെ പുറത്തേക്കിറങ്ങി ……….

 

ആരുടേയും നന്ദി വാക്കോ ഒന്നും തനിക്ക് വേണ്ട .തൻ ഒരിക്കലും അത് പ്രതീക്ഷിച്ചിട്ടുമില്ല ആ കുഞ്ഞു ന്റെ ജീവൻ അതിനപ്പുറത്തേക്ക് തൻറെ മനസിയിൽ ഒന്നും തന്നെ ഇല്ല …തന്റെ ജോലി കഴിഞ്ഞു …ആശുപത്രിക്ക് പുറത്താക്കിറങ്ങി …… ബസ് സ്റ്റോപ്പിൽ ചെന്ന് നിന്ന് ….അപ്പോളേക്കും ബസ് എത്തി ….അവ൯ ബസ്സിൽ കയറി …തറവാട്ടിലേക്ക് തിരിച്ചു.

 

 

രാത്രി ഒരു പതിനൊന്നു മണിയോടെ അപ്പു പാലിയത്തെത്തി.
ശരീരവും മനസ്സും ആകെ തളർന്നിരുന്നു അപ്പുവിന്റെ കാരണം കുഞ്ഞിന്റെ അപ്പോളത്തെ അവസ്ഥയും അതിന്റെ ആധിയും അതോടൊപ്പം താൻ കുഞ്ഞിനെ അപകടപ്പെടുത്താൻ തുനിഞ്ഞു എന്ന പഴിയും എല്ലാം കൊണ്ടും മനസ്സിനെ തളർത്തിയിരുന്നു.

അപ്പു ഗേറ്റ് തുറന്നു.
അകത്തേക്ക് കയറി.
അവൻ തന്റെ ഷെഡ്ഡ് ലക്ഷ്യമാക്കി നടന്നു.
വസ്ത്രമെല്ലാം മാറി, തോർത്തും സോപ്പും എടുത്തു പൈപ്പിന് ചുവട്ടിൽ ചെന്ന് തണുത്ത വെള്ളം തലവഴി ദേഹത്തേക്ക് ഒഴിചു . നെറ്റിയിലെ മുറിവ് ഒരുപാട് ആഴത്തിൽ ഉള്ളതല്ല എങ്കിലും ചോര പോയിരുന്നു. നല്ല നീറ്റലും വേദനയും ഉണ്ട്.

എല്ലാവരുടെയും മുന്നിൽ വെച്ചും ഒക്കെ ആകെ അപമാനിക്കപ്പെട്ട വിഷമം ഉള്ളിൽ ഉണ്ട്. എന്ത് ചെയ്യാൻ സാധിക്കും.

പാവം രാഖി ചേച്ചി, അവരെ തെറ്റ് പറഞ്ഞിട്ട് ഒരുകാര്യവും ഇല്ല അവരുടെ ആകെ ഉള്ള സ്വത്തു ആണ് ആ കുഞ്ഞു, അങ്ങനെ വരുമ്പോൾ അമ്മയുടെ ആദി എന്തെന്ന് തനിക് നന്നായി മനസ്സിലാക്കാൻ സാധിക്കും അല്ലോ കാരണം താനും ഒറ്റ മകൻ ആയിരുന്നു, തന്റെ അമ്മയും തനിക്കു വേണ്ടി എന്തോരം മനസ്സിൽ ആധി വെച്ചിട്ടുണ്ട് എന്ന് തനിക്ക് നന്നായി അറിയാമല്ലോ.

അങ്ങനെ ഓരോന്നൊക്കെ ആലോചിച്ചു അപ്പു ഉറക്കമായി.

പിറ്റേന്ന് പുലർച്ചെ തന്നെ അപ്പു എഴുന്നേറ്റു തന്റെ സ്ഥിരം ജോലികളിൽ വ്യാപൃതനായി.

223 Comments

  1. വിനോദ് കുമാർ ജി ❤

    ❤❤ വീണ്ടും അപരാജിതനെ അപ്പുവിനെ തൊട്ടു അറിഞ്ഞു കൊണ്ട് ഒരു യാത്ര ഹർഷൻ bro കാത്തിരിക്കുന്നു ♥♥♥

  2. അങ്ങനെ 4ആം പ്രാവിശ്യവും ഞാൻ ആദ്യം തൊട്ടു വായിക്കാൻ പോണു ??

    Yes I’m addicted ???

  3. ഊരുതെണ്ടി?

    ഇനി ഒനൂടി ഒന്നെനിന് തോടങ്ങാം?…

  4. Devil With a Heart

    ഹർഷേട്ട ഒരിക്കൽ കൂടെ ഒന്നിൽ നിന്നും തുടങ്ങുവാണേയ്..?❤️

  5. അബൂ ഇർഫാൻ

    തുടർക്കഥകൾ വായിക്കാൻ ഒരു മടിയുണ്ട്. കൂടാതെ ഈ വിഷയം ഫോളോ ചെയ്യാൻ പറ്റുമോ എന്നൊരു ഭയവും. അതു കൊണ്ടാണ് വായിക്കാൻ ഇത്ര വൈകിയത്. പിന്നെ അമീഷ് ത്രിപാഠിയുടെ ശിവപുരാണം വായിച്ച ധൈര്യത്തിൽ തുടങ്ങി. എന്താ പറയുക. എന്തു പറഞ്ഞാലും അധികമാവില്ല. ഗംഭീരം. സൂപ്പർ
    ബാക്കി ഓരോ അധ്യായവും വായിച്ചു കഴിഞ്ഞ് പറയാം.

    1. ഊരുതെണ്ടി?

      ഇനി ഒനൂടി ഒന്നെനിന് തോടങ്ങാം?…

  6. 21 part വായിച്ചിട്ട് വീണ്ടും ഒന്നെന്നു തുടങ്ങുവാ…
    ഹർഷേട്ടാ… I’m addicted ???

    1. കുഞ്ഞപ്പന്‍ പ്രഭു ⅻ ✔ (VAIFA)

      ??

    2. o my gode ,,,,,,,,,,,,,,

    3. കുഞ്ഞപ്പന്‍ പ്രഭു ⅻ ✔ (VAIFA)

      I AM TRILLED

  7. അങ്ങനെ ഒരിക്കൽ കൂടി തുടങ്ങുന്നു.. ഈ കഥ ഒരു ലഹരി ആയിരിക്കുകയാണ് ❤

  8. The Beginning??

  9. രുദ്രദേവ്

    ♥️♥️♥️

  10. വായന എന്നോ തുടങ്ങിയിരുന്നു പിന്നെ ടൈം കിട്ടാതെ വന്നപ്പോ നിന്ന് പോയതാണ് ? and this story amazing

Comments are closed.