അപരാജിതൻ 1 [Harshan] 7157

അപ്പു തറവാട് ലക്ഷ്യമാക്കി നടന്നു ………………

ഉത്രാടമാണല്ലോ അന്ന്

അപ്പു ഒരു പത്തു മണിയോടെ തറവാട്ടിൽ എത്തി.

എറെ പണികൾ ഒക്കെ തീർത്തു , രാവിലെ നാല് മണിക്ക് ഓണം കൊള്ളാനും മാവേലിയെ എതിരേൽക്കാനും ഒക്കെ കുരവയും കോട്ടും ഒക്കെ ഉണ്ടാകും ,,,,

 

വീട്ടിൽ നിന്ന് പറഞ്ഞത് പ്രകാരം തുമ്പക്കുടവും മറ്റു സാമഗ്രികളെല്ലാം അവൻ തയ്യാർ ആക്കി വെച്ചു.

പതിനൊന്നു മണി ആയപ്പൊളേക്കും ശ്യാമും കൂട്ടുകാരും തറവാട്ടിൽ എത്തി …..കെട്ടൊക്കെ ഇറങ്ങി കുളിച്ചു ഒക്കെ ആണ് അവരും വന്നിരിക്കുന്നത് ….

ഇന്ന് പലർക്കും ഉറക്കമൊന്നും ഉണ്ടാകില്ല ….ചിലർ വർത്താനം പറഞ്ഞിരിക്കുന്നു …മുതിർന്ന പുരുഷന്മാർ അല്പം മദ്യപാനം ഒകെ ആയി ഇരിക്കുന്നു ….

എന്ത് രസമാണ് ഓരോരോ ആഘോഷങ്ങൾ ……ഇതാണ് വീട്ടിൽ ഒരുപ്പാട്‌ കുടുംബങ്ങൾ ഉണ്ടായാൽ ഉള്ള ഗുണങ്ങൾ ……എല്ലാത്തിനും ആളുകൾ ….എന്തിനും ഒരു ബുദ്ധിമുട്ടു വന്നാൽ കൈത്താങ്ങാകാനും ആളുകൾ ….

അങ്ങനെ വേണം ….

താനിപ്പോൾ ഒറ്റത്തടി ആണല്ലോ …അച്ഛനും എങ്ങോ പോയി അമ്മയും മരണപ്പെട്ടു ..സഹോദരങ്ങളും ഇല്ല

.തനിക്കെന്നും പറയാൻ ആരും ഇല്ല ….ഇതും ഒരു ജീവിതം ആണ് …..

അവൻ തുമ്പക്കുടം ഒകെ വൃത്തി ആക്കി ഒരു മൂലയിൽ വെച്ചു ….പെട്ടെന്ന് ഒരു കൊലുസിന്റെ ശബ്ദം നോക്കി തിരിഞ്ഞു നോക്കി…..

ആഹാ …..ശ്രിയ ആണ് ……ഒരു മഞ്ഞ കളർ ചുരിദാർ ഒക്കെ ഇട്ടു മുടിയൊക്കെ പിന്നി ഒരു വശത്തേക്ക് ഇട്ടു കൊണ്ട് കണ്ണൊക്കെ എഴുതി ഒരു കുഞ്ഞു പൊടി പോലുള്ള കറുത്ത പൊട്ടു …അതവവളുടെ സൗന്ദര്യത്തെ ഒരുപാട് വർധിപ്പിക്കുന്നു

…..മുടി ഒരുപാട് ഉണ്ട് ,,,നല്ല സുന്ദരമായ മുഖം ഒരു പാട് പോലും ഇല്ല ……ഇവളെ എങ്ങാനും കണ്ടിട്ടാണോ ഒഎഴുത്തച്ഛൻ രാമായണത്തിൽ അഹല്യയെ പറ്റി എഴുതിയത് എന്ന് ഒരു നേരത്തേക്ക് …അപ്പു ഓർത്തു പോയി ” ചെന്തൊണ്ടി വായ്‍മലരും നല്ല പന്തോക്കും മുലകളും”…ശ്ശൊ ഓർക്കുമ്പോ കുളിരു കോരുന്നു ……ഗീത ഗോവിന്ദത്തിൽ ജയദേവ കവി കണ്ണന്റെ കാമുകി വിരഹാർദ്രയായ രാധയെ രാധയുടെ ശരീരത്തെ ഒരുപാട് വർണ്ണിച്ചിട്ടുണ്ട് ….അതിലെ രാധയുടെ ശരീര ഭംഗി എന്ന് പറഞ്ഞാൽ അവര്ണനീയം ആണ് …മുല്ലപ്പൂ മോട്ടാർന്ന പല്ലുകളും അരയന്ന നടയും നിതംബ ഭംഗിയും തുടകളുടെ അഴകും അങ്ങനെ എന്ന് വേണ്ടാ ……….സോറി നമ്മൾ വിഷയത്തിൽ നിന്ന് വേർപിരിഞ്ഞു പോയോ എന്നൊരു സംശയം ….

ശ്രിയ യെ കണ്ടു അപ്പു പുഞ്ചിരിച്ചു …

അവനു ആകെ നെഞ്ചിടിപ്പ കൂടി ,,ആഹാ പ്രെഷർ ഒക്കെ കൂടുന്ന പോലെ ,,,,ഒന്നും പറയാൻ ഇല്ല

………….ശ്രിയ അവന്റെ മുഖത്തേക്ക് പോലും നോക്കിയില്ല ….ചിരിച്ചില്ല എന്നത് പോകട്ടെ …മുഖത്തേക്ക് പോലും നോക്കിയില്ല .അവൾ നേരെ മുന്നോട്ടു പോയി….

ഓ ആ നടപ്പിന്റെ അഴക് കണ്ടോ ….നടക്കും വഴി അവൾ മുന്നിൽ നിന്ന് മുടി പിന്നിലെക്കിട്ടു ,…പനങ്കുല പോലുള്ള മുടി അതിന്റെ ……………അയ്യോ എനിക്കൊന്നും പറയാൻ പറ്റുന്നില്ലേ ……

കുറച്ചു നേരത്തേക്ക് ഒരു സ്വർഗീയ അനുഭവം ആയിരുന്നു അപ്പുവിന് ….വല്ലപ്പോഴും ഒക്കെയെ ശ്രിയയെ കാണാൻ സാധിക്കൂ ……

 

ഇന്നത്തേക്ക് ഇത് മതിയാകും …..

 

അപ്പുവിന്റെ ഉള്ളിൽ എന്തോ ചില അനുരാഗ ചിന്തകള്‍  വരുന്ന

പോലെ,….

അടിമക്ക് എന്ത് അനുരാഗം ……….വലിയ വീട്ടിലെ കുട്ടിയാണ് ഇഷ്ടം ആണെന്നൊക്കെ പറഞ്ഞങോട്ട്  ചെന്നാൽ മതി …കൊന്നു കെട്ടി തൂക്കു൦……നല്ല വീട്ടിലെ വലിയ മിടുക്കന്മാരായ ചെക്കൻ മാർ ആരെങ്കിലും കൊണ്ട് പോകും ……കാണാനും അഴകുണ്ടു …..പണക്കാരിയും ആണ് ……പഠിപ്പും ഉണ്ട് ഇനി എന്ത് വേണം ……

 

‘സാരമില്ല കണ്ടു നിർവൃതി അടയാലോ ……..

അപ്പു തന്റെ ലാവണത്തിലേക്ക് ചെന്ന് നല്ല ക്ഷീണം ഉണ്ട് കിടക്കണം രാവിലെ കൊച്ചമ്മമാരെ സഹായിക്കാൻ ഉള്ളതാണ് …..അവർക്കൊക്കെ ആഘോഷവും ഓണവും ഒക്കെ ഉണ്ട് തനിക്ക് കുമ്പിളിൽ തന്നെ കഞ്ഞി ……………

അപ്പു തന്റെ പായ വിരിച്ചു കിടന്നു…..പതുക്കെ അവന്റെ കണ്ണുകൾ അടഞ്ഞു തുടങ്ങി …….

 

പാതിരാവിന്റെ മദ്ധ്യയാമങ്ങൾ ……അപ്പൂ ……എന്നൊരു വിളി, ,,,, അവനെ അർദ്ധമയക്കത്തിൽ കണ്ണ് തുറന്നു ,,,,അവൻ തന്റെ മുന്നിൽ ഒരു മങ്ങിയ രൂപം ….പട്ടികൾ ഓരിയിടുന്ന ശബ്ദവും ,,,,തച്ചൻ കോഴി കൂവുന്ന ശബ്ദവും ഒക്കെ അവനു അനുഭവ പെട്ടു……പച്ചമാംസം കത്തി എരിയുന്ന മണം

223 Comments

  1. വിനോദ് കുമാർ ജി ❤

    ❤❤ വീണ്ടും അപരാജിതനെ അപ്പുവിനെ തൊട്ടു അറിഞ്ഞു കൊണ്ട് ഒരു യാത്ര ഹർഷൻ bro കാത്തിരിക്കുന്നു ♥♥♥

  2. അങ്ങനെ 4ആം പ്രാവിശ്യവും ഞാൻ ആദ്യം തൊട്ടു വായിക്കാൻ പോണു ??

    Yes I’m addicted ???

  3. ഊരുതെണ്ടി?

    ഇനി ഒനൂടി ഒന്നെനിന് തോടങ്ങാം?…

  4. Devil With a Heart

    ഹർഷേട്ട ഒരിക്കൽ കൂടെ ഒന്നിൽ നിന്നും തുടങ്ങുവാണേയ്..?❤️

  5. അബൂ ഇർഫാൻ

    തുടർക്കഥകൾ വായിക്കാൻ ഒരു മടിയുണ്ട്. കൂടാതെ ഈ വിഷയം ഫോളോ ചെയ്യാൻ പറ്റുമോ എന്നൊരു ഭയവും. അതു കൊണ്ടാണ് വായിക്കാൻ ഇത്ര വൈകിയത്. പിന്നെ അമീഷ് ത്രിപാഠിയുടെ ശിവപുരാണം വായിച്ച ധൈര്യത്തിൽ തുടങ്ങി. എന്താ പറയുക. എന്തു പറഞ്ഞാലും അധികമാവില്ല. ഗംഭീരം. സൂപ്പർ
    ബാക്കി ഓരോ അധ്യായവും വായിച്ചു കഴിഞ്ഞ് പറയാം.

    1. ഊരുതെണ്ടി?

      ഇനി ഒനൂടി ഒന്നെനിന് തോടങ്ങാം?…

  6. 21 part വായിച്ചിട്ട് വീണ്ടും ഒന്നെന്നു തുടങ്ങുവാ…
    ഹർഷേട്ടാ… I’m addicted ???

    1. കുഞ്ഞപ്പന്‍ പ്രഭു ⅻ ✔ (VAIFA)

      ??

    2. o my gode ,,,,,,,,,,,,,,

    3. കുഞ്ഞപ്പന്‍ പ്രഭു ⅻ ✔ (VAIFA)

      I AM TRILLED

  7. അങ്ങനെ ഒരിക്കൽ കൂടി തുടങ്ങുന്നു.. ഈ കഥ ഒരു ലഹരി ആയിരിക്കുകയാണ് ❤

  8. The Beginning??

  9. രുദ്രദേവ്

    ♥️♥️♥️

  10. വായന എന്നോ തുടങ്ങിയിരുന്നു പിന്നെ ടൈം കിട്ടാതെ വന്നപ്പോ നിന്ന് പോയതാണ് ? and this story amazing

Comments are closed.