അനാമിക 2 [Jeevan] 245

ക്ലാസ്സിലും ഹോസ്റ്റലിലും നിന്നു കിട്ടി കൊണ്ടിരുന്ന ബോറടിയുടെ ക്ഷീണം ആ ഒരുദിവസം കൊണ്ട് ഞങ്ങള്‍ മാറ്റിയിരുന്നു . വിഷ്ണുവിന്‍റെ  വീട് അടുത്തായിരുന്നത്  കൊണ്ട് ശനി അവന്‍ പോയി സണ്‍ഡേ രാവിലെ കാര്‍ എടുത്തു കൊണ്ട് വരും ഞങ്ങള്‍ കോട്ടയം മുഴുവന്‍ കറങ്ങും ഇത് ആയിരുന്നു പരിപാടി . ശ്രീ യുടെ അച്ഛന്‍ ശ്രീ കുമാറിന് ബാംഗ്ലൂരില്‍ ബിസിനസ് ആണ്, അമ്മ ശ്രീ ദേവി അച്ഛനെ ബിസിനസ്സില്‍ സഹായിക്കുന്നു , ആകെ മൊത്തത്തില്‍ ശ്രീ മയം ഉള്ള കുടുംബം . ഞാനും ശ്രീയും  ആണ് ചിലവുകള്‍ നോക്കുന്നത് , വിഷ്ണു സ്ഥലം പരിചയം ഉള്ളത് കൊണ്ട് നാവിഗേറ്റര്‍ ആയും .

ഇടക്ക് അമ്മ കാണാന്‍ വരാന്‍ തുടങ്ങി , അമ്മ വരുമ്പോള്‍ ശ്രീയും , വിഷ്ണുവും ഒപ്പം കൂടും . അമ്മ എന്നോടു ശ്രീയും ആയി സ്നേഹത്തില്‍ ആണോ എന്നു ചോദിക്കുക പോലും ചെയ്തു , പക്ഷേ ഞാന്‍ പറഞ്ഞു അങ്ങനെ ഒന്നും ഇല്ല എന്നു , അവള്‍ ഫ്രെന്‍ഡ്   മാത്രം ആണെന്ന് , അതിലുപരി ഒരു നല്ല സഹോദരി കൂടെ ആണെന്ന് . ചെറുപത്തില്‍ ഒക്കെ ഒറ്റ മകന്‍ ആയിരുന്നത് കൊണ്ട് ഒരുപാട് ഒറ്റപ്പെടല്‍  ഉണ്ടായിട്ടുണ്ട് , പിന്നെ കരാട്ടെ ക്ലാസ് , അതിന്റെ  മത്സരങ്ങള്‍ , ബോക്സിങ് , വായന , എന്‍‌സി‌സി ക്യാമ്പ്, ഫ്രെന്ഡ്സ്ആ ഇതൊക്കെ ആയി ആണ് സമയം ചിലവരിച്ചിരുന്നത് . പക്ഷേ ആദ്യം ആയി ആയിരുന്നു ഒരു പെണ്‍കുട്ടി ഇത്രേം അടുത്ത സുഹുര്‍ത്താകുന്നത്  . ശ്രീ വെറും ഫ്രെന്‍ഡ്  മാത്രം ആയിരുന്നില്ല എനിക്കു , ഒരു അനിയത്തി കൂടെ ആയി മാറി അവള്‍ . ഞങ്ങള്‍ 3 പേരുടെയും ബന്ധം അത്ര മാത്രം ആഴത്തില്‍ ഉള്ളത് ആയ് മാറിയിരുന്നു.

അങ്ങനെ ഒരു ഞായര്‍ വീണ്ടും വന്നു , രാവിലെ എന്‍റെ ഹോസ്റ്റലിനവിടെ  വിഷ്ണു അവന്‍റെ അച്ഛന്‍റെ  വാഗണ് ആര്‍ എടുത്തു വന്നു , ഞങ്ങള്‍ രണ്ടും ഒന്നിച്ചു വണ്ടി വിട്ടു നേരെ ശ്രീയുടെ ഹോസ്റ്റലിന് അടുത്തുള്ള ബസ് സ്റ്റോപ്പിലേക്ക് . ശ്രീ അവിടെ ആണ് കാത്തു നില്ക്കുന്നത്.  പ്രൈവറ്റ് ഹോസ്റ്റലില്‍ ആണ് അവള്‍ നിന്നിരുന്നെ എങ്കിലും ഇന്സ്റ്റിറ്റ്യൂഷനിലെ ചില ലേഡി സ്റ്റാഫ് അവിടെ ആയിരുന്നു താമസം , അവര്‍ കണ്ടാല്‍ പിന്നെ അത് ഒരു പുകില്‍ ആകും . അത് കൊണ്ട് ആണ് ശ്രീ ബസ്റ്റോപ്പില്‍ കാത്തു നില്ക്കുന്നത് . ഞങ്ങള്‍ അവളെ പിക്ക് ചെയ്തു നേരെ നാഗംബടത്തേക് വിട്ടു , റെയില്‍വേ സ്റ്റേഷന്‍ അടുത്തായി ഉള്ള ഒരു ഹോട്ടലില്‍ നിന്നു ഭക്ഷണം കഴിച്ചു , നേരെ ഒരു ആനന്ദ് റ്റിയറ്ററില്‍ കയറി . തട്ടത്തിന്‍ മറയത്തു ആണ് പടം , നേരത്തെ  തന്നെ ഞാനും വിഷ്ണുവും അതിലെ പാട്ട് കേട്ടപ്പോള്‍ തന്നെ പോകാന്‍ പ്ലാന്‍ ഇട്ടതാ , ഒപ്പം ശ്രീയും കൂടി . പടം ഞങ്ങള്‍ക്ക്മൂന്നുപേര്‍ക്കും പടം  ശരിക്കും  ഇഷ്ടം ആയി .

അവിടുന്നു നേരെ കുമരകം വിട്ടു , അവിടെ ഉള്ള ഒരു ഷാപ്പില്‍ കയറി കപ്പയും താറവുകറിയും തട്ടാന്‍ ആയി . അവിടെ അപ്പോള്‍ വേറെ ആരും ഉണ്ടായിരുന്നില്ല , കറി ഒക്കെ ആകുന്നതെ ഉള്ളൂ , ഞങ്ങള്‍ കയറി ഇരുന്നു സംസാരം തുടങ്ങി. അവിടെ ഇരുന്നു കൊണ്ട് ഞാന്‍ പറഞ്ഞു –

“ നിവിന്പോളി കൊള്ളാം , രക്ഷപ്പെടും പക്ഷേ ആ പെണ്ണ് നല്ല ബോര്‍ അഭിനയം , കാണാന്‍ ഉള്ള ചേലേ ഉള്ളൂ “

“ അതേ എനിക്കും അങ്ങനെയാ തോന്നുന്നേ …” ശ്രീ എന്നെ പിന്താങ്ങി …

വിഷ്ണു അപ്പോള്‍ – “ അതെന്താടാ അവള്‍ക്ക് ഒരു കുഴപ്പം , ഇഷ്യ്ക്ക്  നല്ല മൊഞ്ച് ഉണ്ടല്ലോ …”

ഞാന്‍ – “ മൊഞ്ച് മാത്രമേ ഉള്ളൂ …”

ശ്രീ – “ പിന്നെ ഇത്രേം മേക്കപ്പ് പൂശി വരുന്നത് ആണോ മൊഞ്ച് …അതും ഇല്ല …”

16 Comments

  1. ജഗ്ഗു ഭായ്

    കഥ ഇപ്പോൾ ആണ് വായിക്കാൻ സാധിച്ചത്

    തുടക്കക്കാരൻ ആണെന്ന് ഫസ്റ്റ് പാർട്ട്‌ വായിച്ചപ്പോഴും തോന്നിയിരുന്നില്ല ഇപ്പോൾ ഒട്ടും തോന്നുന്നില്ല

    നല്ല ഒഴുക്ക് ഉള്ള എഴുത്ത് രീതി തന്നെ ആയിരുന്നു

    മൂന്ന് പേരുടെയും ഇത്രയും പെട്ടന്ന് ഉണ്ടായത് ആണേൽ കൂടി ബോണ്ടിങ് കൊള്ളാം ഇഷ്ടപ്പട്ടു

    Fight scene അടിപൊളി ആയിട്ടുണ്ട്

    പെങ്ങളായി കണ്ടു എന്നല്ലേ പറഞ്ഞെ ആ സ്ഥിതിക്ക് അവൾ ഇഷ്ടപ്പെട്ടാലും അവൻ ഇഷ്ടപ്പെടുമോ മാത്രവുമല്ല അവന്റെ സങ്കല്പത്തിലെ പെണ്ണ് ഇതല്ലല്ലോ

    എന്തായാലും വായിച്ചു ഇഷ്ടപ്പെട്ടു

    അടുത്ത പാർട്ടിന് വെയ്റ്റിംഗ്

    By
    അജയ്

  2. നന്നായി തന്നെ പോകുന്നുണ്ട്. ആദ്യ പാർട്ടിൽ നിന്നും അക്ഷരതെറ്റ് ഒരുപാട് മാറി. നല്ല ഫ്ലോ ഉള്ള എഴുത് ആണ്.ഇങ്ങനെ തന്നെ മുന്നോട്ടു പോട്ടെ. അവസാനം സീൻ വെച്ച് ഇനി പ്രണയം ആണോ അതിലും മികച്ച സൗഹൃദം ആണോ വരുന്നത് എന്ന് നോക്കാം. ??☺️

  3. കുട്ടപ്പൻ

    Nte mwonee poli item..1st partil ulla mistakes okke pariharichu. Comedy action ellam koodi othorumicha oru kidu saadanam. Simply addicted to this

    Lou kuttappan ❤

  4. കുട്ടപ്പൻ

    Jeevappi kadha kandirunnu vayikkan vittupoyi.
    Ratri vayichit abhiprayam parayaame ?

    Kuttappan❤

  5. ഫാൻഫിക്ഷൻ

    കൊള്ളാം….

    1. പാപ്പി ചേട്ടാ… ❤️

  6. കൊള്ളാം…
    വളരെ നനായി കപ്പൽ മുതലാളി..
    പേജുകളുടെ എണ്ണം കൂടി
    അക്ഷരത്തെറ്റുകൾ കുറഞ്ഞു
    ഒന്നാമത്തേത് പോലെ അല്ല , അത് ഒരു തുടക്കം ആയിരുന്നു പക്ഷെ ഇത് ഒരുപാട് നന്നായിട്ടുണ്ട്..
    തമാശയും ആക്ഷനും ഒക്കെ ലൈവ് ഫീൽ തന്നു.
    ഒപ്പം.ആകാംഷ ഉണ്ടാക്കാൻ ഒരു കുഞ്ഞു സസ്പെൻസും.
    ഭംഗി ആയി അവതരിപ്പിച്ചിരിക്കുന്നു..

    1. എന്റെ ഗുരുവേ ?

      ഇതിൽ കൂടുതൽ എന്ത് വേണം. 1000 ലൈക്‌ അല്ലെ കമന്റ്‌ കിട്ടിയാലും ഇത്രയും സന്തോഷം ഉണ്ടാകില്ല ???????
      നന്ദി… ഒരുപാട് നന്ദി ഹർഷൻ ചേട്ടാ ?

    1. പോന്നുസേ…. ????

    1. നന്ദി shana ❤️

  7. ꧁༺അഖിൽ ༻꧂

    ❤️❤️❤️❤️

    1. ❤️❤️❤️❤️❤️

  8. ഋഷി ഭൃഗു

    ഇരിക്കട്ടെ ആദ്യത്തെ കമാന്‍റ് എന്റെ വക…

    1. നൻഡ്രി ചേട്ടോ നൻഡ്രി ❤️❤️❤️

Comments are closed.