അനാമിക 2 [Jeevan] 245

ശ്രീ ലക്ഷ്മിയെ പറ്റി തന്നെ ആയിരുന്നു എന്‍റെ  ചിന്ത മുഴുവന്‍ . അവളോടു ഒരു അട്രാക്ഷന്‍ തോന്നി എന്നത് സത്യം ആണെങ്കിലും എനിക്കു അത് പ്രണയം ആണെന്ന് തോന്നിയില്ല  . കാരണം എന്‍റെ സങ്കല്പ്പത്തില്‍ ഉള്ള പെണ്‍കുട്ടി എന്‍റെ  അമ്മയെ പോലെ ആയിരിക്കണം എന്നു ആയിരുന്നു . മോഡേണ്‍ അല്ലാത്ത , അരക്കെട്ടിന് താഴെ വരെ കിടക്കുന്ന  , കുളിച്ചിട്ടു വെള്ളം ഇറ്റ് വീഴുന്ന തുളസിക്കതിര്‍ ചൂടിയ കേശഭാരം ഉള്ള , തൊട്ടാവാടി ആയ , എന്നാല്‍ മസ്സില്‍ ഒത്തിരി സ്നേഹം ഉള്ള , ചെറിയ കാര്യത്തിനും വാശി പിടികുന്ന , കുപ്പിവളകളും ജിമിക്കി കമ്മലുകളും ഒക്കെ ഇട്ടു , സ്വന്തം വിശുദ്ധി ഏറ്റവും പവിത്രം ആയി കരുത്തുന്ന ഒരു നാടന്‍ പെണ്‍കുട്ടി  …ഇതായിരുന്നു എന്‍റെ  സ്ത്രീ സങ്കല്‍പം . പക്ഷേ ഇതിന് ചേരുന്ന ഒരു രീതി ആയിരുന്നില്ല  ശ്രീ ലക്ഷ്മിയുടെ എന്നു എനിക്കു തോന്നി . അതിനാല്‍ എന്നില്‍ അവളോടു മോട്ടിട്ടു തുടങ്ങിയ പ്രണയം കൊഴിഞ്ഞു പോയിരുന്നു , എന്നാലും ഒരു അട്രാക്ഷന്‍ മാത്രം നില നിന്നു .

പിറ്റേന്നു രാവിലെ റെഡി ആയി ക്ലാസ്സില്‍ പോയി , ഉച്ചക്ക് കഴിച്ചു കഴിഞ്ഞു ഞാനും വിഷ്ണുവും സംസാരിക്കാന്‍ ആയി പതിവ് സ്ഥലത്ത് വന്നു . അല്പം കഴിഞ്ഞു ശ്രീ ലക്ഷ്മിയും വന്നു . ഇന്നലെ ഉണ്ടായിരുന്ന പരുങ്ങല്‍ ഒന്നും അന്ന് ആര്‍ക്കും  തോന്നിയിരുന്നില്ല . നല്ല ഫ്രീ ആയി തന്നെ സംസാരം തുടര്‍ന്നു  . വിഷ്ണു അവളുടെ ബാച്ചിലെ പെണ്‍കുട്ടികളെ കുറീച് തന്നെ ആയിരുന്നു സംസാരം . അവളും ഞാനും കൂടുതല്‍ വീട്ടുകാരെ കുറിച്ചും സ്ഥലത്തെ ഒക്കെ പറ്റിയും സിറ്റി ലൈഫ്  , ഗ്രാമത്തിലെ ലൈഫ് ഒക്കെ കുറിച്ചും സംസാരിച്ചു . ക്യാംപസ് ഫുള്‍ ആണും പെണ്ണും കൂട്ട് കൂടുന്നത് തടയാന്‍ ചാരന്‍മാര്‍ ഉണ്ടെങ്കിലും ഈ ഭാഗത്തു വരാറില്ല ആരും , അത് ഞങ്ങള്‍ക്ക് ആശ്വാസം ആയിരുന്നു . വൈകിട്ട് ലൈബ്രറി കഴിഞ്ഞും അവള്‍ ഞങ്ങളോടു ഒപ്പം ആയിരുന്നു , എങ്കിലും ലൈബ്രറി യുടെ ഉള്ളിലും ക്യാമ്പസില്‍ മറ്റ് പരിസരങ്ങളിലും ഞങ്ങള്‍ കണ്ടാലും ഒരു ചിരിക്കു പുറമെ ഒന്നും കാണിച്ചിരുന്നില്ല .

ദിവസങ്ങള്‍ കൊഴിഞ്ഞുപ്പൊക്കൊണ്ടിരുന്നപ്പോളേക്കും ശ്രീ ലക്ഷ്മി ഞങ്ങളുടെ രണ്ടു പേരുടെയും കട്ട ചങ്ക് ആയിമാറിയിരുന്നു . അവള്‍ ഇപ്പോ എന്നെ ജഗ്ഗു എന്നും , അവളെ ശ്രീ എന്നും , അവള്‍ വിഷ്ണുവിനെ കോയി എന്നും ആയിരുന്നു വിളിച്ചിരുന്നേ . മെഡികല്‍ എന്‍ട്രന്‍സ്  കിട്ടില്ല എന്നു അവള്‍ക്ക് ഉറപ്പായിരുന്നു , കാരണം അവള്‍ക്ക്  ഡോക്ടര്‍ ആകാന്‍ ഒരു താല്പര്യവും ഇല്ലായിരുന്നു , പിന്നെ വീട്ടുകാരുടെ നിര്‍ബന്ധം കൊണ്ട് ഇറങ്ങിത്തിരിച്ചതാ. മാക്സ് അവളുടെ ഇഷ്ട വിഷയം ആയിരുന്നു അതിനാല്‍ അവള്‍ ഞങ്ങളുടെ സഹായത്തോടെ എന്‍ജിനീയറിങ്‌  എന്‍ട്രന്‍സ് ആ പ്രിപ്പയര്‍ ചെയ്തിരുന്നു .

എന്‍ട്രന്‍സ് എഴുതി ഒരേ  കോളേജില്‍ അഡ്മിഷന്‍ എടുത്തു പഠിക്കുക എന്നത് ആയിരുന്നു പിന്നെ ഞങ്ങളുടെ ലക്ഷ്യം . ആ സമയത്ത് പ്രണയം എന്ന വികാരം എന്റെു ഉള്ളിലും വിഷ്ണുവിന്റെു ഉള്ളിലും അവളോടു ഉണ്ടായിരുന്നില്ല . അവളുടെ പെരുമാറ്റത്തിലും അങ്ങനെ ഒരു സൂചന ഉണ്ടായിരുന്നില്ല . ഞങ്ങള്‍ ബെസ്റ്റ്‌ ഫ്രന്‍ഡ്സ് ആയിമാറിയിരുന്നു .

സാധാരണ ശനി ക്ലാസ് കഴിഞ്ഞു വീട് പിടിക്കുന്ന ഞാന്‍ , വീട്ടിലേക്ക് പോക്ക് നിര്‍ത്തി  പകരം ഞാനും വിഷ്ണും ശ്രീയും കൂടെ എവിടെ എങ്കിലും കറങ്ങാന്‍ പോകുന്നത് പതിവാക്കി . ഇടക്ക് ചെറിയ ഷോപ്പിങ് , അല്ലേല്‍ ഷാപ്പില്‍ പോയി ഫുഡ് അടിക്കുന്നത് ഇതൊക്കെ ആരുന്നു പ്രധാന പരിപാടി , അതേ പോലെ തന്നെ സണ്‍ഡേ ഈവെനിംഗ് സ്ഥിരം ചേര്‍പ്പുങ്കല്‍ പള്ളിയിയോട് ചേര്‍ന്നു ള്ള മീനച്ചലാറിന്‍റെ  കരയില്‍ പോയി ഇരുന്നു സമയം ചിലവിടുമായിരുന്നു .

16 Comments

  1. ജഗ്ഗു ഭായ്

    കഥ ഇപ്പോൾ ആണ് വായിക്കാൻ സാധിച്ചത്

    തുടക്കക്കാരൻ ആണെന്ന് ഫസ്റ്റ് പാർട്ട്‌ വായിച്ചപ്പോഴും തോന്നിയിരുന്നില്ല ഇപ്പോൾ ഒട്ടും തോന്നുന്നില്ല

    നല്ല ഒഴുക്ക് ഉള്ള എഴുത്ത് രീതി തന്നെ ആയിരുന്നു

    മൂന്ന് പേരുടെയും ഇത്രയും പെട്ടന്ന് ഉണ്ടായത് ആണേൽ കൂടി ബോണ്ടിങ് കൊള്ളാം ഇഷ്ടപ്പട്ടു

    Fight scene അടിപൊളി ആയിട്ടുണ്ട്

    പെങ്ങളായി കണ്ടു എന്നല്ലേ പറഞ്ഞെ ആ സ്ഥിതിക്ക് അവൾ ഇഷ്ടപ്പെട്ടാലും അവൻ ഇഷ്ടപ്പെടുമോ മാത്രവുമല്ല അവന്റെ സങ്കല്പത്തിലെ പെണ്ണ് ഇതല്ലല്ലോ

    എന്തായാലും വായിച്ചു ഇഷ്ടപ്പെട്ടു

    അടുത്ത പാർട്ടിന് വെയ്റ്റിംഗ്

    By
    അജയ്

  2. നന്നായി തന്നെ പോകുന്നുണ്ട്. ആദ്യ പാർട്ടിൽ നിന്നും അക്ഷരതെറ്റ് ഒരുപാട് മാറി. നല്ല ഫ്ലോ ഉള്ള എഴുത് ആണ്.ഇങ്ങനെ തന്നെ മുന്നോട്ടു പോട്ടെ. അവസാനം സീൻ വെച്ച് ഇനി പ്രണയം ആണോ അതിലും മികച്ച സൗഹൃദം ആണോ വരുന്നത് എന്ന് നോക്കാം. ??☺️

  3. കുട്ടപ്പൻ

    Nte mwonee poli item..1st partil ulla mistakes okke pariharichu. Comedy action ellam koodi othorumicha oru kidu saadanam. Simply addicted to this

    Lou kuttappan ❤

  4. കുട്ടപ്പൻ

    Jeevappi kadha kandirunnu vayikkan vittupoyi.
    Ratri vayichit abhiprayam parayaame ?

    Kuttappan❤

  5. ഫാൻഫിക്ഷൻ

    കൊള്ളാം….

    1. പാപ്പി ചേട്ടാ… ❤️

  6. കൊള്ളാം…
    വളരെ നനായി കപ്പൽ മുതലാളി..
    പേജുകളുടെ എണ്ണം കൂടി
    അക്ഷരത്തെറ്റുകൾ കുറഞ്ഞു
    ഒന്നാമത്തേത് പോലെ അല്ല , അത് ഒരു തുടക്കം ആയിരുന്നു പക്ഷെ ഇത് ഒരുപാട് നന്നായിട്ടുണ്ട്..
    തമാശയും ആക്ഷനും ഒക്കെ ലൈവ് ഫീൽ തന്നു.
    ഒപ്പം.ആകാംഷ ഉണ്ടാക്കാൻ ഒരു കുഞ്ഞു സസ്പെൻസും.
    ഭംഗി ആയി അവതരിപ്പിച്ചിരിക്കുന്നു..

    1. എന്റെ ഗുരുവേ ?

      ഇതിൽ കൂടുതൽ എന്ത് വേണം. 1000 ലൈക്‌ അല്ലെ കമന്റ്‌ കിട്ടിയാലും ഇത്രയും സന്തോഷം ഉണ്ടാകില്ല ???????
      നന്ദി… ഒരുപാട് നന്ദി ഹർഷൻ ചേട്ടാ ?

    1. പോന്നുസേ…. ????

    1. നന്ദി shana ❤️

  7. ꧁༺അഖിൽ ༻꧂

    ❤️❤️❤️❤️

    1. ❤️❤️❤️❤️❤️

  8. ഋഷി ഭൃഗു

    ഇരിക്കട്ടെ ആദ്യത്തെ കമാന്‍റ് എന്റെ വക…

    1. നൻഡ്രി ചേട്ടോ നൻഡ്രി ❤️❤️❤️

Comments are closed.