“ ഡാ , അധികം കിണിക്കണ്ട… ഇന്ന് വൈകീട്ട് അവളോടു എന്താ ഉദ്ദേശം എന്നു ചോദിക്കണം …” എന്നും പറഞ്ഞു അവനെ വയറ്റില്‍ ഒരു കൂത്ത് കൊടുത്തു …
“ എങ്കില്‍ ഇന്ന് എല്ലാം സെറ്റ് ആക്കാം …”, ബ്രേക് തീരാറായി ഇപ്പോ ക്ലാസ്സിലെക് വിടാം …വൈകീട്ട് ലൈബ്രറിയുടെ അവിടെ കാണാം …
അവനോടു യാത്ര പറഞ്ഞു ഞാന്‍ ക്ലാസ്സിലെക് നടന്നു , ഇങ്ങനെ ഒരു പെണ്ണിനോട് സംസാരിക്കാന്‍ പോകുന്നത് ആദ്യം ആണ് . അതിന്‍റെ ഒരു പേടി മനസ്സില്‍ ഉണ്ടായിരുന്നു , അത് കൊണ്ട് പിന്നെ അന്ന് ക്ലാസ്സില്‍ ഒട്ടും ശ്രദ്ധിക്കാന്‍ ആയിരുന്നില്ല . പിന്നെ മനസ്സിന് ഒരു സമാധാനം ഉണ്ടായിരുന്നത് ലോക കോഴി വിഷ്ണു കൂടെ ഉണ്ടല്ലോ എന്നത് ആയിരുന്നു , എല്ലാം അവന്‍ ഡീല്‍ ആക്കും എല്ലാം .
അങ്ങനെ എങ്ങനെയോക്കയോ വൈകീട്ട് 4.30 മണി ആക്കി . നേരെ ബാഗും എടുത്തു ക്ലാസ്സിന് പുറത്തു ഇറങ്ങി വിഷ്ണുവിനെം വിളിച്ച് ക്യാന്‍റീനില്‍ പോയി ചായ കുടിച്ചു ചൂട് ഉഴുന്ന് വടയും തട്ടി , അവിടെ നിന്നും നേരെ ലൈബ്രറിയിലേക്ക് പോയി . ഞങ്ങള്‍ ചെന്നപ്പോള്‍ അവള്‍ അവിടെ ഉണ്ടായിരുന്നില്ല എങ്കിലും ഒരു അഞ്ചു മിനിട്ട് ആകുന്നതിനു മുന്‍പ് അവളും എത്തി. ഞാനും വിഷ്ണുവും സ്ഥിരം ഇരികുന്നിടത്ത് തന്നെ ആയിരുന്നു ഇരുന്നത് , അവള്‍ എന്നെ ഫേസ് ചെയ്തു നേരെ മുമ്പില്‍ ആയ ടേബിളില്‍ ഇരുന്നു . അവള്‍ വരുന്നത് കണ്ടുകൊണ്ടു വിഷ്ണു എന്‍റെ തുടയില്‍ മാന്താന്‍ തുടങ്ങി . ഞാന്‍ അവനെ രൂക്ഷമായി നോക്കി അടങ്ങി ഇരിക്കാന്‍ വാര്‍ണിങ് കൊടുത്തു .
അവള്‍ മുന്നിലായി ഏതോ ടെക്സ്റ്റ് തുറന്നു വച്ചിട്ടുണ്ടായിരുന്നു , അതിലേത് മുഖം താത്തിവച്ചിരുന്നു . ഒരു പച്ച ചുരിധാര്‍, അതില്‍ കഴുത്തിന്‍റെ ഭാഗം അതേ പോലെ ബോര്‍ഡര്‍ ഒക്കെ മനോഹരമായ സ്റ്റോണ്‍ വര്‍ക്സ് ചെയതിട്ടുണ്ട് , അതേ പോലെ ചുരിധാറിന്‍റെ നെഞ്ചിന്‍റെ ഭാഗത്ത് ഒരു മനോഹരം ആയ പൂവിന്‍റെ ഡിസൈന്‍ , ഷാള് ആണേല്‍ നെറ്റ് പോലെ ഇളം പച്ച കളര്‍ , രണ്ടു അറ്റത്തും അതിനും സ്റ്റോണ്‍ കൊണ്ടുള്ള എംബ്രോയിഡറി വര്‍ക്ക് ചെയ്തിട്ടുണ്ട്, അതാണു വേഷം .
കണ്ണു ഒക്കെ എഴുതി , ചെറിയ ഒരു പൊട്ടും ഉണ്ട് . കാതില്‍ മയില്പ്പീ ലി പോലെ ഉള്ള കമ്മല്‍ , അത് ചുരിധാറിന് മാച്ച് ആണ് .ചുണ്ട് ആണേല്‍ ചോര കിനിഞ്ഞു നില്കുന്നു, ” ഇവള്‍ക്ക് ലിപ്സ്റ്റിക് കാശ് ലാഭം…” എന്നു ഞാന്‍ മനസ്സില്‍ ഓര്‍ത്തു.. കാണാന്‍ ആണേല്‍ മീര നന്ദന്‍റെ ഛായ ഉണ്ട് പക്ഷേ നിറം അവളെക്കാളും നന്നായി വെളുത്തിട്ടാണ്. കാണാന്‍ നല്ല മുഖ ശ്രീ . പൊക്കം ആണേല്‍ ഒരു 170 സെന്‍റിമീറ്റര്‍ ഉണ്ടാകും , ഉയര്‍ന്ന മാറിടവും ഒതുങ്ങിയ അരക്കെട്ടും . മുടി ഫാഷനില്‍ മുറിച്ചിട്ടുണ്ട്, എന്നിട്ട് പോണി ടെയില്‍ പോലെ കെട്ടിവച്ചേകുന്നു. ആര്‍ക്കും ഒറ്റനോട്ടത്തില്‍ തന്നെ പ്രണയം മൊട്ടിടുന്ന ഒരു സുന്ദരിക്കുട്ടി തന്നെ ആണ് ശ്രീ ലക്ഷ്മി . എനിക്കു പ്രണയം എന്നു പറയാന്‍ ആകില്ല എങ്കിലും എന്തോ ഒരു അട്രാക്ഷന്‍ അവളോടു തോന്നിയിരുന്നു . ശരിക്കും എവിടെയോ കണ്ട ഒരു ഫീലിങ്, അതായിരുന്നു കൂടുതല്‍ .
ആറ് മണിക്ക് ലൈബ്രറി അടച്ചിട്ടു ഇറങ്ങിയാല്‍ കുട്ടികള്‍ ഒരുപാട് പേര് ഉണ്ടാകും, സംസാരിക്കാനായി പ്രൈവസി കിട്ടില്ല , മാത്രം അല്ല ചില സ്റ്റാഫ്ഫും അപ്പോള്‍ ആണ് ഇറങ്ങുന്നത് , പാരയാകാന്‍ അത് മതി. അതുകൊണ്ടു ഞങ്ങള്‍ നേരത്തെ തന്നെ ഇറങ്ങി ( ഞങ്ങള്‍ ഇറങ്ങുമ്പോള്‍ തന്നെ അവളും ഇറങ്ങും എന്നു കുറച്ചു ദിവസം മുന്‍പ് തന്നെ വിഷ്ണു ഒബ്സേര്‍വ് ചെയ്തിരുന്നു ). ഞങ്ങള്‍ ഇറങ്ങി കോച്ചിങ് സെന്‍റര്‍ ഗെയ്റ്റ് കടന്നു, ഫ്രൊണ്ടില്‍ ഉള്ള റോഡ്സൈഡിലെ ഫൂട്ട്പ്പാത്തിലൂടെ നടന്നു , ഒരു 20 മീറ്റര്‍ , അവിടെ ഉള്ള ഒരു ചായക്കടയുടെ ഉള്ളിലേക്ക് കയറി . അവിടെ ഉള്ള ഗോപാലേട്ടന്‍ ഞങ്ങളുടെ ഒരു ചങ്ക് ആണ് . വിഷ്ണുവിന്‍റെ പഞ്ചാരയടി കൂടുതലും ഇതിന്‍റെ ഫ്രെണ്ടിലാ നടക്കുന്നതു . അത് കൊണ്ട് ഗോപാലേട്ടന് ഞങ്ങളെ കണ്ടപ്പോള്‍ തന്നെ എന്തോ ചുറ്റിക്കളി ആണെന്ന് മനസ്സിലായിരുന്നു, പുള്ളി അത് കൊണ്ട് കൂടുതല്‍ ഞങ്ങളെ ശ്രദ്ധിക്കാതെ അദ്ദേഹത്തിന്റെ ജോലി തുടര്‍ന്നു .
ജഗ്ഗു ഭായ്
കഥ ഇപ്പോൾ ആണ് വായിക്കാൻ സാധിച്ചത്
തുടക്കക്കാരൻ ആണെന്ന് ഫസ്റ്റ് പാർട്ട് വായിച്ചപ്പോഴും തോന്നിയിരുന്നില്ല ഇപ്പോൾ ഒട്ടും തോന്നുന്നില്ല
നല്ല ഒഴുക്ക് ഉള്ള എഴുത്ത് രീതി തന്നെ ആയിരുന്നു
മൂന്ന് പേരുടെയും ഇത്രയും പെട്ടന്ന് ഉണ്ടായത് ആണേൽ കൂടി ബോണ്ടിങ് കൊള്ളാം ഇഷ്ടപ്പട്ടു
Fight scene അടിപൊളി ആയിട്ടുണ്ട്
പെങ്ങളായി കണ്ടു എന്നല്ലേ പറഞ്ഞെ ആ സ്ഥിതിക്ക് അവൾ ഇഷ്ടപ്പെട്ടാലും അവൻ ഇഷ്ടപ്പെടുമോ മാത്രവുമല്ല അവന്റെ സങ്കല്പത്തിലെ പെണ്ണ് ഇതല്ലല്ലോ
എന്തായാലും വായിച്ചു ഇഷ്ടപ്പെട്ടു
അടുത്ത പാർട്ടിന് വെയ്റ്റിംഗ്
By
അജയ്
നന്നായി തന്നെ പോകുന്നുണ്ട്. ആദ്യ പാർട്ടിൽ നിന്നും അക്ഷരതെറ്റ് ഒരുപാട് മാറി. നല്ല ഫ്ലോ ഉള്ള എഴുത് ആണ്.ഇങ്ങനെ തന്നെ മുന്നോട്ടു പോട്ടെ. അവസാനം സീൻ വെച്ച് ഇനി പ്രണയം ആണോ അതിലും മികച്ച സൗഹൃദം ആണോ വരുന്നത് എന്ന് നോക്കാം. ??☺️
Nte mwonee poli item..1st partil ulla mistakes okke pariharichu. Comedy action ellam koodi othorumicha oru kidu saadanam. Simply addicted to this
Lou kuttappan ❤
Jeevappi kadha kandirunnu vayikkan vittupoyi.
Ratri vayichit abhiprayam parayaame ?
Kuttappan❤
കൊള്ളാം….
പാപ്പി ചേട്ടാ… ❤️
കൊള്ളാം…
വളരെ നനായി കപ്പൽ മുതലാളി..
പേജുകളുടെ എണ്ണം കൂടി
അക്ഷരത്തെറ്റുകൾ കുറഞ്ഞു
ഒന്നാമത്തേത് പോലെ അല്ല , അത് ഒരു തുടക്കം ആയിരുന്നു പക്ഷെ ഇത് ഒരുപാട് നന്നായിട്ടുണ്ട്..
തമാശയും ആക്ഷനും ഒക്കെ ലൈവ് ഫീൽ തന്നു.
ഒപ്പം.ആകാംഷ ഉണ്ടാക്കാൻ ഒരു കുഞ്ഞു സസ്പെൻസും.
ഭംഗി ആയി അവതരിപ്പിച്ചിരിക്കുന്നു..
എന്റെ ഗുരുവേ ?
ഇതിൽ കൂടുതൽ എന്ത് വേണം. 1000 ലൈക് അല്ലെ കമന്റ് കിട്ടിയാലും ഇത്രയും സന്തോഷം ഉണ്ടാകില്ല ???????
നന്ദി… ഒരുപാട് നന്ദി ഹർഷൻ ചേട്ടാ ?
??
പോന്നുസേ…. ????
Nyc aayikn ?
നന്ദി shana ❤️
❤️❤️❤️❤️
❤️❤️❤️❤️❤️
ഇരിക്കട്ടെ ആദ്യത്തെ കമാന്‍റ് എന്റെ വക…
നൻഡ്രി ചേട്ടോ നൻഡ്രി ❤️❤️❤️