അനാമിക 2 [Jeevan] 245

വിഷ്ണു – “ അതിരികട്ടെ , ആദ്യം തന്നെ നിനക്കു അവന്‍മാര്‍ക്ക്  ഇട്ടു രണ്ടു പൊട്ടിച്ചു കൂടായിരുന്നോ …എന്തിനാ ആത്രേയും താമസിപ്പിച്ചത് …”

ഞാന്‍ – “ അത് ഞാന്‍ വെറുതെ  എന്തിനാണ് കൈ കൈ മിനക്കേടുത്തുന്നേ എന്നു കരുതി …മാത്രം അല്ല ഒട്ടും പരിചയം ഇല്ലാത്ത സ്ഥലം …”

വിഷ്ണു – “ ഇവക്കെട ചന്തിക്ക് പിടിച്ചപ്പോള്‍ എങ്കിലും നിനക്കു ഒന്നു പൊട്ടിക്കയിരുന്നു …”

ശ്രീ വീണ്ടും വിഷ്ണുവിനെ ദഹിപ്പികുന്ന ഒരു നോട്ടം നോക്കി പറഞ്ഞു – “പോടാ തല്ല് കൊള്ളി കോഴി …”

ഞാന്‍ – “ അന്നേരം എനിക്കു ശരിക്കും ദേഷ്യം വന്നത് ആണ് … പക്ഷേ ഞാന്‍ പറഞ്ഞില്ലേ , നമ്മളെ കൊണ്ട് സാദിച്ചില്ലെ പിന്നെ ഇവടെ മാനം പോകും … അത് ഉറപ്പാ ..പിന്നെ നമ്മള്‍ ആണുങ്ങള്‍ ആണെന്ന് പറഞ്ഞു ജീവിക്കുന്നതില്‍ അര്‍ത്ഥം  ഉണ്ടാകില്ല …പിന്നെ അളം മുട്ടിയാല്‍ ചേരയും കടിക്കും എന്നു കേട്ടിട്ടില്ലേ …ആ അവസ്ഥ ആയപ്പോള്‍ പൊട്ടിക്കേണ്ട വന്നു …നിന്നെ  തല്ലി എന്‍റെ കണ്ണ്  മുന്നില്‍ വച്ച് ഇവളെ തൊടാന്‍ നോക്കിയാല്‍ സഹിക്കാന്‍ ആകുമോ …”

ശ്രീ എന്നെ വീണ്ടും ഒരു നോട്ടം , അതില്‍ പ്രേമം ആണോ , അതോ നന്ദി ആണോ , ബഹുമാനം ആണോ …എനിക്കു തിരിച്ചു അറിയാന്‍ ആയില്ല …

വിഷ്ണു – “ വിട്ടാലോ എങ്കില്‍… സമയം കുറെ ആയി …”

ഞങ്ങള്‍ മൂന്നു പേരും ഒന്നിച്ചു കാറിന് അടുത്തേക്ക് നടന്നു . വിഷ്ണു മുന്നിലും ശ്രീ എന്‍റെ  കയ്യില്‍ തൂങ്ങി പിന്നിലും . ഞങ്ങള്‍ നിന്നിടത്ത് നിന്നും 200 മീറ്റര്‍ അകലെ ആയി ആണ് കാര്‍ പാര്‍ക്ക്  ചെയ്തിരുന്നത് . അവിടെ നിന്ന് ഞങ്ങള്‍ നില്‍കുന്ന സ്ഥലം കാണാനും ആക്കില്ല . കാറിന് അടുത്തു എത്തിയപ്പോള്‍ ആണ് ശ്രീ പറഞ്ഞേ , അവളുടെ പേഴ്സ് അവള്‍ തീരത്ത് വച്ച് മറന്നു എന്നു പറഞ്ഞത് .

ശ്രീ – “ അയ്യോ , ഞാന്‍ പേഴ്സ് ആറിന്‍റെ അവിടെ  എവിടെയോ വച്ച് മറന്നു … ഒന്നു കൂടെ വാട … പോയി എടുത്തിട്ടു തിരികെ വരാം …”

ഞാന്‍ – “ നീ പോയി എടുത്തിട്ടു വാ ഞങ്ങള്‍ ഇവിടെ വെയിറ്റ് ചെയ്യാം …”

ശ്രീ – “ അയ്യോ , എനിക്കു ഒറ്റയ്ക്ക് പോകാന്‍ പേടിയാ , പ്ലീസ്സ് ജഗ്ഗു ഒന്നു വാട …”

ഞാന്‍ – “ വിഷ്ണു , നീ ഒന്നു ചെല്ലടാ ..എനിക്കു വയ്യ ..”

ശ്രീ – “ ഈ തല്ല് കൊള്ളി വേണ്ട നീ വാ …”

വിഷ്ണു – “ വെറുതെ അല്ലെടി അവന്‍ നിന്‍റെ  പറയാന്‍ കൊള്ളാത്തയിടത്ത്  കയറിപ്പിടിച്ചെ   …”

ശ്രീ – “ നീ പോടാ പട്ടി …എന്നെ പിടിച്ചവന്‍റെ  രണ്ടു കയ്യും എന്‍റെ ജഗ്ഗു തല്ലി ഓടിച്ചെടാ  തെണ്ടി …”

ഞാന്‍ – “ മതി രണ്ടെണ്ണം കൂടെ തല്ല് കൂടിയേ , ഞാന്‍ പോയി എടുത്തിട്ടു വരാം …”

ശ്രീ – “ അതിനു കറെക്റ്റ് എവിടെയാ വച്ചേ എന്നു എനിക്കു  ഓര്‍മ ഇല്ല .. ഞാനും വരാം …”

ഞാന്‍ – “ ശരി ശരി …എങ്കില്‍ വാ …”

ഞാനും അവളും കൂടി തീരത്തേക് വീണ്ടും നടന്നു . അവിടെ അധികം നോക്കേണ്ട വന്നില്ല .. ഞങ്ങള്‍ കഴിക്കാന്‍ ഇരുന്ന സ്ഥലത്തു തന്നെ പേഴ്സ്  ഉണ്ടായിരുന്നു , പേഴ്സ് എടുത്തു തിരികെ നടക്കാന്‍ തുടങ്ങിയ എന്നോടു ശ്രീ പറഞ്ഞു –

“ ജഗ്ഗു , ഒരു മിനിറ്റ് ഒന്നു നിന്നെടാ  … എനിക്കു നിന്നോടു  ഒരു കാര്യം പറയാന്‍ ഉണ്ട് …”

“ നീ പറ ശ്രീ , എന്താ ഒരു മുഖവുര…നമ്മുടെ ഇടക്ക് അത് വേണോ …”

“ ഡാ , അത് …അത് എനിക്കു …നിന്‍റെ  ഒപ്പം നില്‍ക്കുമ്പോള്‍  … നീ ഭയങ്കര കെയറിങ്  ആണ്… നിന്‍റെ ഒപ്പം നില്‍ക്കുമ്പോള്‍ എനിക്കു ഒരുപാട് സുരക്ഷിതത്വം ഫീല്‍ ചെയ്യും  …നീ …നീ …എനിക്ക് … ഐ ലൈക് യു സോ മച്ച് …”  എന്നു വിക്കി വിക്കി പറഞ്ഞു അവള്‍ എന്നെ കെട്ടിപ്പിടിച്ചു … ഞാന്‍ എന്താ സംഭവികുന്നേ എന്നു മനസിലാക്കാതെ ഞെട്ടി …

തുടരും …

16 Comments

  1. ജഗ്ഗു ഭായ്

    കഥ ഇപ്പോൾ ആണ് വായിക്കാൻ സാധിച്ചത്

    തുടക്കക്കാരൻ ആണെന്ന് ഫസ്റ്റ് പാർട്ട്‌ വായിച്ചപ്പോഴും തോന്നിയിരുന്നില്ല ഇപ്പോൾ ഒട്ടും തോന്നുന്നില്ല

    നല്ല ഒഴുക്ക് ഉള്ള എഴുത്ത് രീതി തന്നെ ആയിരുന്നു

    മൂന്ന് പേരുടെയും ഇത്രയും പെട്ടന്ന് ഉണ്ടായത് ആണേൽ കൂടി ബോണ്ടിങ് കൊള്ളാം ഇഷ്ടപ്പട്ടു

    Fight scene അടിപൊളി ആയിട്ടുണ്ട്

    പെങ്ങളായി കണ്ടു എന്നല്ലേ പറഞ്ഞെ ആ സ്ഥിതിക്ക് അവൾ ഇഷ്ടപ്പെട്ടാലും അവൻ ഇഷ്ടപ്പെടുമോ മാത്രവുമല്ല അവന്റെ സങ്കല്പത്തിലെ പെണ്ണ് ഇതല്ലല്ലോ

    എന്തായാലും വായിച്ചു ഇഷ്ടപ്പെട്ടു

    അടുത്ത പാർട്ടിന് വെയ്റ്റിംഗ്

    By
    അജയ്

  2. നന്നായി തന്നെ പോകുന്നുണ്ട്. ആദ്യ പാർട്ടിൽ നിന്നും അക്ഷരതെറ്റ് ഒരുപാട് മാറി. നല്ല ഫ്ലോ ഉള്ള എഴുത് ആണ്.ഇങ്ങനെ തന്നെ മുന്നോട്ടു പോട്ടെ. അവസാനം സീൻ വെച്ച് ഇനി പ്രണയം ആണോ അതിലും മികച്ച സൗഹൃദം ആണോ വരുന്നത് എന്ന് നോക്കാം. ??☺️

  3. കുട്ടപ്പൻ

    Nte mwonee poli item..1st partil ulla mistakes okke pariharichu. Comedy action ellam koodi othorumicha oru kidu saadanam. Simply addicted to this

    Lou kuttappan ❤

  4. കുട്ടപ്പൻ

    Jeevappi kadha kandirunnu vayikkan vittupoyi.
    Ratri vayichit abhiprayam parayaame ?

    Kuttappan❤

  5. ഫാൻഫിക്ഷൻ

    കൊള്ളാം….

    1. പാപ്പി ചേട്ടാ… ❤️

  6. കൊള്ളാം…
    വളരെ നനായി കപ്പൽ മുതലാളി..
    പേജുകളുടെ എണ്ണം കൂടി
    അക്ഷരത്തെറ്റുകൾ കുറഞ്ഞു
    ഒന്നാമത്തേത് പോലെ അല്ല , അത് ഒരു തുടക്കം ആയിരുന്നു പക്ഷെ ഇത് ഒരുപാട് നന്നായിട്ടുണ്ട്..
    തമാശയും ആക്ഷനും ഒക്കെ ലൈവ് ഫീൽ തന്നു.
    ഒപ്പം.ആകാംഷ ഉണ്ടാക്കാൻ ഒരു കുഞ്ഞു സസ്പെൻസും.
    ഭംഗി ആയി അവതരിപ്പിച്ചിരിക്കുന്നു..

    1. എന്റെ ഗുരുവേ ?

      ഇതിൽ കൂടുതൽ എന്ത് വേണം. 1000 ലൈക്‌ അല്ലെ കമന്റ്‌ കിട്ടിയാലും ഇത്രയും സന്തോഷം ഉണ്ടാകില്ല ???????
      നന്ദി… ഒരുപാട് നന്ദി ഹർഷൻ ചേട്ടാ ?

    1. പോന്നുസേ…. ????

    1. നന്ദി shana ❤️

  7. ꧁༺അഖിൽ ༻꧂

    ❤️❤️❤️❤️

    1. ❤️❤️❤️❤️❤️

  8. ഋഷി ഭൃഗു

    ഇരിക്കട്ടെ ആദ്യത്തെ കമാന്‍റ് എന്റെ വക…

    1. നൻഡ്രി ചേട്ടോ നൻഡ്രി ❤️❤️❤️

Comments are closed.