അനാമിക 2 [Jeevan] 245

വിഷ്ണു എന്‍റെ  അടുത്തു വന്നു പറഞ്ഞു – “ അളിയാ ഇവന്‍മാര്‍ക്ക്   എല്ലാം നന്നായി കിട്ടിയിട്ടുണ്ട് , ഓടിവും കാണും … കേസ് ആകുമോട …”

അവന്‍ പറഞ്ഞപ്പോള്‍ ആണ് ഞാനും  അതിനെ പറ്റി ഞാനും ആലോചിച്ചത് … അപ്പോള്‍ കടയിലെ ചേട്ടന്‍ പറഞ്ഞു –

“ നിങ്ങള്‍ പേടിക്കണ്ട മക്കളെ , ഗുണ്ട മസ്താന്‍റെ  ഗ്യാങ്ഗ് ഇവന്മാരെ തപ്പി നടക്കുവാ …അവര്‍ ആണെന്ന് കരുതും എല്ലാവരും . പിന്നെ കൊച്ചു പിള്ളേരുടെ കയ്യില്‍ നിന്ന് അടി വാങ്ങി എന്നു ആരേലും അറിഞ്ഞാല്‍ ഇവന്‍മാര്‍ക്ക് തന്നെ  അല്ലേ മാനക്കേട് , അത് കൊണ്ട് പറയില്ല . മസ്താനെ കണ്ടു ഞാന്‍ പറയാം ആര് ചോദിച്ചാലും ഇവന്മാരെ ഈ പരുവം ആക്കിയത് അവന്‍ ആണെന്ന് പറയാന്‍ . നിങ്ങള് ധൈര്യം ആയി പൊയ്ക്കൊ മക്കളെ …”

ഞാന്‍ വിഷ്ണുവിനെയും വിളിച്ചു  വണ്ടി എടുത്തു വിട്ടു . ആരും ഒന്നും മിണ്ടുന്നില്ലായിരുന്നു  . ഞാന്‍ എല്ലാവരുടെയും മനസ്സ് ഒന്നു ശാന്തം ആകാന്‍ ആയി വണ്ടി നേരെ ചേര്‍പ്പുങ്കല്‍  വിട്ടു , അവിടെ പള്ളിയോട് ചേര്‍ന്നുള്ള സ്ഥിരം ലൊകേഷന്‍ , അവിടെ ഇരുന്നു കുറച്ചു കാറ്റ് കൊണ്ട് മീനച്ചല്‍ ആറ് ഒഴുകുന്നതും കണ്ടാല്‍ മതി മനസ്സ് തണുക്കാന്‍ . എല്ലാരും അവിടെ എത്തി ഇറങ്ങി . കുറച്ചു നേരം പിന്നേയും ആരും ഒന്നും മിണ്ടി യില്ല .

മൌനം ഭേദിച്ചു ഞാന്‍ തന്നെ പറഞ്ഞുത്തുടങ്ങി –

“ എന്താ രണ്ടെണ്ണവും വസന്ത വന്ന  കോഴിയെ പോലെ ഇരിക്കുന്നത് , രണ്ടും ചില്ല് ആയിക്കേ , ഒന്നും സംഭവിച്ചിട്ടില്ല  , അത്ര തന്നെ …”

ശ്രീ എന്നെ വല്ലാത്ത ഒരു നോട്ടം നോക്കി , വളരെ രൂക്ഷം ,  അവളുടെ മുഖത്ത് വിഷമവും, ദേഷ്യവും സങ്കടവും മാറി മാറി വന്നു കൊണ്ടിരുന്നു . എനിക്കു എന്താ അവളുടെ മനസ്സില്‍ എന്നു വായിയ്ക്കാന്‍ ആകുമായിരുന്നില്ല .വിഷ്ണു അവന്‍റെ  പ്രസരിപ്പ് നഷ്ടപ്പെട്ട ഒരു ക്ഷീണിച്ച ചിരി എനിക്കു സമ്മാനിച്ചു . അവന്‍റെ  കവിളില്‍ ഇപ്പോഴും 4 വിരലുകള്‍ ചുവന്നു തിമിര്‍ത്തു  കിടപ്പുണ്ട്‌ , അത് കണ്ടു എനിക്കു വീണ്ടും സങ്കടവും , അരിശവും കയറി വന്നു .അതിനു ശേഷം വീണ്ടും ആരും ഒന്നും പറയുന്നില്ല … പിന്നേയും മൌനം തന്നെ …

10 മിനിറ്റ് കഴിഞ്ഞു ഞാന്‍ വീണ്ടും ചോദിച്ചു , അര്‍ക്കെലും  വിശക്കുന്നുണ്ടോ , അതോ എനിക്കു മാത്രം ആണോ . വന്നേ കഴിക്കാം . ഞാന്‍ ഇങ്ങോട്ടേക്ക് വരുന്ന വഴിയില്‍ നിന്ന് 3 ബിരിയാണി പാര്‍സല്‍ വാങ്ങിയിരുന്നു, കാരണം ഷാപ്പില്‍ നിന്നും ഒന്നും കഴിക്കാന്‍ ആയിരുന്നില്ല . ഞാന് കാറില്‍ നിന്ന് ഭക്ഷണവും  വെള്ളവും എടുത്തു വന്നു . അവരെ വിളിച്ചു  കഴിക്കാന്‍ ഇരുന്നു . നല്ല വിശപ്പ് ഉണ്ടായിരുന്നു, അത്കൊണ്ട് ഞങ്ങള്‍ വേഗം തന്നെ കഴിച്ചു തീര്‍ത്തു  . കഴിച്ചു കഴിഞ്ഞു എല്ലാവരുടെ യും  പ്രസരിപ്പ് വീണ്ടും വന്നു .

വിഷ്ണു പറഞ്ഞു – “ എന്നാലും എന്നാ  ഇടി ആയിരുന്നെടാ  , ഇത്രേം നാള്‍ ആയിട്ടും നീ ഇമ്മാതിരി ഇടി ഇടിക്കും എന്നു ഞങ്ങളോടു,  അറ്റ്ലീസ്റ്റ് ഇവളോട് എങ്കിലും പറയണ്ടേ …”

ഞാന്‍ – “ അതിനു നീ അല്ലല്ലോ ഞാന്‍ , പെണ്ണുങ്ങളെ ഇംപ്രെസ് ചെയ്യാന്‍ എനിക്കു അതിന്‍റെ അവിശ്യം ഇല്ല കേട്ടോ …”

വിഷ്ണു – “ ശ്രീ , നീ പറ … എങ്ങനെ ഉണ്ടായിരുന്നു ഇവന്‍റെ ഇടി …”

ശ്രീ – “ ഇങ്ങനെ ഒക്കെ ഞാന്‍ സിനിമയില്‍ മാത്രമേ കണ്ടിട്ടുള്ളൂ ..ഞെട്ടിപ്പോയി ..ജഗ്ഗു അപ്പോ നീ നീ തന്നെ ആയിരുന്നോ … നുണക്കുഴി കാട്ടി എപ്പോളും ഒരു നിഷ്കളങ്ക ചിരിയും കൊണ്ട് നടന്ന ശ്രീ കൃഷ്ണന്‍ പെട്ടന്നു വേറെ ആരോ ആയി …”

ഞാന്‍ – “ അത് ഓരോ ആവശ്യം  അനുസരിച്ചു അല്ലേ സാക്ഷാല്‍ ജഗന്നാഥന്‍ പോലും ശ്രീ കൃഷ്ണനും , നര സിംഹവും ഒക്കെ ആകുന്നേ …അപ്പോള്‍ ആണോ ഈ പാവം ഞാന്‍…”

16 Comments

  1. ജഗ്ഗു ഭായ്

    കഥ ഇപ്പോൾ ആണ് വായിക്കാൻ സാധിച്ചത്

    തുടക്കക്കാരൻ ആണെന്ന് ഫസ്റ്റ് പാർട്ട്‌ വായിച്ചപ്പോഴും തോന്നിയിരുന്നില്ല ഇപ്പോൾ ഒട്ടും തോന്നുന്നില്ല

    നല്ല ഒഴുക്ക് ഉള്ള എഴുത്ത് രീതി തന്നെ ആയിരുന്നു

    മൂന്ന് പേരുടെയും ഇത്രയും പെട്ടന്ന് ഉണ്ടായത് ആണേൽ കൂടി ബോണ്ടിങ് കൊള്ളാം ഇഷ്ടപ്പട്ടു

    Fight scene അടിപൊളി ആയിട്ടുണ്ട്

    പെങ്ങളായി കണ്ടു എന്നല്ലേ പറഞ്ഞെ ആ സ്ഥിതിക്ക് അവൾ ഇഷ്ടപ്പെട്ടാലും അവൻ ഇഷ്ടപ്പെടുമോ മാത്രവുമല്ല അവന്റെ സങ്കല്പത്തിലെ പെണ്ണ് ഇതല്ലല്ലോ

    എന്തായാലും വായിച്ചു ഇഷ്ടപ്പെട്ടു

    അടുത്ത പാർട്ടിന് വെയ്റ്റിംഗ്

    By
    അജയ്

  2. നന്നായി തന്നെ പോകുന്നുണ്ട്. ആദ്യ പാർട്ടിൽ നിന്നും അക്ഷരതെറ്റ് ഒരുപാട് മാറി. നല്ല ഫ്ലോ ഉള്ള എഴുത് ആണ്.ഇങ്ങനെ തന്നെ മുന്നോട്ടു പോട്ടെ. അവസാനം സീൻ വെച്ച് ഇനി പ്രണയം ആണോ അതിലും മികച്ച സൗഹൃദം ആണോ വരുന്നത് എന്ന് നോക്കാം. ??☺️

  3. കുട്ടപ്പൻ

    Nte mwonee poli item..1st partil ulla mistakes okke pariharichu. Comedy action ellam koodi othorumicha oru kidu saadanam. Simply addicted to this

    Lou kuttappan ❤

  4. കുട്ടപ്പൻ

    Jeevappi kadha kandirunnu vayikkan vittupoyi.
    Ratri vayichit abhiprayam parayaame ?

    Kuttappan❤

  5. ഫാൻഫിക്ഷൻ

    കൊള്ളാം….

    1. പാപ്പി ചേട്ടാ… ❤️

  6. കൊള്ളാം…
    വളരെ നനായി കപ്പൽ മുതലാളി..
    പേജുകളുടെ എണ്ണം കൂടി
    അക്ഷരത്തെറ്റുകൾ കുറഞ്ഞു
    ഒന്നാമത്തേത് പോലെ അല്ല , അത് ഒരു തുടക്കം ആയിരുന്നു പക്ഷെ ഇത് ഒരുപാട് നന്നായിട്ടുണ്ട്..
    തമാശയും ആക്ഷനും ഒക്കെ ലൈവ് ഫീൽ തന്നു.
    ഒപ്പം.ആകാംഷ ഉണ്ടാക്കാൻ ഒരു കുഞ്ഞു സസ്പെൻസും.
    ഭംഗി ആയി അവതരിപ്പിച്ചിരിക്കുന്നു..

    1. എന്റെ ഗുരുവേ ?

      ഇതിൽ കൂടുതൽ എന്ത് വേണം. 1000 ലൈക്‌ അല്ലെ കമന്റ്‌ കിട്ടിയാലും ഇത്രയും സന്തോഷം ഉണ്ടാകില്ല ???????
      നന്ദി… ഒരുപാട് നന്ദി ഹർഷൻ ചേട്ടാ ?

    1. പോന്നുസേ…. ????

    1. നന്ദി shana ❤️

  7. ꧁༺അഖിൽ ༻꧂

    ❤️❤️❤️❤️

    1. ❤️❤️❤️❤️❤️

  8. ഋഷി ഭൃഗു

    ഇരിക്കട്ടെ ആദ്യത്തെ കമാന്‍റ് എന്റെ വക…

    1. നൻഡ്രി ചേട്ടോ നൻഡ്രി ❤️❤️❤️

Comments are closed.