കാറിന്റെ ഡോറില്‍ മുഖം അമര്‍ത്തി കരയുന്നു . ഞാന്‍ ചോദിച്ചിട്ടും ഒന്നും പറയുന്നുമില്ല , അപ്പോള്‍ ആണ് കടയിലെ ചേട്ടന് വെളിയില്‍ വന്നത് , ആയാള്‍ വന്നപ്പോള്‍ വിഷ്ണു അയാളോട് ചോദിച്ചു-
“ ചേട്ടാ , എന്തിനാ അവള് കരയുന്നെ ? , അവന്മാര് വല്ലോം ചെയ്തോ …ചേട്ടന് കണ്ടോ …പറ …”
“അത് മോനേ , ആ സാവിയോയുടെ കൂടെ ഉള്ളവരില്‍ ഒരുത്തന് ആണ് , ആന്‍ഡെര്‍സണ്‍ , അവന് ആ കൊച്ചിന്റെ ചന്തിക് കയറി പിടിച്ചു …മോനേ ചോദിക്കാന്‍ പോകണ്ട , ഭയങ്കര മോശം ആണ് അവന്മാര് , ഗുണ്ടകള്‍ ആണ് ”
വിഷ്ണു അതൊന്നും ശ്രദ്ധിച്ചില്ല , മുഖം ഒക്കെ ദേഷ്യം കൊണ്ട് ചുവന്നു , എനിക്കും നന്നായി ദേഷ്യം വന്നു … എങ്കിലും ഞാന്‍ അവനെ ഒരു കണക്കിനു പിടിച്ചു കാറില്‍ കൊണ്ട് ഇരുത്തി … എന്നിട്ട് പറഞ്ഞു –
“ അടിക്കണം എങ്കില്‍ പോകാം , പക്ഷേ ഒരു പരിചയം പോലും ഇല്ലാത്ത സ്ഥലം , മാത്രം അല്ല കൂടെ ഒരു പെണ്ണും , നമ്മുടെ കയ്യില്‍ നിന്നില്ലേ ഇവളെ അവന്മാര് ഇനിയും ഉപദ്രവിക്കാന്‍ നോക്കും , അത് കൊണ്ട് വിട്ടേകടാ …”
ശ്രീ – “ അതേ വിഷ്ണു , ജഗ്ഗു പറഞ്ഞതാ ശരി , സാരമില്ല , നമുക്ക് പോകാം …”
വിഷ്ണു – “എടാ എന്നാലും… അവന് ഇവളെ …എനിക്കു ക്ഷെമിക്കാന്‍ ആകുന്നില്ലടാ …”
ഞാന്‍ – “ വിഷ്ണു … എനിക്കു മനസ്സിലാകും … പക്ഷേ ഇനി ഒരു അപമാനം ഇവക്ക് ഉണ്ടായിക്കൂടാ …നമുക്ക് പോകാം …താക്കോല്‍ താ ഞാന്‍ എടുക്കാം വണ്ടി … ഇപ്പോ നീ ഓടിച്ചാല്‍ ശരി ആകില്ല …”
ഞങ്ങള്‍ മൂന്നുപേരും ബാക്ക് സീറ്റില്‍ ഇരുന്നാ സംസാരിച്ചിരുന്നെ .ഞാനും വിഷ്ണുവും ഇറങ്ങി .ഞാന്‍ ഡ്രൈവിങ് സീറ്റില്‍ വന്നിരുന്നു , അവന് ഫ്രണ്‍ന്റ് സീറ്റിലും . ഞാന്‍ വണ്ടി സ്റ്റാര്‍ട്ട് ചെയ്തു റിവേഴ്സ് എടുത്തു കഴിഞ്ഞപ്പോള്‍ സാവിയോ കാറിന് മുന്പില് വന്നു നിന്നു ബോണെറ്റില്‍ കാല് വച്ച് നിന്നു വിഷ്ണുവിനെ നോക്കി കൈ കൊണ്ട് പുറത്തു വരാന്‍ ആംഗ്യം കാണിച്ചു . ഞാന്‍ വണ്ടി ഓഫ് ആക്ക… , വിഷ്ണുവും ഞാനും ഇറങ്ങി , ശ്രീയോട് ഞാന്‍ കാറില്‍ നിന്നും ഇറങ്ങരുത് എന്നു പറഞ്ഞു .
സാവിയോ വന്നു വിഷ്ണുവിനെ കുത്തിനുപിടിച്ചു കാറിലെക് ചേര്‍ത്ത് നിര്‍ത്തി , കൈ വച്ച് കവിളില്‍ ഒന്നു പൊട്ടിച്ചു , എന്നിട്ട് പറഞ്ഞു – “ നീ കുമരകത്ത് വന്നു , സാവിയോയോടും പിള്ളെരോടും മറ്റെ വര്‍ത്തമാനം പറയും അല്ലെട പുന്നാര മോനേ …”
അവന്റെ ബലിഷ്ടം ആയ കൈയുടെ ഉള്ളില്‍ വിഷ്ണു ഒന്നും ചെയ്യാന്‍ ആകാതെ നിന്നു .
അപ്പോളേകും കടയിലെ ചേട്ടന് വന്നു . ആന്ഡെര്സണും ജോണിയും ഇതൊക്കെ കണ്ടു ചിരിച്ചു കൊണ്ട് മാറി നിന്നു . ഞാനും കടയിലെ ചേട്ടനും കൂടെ സാവിയയോയെ പിടിച്ച് മാറ്റി . വിഷ്ണുവിന്റെ മുഖം , ചുവന്നു തിമിര്‍ത്തു കിടക്കുന്നു , കണ്ണോക്കെ നിറഞ്ഞു പാവത്തിന്റെ .അതോടെ എന്റെ കണ്ട്രോള് തെറ്റിയിരുന്നു . കടയിലെ ചേട്ടനെ തള്ളിമാറ്റി വീണ്ടും അവന് വന്നു , ഡോര്‍ തുറന്നു ശ്രീയുടെ കൈയില്പ്പിടിക്കാന് ആയി വലത് കൈ നീട്ടിയതും ഞാന്‍ അവന്റെ കയ്യില്‍ എന്റെ ഇടം കൈ കൊണ്ട് പിടുത്തം ഇട്ടു . ശ്രീ ഇതൊക്കെ കണ്ടു പേടിയോടെ എന്റെ മുഖത്തേക്ക് നോക്കി . ഞാന്‍ ചിരിച്ചു കൊണ്ട് അവളുടെ മുഖത്ത് നോക്കി ഒന്നുമില്ല എന്നു കണ്ണുകള്‍ കൊണ്ട് കാണിച്ചു . ശേഷം , അവന്റെ കൈ പിടിച്ച് തിരിച്ചു വലം കയ്യിലെ മുഷ്ഠി ചുരുട്ടി എന്റെ ബോഡിഫുള്ള് പിന്നിലേക്ക് അല്പം ചരിച്ച് , ഫുള്ള് ഫോര്സില് തന്നെ അവന്റെ തോളിലേ ജോയിന്റില്‍ ആയി തന്നെ ഒരു പഞ്ച് കൊടുത്തു , അതോടെ അവന്റെ കയ്യിലെ കുഴതെറ്റി വേദന കൊണ്ട് നിലവിളിച്ചു അവന് പിന്നിലേക്ക് മാറിയതും , ഞാന്‍ കാര്‍ ഡോര്‍ അടച്ചു കാറില്‍ ഒരു കൈ കൊണ്ട് സ്പോര്‍ട്ട് ചെയ്തു രണ്ടു കാലും പൊക്കി ചാടി രണ്ടു കാലും കൊണ്ട് അവന്റെ നെഞ്ചില്‍ തന്നെ ആഞ്ഞു ചവിട്ടി . അതോടെ സാവിയോ , നിലത്തു വീണു വേദന കൊണ്ട് പുളയാന്‍ തുടങ്ങി.
ജഗ്ഗു ഭായ്
കഥ ഇപ്പോൾ ആണ് വായിക്കാൻ സാധിച്ചത്
തുടക്കക്കാരൻ ആണെന്ന് ഫസ്റ്റ് പാർട്ട് വായിച്ചപ്പോഴും തോന്നിയിരുന്നില്ല ഇപ്പോൾ ഒട്ടും തോന്നുന്നില്ല
നല്ല ഒഴുക്ക് ഉള്ള എഴുത്ത് രീതി തന്നെ ആയിരുന്നു
മൂന്ന് പേരുടെയും ഇത്രയും പെട്ടന്ന് ഉണ്ടായത് ആണേൽ കൂടി ബോണ്ടിങ് കൊള്ളാം ഇഷ്ടപ്പട്ടു
Fight scene അടിപൊളി ആയിട്ടുണ്ട്
പെങ്ങളായി കണ്ടു എന്നല്ലേ പറഞ്ഞെ ആ സ്ഥിതിക്ക് അവൾ ഇഷ്ടപ്പെട്ടാലും അവൻ ഇഷ്ടപ്പെടുമോ മാത്രവുമല്ല അവന്റെ സങ്കല്പത്തിലെ പെണ്ണ് ഇതല്ലല്ലോ
എന്തായാലും വായിച്ചു ഇഷ്ടപ്പെട്ടു
അടുത്ത പാർട്ടിന് വെയ്റ്റിംഗ്
By
അജയ്
നന്നായി തന്നെ പോകുന്നുണ്ട്. ആദ്യ പാർട്ടിൽ നിന്നും അക്ഷരതെറ്റ് ഒരുപാട് മാറി. നല്ല ഫ്ലോ ഉള്ള എഴുത് ആണ്.ഇങ്ങനെ തന്നെ മുന്നോട്ടു പോട്ടെ. അവസാനം സീൻ വെച്ച് ഇനി പ്രണയം ആണോ അതിലും മികച്ച സൗഹൃദം ആണോ വരുന്നത് എന്ന് നോക്കാം. ??☺️
Nte mwonee poli item..1st partil ulla mistakes okke pariharichu. Comedy action ellam koodi othorumicha oru kidu saadanam. Simply addicted to this
Lou kuttappan ❤
Jeevappi kadha kandirunnu vayikkan vittupoyi.
Ratri vayichit abhiprayam parayaame ?
Kuttappan❤
കൊള്ളാം….
പാപ്പി ചേട്ടാ… ❤️
കൊള്ളാം…
വളരെ നനായി കപ്പൽ മുതലാളി..
പേജുകളുടെ എണ്ണം കൂടി
അക്ഷരത്തെറ്റുകൾ കുറഞ്ഞു
ഒന്നാമത്തേത് പോലെ അല്ല , അത് ഒരു തുടക്കം ആയിരുന്നു പക്ഷെ ഇത് ഒരുപാട് നന്നായിട്ടുണ്ട്..
തമാശയും ആക്ഷനും ഒക്കെ ലൈവ് ഫീൽ തന്നു.
ഒപ്പം.ആകാംഷ ഉണ്ടാക്കാൻ ഒരു കുഞ്ഞു സസ്പെൻസും.
ഭംഗി ആയി അവതരിപ്പിച്ചിരിക്കുന്നു..
എന്റെ ഗുരുവേ ?
ഇതിൽ കൂടുതൽ എന്ത് വേണം. 1000 ലൈക് അല്ലെ കമന്റ് കിട്ടിയാലും ഇത്രയും സന്തോഷം ഉണ്ടാകില്ല ???????
നന്ദി… ഒരുപാട് നന്ദി ഹർഷൻ ചേട്ടാ ?
??
പോന്നുസേ…. ????
Nyc aayikn ?
നന്ദി shana ❤️
❤️❤️❤️❤️
❤️❤️❤️❤️❤️
ഇരിക്കട്ടെ ആദ്യത്തെ കമാന്റ് എന്റെ വക…
നൻഡ്രി ചേട്ടോ നൻഡ്രി ❤️❤️❤️