മധുരംഗായതി [Raniprethuesh] 35

മധുരംഗായതി

Madhuramgayathi | Author : Raniprethuesh

 

സ്കൂളിൽ നിന്നും വന്നുകഴിഞ്ഞാൽ അവൾ പുസ്തക കെട്ടുകൾ ഒരു മൂലയിലേക്ക് എറിഞ്ഞട്ടു മുഖവും കഴുകി വീടിന്റെ കിഴക്കേ പുറത്തേക്കു ഓടും പിന്നീട് അവിടെയാണ് അവളുടെ വിഹാര കേന്ദ്രം ! വീടിനോടു ചേർന്നു കിഴക്കേ മൂലയിലായി പടർന്നു പന്തലിച്ചു നിൽക്കുന്ന വലിയ ഒരു തണൽ മരത്തിനു കഴിലാണ് പിന്നീടുള്ള സമയം ചിലവഴിക്കുന്നതു ! മരത്തിന്റെ ഒരുശിഖിരത്തോടു ചേർന്നു ഒരു ഊഞ്ഞാലും ഉണ്ട് ! ഓണം പ്രമാണിച്ചു എല്ലാ വർഷവും ഊഞ്ഞാൽ ഇടും അടുത്ത ഓണം വരെ അത് അവിടെ ഉണ്ടാകും ! അവൾ അതിൽ കയറി കുലുങ്ങി ചിരിച്ചു കൊണ്ട് ആടി രസിക്കും അവളോടൊപ്പം മരത്തിന്റെ ശിഖിരങ്ങളും കുലുങ്ങി ചിരിക്കും ! അത്രക്കു ആത്മ ബന്ധമായിരുന്നു അവർ തമ്മിൽ .അവൾക്കു ശരിക്കും പറഞ്ഞാൽ ആ മരത്തിന്റെ പേര്‌ അറിയില്ല ! അവൾ അതിനെ കിളിമരം എന്നു വിളിച്ചു ! ചെറിപ്പഴം പോലെ നിറയെ പഴങ്ങൾ അതിൽ പിടിക്കുമാരുന്നു ചുവന്നു തുടുത്തു നിൽകുന്ന പഴങ്ങൾ കണ്ടാൽ ആർക്കും കൊതി വരും ! നല്ല കരിപ്പൊട്ടിയുടെ രുചിയാണ് അതിനു ,പക്ഷെ അവളൾക്കാ രുചി തീരെ ഇഷ്ട്ടപ്പെടാറില്ല ! അതുകൊണ്ടു മരത്തിൽ ചേക്കാറാറുള്ള കുയിലുകൾക്കും കുഞ്ഞൻകിളികൾക്കും നല്ല കുശലായിരുന്നു.. അവളുടെ ഊഞ്ഞാലാട്ടം കിളികളുടെ സ്വൈര്യമായ ഇരുത്തത്തെ ബാധിച്ചു വന്നു ! അവളുടെ ചിരിയും ചില്ലകളുടെ മർമ്മരവും അതിനാൽ അവർക്കു അത്ര രസിച്ചിരുന്നില്ല !

അതുമാത്രമല്ല കുയിലമ്മയുടെ കൂ…കൂ … വിളിയെ അലോസരപ്പെടുത്തികൊണ്ടു അവളും കൂട്ടത്തിൽ കുടും അപ്പോഴേക്കും കുയിലമ്മ ആകെ ദേഷ്യത്തിലാകും ! പിന്നെ ഒരു മത്സരമാണ് ഒടുവിൽ തോറ്റു പിന്മാറി കുയിലമ്മ എങ്ങോട്ടോ പോകും കിളികൾ ചേക്കേറുന്നതു വരെ അവൾ അവിടെയൊക്കെ ചുറ്റി പറ്റി ഉണ്ടാകും..

അവളുടെ കൂട്ടുകാരോടൊപ്പം ഈ കിളി മരത്തണലിൽ ഇരുന്നു എത്രയോ തവണ കൊത്തങ്കല്ലു കളിച്ചപ്പോഴൊക്കെ ഇളം കാറ്റിൽ നിർത്തം വച്ചു നിറഞ്ഞു നിൽക്കുന്ന ഇലകൾ അവൾക്കു തണലേകി….

ശരിക്കും ആ വല്യമരം അവളുടെ കളികൂട്ടുകാരനായി .. ഉച്ചവെയിലിൽ എത്രയൊ തവണ അവൾ ആ തണലിൽ കിടന്നു ദിവാസ്വപ്നം കണ്ടിരിക്കുന്നു ..അപ്പോൾ ഹൃദയത്തിലേക്കു കടന്നു വന്ന ശാന്തത സുഷുപ്തിയുടെ ആഴങ്ങളിലേക്കു അവളെ നയിച്ചു .അപ്പോഴെല്ലാം മരച്ചിലകൾക്കിടയിലുടെ ഒളിഞ്ഞു നോക്കുന്ന സൂര്യകിരണങ്ങൾ അവളുടെ മുഖത്തേക്കു പതിക്കാൻ നന്നേ പാടുപെട്ടു..

നാളുകൾ കടന്നു പോയിക്കൊണ്ടിരുന്നു അവൾ കൗമാര പ്രായത്തിലേക്കു കടന്നപ്പോഴേക്കും അവളുടെ പൊട്ടിച്ചിരികൾ ഉള്ളിലേക്കു ഊളിയിട്ടു തുടങ്ങി.. അപ്പോൾ അവൾ കിളിമരവുമായി ഹൃദയം തുറന്നു സംസാരിക്കാൻതുടങ്ങി ..

ചിലപ്പോ ചിന്താമഗ്നയായി ഊഞ്ഞാലിൽ അലസമായി ആടിക്കൊണ്ടിരുന്നു .. അവളുടെ നിമിഷ കവിതകൾക്കു മൂകസാക്ഷിയായി കിളിമരം നിന്നു .അവൾക്കു ആദ്യമായി തോന്നിയ പ്രണയവും മാറ്റാരും അറിഞ്ഞില്ലെങ്കിലും അവൻ അറിഞ്ഞിരുന്നു

4 Comments

  1. ഭാഷയുടെ മനോഹാരിതയിൽ തീർത്ത കുഞ്ഞു കഥ, ഇഷ്ടായി, ആശംസകൾ…

    1. ????

  2. എന്റെ ജീവിതം ???

  3. അടിപൊളി ആയിട്ടുണ്ട് പ്രകൃതിയും മനുഷ്യനും ഉള്ള ആത്മബന്ധം നന്നായിട്ടുണ്ട് ??? ആ മരം മുറിച്ചപ്പോൾ കുറച്ചു വിഷമം ഉണ്ടായി ഇനിയും എഴുതണം

Comments are closed.