?നിന്നിലായ് ? [കിറുക്കി ?] 214

?നിന്നിലായ് ?

Author :കിറുക്കി ?

 

ഓഡിറ്റോറിയത്തിലെ ഗ്രീൻ റൂമിൽ സർവാഭരണ വിഭൂഷിതയായി ഒരുങ്ങി ഇരിക്കുമ്പോഴും ആരാധ്യയുടെ ഉള്ളിൽ എല്ലാവരോടും എല്ലാത്തിനോടും വല്ലാത്ത ദേഷ്യം തോന്നി….. ഒരിക്കലും ഇങ്ങനൊരു വിവാഹ ജീവിതം താൻ ആഗ്രഹിച്ചിട്ടോ സ്വപ്നം കണ്ടിട്ടോ ഇല്ല… അങ്ങനെയുള്ള കമ്മിറ്റ്മെന്റ്സിനോട് വെറുപ്പാണ്…. തന്റെ സ്വപ്‌നങ്ങൾ എല്ലാം ഒരു താലിചരടിൽ കുരുങ്ങി ഇല്ലാതെയാകാൻ പോകുന്നു… കടപ്പാടുകളുടെയും ബന്ധങ്ങളുടെയും പേരിൽ….. അവൾ കണ്ണുകൾ ഇറുക്കി അടച്ചു പിടിച്ചു….

“Hey miss college beauty… കല്യാണം കഴിക്കാൻ പോകുന്നയാളിനെ സ്വപ്നം കാണുവാണോ … എന്താ കാണുന്നെ വയലിൽ കൂടി ഉഴുതു മറിക്കാൻ പോകുന്ന നിന്റെ ഭർത്താവിന്റെ പിറകെ ചോറ് ചോറ്റ് പാത്രത്തിലാക്കി അയാളുടെ പിറകെ വിയർപ്പ് ഒപ്പാൻ നടന്നെത്തുന്ന നിന്നെയോ….. അല്ല വിവരോം വിദ്യാഭ്യാസവും ഇല്ലാത്ത ഏതോ കൃഷിക്കാരനെ കെട്ടാൻ ആയിരുന്നോ നീ ഒന്നാം റങ്കൊക്കെ വാങ്ങി പാസ്സ് ആയത്….

എന്തൊക്കെ ആയിരുന്നു ലോകം അറിയപ്പെടുന്ന വ്യക്തി ആകാൻ പോകുന്നു…..അത് ചെയ്യുന്നു, ഇത് ചെയ്യുന്നു എന്നിട്ടോ ഇപ്പൊ ഏതോ നാലാം ക്ലാസ്സ്‌കാരൻ കൃഷിക്കാരന്റെ ഭാര്യ ആകുന്നു…. So sad… നീ ഞങ്ങളോട് ഒന്നും വലിയ കമ്പനിക്ക് വരില്ലായിരുന്നല്ലോ നിന്റെ റേഞ്ചിന് ഞങ്ങളെയൊന്നും പിടിക്കില്ലായിരുന്നല്ലോ…. ഇപ്പൊ നിന്റെ റേഞ്ചിനുള്ള ആളെ തന്നെ കിട്ടിയല്ലോ….കഷ്ടം……”

ശ്യാമിലിയുടെ വാക്കുകളിലെ പരിഹാസം ആരാധ്യയുടെ കണ്ണുകളെ ഈറനണിയിച്ചു…. തന്റെ സ്വപ്‌നങ്ങൾ….

അപ്പോഴാണ് ആന്റിയും വേറെ ചില ബന്ധുക്കളും തന്റെ അടുത്തേക്ക് വന്നത് …. ആന്റി തന്നെ ചേർത്തു പിടിച്ചു മുത്തം തന്നപ്പോൾ അവളും അവരുടെ നെഞ്ചിലേക്ക് എരിയുന്ന മനസുമായി ചേർന്നു….

ശ്യാമിലിയും ഫ്രണ്ട്സും ഗ്രീൻ റൂമിൽ നിന്നും പുറത്തേക്കിറങ്ങി

“ഇപ്പോഴാ സമാദാനം ആയത്… എന്തൊക്കെ ആയിരുന്നു അവളുടെ ജാഡ…. കാണാൻ കുറച്ചു ഭംഗിയും കുറച്ചു ബുദ്ദിയും ഉണ്ടെന്ന പേരിൽ നമുക്കൊക്കെ പുല്ല്‌ വിലയല്ലേ അവൾ തന്നത്….. ഇപ്പൊ കണ്ടില്ലേ…. ഒരിക്കലും ഈ വിവാഹത്തിന് വരില്ലെന്ന് കരുതിയതാ…. അവളുടെ ആന്റി വിളിച്ചെങ്കിലും വരില്ലെന്ന് തന്നെ തീരുമാനിച്ചതാ….. പക്ഷെ അവളെ കെട്ടുന്നത് ഒരു പട്ടിക്കാട്ടുകാരൻ കൃഷിക്കാരൻ ആണെന്ന് അറിഞ്ഞപ്പോൾ തൊട്ട് ഇതുപോലെ ഒരു നിമിഷത്തിന് വേണ്ടി വെയിറ്റ് ചെയ്യുകയായിരുന്നു ഞാൻ….. അവളുടെ അങ്കിളിന്റെ വല്ല ഫ്രണ്ട്സും ആയിരിക്കും… ആയാൾ പറഞ്ഞാൽ അവൾ എന്തും ചെയ്യുമല്ലോ…. ഏതേലും കിളവൻ ആയിരിക്കും കെട്ടുന്നത് … ഇന്ന് എന്തായാലും നമുക്ക് ചിരിക്കാനുള്ള വകയുണ്ട്……come on guys…..”

ശ്യാമിലി അവളുടെ ഫ്രണ്ട്സുമായി കല്യാണ മണ്ഡപത്തിന്റെ ഫ്രണ്ട് സീറ്റിൽ തന്നെ ഇരുന്നു…. ചെറുക്കനെ ആനയിച്ചു കൊണ്ട് വരുന്ന സമയം ആയപ്പോൾ അവർ ഒരു ആകാംഷയോടെ തിരിഞ്ഞു നോക്കി…. ആളുകളുടെ മധ്യത്തിലൂടെ താലപ്പൊലിയുടെ അകമ്പടിയോടെ നടന്നു വരുന്ന സുന്ദരനായ ചെറുപ്പക്കാരനെ കണ്ട് അവരുടെ കണ്ണ് തള്ളി… ഏതോ കിളവൻ ആയിരിക്കും എന്ന് കരുതി കൃഷിക്കാരൻ എന്നൊക്കെ പറഞ്ഞപ്പോൾ…. ഇതിപ്പോ…..

24 Comments

  1. ♥♥♥♥♥♥

  2. കിറുക്കി…

    എന്താ പറയാ… കിടു… അവസാനം ഒക്കെ ആയപ്പോൾ സന്തോഷം കൊണ്ട് കണ്ണുകൾ വരെ നിറഞ്ഞു… സൂപ്പർ …

    ❤️❤️❤️❤️❤️

  3. 10, 30 പാർട്ടിന് ഉള്ള കഥയാണ് 13 പേജിൽ തീർത്തത്…… എന്നാലും കിടിലം ആയിരുന്നു… നല്ല ഫീലിൽ വായിച്ചു പോയി….. ഒരുപാട് ഇഷ്ട്ടമായി…. വെറുത്തിരുന്നവരെ സ്നേഹിച്ച ആരാധ്യ.. ..
    അവളുടെ change മനോഹരമായിരുന്നു…
    ❤❤❤❤

    സ്നേഹത്തോടെ സിദ്ധു ❤

  4. ഉണ്ണിക്കുട്ടൻ

    വളരെ നന്നായിട്ടുണ്ട്.. പക്ഷേ പെട്ടെന്ന് തീർക്കാതെ ഒന്നു രണ്ട് പാർട്ട് കൂടി ഉണ്ടായിരുന്നെങ്കിൽ കുറച്ചു കൂടി നന്നായേനെ..

  5. ഇത്തിരി പൂവ്

    കിറുക്കിയുടെ ഇ കിറുക്കും ഇഷ്ടപ്പെട്ടു,???

    1. കിറുക്കി ?

      താങ്ക്യു ❣️❣️

  6. Simple and cute, yet mesmerizing and powerful!!!!!

    1. കിറുക്കി ?

      താങ്ക്യു ❣️❣️

  7. എൻ്റെ പൊന്നുടാവെ കിറുക്കി? വീണ്ടും വീണ്ടും അൽഭുതപെടുത്താലോ ഒരു രക്ഷേം ഇല്ല ശെരിക്കും അടിപൊളി ആയിട്ടുണ്ട്?????❤️❤️❤️❤️

    ഇനിയും എഴുതണം ❤️❤️❤️❤️❤️❤️

    1. കിറുക്കി ?

      താങ്ക്യു ❣️

  8. Nannayitt y eth pole follow cheyith pokuka

    1. കിറുക്കി ?

      താങ്ക്യു ❣️❣️

  9. അശ്വിനി കുമാരൻ

    ❤️

    1. കിറുക്കി ?

      ❣️❣️

    1. കിറുക്കി ?

      താങ്ക്യു ❣️

  10. As usual.. ഒരു കൊച്ചു sweet കഥ ????❤

    1. കിറുക്കി ?

      താങ്ക്യു ❣️

  11. കിറുക്കീ… ???.
    ❤❤❤. ഒന്നും പറഞ്ഞ് ബോറാക്കുന്നില്ല..
    ഒറ്റ വാക്ക്..
    ❤❤❤❤❤
    അടിപൊളി….
    ?????
    Keep writing…
    സ്നേഹം മാത്രം

    1. കിറുക്കി ?

      താങ്ക്യു ❣️

  12. Nannaayittund
    Ithupolulla mattu kathakale apekshichu pettennu convincing closure
    Excellent ????

    1. കിറുക്കി ?

      താങ്ക്യൂ ❣️

    1. കിറുക്കി ?

      താങ്ക്യു ❣️

Comments are closed.