മീനാക്ഷി കല്യാണം 5 [നരഭോജി] 545

Views : 19504

പറഞ്ഞിരിക്കലെ രാത്രിയായി, ഞങ്ങൾ  ചെന്നൈ നഗരത്തിൻ്റെ തനതായരുചികൾ പലതും മാറിമാറിരുചിച്ചു കൊണ്ട് മുന്നേറുകയായിരുന്നു..

 

രാത്രി എല്ലാത്തിനും ഇരട്ടി വർണ്ണാഭതോന്നിച്ചു. എല്ലാവരുടെയും മുഖത്ത് സന്തോഷം. ദിനരാത്രം അദ്ധ്വാനിച്ച ഒരാളുടെ മുഖത്ത് ചിരിയുണ്ടാകാൻ സാധ്യത കുറവാണ്. എങ്കിലും ഒരു തമിഴൻ്റെ മുഖത്ത് അതുണ്ടായിരിക്കും. ലോകത്ത് മറ്റൊരിടത്തും നമുക്കത് കാണാൻ ബുദ്ധിമുട്ടാണ്. 

 

അദ്ധ്വാനികുന്നവരുടെ നഗരം. നിഷ്കളങ്കമായി മനസ്സു തുറന്ന് ചിരിക്കുന്നവരുടെ നഗരം. ഞങ്ങൾ അതിനിടയിൽ കൂടി കവാത്ത് തുടർന്നു.

 

“ ഇങ്ങനെ നടന്ന മതിയോ, ഹോസ്റ്റലിൽ കയറണ്ടെ ?”

 

“ആം” അവൾ കയ്യിലിരുന്ന ആവിയിൽ വേവിച്ചെടുത്ത കടല അലക്ഷ്യമായി വായിലേക്ക് എറിയുന്നതിനിടയിൽ, ഒട്ടും ആത്മാർഥതയില്ലാതെ മൂളി.

 

“ പോകാം പക്ഷെ ഒരു കാര്യം ണ്ട്.” ഞാൻ സംശയത്തിൽ അവളെ നോക്കി.

 

“ന്നെ സൈക്കിളി കൊണ്ടോണം” 

 

ഞാൻ അവളെ നോക്കി ചിരിച്ചു. ഇന്നലെ ഞാൻ അതിൽ വന്നപ്പൊ  തോന്നിയ ആഗ്രഹം ആവും, ഇപ്പൊഴാണ് പറയണത്. 

 

ൻ്റെ മീനാക്ഷിക്കൊച്ച് അവക്കത്ര ഇഷ്ടം ഇള്ളോരുടെ അടുത്ത് മാത്രേ അവളുടെ മോഹങ്ങളുടെ കെട്ടഴിക്കൂ എന്നെനിക്ക് നല്ലപോലെ അറിയാവുന്നത് കൊണ്ട് ഞാൻ മറുത്തൊന്നും പറഞ്ഞില്ല. ആ കുഞ്ഞു കുഞ്ഞ് മോഹങ്ങൾക്കപ്പുറം എനിക്ക് വേറെന്ത് സന്തോഷമാണുള്ളത്. ഞാൻ അവളുടെ കരിങ്കൂവളം പൂത്തപോലുള്ള കണ്ണുകളിലേക്ക് നോക്കി. അത് മനോഹരമായി ആശ്ചര്യത്തിൽ തുറന്നടയുന്നു. അവിടെ എനിക്ക് കാണാൻ കഴിഞ്ഞത്, ആദ്യമായി അവളുടെ മോഹങ്ങൾ കേൾക്കാനും, അതിനു കൂട്ടുനിൽക്കാനും ഒരാളെ കിട്ടിയ സന്തോഷമായിരുന്നു. ശരിക്കും ഇവളോട് ഇതുവരെയാരും ഇത്രസ്നേഹം കാണിച്ചിട്ടില്ലെ…!! 

 

ഇവളുടെ ഭാവങ്ങളിൽ സ്നേഹം പോലും ഒരു പുതുമയാണ്.

 

*************

Recent Stories

The Author

നരഭോജി

19 Comments

  1. Climax. ഇല്ലേ bro.

    1. ഈ മാസം വരും

  2. വളരെ വയത്യസ്തമായ എഴുത്താണ് നിങ്ങളുടെ എനിക്ക് വളരെ ഇഷ്ടടമാണ്.. കഥ എങ്ങനെ അവസാനിച്ചാലും ഒരു പ്രശ്നവമില്ല പക്ഷേ ഇൗ എഴുത്ത് താൻ നിർത്തരുത്… ഇത് ഇങ്ങിനെ വായിച്ചിരിക്കാൻ തന്നെ എന്ത് രസമാണ്..
    Please be continued…😍😍

    1. നരഭോജി

  3. മനുഷ്യനെ വൈകാരികമായി കൊല്ലാക്കൊല ചെയ്യുന്ന സാഡിസ്റ് ദുഷ്ട .. നിങ്ങൾ ശെരിക്കും ഒരു നരഭോജി തന്നെയാണ് … ഗന്ധങ്ങളും രുചികളും മനസ്സ് കൊണ്ടറിയുന്ന ബന്ധങ്ങളെ കൊതിക്കുന്ന ഒരു പാവം നരഭോജി .. സുഖങ്ങൾ ഒക്കെയും സുഖങ്ങൾ ആണോ എന്നും ദുഃഖങ്ങൾ ഒക്കെ ദുഃഖങ്ങൾ ആണോ എന്നുമൊക്കെ ഇടയ്ക്കിടെ സ്വയം ചോദിക്കുമ്പോ കൊതിച്ചു പോകുന്ന ഒരു ജീവിതമാണിത് പോലെ .. സ്നേഹിക്കുന്ന കൂട്ടുക്കാർ.. മോഹിക്കുന്ന പെണ്ണ് .. അതിനിടയിൽ എവിടെയോ കരു പിടിപ്പിക്കുന്ന ജീവിതവും ഒത്തിരി കൊച്ചു സ്വപ്നങ്ങളും .. ഓട്ടത്തിൽ ഇരുന്നോർക്കൻ സമയം കിട്ടാത്തത് ഭാഗ്യം എന്നോർമിക്കുകയാണ് .. കഴിഞ്ഞ വട്ടം പറഞ്ഞ പോലെ ഒരു ദുരന്ത പര്യാവശ്യയി ആയി പോകരുത് കഥ എന്ന് അത്യഗ്രഹം തന്നെ ഉണ്ട് .. കഥയിൽ എങ്കിലും അവര് ജീവിക്കെട്ടെടോ .. ഇഷ്ടങ്ങൾക്കൊത്തു .. ഒരു പുതുമഴ പെയ്ത മണ്ണിന്റെ സുഗന്ധത്തോടെ ….. ഓരോ നിമിഷവും ആഘോഷിച് ..

    1. നരഭോജി

  4. 🦋 നിതീഷേട്ടൻ 🦋

    Njn speechless aan, curiosity de ange തലക്കൽ ആയിരുന്നു njn. Kanda svopnam pole minakshikk വല്ലോം സംഭവിച്ച തന്നെ കൊല്ലും njnn 🤨🤨🤨. അവിടം വായിച്ച് തീർന്നപ്പൾ nikk കരച്ചിൽ വന്നിട്ട് 😭😭😭.

    Pinne aavI ജീവിതത്തിലേക്ക് വന്നിട്ടും aval മരണ agrahikkunnnekil അവണ് പറഞ്ഞത് പോലെ അവളുടെ ഇഷ്ട്ടം തന്നെ നടക്കട്ടെ 😔.

    Bro ningade എഴുത് മനോഹരം aanu, മനസ്സിനെ തീവ്രമായി sparsikkunna ഒന്നു് 😘😘😘😘. Hattsoff u mhn 😍😍😍

    1. നരഭോജി

  5. നിധീഷ്

    ♥️♥️♥️♥️♥️♥️

  6. Ethpolathe unexpected marriage love story suggest cheyamo

  7. Super bro❣️

  8. Super

  9. Avidem vaayichu ividem vaayichu 😌❤️

  10. Bro thee minnal appettan?

    1. നരഭോജി

      വരും , ഇത് തീരട്ടെ.

  11. ഇരിഞ്ഞാലക്കുടക്കാരൻ

    അവിടേം വായിച്ചു ഇവിടേം വായിച്ചു 👌👌👌👍👍👍👍

    1. 𝖒𝖆𝖓𝖆𝖛𝖆𝖑𝖆𝖓🗡️

      ❤️❤️

  12. Fav❤️

    1. രണ്ടിടത്തും വായിച്ചു ❤️❤️❤️❤️

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com