?നിബുണൻ ?-[The Begining] [അമൻ ജിബ്രാൻ ] 80

?നിബുണൻ ?-[The Begining]

Author : അമൻ ജിബ്രാൻ

 

 

വെള്ള നിറം ചാലിച്ച മുറി……. വായുവിന് കടക്കാൻ പോലും അനുവാദം ഇല്ലാത്ത ഒരു മുറി….ഒരു ഫിലമെൻറ് ബൾബ് കത്തിച്ച മഞ്ഞ വെളിച്ചം ആണ് അവിടെയാകെ ഉള്ളത്.. അതാ മുറിയെ ആകെ ചൂടാക്കി നിർത്തുന്നുണ്ട്.ഭിത്തിയിൽ അങ്ങങായി ഓരോ രീതിയിലും തെറിച്ചു കിടക്കുന്ന കറുത്ത പാടുകൾ…..റൂമിലേക്ക് കേറിവരാൻ ആകെ ഒരു  വാതിൽ മാത്രം.അത് ഒരു ട്രാൻസ്പേരെന്റ് ആയ പ്ലാസ്റ്റിക്കിന്റെ കവചം കൊണ്ട് പൊതിഞ്ഞിട്ടുണ്ട്.ആ വാതിലിന്റെ ലോക്ക്പിടിയിലാകെ ചോര ചുവപ്പിന്റെ കറ പുരണ്ട് ഇരിക്കുന്നു….

റൂമിനു മധ്യത്തിലായി ഒരു സ്ട്രർക്ചർ കിടപ്പുണ്ട്..ആ സ്‌ട്രെക്ചറിന്റെ അത്രയും തന്നെ നീളം തന്നെ ഉള്ള ഒരു ചെറുപ്പക്കാരനെ അതിൽ ബന്ധനസ്ഥൻ ആക്കിയിട്ടുണ്ട്.അവന്റെ പിഴുതെറിയപ്പെട്ട മുടിനാരുകൾ  അങ്ങങായി ചിതറി കിടക്കുന്നു…. അവന്റെ തലയിലെ മുടി പിഴുത ഭാഗത്തു ചോര കട്ട പിടിച്ചതിനുശേഷവും ധാരയായി അവന്റെ ചെവിയുടെ പുറകിലൂടെ ഒലിച്ചിറങ്ങുണ്ട്….. കണ്ണീർ വറ്റിയ അവന്റെ കണ്ണുകൾ കുഴിഞാണ് ഇരിക്കുന്നത്….. ആകെ കറുത്തിരുണ്ട വലയം കണ്ണിന് ചുറ്റും പടർന്നു അവന്റെ ദയനീയതയെ വരച്ചു കാട്ടുന്നു..അതിലായി മുങ്ങിയിരിക്കുന്ന അവന്റെ ചോര നിറമാർന്ന ചുവന്ന കണ്ണ്……

കഴുത്തിനു താഴോട്ട് പൂർണ നഗ്നൻ ആണ് അവൻ. ശരീരത്തിലെ ഓരോ അണുവും വിയർപാലും രക്തതാലും കുതിർന്നിരിപ്പുണ്ട്.നെഞ്ച് മുതൽ വയർ വരെ ആകെ മൂർച്ചയുള്ള ആയുധത്താൽ വരഞ്ഞതു കാണാം…അതിൽ നിന്നും വിയർപ്പും ചോരയും കൂടിച്ചേർന്ന മിശ്രിതം ഒഴികിയിറങ്ങുന്നു…. ചെറിയ ചെറിയ ഈച്ചകൾ വന്ന് ആ മുറിവിലെ രക്തവും വിയർപ്പും അടങ്ങിയ  മിശ്രിതം പാനം ചെയ്യുന്നുണ്ട്.. ഈച്ചകളുടെ മൂളിച്ചയും അത് ഉണ്ടാക്കുന്ന വേദനയാലും അവൻ അബോധാവസ്ഥയിലും ഞെരുങ്ങുന്നുണ്ട്…

ക്രീംഗ് ക്രീംഗ്…………

വാതിലിന്റെ ലോക്ക് താഴേക്കു തിരിഞ്ഞപ്പോൾ ഉണ്ടായ ശബ്ദം കേട്ട് ആ ചെറുപ്പക്കാരന്റെ കണ്ണ് പകുതി തുറന്നു.. തന്നെ ആ നരകത്തിൽ നിന്നും രക്ഷപ്പെടുത്താൻ വന്ന ദൈവദൂതൻ ആകണേ അതെന്ന് അവൻ  മനസുരുകി പ്രാർത്ഥിച്ചു.

കര്ര്ര്…………………..

കര കര ശബ്ദത്തോടെ വാതിൽ പതിയെ തുറന്നു. ആ ചെറുപ്പക്കാരൻ പതിയെ തല തിരിച്ചു പ്രതീക്ഷയോടെ വാതിലിനടുത്തേക്ക് നോക്കി. ഫിലമെന്റ് ബൽബിലെ വെളിച്ചം ആ മുറിയിലേക്ക് കടന്നു വന്ന അതിഥിയെ കണ്ട്  ആ അതിഥിയുടെ ശരീരത്തെ സ്പർശിക്കാൻ പോലും ഒരു നിമിഷം ഭയപ്പെട്ടുപോയി..

ആ ചെറുപ്പക്കാരന്റ നോട്ടം ആദ്യം ചെന്നത് നിലത്തേക്ക് ആണ്. ഇരുളിൽ നിന്നും വെളിച്ചത്തിലേക്ക് ഒരു ബൂട്ട് വന്നു. ആ ബൂട്ടിലാകെ ചോരകറകൾ നിറഞ്ഞിരുന്നു. രക്തം കട്ടപ്പിടിച്ച തറയിലുടെ ബൂട്ടുകൾ മുന്നോട്ടേക്ക് സഞ്ചരിച്ചപ്പോൾ  ഒരു കിരു കിരു ശബ്ദം ഉയർന്നു പൊങ്ങി..അത് ആ ചെറുപ്പക്കാരന്റെ ചെവിക്ക് അസഹ്യമായി തോന്നി.

ആാാാാ……..ആാാാാ……ആാാാാ.

ഇടറുന്ന ശബ്ദത്തിൽ ആ ചെറുപ്പക്കാരൻ അലറി. ആ ചെറിയ ശബ്ദം പോലും അവനെ സഹിക്കാൻ പറ്റുന്നില്ലയിരുന്നു.. ചെവിയിൽ നിന്നും ചോരത്തുള്ളികൾ പതിയെ പുറത്തേക്ക് ചാടി ചെറിയ നിർച്ചല് പോലെ ഒഴുകി തുടങ്ങി.. അവൻ ആ രൂപത്തെ നോക്കി. ഇരുണ്ട ശരീരം ആണ്.. പ്രകാശത്തിന് മറയായാണ് അയാൾ നിന്നത്.അതിനാൽ അവനും മുഖം വ്യക്തമായില്ല. എങ്കിലും മുൻ അനുഭവത്തിൽ നിന്ന് അതുതന്നെ  പീഡിപ്പിക്കുന്ന ആൾ തന്നെയാണെന്ന് അവനു മനസ്സിലായി.

“”””പ്ലീസ്….. എന്നേ ഒന്ന് കൊന്ന് തരുമോ…. എനിക്ക് ഇനിയും ഈ വേദന സഹിക്കാൻ സാധിക്കുന്നില്ല………””””

ആ ചെറുപ്പക്കാരൻ  രൂപത്തേ നോക്കിക്കൊണ്ട് കെഞ്ചി… അവന്റെ കണ്ണിൽ നിന്നും രക്തം കണ്ണീർ പോലെ ഒഴുകി ഇറങ്ങി..

“””AS…… You Wish “””

ഗാംഭീര്യമുള്ള ഒരു ശബ്ദത്തിന്റെ മറുപടി വന്നു…. നിമിഷനേരം കൊണ്ടാണ് ആ രൂപത്തിന്റെ കയ്യിൽ ഉണ്ടായിരുന്നു ചെറുമഴു ചെറുപ്പക്കാരന്റെ കഴുത്തു ലക്ഷ്യമാക്കി നീങ്ങിയത്.. നിമിഷനേരം കൊണ്ട് അത് ആ ശരീരത്തെ രണ്ടാക്കി മാറ്റി.. മഴു വീശിയ ദിശലേക്ക് ചോരത്തുള്ളികൾ തെറിച്ചുവീണു. മുൻപത്തെ പാടുകളോടൊപ്പം അതൊരു പുതിയ പാടായി മാറി…. ഒരു ചെറിയ ശബ്ദം പോലും ഉണ്ടാക്കാതെ ആ ശരിരത്തിൽ നിന്നും അവന്റെ പ്രാണൻ വിട്ടകന്നു…

ആ രൂപം അവന്റെ ശരീരത്തെ ഒരു നിമിഷത്തേക്ക് നോക്കിനിന്നു. പതിയെ ആ രൂപം ചൂളമടിക്കാൻ തുടങ്ങി

???ഫ്യു…. ഫ്യു ഫ്യു……. ഫ്യു ഫ്യു….. ഫ്യു ഫ്യു ഫ്യു ഫ്യുയു……………….

ഫ്യു…. ഫ്യു ഫ്യു……. ഫ്യു ഫ്യു….. ഫ്യു ഫ്യു ഫ്യുഫ്യു ഫ്യു..…… ????

################################################################################################

 

19 Comments

  1. അമൻ ജിബ്രാൻ ?

    ??

  2. Good start
    Page kurachoode kootamaayirunnu

    1. അമൻ ജിബ്രാൻ ?

      അടുത്താ part തൊട്ട് കൂട്ടം ബ്രോ ?

  3. ❤️❤️❤️

  4. അമൻ ജിബ്രാൻ ?

    താങ്ക്സ് broi

  5. കൊള്ളാം നന്നായിട്ടുണ്ട്….

    1. അമൻ ജിബ്രാൻ ?

      താങ്ക്സ് broi?

  6. ബാക്കി കൂടി വരട്ടെ എന്നിട്ട് കഥയെ കുറിച്ച് പറയാം..

    1. അമൻ ജിബ്രാൻ ?

      തീർച്ചയായും ?

  7. ഇവിടെയും ഞാൻ. എന്നെ വല്ലോ സൈക്കോയും ആക്കുവോ ടെ. ?

    1. അമൻ ജിബ്രാൻ ?

      ഏയ്…. വിക്കി is the paavam people in this story????

      1. കടവുളേ, കാർന്നോൻമാരുടെ പുണ്യം. ?

  8. കൈലാസനാഥൻ

    അമൻ ജിബ്രാൻ
    കഥയേക്കുറിച്ച് അഭിപ്രായം പറയാൻ ആയിട്ടില്ല എങ്കിലും തുടരുക. പക്ഷേ തലക്കെട്ട് എനിക്കത്ര പിടിച്ചില്ല , കാരണം നിബുണൻ എന്ന വാക്കോ പേരോ ഉണ്ടോ ? എന്റെ അറിവിൽ ഇല്ല.മറിച്ച് ” നിപുണൻ ” സാമർത്ഥ്യമുള്ളവൻ(സമർത്ഥൻ), വിദഗ്ദൻ , പണ്ഡിതൻ എന്നൊക്കെ അർത്ഥമുണ്ട്. ആയതിനാൽ തലക്കെട്ട് ഒന്ന് മാറ്റുന്നത് ഉചിതമായിരിക്കും എന്നൊരു തോന്നൽ താങ്കളുടെ ഇഷ്ടം. ഭാവുകങ്ങൾ

    1. അമൻ ജിബ്രാൻ ?

      കാരണം ഉണ്ട് ബ്രോ…. ഈ പറഞ്ഞ നിപുണൻ എന്ന വാക്ക് തമിഴിൽ ഉള്ളവർ വായിക്കുന്നത് നിബുണൻ എണ്ണു ആണേ…. ഈ കഥയിലെ മെയിൻ character TN ഉം aayi ടച്ച്‌ ഉണ്ട്…. ആരാണെന്നു പറഞ്ഞാൽ ത്രില്ല് പോകും ?

      1. കൈലാസനാഥൻ

        അങ്ങനെയെങ്കിൽ ശരി. നിബുണൻ തന്നെ മതി.

    1. എനിക്കും ഇതേ അഭിപ്രായം ആണ് ഒരു പഞ്ച് ഫീൽ ചെയ്യുന്നില്ല

      1. അമൻ ജിബ്രാൻ ?

        അടുത്ത part കൂടെ നോക്കിയിട്ട് പറ ബ്രോ ?

Comments are closed.