ചെഞ്ചായം പോലെ ചുവന്ന്, ഇതെന്തൊരു കറിയാണ് ” എന്നമ്മ കലഹത്തിനു
വരുന്നതുകൊണ്ടു ഞാൻ പച്ചത്തേങ്ങയിൽ വെളുത്തുള്ളിയും പച്ച മുളകും ഇഞ്ചിയുമൊക്കെ ചേർത്താണ് അമ്മയ്ക്കുള്ളത് തയാറാക്കുക പച്ചമുളകും ഇഞ്ചിയും പൊടിയായി അരിഞ്ഞിടണം.
എനിക്കു രണ്ടു തക്കാളിയിട്ട് വെറുതെ തേങ്ങയിലിത്തിരി, ജീരകമരച്ചാൽ മതി “യഥാർഥ സ്വാദ്’ വരാൻ. വെറും ഭക്ഷണ കാര്യത്തിൽ ഇത്ര പ്രശ്നങ്ങളോ’ എന്നാരെങ്കിലും ചോദിച്ചാൽ, ‘ഭക്ഷണമല്ലേ പ്രശ്നം…!
നമ്മൾ ദിവസത്തിന്റെ മുക്കാൽ ഭാഗവും അതുണ്ടാക്കാനും കഴിക്കാനുമല്ലേ ചെലവാക്കുന്നത്? എന്നൊരു മറുചോദ്യം എനിക്കുണ്ട്. വീട്ടിനകത്ത്, ഞാൻ ന ന്നായി മാനേജ് ചെയ്യുന്നതുകൊണ്ട് ഇതാരും അറിയുന്നില്ല.
എന്നാൽ അനുവിന്റെ വീട്ടുകാർ ഇവിടെയോ, കാസർഗോഡോ ഉള്ള ബന്ധുക്കളുടെ കല്യാണത്തിനു വന്നാൽ…. ഭർത്താവിന്റെ ബന്ധുക്കൾ മലപ്പുറത്തോ, ഹരിപ്പാട്ടോ പോയാൽ… തീർന്നു കഥ ബോംബുകൾ നിർവീര്യമാക്കാനുള്ള സാമഗ്രികളും കൊ ഒരു ഞാനവർക്കിടയിൽ ഓടി നടന്നേ പറ്റൂ.
എന്റെ ദൃഷ്ടിയിൽപ്പെടാതെ പോയ ഒന്നു രണ്ടു ബോംബുകൾ പൊട്ടിയതിന്റെ ആഘാതം ചില്ലറയായിരുന്നില്ല. അതിന്റെ അവശിഷ്ടങ്ങൾ ഇന്നും കുടുംബങ്ങളിൽ അസ്വാസ്ഥ്യമുണ്ടാക്കാറുണ്ട്.
ങ്ഹാ, അപ്പോൾ ഞാനെന്താണു പറഞ്ഞു വന്നത്….??? ഞാനവിടെ നിലത്തു വീണു കിടക്കുകയായിരുന്നല്ലോ. ഞാനല്ല, എന്റെ ദേഹം. ‘ഞാൻ ഇങ്ങനെ മുകളിൽ ഒഴുകി നടക്കുക യും, സൈഡ് മേശയിലെ പാത്രത്തിൽ ഭർത്താവിനും അമ്മയ് ക്കുമുള്ള അവിയലിൽ തൈര് ചേർത്തില്ല. എന്റേതിൽ അരപ്പും ചേർത്തില്ല.
അതും കൂടി കഴിഞ്ഞിട്ടു മതിയായിരുന്നു മരണം എന്നു വല്ലാത്ത ഖേദം തോന്നി. ഒന്നു രണ്ടു തവണ താണു വന്നു, ഞാനെന്റെ ദേഹത്തിനുള്ളിൽ കയറിപ്പറ്റാൻ നോക്കി. രക്ഷയില്ല. ഇടുങ്ങിയ ഒരു കുഴലിലേയ്ക്കെന്നപോലെ, കടക്കാൻ വല്ലാത്ത പ്രയാസം.
എന്റെ ഭർത്താവിനുള്ള അവിയലിന്റെ ഗതി എന്താകുമോ??? പോകുന്നതിനു മുമ്പു അനു ഓർമിച്ച് അതു ശരിയാക്കി വെയ്ക്കുമോ ??? അതോ ഇന്നലെ രാത്രിയിലെ പിണക്കം ഓർമിച്ചെടുത്ത് അവൾ മിണ്ടാതെ പൊയ്ക്കഴിഞ്ഞുവോ…??? അറിയില്ല.
ശുഭം.
കൊള്ളാം Foodie?❤️
ഹി ഹി ??
അടിപൊളി ??
താങ്ക്സ് Dd ബ്രോ ?❤️?
Kumar ജി
കഥ കൊള്ളാം ?
?❤️✨️ താങ്ക്യൂ ഡിയർ ഡെവിൾ…?
അശ്വിൻ..
നല്ല കഥ..
I liked it ❤❤
താങ്ക്യൂ ?… ❤️✨️
Kure maranaananthara paachaka chinthakal ????
I loved it.
Thank you ?❤️✨️