സാമ്പാറിന്റെ സ്ഥിതിയും ഇങ്ങനെയാണ്. എല്ലാ പച്ചക്കറികളും, ചേന, കായ, വെണ്ടയ്ക്ക, തക്കാളി, പടവലം, വെള്ളരി ക്ക, മുരിങ്ങക്കായ, ഉരുളക്കിഴങ്ങ്, ഉള്ളി എല്ലാം വേണം അനുവിന് സാമ്പാറുണ്ടാക്കാൻ. തേങ്ങ വറുത്തരച്ചാൽ അവൾക്കു പറ്റില്ല. “തീയലിനെ ഞങ്ങളങ്ങനെ വറുക്കൂ, അതും ഇത്രയൊന്നും പോര, നല്ലതുപോലെ വക്കണം” എന്നവളും,
“എന്തു തീയൽ ??? തീയലോ…!” “വറുത്തരയ്ക്കാത്ത സാമ്പാർ എന്തിനുകൊള്ളാം.” എന്ന് അമ്മയും അപ്പുറവും ഇപ്പുറവും അങ്കത്തിനു നിൽക്കുമ്പോൾ ഒരു തരത്തിൽ സാമ്പാറുണ്ടാക്കി രക്ഷപെടാൻ പറ്റുന്നതെങ്ങനെ…???
വെറും വെണ്ടയ്ക്കയും, തക്കാളിയും, മുരിങ്ങക്കായയും മതി ഞങ്ങൾക്കു സാമ്പാറിനു കഷണങ്ങളായിട്ട്…. ചേനയും കായയു മൊക്കെ ഇട്ടാലായി. ഇല്ലെങ്കിലില്ല. ഞങ്ങൾ വെളുത്തുള്ളി തേങ്ങ വറുക്കുമ്പോൾ ചേർക്കാറില്ല.
എന്നാൽ, അമ്മയ്ക്ക് ഒരു പിടി വെളുത്തുള്ളിയും ജീരകവും വറുത്തരച്ചു ചേർത്ത പറ്റൂ. ഞാനിത്തിരി പരിപ്പും, ഉഴുന്നുപരിപ്പും ഉലുവയും കൂടി വറുത്തരയ്ക്കും, കായം നന്നായി വേണം എന്ന ഒരൊറ്റ കാര്യത്തിലേ ഞങ്ങൾക്കു യോജിപ്പുള്ളു.
കഷണത്തിനൊപ്പം പരിപ്പും വേണം. അത്രയെങ്കിലും യോജിപ്പുണ്ടല്ലോ, ഈ ചെറിയ കേരളത്തിലെ മൂന്നു പ്രദേശങ്ങൾ തമ്മിൽ എന്നത് മാത്രമാണ് ആകെയുള്ള ആശ്വാസം. അതിർത്തി കടന്നാലെന്താവും സ്ഥിതി ???
മീൻ കറിയുടെ കാര്യത്തിലാണു മുട്ടൻ വഴക്ക്. പച്ചത്തേങ്ങയെങ്ങാനും അരച്ചു പോയാൽ.. പിന്നെ അനു മീൻകറി കഴിക്കില്ല. അവൾക്ക് “കുടമ്പുളി ഇട്ടു വേവിച്ചാലേ മീൻകറിക്കു യഥാർഥ സ്വാദ് വരൂ” എന്നാഭിപ്രായം. അവളുടെ വീട്ടിൽ നിന്ന് എല്ലാ വർഷവും അതുണക്കിയെടുത്തു കൊണ്ടു വരാറുമുണ്ട്. അമ്മയ്ക്കത് കാണുമ്പോൾ ദേഷ്യമാണ്…
കൊള്ളാം Foodie?❤️
ഹി ഹി ??
അടിപൊളി ??
താങ്ക്സ് Dd ബ്രോ ?❤️?
Kumar ജി
കഥ കൊള്ളാം ?
?❤️✨️ താങ്ക്യൂ ഡിയർ ഡെവിൾ…?
അശ്വിൻ..
നല്ല കഥ..
I liked it ❤❤
താങ്ക്യൂ ?… ❤️✨️
Kure maranaananthara paachaka chinthakal ????
I loved it.
Thank you ?❤️✨️