ഞങ്ങൾ, മലപ്പുറം ജില്ലക്കാർ അവിയലുണ്ടാക്കുമ്പോൾ, മഞ്ഞളിട്ട്, ഒപ്പം രണ്ടു പച്ചമുളകും കീറിയിട്ടു വേവിക്കുന്ന കഷ ണങ്ങൾ, തേങ്ങയിൽ ധാരാളം കറിവേപ്പിലയും പച്ചമുളകും ചതച്ചൊതുക്കിയ അരപ്പു ചേർത്ത് അത് ഒന്നു പതയുന്നതുവരെ അടുപ്പത്തു വച്ച്, ഇറക്കി ആറിയശേഷമേ തൈര് ചേർക്കൂ. പിന്നെ ഇത്തിരി വെളിച്ചെണ്ണയും ഒഴിക്കും.
വടക്കേ മലബാറിന്റെ വടക്കേയറ്റത്തുള്ള എന്റെ ഭർത്താവിന്റെ വീട്ടിൽ, തേങ്ങയിൽ ജീരകമരച്ച്, പച്ചമുളകും വെളുത്തുള്ളിയും ചതച്ചിട്ടാണ് അരപ്പുണ്ടാക്കുക. കറിവേപ്പില ചതയ്ക്കില്ല. ഹരിപ്പാട്ടുകാരിയായ എന്റെ മരുമകൾ അനുവിന് ഇതു രണ്ടും കാണുന്നതു തന്നെ ദേഷ്യമാണ് കാരണമെന്തെന്നാണ രണ്ടിലും തൈര് ചേർക്കുന്നതുകൊണ്ട്.
ഇന്നു ക അവരുടെ വീട്ടിൽ തൈരിനു പകരം പുളിയാണു ചേർക്കുക. തേങ്ങയിൽ ചുവന്ന ചെറിയ ഉള്ളിയും ജീരകവും അ ണമെന്നു നിർബന്ധമാണ്. ഇത്തിരി മുളകുപൊടി കൂടി ഇടും കഷണങ്ങൾ വേവിക്കുമ്പോൾ, പച്ചമുളകും ചതയ്ക്കും കേ ട്ടോ. തൈരൊഴിച്ച് അവിയൽ കണ്ടാൽ ഇതാരെങ്കിലും വായിലേക്കു വയ്ക്കുമോ എന്ന ഭാവമാണവൾക്ക്.
അതു മാത്രമല്ല, പാചകം ഏതിന്റെയായാലും അതൊക്കെ അവരുടെ രീതി യിലായാലേ യഥാർത്ഥ സ്വാദ് വരുകയുള്ളൂ എന്നാണ് അവളുടെ പക്ഷം. ഇനി ആ ഒരു കാര്യം കൊണ്ട് ഞാൻ അമ്മായിയമ്മാ പോരെടുത്തു എന്നു പറയിപ്പിക്കേണ്ടെന്നു കരുതി ഞാനവരുടെ രീതിയിലുണ്ടാക്കി അവൾക്കു മാറ്റി വയ്ക്കും.
പക്ഷേ, അവൾ അടുക്കളയിൽ കയറിയാൽ അങ്ങനെയൊന്നും ചെയ്യില്ല കേട്ടോ.
അവരുടേതാണുത്തമം എന്ന ഒരു ഭാവത്തിൽ അതുമാത്രം ഉണ്ടാക്കും…
“വെളുത്തുള്ളിയില്ലാത്ത അവിയൽ എന്തിനു കൊള്ളാം.” എന്നാണ് അദ്ദേഹത്തിന്റെ അമ്മയുടെ അഭിപ്രായം. “കറിവേപ്പില ചതച്ചിടാത്ത അവിയാണെങ്കിൽ എനിക്കത് തിന്നുവെന്നേ തോന്നില്ല.” ഇതൊക്കെയാണു പ്രശ്നം.
കൊള്ളാം Foodie?❤️
ഹി ഹി ??
അടിപൊളി ??
താങ്ക്സ് Dd ബ്രോ ?❤️?
Kumar ജി
കഥ കൊള്ളാം ?
?❤️✨️ താങ്ക്യൂ ഡിയർ ഡെവിൾ…?
അശ്വിൻ..
നല്ല കഥ..
I liked it ❤❤
താങ്ക്യൂ ?… ❤️✨️
Kure maranaananthara paachaka chinthakal ????
I loved it.
Thank you ?❤️✨️