? മരണാനന്തരം : ചില ചിന്തകളിലൂടെ ? [??????? ????????] 106

“അകത്താണു സൗന്ദര്യം” എന്നൊക്കെ നമുക്കു മേനി പറയാം. ആലോചിച്ചു നോക്കിയാലറിയാം, ഈപറയുന്നതൊക്കെ വെറും ‘ബഡായി പറച്ചിൽ’ ആണെന്ന്. എല്ലാവർക്കും പുറത്തെ

സൗന്ദര്യത്തിൽ തന്നെയാണു നോട്ടം.

 

അല്ലെങ്കിൽ പിന്നെ, “നിന്റെ ഉള്ളിലെ സൗന്ദര്യമാണെന്നെ ആകർഷിച്ചത്” എന്നു പറഞ്ഞ് സുസ്മിതയെയും കൊണ്ടു ചുറ്റി നടന്ന സുനീഷ് എന്ത് കൊണ്ടാണ്, കല്യാണത്തോടടുത്തപ്പോൾ കാലുമാറി വെളുത്തു കൊലുന്നനെയുള്ള സ്വപ്നയെ ഭാര്യയാക്കിയത്…?

 

അതാണു പറഞ്ഞത്, നല്ല നല്ല വാക്കുകൾ സമയാസമയങ്ങളിൽ എടുത്തു പ്രയോഗിച്ച ആളെ പറ്റിക്കുന്നത് വല്യ പ്രയാസമുള്ള പണിയൊന്നുമല്ല എന്ന്. പറയുന്ന വർക്ക്ചെ യാതൊരു ചിലവുമില്ല.

 

അതേ സമയം കേൾക്കുന്നവർക്കുകാകട്ടെ, പരമാനന്ദം. അവയ്ക്കു നിഘണ്ടുവിലുള്ള അതേ അർത്ഥം തന്നെയാ അവരുദ്ദേശിക്കുന്നത് എന്നു ചോദിച്ചാൽ… ചോദിച്ച നമ്മൾ മണ്ടനായി. സുനീഷ് എന്താണ് പറഞ്ഞത് പിന്നെ ?. സുസ്മിതയെ നല്ല സുഹൃത്തായി മാത്രമേ കണ്ടിട്ടുള്ളൂ എന്നോ? ഞങ്ങളുദ്ദേശിച്ച അർത്ഥമൊന്നുമായിരുന്നില്ലന്നോ ?

 

അതൊക്കെ പോകട്ടെ, നിലത്ത് എന്റെ ദേഹം വീണു കിടക്കുന്നത് ആരും കണ്ടില്ല കുറേ നേരത്തേയ്ക്ക്. അവിയലിൽ അരപ്പു ചേർത്ത്, അതൊന്നു പതഞ്ഞു വരുമ്പോഴേക്കും നമ്മൾ തീ അണയ്ക്കുമല്ലോ. അതുകൊണ്ടു ഭാഗ്യമായി. അത് അടിയിൽ പിടിച്ചില്ല.

 

ഭർത്താവിനും അമ്മയ്ക്കുമുള്ള അവിയൽ അരച്ചുചേർത്തിളക്കി തണുക്കാനായി സൈഡ് മേശയുടെ മുകളിലേക്കു മാറ്റി വച്ചിരുന്നു. ഒന്നാറാതെ തൈരു ചേർത്താൽ അതിന്റെ യഥാർത്ഥ സ്വാദ് വരില്ലല്ലോ. എന്റെ അവിയലിന്റെ കഷണങ്ങൾ പാത്രത്തിലിരിക്കുന്നുമുണ്ട്.

 

“ഇതെന്താ, മൂന്നു തരം അവിയലോ’ എന്നു നിങ്ങൾ അദ്ഭുതപ്പെട്ടേക്കാം. സത്യമതാണ്… വീട്ടിലെ അന്തരീക്ഷം ശാന്തമായിരിക്കാൻ ഞാൻ മൂന്നു തരം അവിയലുണ്ടാക്കിയേ പറ്റൂ.

11 Comments

  1. കൊള്ളാം Foodie?❤️

    1. അശ്വിനി കുമാരൻ

      ഹി ഹി ??

  2. അടിപൊളി ??

    1. അശ്വിനി കുമാരൻ

      താങ്ക്സ് Dd ബ്രോ ?❤️?

  3. Kumar ജി

    1. കഥ കൊള്ളാം ?

      1. അശ്വിനി കുമാരൻ

        ?❤️✨️ താങ്ക്യൂ ഡിയർ ഡെവിൾ…?

  4. അശ്വിൻ..

    നല്ല കഥ..

    I liked it ❤❤

    1. അശ്വിനി കുമാരൻ

      താങ്ക്യൂ ?… ❤️✨️

  5. Kure maranaananthara paachaka chinthakal ????

    I loved it.

    1. അശ്വിനി കുമാരൻ

      Thank you ?❤️✨️

Comments are closed.