? മരണാനന്തരം : ചില ചിന്തകളിലൂടെ ? [??????? ????????] 106

 

അനുഭവമില്ലാത്ത ഒരു കാര്യവും പറയരുത് എന്നാണെന്റെ പോളിസി. ഇതുവരെ, ഈ നിമിഷം വരെ ഞാനെതൊക്കെയോ ആണെന്ന തോന്നലുണ്ടായിരുന്നു. ഇപ്പോഴാകട്ടെ, ഞാനെന്റെ വലിയ പ്ലസ് പോയന്റായി കരുതിയിരുന്ന നീണ്ട മുടി അഴിഞ്ഞുലഞ്ഞു കിടക്കുന്നു. അത് പോലെ പാൽപ്പാട തേച്ചു തിളക്കം വന്നിരുന്ന കവിളുകളിൽ ഇത്തിരി കരിവാളിപ്പു പടർന്നിരിക്കുന്നു.

 

ചുണ്ടൊക്കെ വരണ്ടുപോയതുപോലെ… ഇത്ര വയസ്സായിട്ടും പാൽപ്പാട മുഖത്തു തേയ്ക്കുകയോ…. എന്തൊക്കെയാ ഞാൻ ചെയ്യണത് എന്നു നിങ്ങളത്ഭുതപ്പെടുന്നുണ്ടാവും. മാസത്തിലൊരിക്കൽ ബ്യൂട്ടിപാർലറിൽ പോയി, പേൾ ഫേഷ്യൽ, പെഡിക്യൂർ, മാനിക്യൂർ, ത്രെഡിങ്, തുടങ്ങി എന്തെല്ലാം ചെയ്യാമോ അതൊക്കെ ചെയ്യാറുണ്ട് ഞാൻ.

 

കാരണം,എനിക്ക് പിടിച്ചു നിൽക്കണ്ടേ പ്രേതേകിച്ചും അതിസുന്ദരിയായ എന്റെ മരുമകളുടെ മുന്നിൽ, സുന്ദരിമാരായ വിദ്യാർഥിനികളുടെയും, കുടുംബാംഗങ്ങൾക്കും മുന്നിൽ.

 

സൗന്ദര്യം ആസ്വദിക്കാനുള്ളതാണ് എന്നുറക്കെ പ്രഖ്യാപിച്ചു കൊണ്ട് ഈ അമ്പത്താറാം വയസിലും, ഒരു കൂസലുമില്ലാതെ, വായിനോട്ടം സ്ഥിരം പരിപാടിയാക്കിയ ഭർത്താവിനെയാണ് എനിക്ക് ഏറെ പേടി കേട്ടോ.

 

ഇഷ്ടം സിനിമയിൽ ഇന്നസെന്റിന്റെ കഥാപാത്രം പറയുന്നതുപോലെ, സുന്ദിരമാരായ സ്ത്രീകളുടെ അടുത്തു നിന്നു കുട്ടികളെ വാങ്ങിയെടുക്കുന്നതും കൊടു ക്കുന്നതുമൊക്കെ മൂപ്പർക്ക് ഹോബിയാണ്.

 

എപ്പോഴാങ്ങേരു വഴി തെറ്റിപോവുക എന്നാർക്കറിയാം ! ” ഈ അമ്പത്തിയാറാം വയസ്സിലോ…!” എന്നാണോനിങ്ങളുടെ ചോദ്യം. “നവയൗവനവും വന്നു നാൾ തോറും വളരുന്ന ഒരു സ്ഥിതിയിലാണ് മൂപ്പരിപ്പോൾ.

 

രണ്ടു മക്കളുണ്ട്, കല്യാണം കഴിഞ്ഞ് ഓരോ കുട്ടികളുമായി. എന്നതൊന്നും അത്ര വലിയ വിഷയമല്ല ആൾക്ക്. ‘ഭാര്യ’ എന്ന പദവി നിലനിർത്താൻ ഞാനിത്തരം മിനുക്കു പണികളൊക്കെ നടത്തിയേ പറ്റൂ എന്ന് നിങ്ങൾപ്പോൾ മനസ്സിലായില്ലേ.

11 Comments

  1. കൊള്ളാം Foodie?❤️

    1. അശ്വിനി കുമാരൻ

      ഹി ഹി ??

  2. അടിപൊളി ??

    1. അശ്വിനി കുമാരൻ

      താങ്ക്സ് Dd ബ്രോ ?❤️?

  3. Kumar ജി

    1. കഥ കൊള്ളാം ?

      1. അശ്വിനി കുമാരൻ

        ?❤️✨️ താങ്ക്യൂ ഡിയർ ഡെവിൾ…?

  4. അശ്വിൻ..

    നല്ല കഥ..

    I liked it ❤❤

    1. അശ്വിനി കുമാരൻ

      താങ്ക്യൂ ?… ❤️✨️

  5. Kure maranaananthara paachaka chinthakal ????

    I loved it.

    1. അശ്വിനി കുമാരൻ

      Thank you ?❤️✨️

Comments are closed.