?…അന്നബെല്ല…? [??????? ????????] 175

എന്താ ദച്ചൂ ഇതൊക്കെ…! സച്ചിദാനന്ദ് സത്ബധനായി ദർശനയെ നോക്കി.

“സോറി ഏട്ടാ.. കാര്യങ്ങളൊക്കെ ധനുഷ് അറിയണമെന്ന് എനിക്ക് തോന്നി. അതാ ഞാൻ…”അവൾ വിശദീകരിച്ചു.

 

“ഹ്മ്മ്…”ഞാനൊരു ദീർഘശ്വാസത്തോടെ സീറ്റിലേക്ക്, അന്നയെ കുറിച്ചോർത്തുള്ള ആശങ്ക കൊണ്ട് ചിന്തകളുടെ ചുഴിയിലകപ്പെട്ട കലുഷമായ മനസ്സുമായി ചാഞ്ഞിരുന്നു…

 

കോട്ടയത്തെ പേരുകേട്ട ഒരു തറവാട്ടിലെ ഒരു അംഗമായിരുന്നു അന്നയുടെ അപ്പൻ ഡാനിയേൽ. ഡാനിയേലിനും ഭാര്യ എലിസബത്തിനും ഒറ്റമോളായിരുന്നു അവൾ. പണ്ട് തറവാട്ടിൽ നടന്ന എന്തോ അനിഷ്ടസംഭവങ്ങളെ തുടർന്ന് ഇവിടേക്ക് വന്നതാണവർ.

പണ്ട്, മുപ്പതിലേറെ വർഷങ്ങൾക്ക് മുൻപ്, ഡാനിയേലിന്റെ കുടുംബത്തിലെ ബന്ധുവായ ഒരു പെൺകുട്ടി… അദിതി, അവരുടെ കോളേജ് സഹപാഠിയായിരുന്ന സൂര്യ ദേവനാരായണൻ എന്ന് എന്തോ പേരുള്ള ഒരു നമ്പൂതിരിപയ്യനുമായി പ്രണയത്തിലായി ഒളിച്ചോടിയെന്നും,

 

വർഷങ്ങൾക്ക് ശേഷം അവർ തന്റെ രണ്ട് മക്കളെയും കൊണ്ട് കുടുംബത്തിലേക്ക് തിരിച്ചു ചെന്നപ്പോഴുണ്ടായ എന്തോ തർക്കത്തിന്റെ പേരിൽ ഡാനിയേലും കുടുംബവും പടിയിറങ്ങുകയും അവസാനം ഇവിടേക്കെത്തുകയും ചെയ്തു.

 

അന്നബല്ലയുടെ കുടുംബത്തിൽ ഒന്നിനും ഒരു കുറവുമില്ലായിരുന്നു. പക്ഷേ അതിൻെറ യാതൊരു അഹങ്കാരവും അവളിലുണ്ടായിരുന്നില്ല. ഇത്രയേറെ സൗകര്യങ്ങളുണ്ടായിട്ടും, ജീവന് തുല്യം സ്നേഹിക്കുന്ന മാതാപിതാക്കളുണ്ടായിട്ടും തൻെറ അന്ന എങ്ങനെ അവിടെ എത്തിപ്പെട്ടു..

 

പോസ്റ്റ്‌ ഓഫീസിൽ നിന്ന് തനിക്ക് ലഭിച്ച വിലാസവുമായി ലക്ഷ്യസ്ഥാനം തിരക്കി പോയിക്കൊണ്ടിരിക്കുമ്പോഴും അവൻെറ മനസ്സ് നീറിപ്പുകഞ്ഞുകൊണ്ടേയിരുന്നു…

 

ഒഴുകിയ കണ്ണുനീർ തുള്ളികൾ നീറുന്ന മനസ്സിനൊരാശ്വാസം പകരുന്ന പോലെ അവന് തോന്നി…

“വിഷമിക്കല്ലേ ഏട്ടാ… അന്നയ്ക്കൊന്നും സംഭവിച്ചിരിക്കില്ല…” എന്റെ തൊട്ടടുത്തിരുന്ന ദർശന എന്നെ ആശ്വസിപ്പിക്കാണെന്നവണ്ണം പറഞ്ഞു.

 

“അതെ.. ദർശനചേച്ചി പറഞ്ഞത് ശരി തന്നെയാണ്. സച്ചി സാറ് വിഷമിക്കാതിരിക്കൂ.. നമ്മളിപ്പോൾ ആ മേൽവിലാസത്തിൽ കൊടുത്തിരിക്കുന്ന സ്ഥലത്തേക്കാണ് പോകുന്നത്. അവിടെ സാറിന്, സാറിന്റെ അന്ന ചേട്ടത്തിയെ കാണുവാൻ സാധിക്കുമെന്ന് എന്റെ മനസ്സ് പറയുന്നു.”

5 Comments

  1. നിധീഷ്

    ♥️♥️♥️♥️♥️♥️

  2. വിശാഖ്

    Valatha oru kadha.. Entho manasu vallathe sankadam kond pottunna pole❤️❤️❤️

  3. welcome back. This story has the real AK touch 🙂
    amazing

  4. കഥാനായകൻ

    കുമാർജി back ?

    1. അശ്വിനി കുമാരൻ

      ?ശ്ശെടാ…

Comments are closed.