?…അന്നബെല്ല…? [??????? ????????] 114

അവൻ പതിയെ തലതിരിച്ച് ദർശനയെ നോക്കിയപ്പോൾ അവൾ, തങ്ങളെത്തിയ സ്ഥലം കണ്ട് പാതി തളർന്ന മനസ്സുമായി ഇരിക്കുന്നതാണ് അവൻ കണ്ടത്.

ഒന്നും മിണ്ടാതെ അമ്മച്ചിയ്ക്കൊപ്പം രണ്ടാം നിലയിലേക്കുള്ള ചവിട്ടുപടികൾ കയറുമ്പോൾ അവൻ പഴയ ഓർമ്മകൾ ഓരോന്നും ഓർത്തെടുക്കുകയായിരുന്നു…

 

അവളുടെ ചിരിയും കുസൃതിയും നിറഞ്ഞ അവരുടേതായ പ്രിയനിമിഷങ്ങൾ..

എല്ലാം ഒരു ശരവേഗത്തിൽ അവന്റെ മനസ്സിലൂടെ കടന്നുപോയി.ആറ് വർഷങ്ങൾ കഴിഞ്ഞുള്ള ഒരു കൂടിക്കാഴ്ച. തൻെറ ജീവനായ അന്നയെയൊന്ന് കാണാൻ ഉള്ളം തുടിക്കുന്നു…

 

മൂന്നാം നിലയിലെ ഒരറ്റത്തെ വാർഡ് മുറി ലക്ഷ്യമാക്കി നടന്ന അമ്മച്ചിയ്ക്ക് പിറകെ അവനും ദർശനയും. മുറിയിലേയ്ക്ക് കാലെടുത്ത് വച്ചതും അവൻെറ ഹൃദയമിടിപ്പ് കൂടും പോലെ. നെഞ്ച് പൊട്ടും പോലെ. അപ്പോഴേയ്ക്കും പിറകിൽ നിന്നുമൊരു സിസ്റ്ററുടെ ശബ്ദം അവൻ കേട്ടു.

 

“ശ്രദ്ധിക്കണം… ചിലനേരങ്ങളിൽ വയലന്റ് ആവുന്ന പേഷ്യൻറ് ആണ്…” വന്നിരിക്കുന്നത് ആരായാലും ആ കുട്ടി, സച്ചുവേട്ടനാണോ.. എന്ന് ചോദിച്ചാൽ സമ്മതിച്ചു കൊടുക്കണം.

 

അത് കേട്ടതും ഹൃദയത്തിൽ കത്തി തറച്ചത് പോലെ അനുഭവപ്പെട്ട വേദനയ്ക്കിടയിലും പൊഴിഞ്ഞ കണ്ണീർ നനവ് അവൻ പതിയെ തുടച്ചു.

 

മുറിയ്ക്കുള്ളിൽ കടന്നു ചെന്നപ്പോൾ ഒരു കട്ടിലും, ഒരു സൈഡ് ടേബിളും അതിന് താഴെ ചിതറിക്കിടക്കുന്ന കളർ ക്രയോണുകളും, കട്ടിൽക്കാലിലായി ചേർത്ത് കെട്ടിയ ഒരു റബ്ബർ ചങ്ങലയുമാണ് അവർ കണ്ടത്. നീണ്ടു കിടക്കുന്ന ചങ്ങലയുടെ അറ്റം അവളുടെ വലത് പാദത്തെ വരിഞ്ഞ് കെട്ടിവെച്ചിരിക്കുന്നു…

 

“ഏട്ടാ, അത് നോക്കൂ അന്ന….” മുറിയുടെ ചുവരിനഭിമുഖമായി ദർശനയുടെ അതേ ഉയരത്തിലൊരു പെൺകുട്ടി, വെള്ള വസ്ത്രത്തിൽ മുടിയൊക്കെ വിരിച്ചിട്ട് കളർ പെൻസിലുകൾ കൊണ്ട് ചുമരിലെല്ലാം കുറിച്ചുവയ്ക്കുന്ന തിരക്കിലായിരുന്നു…

ഇടയ്ക്ക് എന്തൊക്കെയോ പിറുപിറുക്കുന്നുണ്ട്…

5 Comments

Add a Comment
  1. നിധീഷ്

    ♥️♥️♥️♥️♥️♥️

  2. വിശാഖ്

    Valatha oru kadha.. Entho manasu vallathe sankadam kond pottunna pole❤️❤️❤️

  3. welcome back. This story has the real AK touch 🙂
    amazing

  4. കഥാനായകൻ

    കുമാർജി back ?

    1. അശ്വിനി കുമാരൻ

      ?ശ്ശെടാ…

Leave a Reply

Your email address will not be published. Required fields are marked *