?…അന്നബെല്ല…? [??????? ????????] 114

അങ്ങനെ എത്രനാളുകൾ..? ഇല്ല ഇനിയും കാത്തിരിക്കുവാൻ വയ്യ. സച്ചിദാനന്ദ് ദർശനയോട് ആലോചിച്ചു ഒരു തീരുമാനത്തിലെത്തി… ഇപ്പോഴവൾ പിജിക്ക് പഠിക്കുകയാണ്. അവൻ ധൈര്യം സംഭരിച്ച് അച്ഛനോട് കാര്യം അവതരിപ്പിച്ചു…

 

“അതൊന്നും പറ്റില്ല സച്ചൂ… നീയിപ്പോഴും ആ നസ്രാണി പെണ്ണിനെയും ഓർത്തോണ്ടിരിക്കുകയാണല്ലേ. എന്തൊക്കെ സംഭവിച്ചാലും നിന്നെ അവളെ കെട്ടാൻ ഞാൻ സമ്മതിക്കില്ല..” എന്ന് പറഞ്ഞ് അച്ഛൻ ചൂടായി..

 

പണ്ട് ഒരുപാട് എതിർത്ത ബന്ധം ഇന്നും മകൻെറ മനസ്സിൽ നിന്നും മാഞ്ഞിട്ടില്ല… എന്ന് അറിഞ്ഞപ്പോൾ ആദ്യമൊരു നടുക്കവും പൊട്ടിത്തെറിയും ഉണ്ടായെങ്കിലും ഉടൻ തന്നെ അമ്മയും ദച്ചുവും ചേർന്ന് രംഗം ശാന്തമാക്കി.

 

“അതിലെന്താ രമേശേട്ടാ മോൻ പറഞ്ഞതിൽ തെറ്റ്…? അവന് ഇപ്പോഴും ആ കുട്ടിയോട് ഇഷ്ടമുള്ളത് കൊണ്ടല്ലേ അങ്ങനെയൊക്കെ പറഞ്ഞത്. സമ്മതിച്ചു കൊടുത്തേക്കൂ ഏട്ടാ…”

 

“നീയെന്താ വേണീ ഈ പറയുന്നത് ഇവന്റെയാ പഴയ ബന്ധം ഞാൻ അംഗീകരിച്ചു കൊടുക്കണമെന്നാണോ നീ പറഞ്ഞുവരുന്നത്. നിനക്കെന്താ ഭ്രാന്തുണ്ടോ…?” അമ്മ എന്റെ ഭാഗം ന്യായീകരിച്ചു സംസാരിക്കുന്നത് കണ്ട് അച്ഛൻ അമ്പരന്നു.

 

“രമേഷേട്ടൻ ഇവിടിരുന്ന് ഒന്ന് സമാധാനമായി ആലോചിച്ചുനോക്ക്…”

അത്രയും നേരം എന്റെ നേർക്കുനിന്ന് കയർത്ത് സംസാരിച്ചു കൊണ്ടിരിക്കുകയായിരുന്ന അച്ഛനെ അമ്മ ഞങ്ങളുടെ കൂടെയിരുത്തി.

 

“ഏട്ടാ… പണ്ടത്തെ ഒന്നുമല്ലാതെ നടന്ന ചെറിയ പയ്യനല്ല ഇന്നവൻ… സ്വന്തമായി തീരുമാനമെടുക്കാനും, സ്വന്തം കാലിൽ നിൽക്കാനും പ്രാപ്തനായ ഒരു യുവാവായില്ലേ അവൻ…” അമ്മയൊന്നു നിർത്തിയിട്ട് അച്ഛനെ നോക്കി.

 

അച്ഛൻ : “അതിന്…”

അമ്മ :”അവന് ആരെയാണോ ഇഷ്ടം അയാളെ വിവാഹം കഴിക്കാനുള്ള അനുവാദം നൽകുന്നതിലെന്താ തെറ്റ്…?”

 

“വേണി, നീ പറയുന്നതൊക്കെ ശരിതന്നെ പക്ഷേ നമ്മുടെ മോൻ ഒരു ക്രിസ്ത്യാനിപെണ്ണിനെയാണ് വിവാഹം ചെയ്തതെന്ന് അറിഞ്ഞാൽ നാട്ടുകാരും ബന്ധുക്കളും എന്ത് പറയുമെന്ന് നിനക്കറിയാമല്ലോ.

5 Comments

Add a Comment
  1. നിധീഷ്

    ♥️♥️♥️♥️♥️♥️

  2. വിശാഖ്

    Valatha oru kadha.. Entho manasu vallathe sankadam kond pottunna pole❤️❤️❤️

  3. welcome back. This story has the real AK touch 🙂
    amazing

  4. കഥാനായകൻ

    കുമാർജി back ?

    1. അശ്വിനി കുമാരൻ

      ?ശ്ശെടാ…

Leave a Reply

Your email address will not be published. Required fields are marked *