?…അന്നബെല്ല…? [??????? ????????] 114

അത് കണ്ട് ഞാൻ ഒരു നിമിഷം വേദനയോടെ എലിസബത്ത് അമ്മച്ചിയെ നോക്കി.

ഞാൻ പറഞ്ഞില്ലേ മോനെ… ഇതാണ് അവളുടെ അവസ്ഥ. കർത്താവ് ഇതായിരിക്കാം എന്റെ മോൾക്ക് വിധിച്ചിരിക്കുന്ന ജീവിതം… ”

 

അവർ സാരിതലപ്പുകൊണ്ട് കണ്ണുനീർ തുടച്ചു. അന്നയുടെ വാർഡ് മുറിക്ക് പുറത്ത് ദർശനയെയും, എലിസബത്തിനെയും നിർത്തിയിട്ട് സച്ചിദാനന്ദ് മനസ്സിലെന്തോ നിശ്ചയിച്ചുറപ്പിച്ച പോലെ അന്നയ്ക്കുള്ള ട്രീറ്റുമെന്റുകൾ കൈകാര്യം ചെയ്യുന്ന ഡോക്ടറുടെ മുറിയിലേയ്ക്ക് കയറിച്ചെന്നു…

 

അന്നയെ അവൻ താമസിക്കുന്ന നഗരത്തിലെ നല്ലൊരു ഹോസ്പിറ്റലിലേയ്ക്ക് മാറ്റാനുള്ള കാര്യങ്ങളെല്ലാം ചോദിച്ചറിഞ്ഞു. തിരിച്ച് പോവാൻ നേരം അന്നയുടെ അമ്മച്ചിയോട് താൻ വന്നതെന്തിനെന്ന കാര്യം അവതരിപ്പിച്ചു…

 

ഇത്രയും എല്ലാമറിഞ്ഞും അവൻെറ കളിക്കൂട്ടുകാരിയെ ഇപ്പോഴും സ്നേഹിക്കുന്ന അവൻെറ മുന്നിൽ നിറകണ്ണുകളോടെ കൈതൊഴുതു നിന്നു ആ അമ്മച്ചി. ആ കൈകൾ പിടിച്ചുകൊണ്ട് അവൻ എലിസബത്തിനോട് പറഞ്ഞു…

 

“ഞാനെന്റെ ജീവിതത്തിൽ, ഏതൊരു മതത്തിനും വിശ്വാസത്തിനും അതീതമായി ഒരു പെണ്ണിനേ മാത്രമേ ഉള്ളിൽ കൊണ്ട് നടന്നിട്ടുള്ളൂ അമ്മച്ചീ. എൻെറ വാക്കിൽ വിശ്വസിച്ച് എന്നെക്കാത്തിരുന്നവളാണ് അന്നബെല്ല…

 

ഇന്ന് മറ്റ് ആരെയും തിരിച്ചറിയാൻ കഴിയുന്നില്ല അവൾക്കെങ്കിലും, അവളുടെ മനസ്സിലും മൊഴിയിലും സച്ചുവേട്ടനായി ഞാൻ മാത്രമേയുള്ളൂ…

അവളിനിയെന്റെ പഴയ അന്നക്കുട്ടിയായി എൻെറ ജീവിതത്തിലേക്ക് വരാൻ അതിനി എത്ര നാളാവുമെങ്കിലും അതുവരെയും അവളെ പൊന്ന് പോലെ നോക്കി കാത്തിരിക്കും….”

 

അവൻ സമ്മതത്തിനെന്ന പോലെ സുദർശനയുടെ മുഖത്തേക്ക് നോക്കി… ഏട്ടന്റെ ഏത് തീരുമാനവും എനിക്ക് സമ്മതമാണെന്നൊരു ഭാവം അവളുടെ മുഖത്തപ്പോൾ തെളിഞ്ഞുവന്നു…

 

അന്നയുടെ അമ്മച്ചിയ്ക്ക് വാക്കും കൊടുത്ത്, ദുഃഖം സഹിക്കാനാവാതെ സങ്കടപ്പെട്ടിരിക്കുന്ന ദർശനയെയും കൂട്ടി അവനാ മാനസികാരോഗ്യ കേന്ദ്രത്തിന്റെ പടികളിറങ്ങുമ്പോൾ,

ആ കെട്ടിടത്തിന്റെ മൂന്നാം നിലയിലെ മുറിയിൽ സച്ചുവേട്ടൻെറ ഓർമ്മകളിൽ ജീവിക്കുന്ന എന്റെ അന്നയുടെ അലറിക്കരച്ചിലുകളും, പൊട്ടിച്ചിരികളും ഉയർന്നുകൊണ്ടേയിരുന്നു…

ശുഭം…✨️

 

5 Comments

Add a Comment
  1. നിധീഷ്

    ♥️♥️♥️♥️♥️♥️

  2. വിശാഖ്

    Valatha oru kadha.. Entho manasu vallathe sankadam kond pottunna pole❤️❤️❤️

  3. welcome back. This story has the real AK touch 🙂
    amazing

  4. കഥാനായകൻ

    കുമാർജി back ?

    1. അശ്വിനി കുമാരൻ

      ?ശ്ശെടാ…

Leave a Reply

Your email address will not be published. Required fields are marked *