തവള [ആഞ്ജനേയ ദാസ്] 35

Views : 970


  • ” അവളുമാരുടെ  വായി നോക്കിയിരിക്കാതെ  വാല്യു എഴുതിയെടുക്കാൻ നോക്കടാ…………… “

    ഉച്ച കഴിഞ്ഞിട്ടുള്ള ഇലക്ട്രോണിക് സർക്യൂട്ട് ലാബിൽ പകുതി ഉറക്കം തൂങ്ങി കിളി പോയിരിക്കുന്ന തന്റെ സ്വന്തം ചങ്കായ ആദർശിനെ നോക്കി  പ്രവീൺ പറഞ്ഞു.

    (ആദർശ് ) :    😏😏” നിന്നോട് ഞാൻ  എത്ര പ്രാവശ്യം പറഞ്ഞതാടാ കോപ്പേ ഉച്ചകഴിഞ്ഞ് കേറണ്ട …… കേറണ്ടാന്ന്..
    അപ്പോൾ നിനക്ക് അങ്ങ് കുരു പൊട്ടി…………..  അവൻ വലിയ പഠിപ്പി കളിക്കുന്നു…………..   ഹ്മ്ഹ്മ്മ്…. bloody fool……

    ( (എല്ലാ വിഷയങ്ങളും എഴുതുന്ന, ആകെയുള്ള ഒരു ബുക്ക് തുറന്നുകൊണ്ട് ആദർശ് പുച്ഛത്തോടെ പറഞ്ഞു))

    ( പ്രവീൺ) : നീ ഇങ്ങനെ തെണ്ടി തിരിഞ്ഞു നടന്നോടാ തവളെ………🤭🤭

    (ആദർശ് ) : എടാ നാറീ….. നിന്നോട് ഞാൻ പല തവണ പറഞ്ഞിട്ടുണ്ട് എന്നെ അങ്ങനെ വിളിക്കരുതെന്ന്.. 😡

    “എന്നതാടാ മക്കളെ ഇവിടെ പ്രശ്നം??”

    ( (വായിൽ കിടന്ന സെന്റർ ഫ്രഷ് എടുത്ത ഡെസ്കിന് അടിയിൽ ഒട്ടിച്ചതിനുശേഷം ഒരു വളിച്ച ചിരിയോടെ അവരുടെ തൊട്ടടുത്തിരുന്ന് CRO (Cathode ray oscilloscope) നോക്കിക്കൊണ്ടിരുന്ന മനു ചോദിച്ചു.))

    (ആദർശ്) :” എന്റെ അളിയാ….. ഞാൻ ആയിരം പ്രാവശ്യം ഈ പ്രസാദിന്റെ മോനോട് പറഞ്ഞിട്ടുണ്ട്  എന്നെ തവളേ തവളേന്ന് വിളിക്കരുതെന്ന്”

    (മനു ) : 🤭🤭🤭🤭🤭🤣🤣🤣

    (പ്രവീൺ): “ഇതൊക്കെ ഒരു ഹരം അല്ലെടോ”

    (ആദർശ് ): “ഉണ്ട…….   ………മിണ്ടാതെ പൊക്കോണം……………….മര്യാദയ്ക്ക് ആ വാല്യു എഴുതിയെടുക്കാൻ നോക്ക്.  ഇല്ലേൽ ആ കോന്തൻ വാര്യര് കണ്ടാൽ പിന്നെ  തൊടങ്ങും.”

    (മനു): കോന്തൻ വാര്യർ  അല്ല. Dr. ഗോവിന്ദ് വാര്യർ phD

    (പ്രവീൺ ആദർശിനോട് ) :😏😏😏😏 “ഇതല്ലേടാ കോപ്പേ ഞാൻ കുറെ നേരമായിട്ട് പറഞ്ഞുകൊണ്ടിരിക്കുന്നത് എഴുത് എഴുത് എന്ന്”………

    (ആദർശ്) : 😬😬😬😬

    (പ്രവീൺ) : “ഇളിക്കല്ലേ….ഇളിക്കല്ലേ….. …… അടുത്ത ആഴ്ച ലാബ് എക്സാമിന്റെ മെയിൻ ആണ് , അപ്പോഴും നീ ഇങ്ങനെ ഇളിച്ചോണ്ടിരുന്നോ…… 😏🤭🤭🤭🤭”

    (ആദർശ് ): 🥴🥴🥴    ( തള്ളേ ഇത് എന്തര് എക്സ്പ്രഷൻ)

    (പ്രവീൺ): “അളിയൻ എല്ലാ ലാബ് എക്സാമിനും കുളിച്ചു കുറിയും ഒക്കെ തൊട്ട് അനുഗ്രഹവും ഒക്കെ മേടിച്ചു വരും, എന്നിട്ട് എക്സാം ഹാളിൽ കേറി രണ്ടര മണിക്കൂർ കൊതുകിനെ ഓടിച്ചു കൊണ്ടിരിക്കും” 🤣🤣🤣🤣🤣🤣

    (ആദർശ്): ” എന്ത് ചെയ്യാനാഡാ എല്ലാത്തിനും എന്റെ അപ്പനെ പറഞ്ഞാമതി…….”

    (മനു): ” അങ്ങേര് വെച്ച വാഴ കൊലച്ച് ഇവിടെ ഇരിപ്പുണ്ടല്ലോ.,…….അതുമല്ല പുള്ളിക്കാരൻ ഈ സീനിൽ ഇല്ലല്ലോ???
    പത്താം ക്ലാസിൽ തോക്കുമെന്ന് പേടിച്ച് അഞ്ചാം ക്ലാസിൽ പഠിത്തം നിർത്തിയ പുള്ളി ഇതിൽ എന്തോ ചെയ്യാനാ”  🤭🤭🤭🤭

    (ആദർശ്) “ഓ…… അവിടെ നമുക്കിട്ട് തന്നെ വെച്ചോ നീ……………….!!…..
    ഇത് അതൊന്നുമല്ലളിയാ…
    “നീ എന്റെ പേര് ഒന്ന് സൂക്ഷിച്ചു നോക്കിയേ….. എന്റെ പേരിൽ എന്തെങ്കിലും പന്തികേട് ഉണ്ടോ എന്ന് ഒന്നു നോക്കിക്കേ… 🙂

    (മനു ): ” നിന്റെ പേര് ആദർശ് …… അതിന് എന്തുവാ ഇത്ര കുഴപ്പം…… “

    (ആദർശ്) : 😏😏 അതു മലയാളത്തില്…… ഇംഗ്ലീഷിൽ എനിക്ക് ഒരു A കൂടുതലാ… അതിന്റെ കഷ്ടപ്പാടാണ് ഞാൻ ഈ അനുഭവിക്കുന്നത്.. 😔😔

    (മനു) : ” mr. പ്രഭാകർ……. അല്ല മോനെ തവളെ….. എനിക്ക് നിങ്ങളെ അങ്ങോട്ട്‌ മനസ്സിലാകുന്നില്ല..

    (ആദർശ്): 😡😡. “ടാ കോപ്പേ  എന്റെ പേര് ഇംഗ്ലീഷിൽ എഴുതുമ്പോൾ AADARSH എന്നാണ്. ശരിക്കും ഞാൻ കണ്ടിട്ടുള്ള ആദർശ്മാർക്കൊക്കെ ഒരു A മാത്രെ ഒള്ളു….. ഈ ഒരു A കാരണമാണ് എന്നും എന്റെ റോൾ നമ്പർ 1 ആകുന്നത്………
    ഒന്നാമത് എക്സാമിൽ സാറന്മാരുടെ വായിൽ കേറി ആണ് ഇരിക്കുന്നത്. മര്യാദയ്ക്ക് ഒന്ന് കോപ്പിയടിക്കാൻ പോലും പറ്റത്തില്ല ഈ  A കാരണം.. 😡”
    “അങ്ങേര് എനിക്ക് ഈ പേരിട്ടില്ലായിരുന്നെങ്കിൽ ഞാൻ  ആ അലീനെടെ കൂടെ വല്ലോം ഇരുന്നേനെ…….. ഹോ….അങ്ങനെ ആയിരുന്നെങ്കിൽ എനിക്ക് ഈ ചാക്ക് നിറയെ സപ്ലി കിട്ടില്ലായിരുന്നു😔😔😔😔😔 “

    (മനു) : 🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣

    (പ്രവീൺ): 🤭🤭🤭🤭🤭🤣🤣🤣🤣
    “എന്നാലും 2 അക്ഷരം പടിക്കരുത് കേട്ടോ “🤭🤭🤭🤭
    (( റീഡിങ്, ബുക്കിലേക്ക് എഴുതി ഗ്രാഫ് വരച്ചു കൊണ്ട്  പ്രവീൺ പറഞ്ഞു))

    (ആദർശ്): ” എടാ നമുക്കൊക്കെ പറ്റിയതോ പറ്റി,.. നമുക്കുണ്ടാകുന്ന പിള്ളേർക്കെങ്കിലും ഇങ്ങനത്തെ മണ്ടത്തരം ഒന്നും കാണിക്കരുത് “

    (മനു ): അതിനു മാനത്തോട്ട് നോക്കിയിരുന്നാൽ പിള്ളേരുണ്ടാകത്തില്ല….
    നിനക്കൊക്കെ ആര് പെണ്ണ് തരാനാ 🤭

    (Feel the BGM: Patha chala ke galat leke main pata nikla)

    https://youtu.be/lPF3Qrn1EMM

    (ആദർശ്) : ഏട്ടായീ……. മൂ**🥴🥴🥴

    (പ്രവീൺ): 🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣

    (മനു) : 🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣

    (ആദർശ്): “മിണ്ടാതിരിയെടാ പട്ടികളെ”….,.😭😭😭

    “Silence എന്തുവാടാ ഇത് …. ചന്തയോ?”

    (( ലാബ് ഇൻ ചാർജ് ആയ ഗോവിന്ദ് സാർ  അവരേ നോക്കി പറഞ്ഞു))

    മനു,ആദർശ്, പ്രവീൺ stand up……

    (മനു): പെട്ട് പെട്ട്… ഗോവിന്ദച്ചാമി തൂക്കി…. 🤦🤦

    ( ഗോവിന്ദ് സാർ ): “കുറെ നേരമായല്ലോ മൂന്നും കൂടെ അവിടെ ഇരുന്ന് ചെവി തിന്നുന്നു. എന്തുവായിരുന്നു പരിപാടി…….??”

    (ആദർശ്) : ” അത് സാർ ഇവന്മാർ എന്നോട് ചില ഡൗട്ട് ചോദിച്ചതാണ്”!!!!!!

    ( ഗോവിന്ദ് സാർ) : ” ഓ അങ്ങനെയാണോ….. സാർ ഡൗട്ട് ഒക്കെ പറഞ്ഞു കൊടുക്കുവാൻ ആണെങ്കിൽ  ഞാൻ പിന്നെ ഇവിടെ എന്തിന് ഇരിക്കുവാ തേങ്ങ പറിക്കാനോ??????? “

    (പ്രവീൺ) : “തവള പിന്നേം മൂ**”🤭🤭🤭

    ( ഗോവിന്ദ് സാർ ) : “ഇവന്മാരെ പോലുള്ള മൂന്നെണ്ണത്തിനേ ഞാൻ എന്റെ career ൽ കണ്ടിട്ടില്ല.”

    (പ്രവീൺ): ” അളിയാ മറ്റേ ഡയലോഗ് വന്നില്ലേ???

    (മനു) : “ഏത്??? 🤔🤔

    (ആദർശ് ): ” ഓ…. ഈ സാറമ്മാരൊക്കെ സ്ഥിരം  അടിക്കുന്ന ഡയലോഗ് ഇല്ലേ…..

    1. തമാശയാണെങ്കിൽ പറ ഞങ്ങളും കൂടെ ഒന്ന് ചിരിക്കട്ടെ
    2. പുള്ളി ഇപ്പൊ നമ്മളോട് പറഞ്ഞത്…. 🙂🙂

    (ആദർശ്) : ഈ രണ്ടുമൂന്ന് ഡയലോഗ് വച്ച് ഇവരീ ഫീൽഡിൽ എത്രകാലം പിടിച്ചുനിൽക്കും 🤭 so pathetic…

    Get Out………..😠

    (ആദർശ്): എന്താണ് bro… മൊടയാണാ………

    (( ഗോവിന്ദ് സാറിന്റെ അലർച്ചയിൽ മൂന്നുപേരും ബുക്കും എടുത്ത് ഇറങ്ങി…))

    (പ്രവീൺ): ” എല്ലാത്തിനും കാരണം ഈ തവള ഒറ്റ ഒരുത്തനാ….. ഈ തെണ്ടി മിണ്ടാതെ ഇരിക്കുവാരുന്നെങ്കിൽ ഇപ്പോൾ മര്യാദയ്ക്ക് ക്ലാസ്സിൽ ഇരിക്കാമായിരുന്നു.

    (ആദർശ്): ” ആ… ഇനി എല്ലാം തവളേടെ മണ്ടക്കോട്ട് വെച്ചോ…… അതിനകത്തിരുന്ന് പഠിക്കാനൊന്നും അല്ലല്ലോ പിന്നേം അലമ്പ് ഉണ്ടാക്കാനല്ലേ……?? 😏😏😏

    (പ്രവീൺ): ” ഒന്ന് പോടാ നാറീ…. ഒന്നാമത് എനിക്ക് അറ്റൻഡൻസ് ഇല്ല. അതിന്റെ കൂടെ condonation കൊടുക്കാൻ പൈസ കൂടെ ചോദിച്ചാൽ അപ്പൻ എന്നെ മടല് വെട്ടി അടിക്കും………. 😔

    (ആദർശ്) : 😏😏😏😏😏 “പണിക്ക് പോണം ഹേ…..”
    “നീ അധ്വാനിക്കുന്ന തൊഴിലാളി വർഗ്ഗത്തിന് തന്നെ അപമാനമാണ്………  The coefficient of the viscosity is the inefficient of the foundation of the honorable High Court of the india…..  അതാവണമെടാ police…………….” ടുടു ടുടു ടുടു ടുടു ടൂ ടു ടു……. (BGM)

    അല്ല ഇതാര് അസിസ്റ്റന്റ് കമ്മീഷണർ നരേന്ദ്രനോ?????

    (( പെട്ടെന്ന് എവിടെ നിന്നോ ഒരു അശരീരി കേട്ട് അവർ തിരിഞ്ഞുനോക്കി.))

    വാതിലിൽ ചാരി കയ്യുംകെട്ടി അവരെ നോക്കി നിൽക്കുന്ന ഗോവിന്ദ് സാർ.

    (മനു): സാറെന്താ ഇവിടെ????

    (ഗോവിന്ദ് സാർ ): എന്റെ മോളുടെ കല്യാണം വിളിക്കാൻ വന്നതാ എല്ലാവരും വരണം😏😏

    (ആദർശ്) : ദേ സാറ് പിന്നേം………

    (മനു): തേങ്ക്സ്…..

    (ഗോവിന്ദ് സാർ):.മ്……. മ്….. അതരിക്കട്ടെ ആരാ ഈ തവള…..???

    (( അത് കേട്ടാൽ മനുവും പ്രവീണും കണ്ണിൽ കണ്ണിൽ നോക്കി🤭🤭🤭🤭))

    (ആദർശ്):.. മൂ**🥴

    (പ്രവീൺ&മനു) : 🤣🤣🤣🤣🤣🤣🤣🤣🤣🤣🤣

    (പ്രവീൺ): അത് സാർ ഇവന്റെ അപ്പനെ ഞങ്ങൾ സ്നേഹം കൂടുമ്പോ വിളിക്കുന്നതാ…. പിന്നേ പുള്ളിയെ കാണാനും ഏറെക്കുറെ അതുപോലെ ഒക്കെ തന്നെ ആണ്…. 🤭. 🤭. 🤭. 🤭. 🤭. 🤭. 🤭🤣🤣. 🤣.

    (ഗോവിന്ദ് സാർ): 🤭🤭🤭 ശെരി  ശെരി… മൂന്നും കേറി പൊക്കോ…….. 🤭

    (ആദർശ്): ” ഈ പുള്ളി എന്തിനാ ഇപ്പം തവളയുടെ കാര്യം പറഞ്ഞത്😠 പീഡനക്കേസിൽ നിന്ന് പരോളിന് വന്നിട്ട് ആളെ വടിയാക്കാൻ നടക്കുവാ കള്ള ഗോവിന്ദച്ചാമി… 😠

    (ഗോവിന്ദ് സാർ ): ടാ…………  കേറിപ്പോടാ തവളെ………😏🤭

    (ആദർശ്): സാറേ……. യു ടൂ………..🥴

    (ഗോവിന്ദ് സാർ): യൂട്യൂബ് അല്ല ഇൻസ്റ്റാഗ്രാം….. കേറിപ്പോടി പിത്തക്കാടി……………..

Recent Stories

The Author

ആഞ്ജനേയ ദാസ്

2 Comments

Add a Comment
  1. നിധീഷ്

    ❤❤❤❤

  2. ഹരിലാൽ

    എന്തോ ഒന്നും മനസ്സിലായില്ല. നന്ദി.

Leave a Reply

Your email address will not be published. Required fields are marked *

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com