?…അന്നബെല്ല…? [??????? ????????] 114

അപ്പോഴാണ് അവൻ ഓർത്തത് അവൾ പണ്ട് ഉപയോഗിച്ചിരുന്ന നമ്പർ ചിലപ്പോൾ ബ്ലോക്ക് ആയിരിക്കുമെന്ന്.

“എന്താ ഏട്ടാ അവളെ വിളിച്ചിട്ട് കിട്ടുന്നില്ലേ…” അപ്പോഴേക്കും സിറ്റൗട്ടിൽ അവനരികിലേക്ക് കടന്നു വന്ന ദർശന അവനോടായി ചോദിച്ചു.

 

“ഇല്ലടി..”

“എങ്കിൽ നമ്മൾക്ക് അവളുടെ വീട്‌ വരെയൊന്നു പോയാലോ…?”

 

“അത് വേണോ ദച്ചൂ …?” അവൻ അവളെ സംശയത്തോടെ നോക്കി.

ദർശന :വേണം… അന്നബെല്ലയ്ക്ക് എന്ത് സംഭവിച്ചുവെന്ന് എനിക്കും അറിയണ്ടേ ഏട്ടാ ? കാരണം അവളെന്റെ ഉറ്റകൂട്ടുകാരി കൂടെയായിരുന്നല്ലോ.”

 

“ശരി നാളെത്തന്നെ നമ്മൾക്ക് അവിടെക്ക് പോകാനുള്ള ഏർപ്പാടുകൾ ചെയ്യാം. അവളുടെ അഭ്യർത്ഥനയ്ക്ക് ഞാൻ സമ്മതം മൂളി…”

അടുത്ത ദിവസം.. ഞങ്ങൾ, ഞാനും ദർശനയും വീട്ടുകാരുടെ സമ്മതവും വാങ്ങി, നാട്ടിലേക്ക് തിരിച്ചു.

 

പക്ഷേ അന്നയെ കുറിച്ചോർത്തുള്ള ടെൻഷനും, ആശങ്കയും മൂലമെനിക്കെന്തോ അവളുടെ വീട് അന്വേഷിച്ചുപോകാനായി കാർ ഡ്രൈവ് ചെയ്യാൻ സാധിക്കാത്തത്തിനാൽ,

ഞാൻ, കാർ ഡ്രൈവ് ചെയ്യുന്ന ദൗത്യം എന്റെ കോളേജിലെ എന്റെയൊരു പ്രിയപ്പെട്ട വിദ്യാർത്ഥിയായ ധനുഷ് എന്ന പയ്യനെയാണ് ഏൽപ്പിച്ചത്.

 

അവനുമായി തനിക്ക് ദീർഘകാലത്തെ ബന്ധമുണ്ട്‌. അങ്ങനെ വളരെയേറെ പ്രതീക്ഷകളോടെ അന്നയുടെ വീട്ടിലേക്ക് ചെന്നെങ്കിലും ആ വീട് പൂട്ടിയതായാണ് കണ്ടത്…

 

നീണ്ടൊരു കാത്തിരിപ്പിനൊടുവിൽ തങ്ങളൊരുമിച്ചു കണ്ട സ്വപ്നങ്ങൾ പൂവണിയാൻ പോകുന്നുവെന്ന സന്തോഷവാർത്ത അറിയിക്കാൻ തൻെറ അന്നയെ തേടിച്ചെന്നപ്പോഴും വിധി തനിക്കായി കാത്തുവച്ചത് വീണ്ടും സങ്കടങ്ങളാണോ എന്ന് സച്ചിദാനന്ദിന് തോന്നാതിരുന്നില്ല…

******************************************

അന്നയുടെയും അവളുടെ കുടുംബത്തിന്റെയും വിവരങ്ങൾ അറിയുവാനായി തിരികെ നാട്ടിലെത്തി വിവരങ്ങൾ അന്വേഷിച്ച സച്ചിദാനന്ദിനും സുദർശനയ്ക്കും നിരാശപ്പെടേണ്ടി വന്നപ്പോൾ ദർശനയാണ് നാട്ടിലെ പോസ്റ്റ്‌ ഓഫീസിൽ അവരെപറ്റി ചോദിച്ചാലോയെന്ന് നിർദ്ദേശിച്ചത്.

5 Comments

Add a Comment
  1. നിധീഷ്

    ♥️♥️♥️♥️♥️♥️

  2. വിശാഖ്

    Valatha oru kadha.. Entho manasu vallathe sankadam kond pottunna pole❤️❤️❤️

  3. welcome back. This story has the real AK touch 🙂
    amazing

  4. കഥാനായകൻ

    കുമാർജി back ?

    1. അശ്വിനി കുമാരൻ

      ?ശ്ശെടാ…

Leave a Reply

Your email address will not be published. Required fields are marked *