?…അന്നബെല്ല…? [??????? ????????] 114

“നമ്മളൊരുമിച്ചുള്ള നിമിഷങ്ങൾ നഷ്ടപ്പെടുകയാണെന്നോർത്ത് ഇനിയും വേദനിച്ചുകൊണ്ട് ഈ ജീവിതം തീർക്കരുത് എന്റെ സച്ചുവേട്ടൻ… നന്നായി പഠിക്കണം. ഏട്ടൻ പണ്ട് പറഞ്ഞിട്ടില്ലേ ഏട്ടന് പ്രൊഫസറാകണമെന്ന്. ആ ലക്ഷ്യം നേടിയെടുക്കാനുള്ള വാശി കൈവിടരുത് എന്നുമത് ഏട്ടന്റെ ഉള്ളിലുണ്ടാകണം…

 

എന്നെന്നും എൻെറ ഓർമ്മയിലുണ്ടാവും സച്ചുവേട്ടൻ… ആരേയും വേദനിപ്പിച്ചുകൊണ്ട് നമുക്കൊന്നും നേടാനാവില്ലല്ലോ… സമയം സന്ധ്യയാവുന്നു ഏട്ടാ… എന്നെ കണ്ടില്ലെങ്കിൽ അപ്പനും അമ്മച്ചിയും പ്രശ്നമുണ്ടാക്കും.

 

ഞാൻ പോവുകയാണ്… “ഒരു തിരിഞ്ഞു നോട്ടം പോലുമില്ലാതെ അന്ന തന്നിൽ നിന്നും നടന്നകലുന്ന കാഴ്ച കണ്ണിൽ നിന്നും മായുന്നത് വരെ അവൻ നോക്കി നിന്നു..

 

അവനറിയാം, നെഞ്ച് പിടഞ്ഞാണ് അവളകന്ന് പോയതെന്ന്. അവസാനത്തെ കണ്ടുമുട്ടലും കഴിഞ്ഞ് ആ ദിനവും അതിനടുത്ത ദിനങ്ങളും കടന്നുപോയി അങ്ങനെ പതിയെ മാസങ്ങളും വർഷങ്ങളും കടന്നുപോയി…

മനസ്സൊരുപാട് തവണ കൈവിട്ടു പോയെങ്കിലും അന്നയുടെ വാക്കുകൾ അവന് മനസ്സ് തിരിച്ചുപിടിച്ചു ജീവിക്കാനുള്ള, വിജയങ്ങൾ നേടാനുള്ള പ്രചോദനമായിരുന്നു…

 

ഇന്നവൻ തൃശൂരിലെ പുകഴ്പ്പെറ്റ സൈനിക് കോളേജിലെ ഫിസിക്സ്‌ വിഭാഗം ഗസ്റ്റ് ലെക്ചററാണ്. ഏതാനും വർഷങ്ങൾ കൊണ്ട് അവൻെറ ജീവിതത്തിലുണ്ടായ മാറ്റങ്ങളിലും, ഉയർച്ചയിലും വളരെ സന്തോഷത്തിലാണ് സച്ചിദാനന്ദിന്റെ അച്ഛനുമമ്മയും പിന്നെ അവന്റെ അനിയത്തി സുദർശനയും…

 

നല്ല സാമ്പത്തികമുള്ള കുടുംബങ്ങളിൽ നിന്ന് കല്ല്യാണാലോചനകൾ വന്നുകൊണ്ടിരിക്കുന്ന സമയം…

അന്നയുടെ മുഖം ഒരു നിമിഷം പോലും മറക്കാനിനിയും സച്ചുവിനെ അവന്റെ മനസ്സ് അനുവദിക്കുന്നുണ്ടായിരുന്നില്ല…

 

അവളുടെ കാര്യം അമ്മയോടുമച്ഛനോടും സൂചിപ്പിക്കാൻ അവൻ മനസ്സിലുറച്ചു.

പക്ഷേ അവൾ.. അന്നബെല്ലെയെന്ന അന്ന ഇപ്പോൾ എവിടെയാണെന്ന് പോലും തനിക്കറിയില്ല…. പിന്നെ താനെങ്ങനെയാണ് തന്റെ വീട്ടുകാരോട് അതേപറ്റി സംസാരിക്കുന്നത്…?

5 Comments

Add a Comment
  1. നിധീഷ്

    ♥️♥️♥️♥️♥️♥️

  2. വിശാഖ്

    Valatha oru kadha.. Entho manasu vallathe sankadam kond pottunna pole❤️❤️❤️

  3. welcome back. This story has the real AK touch 🙂
    amazing

  4. കഥാനായകൻ

    കുമാർജി back ?

    1. അശ്വിനി കുമാരൻ

      ?ശ്ശെടാ…

Leave a Reply

Your email address will not be published. Required fields are marked *