അവിടത്തെ ഇപ്പോഴത്തെ പോസ്റ്റ് മാസ്റ്റർ രാജൻ സാറ് അന്നയുടെ അച്ഛൻ ഡാനിയേലിന്റെ സുഹൃത്തായിരുന്നു.
ദർശനയെ പുറത്ത് നിർത്തിയിട്ട് സച്ചിദാനന്ദ് പോസ്റ്റ്‌ഓഫീസിൽ ചെന്ന് അന്ന് അന്ന അയച്ച കത്തിലെ മേൽവിലാസവും സ്ഥലവിവരവും മറ്റും പോസ്റ്റാഫീസിൽ നിന്നും ചോദിച്ചറിഞ്ഞു..
എന്നാൽ അവിടെ നിന്ന് കിട്ടിയ വിവരം അവന് വിശ്വസിക്കാൻ കഴിയാത്തതായിരുന്നു…
അന്നയ്ക്ക് എന്ത് പറ്റിക്കാണും. അവൻെറ കാഴ്ച്ചകൾ മങ്ങുന്നത് പോലെ തോന്നി.ഒരു നിമിഷം കൊണ്ട് അവൻ തളർന്നില്ലാതെയാകുന്നത് പോലെ അവന് തോന്നി.
അവൻ വല്ലാത്ത തളർച്ചയോടെ പോസ്റ്റ് ഓഫീസിനു പുറത്തെ മരചുവ്വട്ടിൽ ഇരിക്കുന്നത് കണ്ട് കാറിലുള്ളിൽ ഇരിക്കുകയായിരുന്ന ദർശനയും ധനുഷും അവനരികിലേക്ക് ഓടിയെത്തി.
“എന്താ ഏട്ടാ, എന്ത് പറ്റി…” സച്ചിദാനന്ദിനടുത്തേക്ക് ഓടിവന്ന ദർശന, പരിഭ്രമത്തോടെ അരികിലിരുന്നു.
“അത്…അത്…” കുറച്ച് നേരത്തേക്ക് അവനൊന്നും സംസാരിക്കാൻ കഴിഞ്ഞില്ല…
“ചേച്ചീ, സച്ചി സാറിനെ താങ്ങിപിടിക്ക്. സാറിന് എന്തോ തളർച്ചയുണ്ട്…” ധനുഷ് ദർശനയോട് പറയുന്നത് സച്ചു കേട്ടു. അപ്പോഴേക്കും തളർച്ച കാരണം അവന്റെ കണ്ണുകളടഞ്ഞിരുന്നു…
പിന്നീട് കണ്ണ് തുറന്ന് നോക്കുമ്പോഴേക്കും,അവൻ കാറിന്റെ പിൻസീറ്റിൽ ചാരിക്കിടക്കുകയായിരുന്നു.
അവൻ കണ്ണ് തുറന്നത് കണ്ട് അവന്റെ തൊട്ടടുത്തെ സീറ്റിലിരിക്കുകയായിരുന്ന ദർശനയും ഡ്രൈവർ സീറ്റിലിരിക്കുകയായിരുന്ന ധനുഷും തെല്ലൊന്നു ആശ്വസിച്ചു.
അയ്യോ ആ കത്തെവിടെ…? കണ്ണുതുറന്ന സച്ചിദാനന്ദ് അവൻ ഭദ്രമായി സൂക്ഷിച്ചിരുന്ന കത്തും മേൽവിലാസവും കാണാതെ പരിഭ്രമിച്ചു.
ഇതാ എന്റെ കൈയിലുണ്ട് സാർ… ദർശന ചേച്ചി എന്നോട് കാര്യങ്ങളെല്ലാം പറഞ്ഞു… അതും പറഞ്ഞ് ധനുഷ് അവന്റെ കയ്യിലിരുന്ന അന്നയുടെ കത്തും, വിശദമായ മേൽവിലാസവും വഴിയും എഴുതിയ കടലാസും സച്ചുവിന് തിരികെ കൈമാറി.
♥️♥️♥️♥️♥️♥️
Valatha oru kadha.. Entho manasu vallathe sankadam kond pottunna pole❤️❤️❤️
welcome back. This story has the real AK touch 🙂
amazing
കുമാർജി back ?
?ശ്ശെടാ…