അച്ഛൻ അദ്ദേഹത്തിന്റെ ആശങ്ക പങ്കുവെച്ചതും ഞാൻ ദർശനയെ സംഭ്രമത്തോടെ നോക്കി. അവളാകട്ടെ, ‘ഏട്ടൻ ഒന്നുകൊണ്ടും പേടിക്കണ്ട’ന്ന് കണ്ണടച്ചുകാണിച്ചു.
നാട്ടുകാരും ബന്ധുക്കളും എന്തുവേണമെങ്കിലും പറഞ്ഞു കൊള്ളട്ടെ… അവര് പറയുന്നതിനനുസരിച്ചാണോ നമ്മുടെ മകൻ ഇത്രയും കാലം ജീവിച്ചത്.. ആണോ അല്ലല്ലോ… ”
അമ്മയുടെ വാക്കുകൾക്ക് മുന്നിൽ അച്ഛൻ നിശബ്ദനായി. താൻ നോക്കുമ്പോൾ അച്ഛനെന്തോ ആലോചിക്കുന്നത് പോലെ അവന് തോന്നി. അത് ശരിയായിരുന്നു….
‘തനിക്കും അവന്റെ അമ്മയ്ക്കും സന്തോഷം മാത്രം നൽകി, അനിയത്തിയെ പൊന്നുപോലെ നോക്കുന്ന തന്റെ മോൻ. അവൻ സ്നേഹിച്ച പെണ്ണിനെ അവന് മറക്കാൻ കഴിഞ്ഞില്ലെന്നത് പോട്ടെ..
ആ ഒരുകാര്യത്തിൽ സ്വയം എടുത്തുചാടി തീരുമാനമെടുത്ത് പ്രവർത്തിക്കുന്നതിനു പകരം അതേപ്പറ്റി തന്നോട് അഭിപ്രായം ചോദിക്കാനുള്ള മനസ്സവന് ഉണ്ടായല്ലോ…’
അൽപനേരം കഴിഞ്ഞതും അവന്റെ അച്ഛൻ രമേഷ് സംസാരിച്ചു തുടങ്ങി…
“സച്ചു മോനെ നിന്റെ മറ്റേത് ആഗ്രഹങ്ങൾക്കും ഈ അച്ഛൻ എതിര് പറഞ്ഞിട്ടുണ്ടെങ്കിലും ഇതിനെയും എതിർക്കണമെന്നായിരുന്നു ഈ അച്ഛൻ ചിന്തിച്ചിരുന്നത്…” അയാളൊന്നു നിർത്തിയിട്ട് സച്ചിദാനന്ദിന്റെ മുഖത്തേക്ക് ഉറ്റുനോക്കിയതിനു ശേഷം തുടർന്നു.
“പക്ഷേ.. നിന്റെ അമ്മ പറഞ്ഞത് തന്നെയാണ് ശരിയെന്ന് തോന്നി. നിനക്കാ കൊച്ചിനെ ഇഷ്ടമാണെങ്കിൽ ഞാൻ എതിര് നിൽക്കുന്നില്ല. നിന്റെ ഇഷ്ടം പോലെ എന്താണെന്നു വെച്ചാൽ ചെയ്തോ…”
അങ്ങനെ അമ്മ അച്ഛനെ ഞങ്ങളുടെ കൂടെയിരുത്തി ചർച്ച ചെയ്ത് ആലോചിച്ചപ്പോൾ എന്റെ ആഗ്രഹം അച്ഛൻ അംഗീകരിച്ചു.
അച്ഛന് അന്നയുമായുള്ള തന്റെ ബന്ധത്തിന് സമ്മതമെന്നറിഞ്ഞതും സന്തോഷം ഒരു പേമാരി പോലെ അവൻെറ കണ്ണുകളിൽ പെയ്തു.
അച്ഛനുമ്മയുമായുള്ള സംഭാക്ഷണത്തിനു ശേഷം സച്ചു വീടിന് പുറത്തേക്കിറങ്ങി അപ്പോൾ തന്നെ അന്നയുടെ പഴയ നമ്പറിൽ പലയാവൃത്തി വിളിച്ചു നോക്കിയെങ്കിലും കിട്ടിയില്ല…
♥️♥️♥️♥️♥️♥️
Valatha oru kadha.. Entho manasu vallathe sankadam kond pottunna pole❤️❤️❤️
welcome back. This story has the real AK touch 🙂
amazing
കുമാർജി back ?
?ശ്ശെടാ…