?…അന്നബെല്ല…? [??????? ????????] 115

ആ കത്ത് വന്നതിന്റെ രാത്രി, സുദർശന എന്റെ മുറിയിൽ വന്നു.

ദർശന: “ഏട്ടാ…”

സച്ചു :”എന്താടി…?”

ദർശന :”ഏട്ടനൊരു കത്തുണ്ട്…”

സച്ചു :”കത്തോ…ഇപ്പോഴത്തെക്കാലത്ത് എനിക്ക് ആരാടി കത്ത് അയക്കുന്നത്…???”

 

ദച്ചു :”അതൊക്കെയുണ്ട്…”

അവൾ കൈയിലിരുന്ന കത്ത് എന്റെ നേർക്ക് നീട്ടിയതും ഞാൻ എന്തെന്നില്ലാത്ത ആകാംഷയോടെയത് വാങ്ങി വായിച്ചു…

എന്നെന്നും എന്റെത് മാത്രമായ സച്ചുവേട്ടന്…

അന്ന…! അത് വായിച്ചതും എന്റെ മനസ്സിൽ ഒരു പ്രതീക്ഷയുദിച്ചു. അത് സത്യമോ മിഥ്യയോയെന്നറിയാനായി ഞാൻ തുടർന്നുവായിച്ചു…

‘സുഖമായിരിക്കുന്നു…
ഞാനിപ്പോൾ അന്ന് ആഗ്രഹിച്ചതുപോലെ ഇവിടെ കാലിക്കറ്റ്‌ യൂണിവേഴ്സിറ്റിയിൽ എം എ മലയാളം ലിറ്ററേച്ചർ ഡിപ്പാർട്മെന്റിൽ എനിക്ക് അഡ്മിഷൻ കിട്ടി. ഏട്ടനെ ഞാൻ ഓർക്കാത്ത ദിനങ്ങളില്ല. ഏട്ടൻ, ഏട്ടന്റെ ലക്ഷ്യങ്ങൾ മറക്കരുത്. ഒരു നാൾ ഞാൻ ഏട്ടന്റെയടുത്തേക്ക് തന്നെ വരും.
എന്ന് സച്ചുവേട്ടന്റെ സ്വന്തം…
അന്നക്കുട്ടി….

 

അത്രമാത്രമായിരുന്നു ആ വളരെ ചുരുങ്ങിയ വാക്കുകളടങ്ങിയ ആ കത്തിൽ നിന്നുള്ള ഉള്ളടക്കം.

“എടീ.. ദച്ചൂ, ഇത് അന്ന… അന്നബെല്ലയുടെ കത്തല്ലേ…??? കത്ത് വായിച്ചിട്ടും വിശ്വാസം വരാത്തമട്ടിൽ സച്ചിദാനന്ദ് ദർശനയെ നോക്കി.

 

“അതെ… ഏട്ടനിപ്പോൾ മനസ്സിലായില്ലേ.. അന്നയ്ക്ക് ഏട്ടനെ അങ്ങനെയൊന്നും വിട്ടു പിരിയാൻ ഒക്കുകയില്ലെന്ന്.” എന്നും പറഞ്ഞവൾ എന്നെ തന്നെ ഉറ്റുനോക്കി.

 

ഇന്നും സൂക്ഷിച്ച് വച്ചിട്ടുണ്ട് ആ കത്ത്. അതിനുശേഷം അവളുടെ വാക്കുകൾ മനസ്സിൽ വച്ച് നന്നായി പ്രയത്നിച്ചിട്ടാണ് ഇന്ന് ഒരു കോളേജ് അദ്ധ്യാപകൻ എന്ന നിലയിൽ വരെയെത്തിയത്…

 

മനസ്സിൽ അവളുടെ ഓർമ്മകൾ കടന്നുവരുന്ന നേരങ്ങളിൽ അവൻെറ കണ്ണു നിറഞ്ഞൊഴുകും. സച്ചിദാനന്ദ് ചിലനേരങ്ങളിൽ പേഴ്സിൽ വച്ച് സൂക്ഷിക്കുന്ന, അന്നയുടെ പ്ലസ് ടു പരീക്ഷയ്ക്കെടുത്ത അവളുടെ ചിരിക്കുന്ന ഫോട്ടോ നോക്കിയിരിക്കും…

5 Comments

  1. നിധീഷ്

    ♥️♥️♥️♥️♥️♥️

  2. വിശാഖ്

    Valatha oru kadha.. Entho manasu vallathe sankadam kond pottunna pole❤️❤️❤️

  3. welcome back. This story has the real AK touch 🙂
    amazing

  4. കഥാനായകൻ

    കുമാർജി back ?

    1. അശ്വിനി കുമാരൻ

      ?ശ്ശെടാ…

Comments are closed.