?…അന്നബെല്ല…? [??????? ????????] 175

അഥവാ സംസാരിച്ചുകഴിഞ്ഞാലും അന്നയെ പോലെയൊരു അന്യമതസ്ഥയായ പെൺകുട്ടിയെ വിവാഹം കഴിക്കാൻ അവർ സമ്മതിക്കുമോ…???

 

എന്നെന്നേക്കുമായി പിരിഞ്ഞു പോയ ദിനം മുതൽ ഒരു ഫോൺ കോളിലൂടെ പോലും പരസ്പരം ഒരു സംസാരം വേണ്ടെന്നും, അത് തങ്ങളിരുവർക്കും കൂടുതൽ സങ്കടമേ ഉണ്ടാക്കൂ എന്നും പറഞ്ഞ് ശിരസ്സിൽ തൊട്ട് സത്യം ചെയ്യിച്ചതാണവൾ.

 

അത് പറ്റാഞ്ഞിട്ട് താൻ ഒരുപാട് തവണ വിളിച്ചതാണവളെ. ആദ്യദിനങ്ങളിൽ ഫോണെടുത്ത് കുറച്ചുനേരം അവൻെറ ശബ്ദം കേട്ട് അവൾ കോൾ കട്ട് ചെയ്യുമായിരുന്നു. പിന്നീടങ്ങോട്ട് ഇടയ്ക്കൊരു തേങ്ങലും കേൾക്കാമായിരുന്നു…

 

അത് കേട്ട് തന്റെ കണ്ണുകളും നിറഞ്ഞൊഴുകുമ്പോഴും അവളോട് കരയരുത് എന്ന് പറയാറുണ്ടായിരുന്നു താൻ… അത് കേൾക്കുമ്പോൾ തേങ്ങലുകൾക്ക് പകരം അവളുടെ ചെറുപുഞ്ചിരി കേൾക്കാമായിരുന്നു തനിക്ക്. പിന്നെപ്പിന്നെ തന്റെ ഒരു കോളുകളും അവളെടുക്കാതെയായി…

 

ഭ്രാന്ത് പിടിച്ച പോലുളള ദിനങ്ങൾ. ആ ഭ്രാന്ത്‌ പിടിച്ചു നടന്ന ദിനങ്ങളിൽ കുടുംബത്തിൽ എനിക്ക് ആകെ ആശ്വാസമായിരുന്നത് എന്റെ അനിയത്തി സുദർശനയായിരുന്നു. ദർശനയ്ക്ക് ഞങ്ങളുടെ തമ്മിലുള്ള പ്രണയത്തെ പറ്റി പണ്ട് മുതൽക്കേ അറിയാം.

 

അതെ താനും അന്നയും തമ്മിൽ ഇഷ്ടമാണെന്ന കാര്യം ആദ്യമറിഞ്ഞത് സുദർശനയായിരുന്നു. അത് അവരറിഞ്ഞതും ദർശന എന്തേലും പ്രശ്നമുണ്ടാക്കുമോ എന്ന ആശങ്ക ഞങ്ങളിലുണ്ടാക്കിയെങ്കിലും, സുദർശനയുടെ ഭാഗത്ത് നിന്നും അങ്ങനെയൊരു നീക്കമൊന്നുമുണ്ടായില്ല.

 

പകരം അന്ന് അവൾ ഞങ്ങളുടെ ബന്ധത്തിനു ആരോരുമറിയാതെ കൂടുതൽ സൗകര്യങ്ങൾ ചെയ്തു തരുകയാണുണ്ടായത്. അതൊക്കെ ഇപ്പോൾ മധുരമൂറുന്ന ഓർമകൾ മാത്രമാണ്…

 

ദിവസളങ്ങനെ കടന്നു പൊയ്ക്കൊണ്ടിരിക്കവേയാണ് ഒരു ദിവസം അവളുടെ പഴയ മേൽ വിലാസത്തിൽ നിന്ന് എനിക്കൊരു കത്ത് ലഭിക്കുന്നത്. ആ കത്ത് പക്ഷേ എന്റെ പേരിലല്ലല്ല വന്നത് സുദർശനയുടെ പേരിലാണ് അത് വന്നത്.

5 Comments

  1. നിധീഷ്

    ♥️♥️♥️♥️♥️♥️

  2. വിശാഖ്

    Valatha oru kadha.. Entho manasu vallathe sankadam kond pottunna pole❤️❤️❤️

  3. welcome back. This story has the real AK touch 🙂
    amazing

  4. കഥാനായകൻ

    കുമാർജി back ?

    1. അശ്വിനി കുമാരൻ

      ?ശ്ശെടാ…

Comments are closed.