?…അന്നബെല്ല…? [??????? ????????] 132

“സച്ചുവേട്ടന്റെ പെണ്ണാ ഞാൻ….ഏട്ടൻ എന്നെന്നും എന്റേത് മാത്രമാണ്.

കാത്തിരിക്കുവാ… ദർശനയ്ക്ക് എന്നെ കണ്ടാൽ വളരെ സന്തോഷമാകും. വരും…അവര് നാളെ വരും എന്നെ കൊണ്ടോവാൻ… കരയരുതെന്ന് പറഞ്ഞിട്ടുണ്ട് സച്ചുവേട്ടൻ….”

 

പിന്നീടൊരു തേങ്ങലാണ് കേട്ടത്… പണ്ട് മനസ്സിൻെറ കോണിൽ മായാതെ കിടക്കാനെൻെറ പേര് കുറിച്ചിടാൻ പറഞ്ഞതിൻെറ ഓർമ്മയിലാവും, അവൾ മുറിയുടെ ചുമരിൽ മുഴുവൻ സച്ചുവേട്ടൻ എന്ന് എഴുതിവച്ചുകൊണ്ടിരിക്കുന്നത്…

 

സച്ചുവിന് ആ കാഴ്ച കണ്ട് എന്തെങ്കിലും പ്രതികരിക്കാൻ സാധിക്കുന്നതിന് മുൻപേ ദർശന, “അന്നാ…”യെന്ന് കരഞ്ഞു വിളിച്ചുകൊണ്ട് അവളുടെ അടുത്തേക്കോടിയെത്തി അവളുടെ ചുമലിൽ തൊട്ടു.

 

“ശ്… എന്നെ ശല്യപ്പെടുത്താതെ… ഞാനിവിടെ എഴുതിക്കൊണ്ടിരിക്കുന്നത് കണ്ടൂടെ…” അന്ന, യാതൊരു ഭാവഭേദവുമില്ലാതെ ദർശനയുടെ കൈ തട്ടികളഞ്ഞിട്ട് തന്റെ പ്രവർത്തി തുടർന്നുകൊണ്ടിരുന്നു…

“ഏട്ടാ…! ഇവൾക്കിതെന്താ പറ്റിയേ… അവളെയൊന്നു വിളിക്ക്.. അവൾ ഏട്ടനെ തിരിച്ചറിയും ഉറപ്പാ. ”

 

അന്നയുടെ അസാധാരണമായ ആ പ്രതികരണത്തിൽ നടുങ്ങിപോയ ദർശന എന്നെ നോക്കി പൊട്ടികരഞ്ഞു.

അവൻ പതിയെ അവളുടെ അടുത്തേയ്ക്ക് ചെന്നു… അവളപ്പോഴും ഞാൻ വന്നത് കാര്യമാക്കാതെ മുറിയുടെ ചുമരിൽ കുത്തി കുറിച്ചു കൊണ്ടിരിക്കുകയാണപ്പോഴും.

 

ആ ചങ്ങല കൊണ്ട് മുറിഞ്ഞ കാലിൽ തൊട്ട് വിങ്ങിപ്പൊട്ടികൊണ്ട് മാപ്പ് ചോദിക്കാനർഹത ഇല്ലാത്തവനെ പോലെ നീറുന്ന മനസ്സുമായി ഞാനവളെ “അന്ന…” എന്ന് വിളിച്ചു.

 

പെട്ടെന്ന് ആ വിളി കേട്ടതും അവൾ എന്നെ തെല്ലൊരു നേരം സാകൂതം നോക്കിയിട്ട്, ജനലരികിലെയ്ക്കോടി പുറത്തേക്ക് നോക്കിക്കൊണ്ട് “എന്റെ സച്ചുവേട്ടൻ വന്നോ…?” ചിണുങ്ങിക്കൊണ്ട് അവൾ നിന്നു.

അപ്പോൾ ദർശന, “അതെ അന്നാ.. ഇത് നിന്റെ സച്ചുവേട്ടൻ തന്നെയാടി.. എന്നെ തിരിച്ചറിഞ്ഞില്ലേലും നീയെന്താ ഏട്ടനെ തിരിച്ചറിയാത്തേ…”

 

എന്ന് വീണ്ടും അവളുടെയടുത്തെത്തി അവളെ ചുമലിൽ പിടിച്ചുകുലുക്കികൊണ്ട് വിളിച്ചപ്പോൾ അവളുടെ പെരുമാറ്റം മാറിവരുന്നത് അവർ കണ്ടു…

തൊട്ടടുത്ത നിമിഷം ദർശനയെ തള്ളിമാറ്റിയിട്ട് തലമുടി പിച്ചിവലിച്ച് നിലത്ത് ചങ്ങലയിട്ട കാൽ വച്ചടിച്ചു. പിന്നെ നിലത്തേക്ക് മുട്ടുകുത്തി വീണ് അലറിക്കരയാൻ തുടങ്ങി…

 

അന്നയുടെ ആ അവസ്ഥ കണ്ട് സഹിക്കാൻ കഴിയാതെ എന്റെ അനിയത്തി മുറിയിൽ നിന്നും ഇടനെഞ്ച് പൊട്ടും പോലെ കരഞ്ഞുകൊണ്ട് ഇറങ്ങിപ്പോയി.

5 Comments

  1. നിധീഷ്

    ♥️♥️♥️♥️♥️♥️

  2. വിശാഖ്

    Valatha oru kadha.. Entho manasu vallathe sankadam kond pottunna pole❤️❤️❤️

  3. welcome back. This story has the real AK touch 🙂
    amazing

  4. കഥാനായകൻ

    കുമാർജി back ?

    1. അശ്വിനി കുമാരൻ

      ?ശ്ശെടാ…

Comments are closed.