?…അന്നബെല്ല…? [??????? ????????] 175

മനസ്സ് വേദനിച്ച അവൻെറ ശബ്ദമിടറുന്നത് കേട്ട്, ആ കണ്ണീർ കണ്ട് അമ്മച്ചി അവൻെറ നെറുകയിൽ തലോടി. അവൻെറ കയ്യിൽ പിടിച്ചുകൊണ്ട് ചോദിച്ചു…

“മക്കൾക്ക് കാണണ്ടേ എൻെറ മോളെ…?” വേദനയിലും കണ്ണുകൾ തുടച്ചുകൊണ്ട് അവൻ മൂളി.

ആ കണ്ണുകളിൽ അന്നബല്ലയോടുള്ള നിലയ്ക്കാത്ത സ്നേഹക്കടൽ അമ്മയ്ക്ക് കാണാമായിരുന്നു…

 

ആ മനസ്സിനെ അപ്പോൾ ഒരേ ഒരു ചോദ്യമേ നീറ്റുന്നുണ്ടായിരുന്നുള്ളൂ. താൻ പ്രാണനെ പോലെ സ്നഹിച്ച തന്റെ അന്ന ഇന്നെവിടെയാണ്…..???’

സച്ചുവിൻെറ എല്ലാ ചോദ്യങ്ങൾക്കും ഉത്തരം നൽകാനായി അമ്മച്ചി അവനെയും കൂട്ടി പുറപ്പെട്ടു.

 

ഒരുപക്ഷേ അന്ന് കത്തിൽ പറഞ്ഞത് പോലെ വർഷങ്ങളായി അന്ന മനസ്സിൽ ആഗ്രഹിച്ച ഒരു കൂടിക്കാഴ്ചയാവാം ഇത്…

നീണ്ട കാത്തിരിപ്പിൻെറ, നിറഞ്ഞു തുളുമ്പിയ കണ്ണീരിൻെറ, നിലയ്ക്കാത്ത സ്വപ്നങ്ങളുടെ, കണക്കില്ലാത്ത ഓർമ്മകൾ.

 

കഴിഞ്ഞ ആറ് വർഷങ്ങൾ അറുപത് വർഷങ്ങൾ പോലെയായിരുന്നു സച്ചുവിന്…ഒരാണിന് ഇത്രമേൽ എങ്കിൽ വർഷങ്ങൾ തനിക്കായി കാത്തുവച്ചിരുന്ന അന്നയ്ക്കത് എങ്ങനെയാവും…

 

തൻെറ മനസ്സിൽ ഇന്നും അവളോടുള്ള ഇഷ്ടം ഒരു തരി കുറയാതെ കൊണ്ടുനടക്കുന്നത് പോലെ അന്നയുടെ മനസ്സിലിപ്പോൾ താനുണ്ടാവുമോ.

 

അവൾക്ക് അമ്മച്ചി പറയും പോലെ എന്താവും പറ്റിയിട്ടുണ്ടാവുക… ഒരായിരം ചോദ്യങ്ങളും ചിന്തകളും അവനെ വല്ലാതെ തളർത്തിയിരുന്നു…

എല്ലാറ്റിനുമിടയിൽ ഒരേ ഒരു സന്തോഷത്തിന് മാത്രമാണ് പ്രാധാന്യം….

 

അന്നയിലേക്കുള്ള തൻെറ അകലം കുറഞ്ഞുവരുന്നു.അൽപനേരത്തിനകം തനിക്കും അന്നയ്ക്കും കണ്ണോട് കണ്ണുംനട്ട് എല്ലാം പറഞ്ഞു തീർക്കണം. അവളുടെ മടിയിൽ തലചായ്ച്ചൊന്ന് പൊട്ടിക്കരയണം, മാപ്പ് ചോദിക്കണം…

 

മനസ്സിൽ ഒരുപാട് കണക്കുകൂട്ടലുകൾ നടത്തി സച്ചു ഒരു ചെറുപുഞ്ചിരി അധരങ്ങൾക്കുമേൽ വിടർത്തും മുൻപേ അവർ വന്ന കാർ ഒരു മാനസികാരോഗ്യ കേന്ദ്രത്തിന്റെ ഗേറ്റ് കടന്നു… നെഞ്ചിനകത്തൊരു വെള്ളിടി വെട്ടിയ പോലെ.

5 Comments

  1. നിധീഷ്

    ♥️♥️♥️♥️♥️♥️

  2. വിശാഖ്

    Valatha oru kadha.. Entho manasu vallathe sankadam kond pottunna pole❤️❤️❤️

  3. welcome back. This story has the real AK touch 🙂
    amazing

  4. കഥാനായകൻ

    കുമാർജി back ?

    1. അശ്വിനി കുമാരൻ

      ?ശ്ശെടാ…

Comments are closed.